കിണറ്റിൽ വീണ തേങ്ങ എടുക്കാൻ കിണറ്റിലിറങ്ങി പുലിക്കുട്ടിയായ 90 വയസ്കാരിയായ കണ്ണൂർക്കാരി അമ്മൂമ്മ

90 ആം വയസ്സിൽ ഒറ്റക്ക് കിണറിൽ ഇറങ്ങി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കരുത്തുറ്റ വനിതാരത്നം കുഞ്ഞിമംഗലത്തെ ശ്രീദേവി അമ്മയെ വാർഡ് മെമ്പർ താജുദ്ധീൻ തയ്യിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

വീഡിയോ:

Advertisements

കണ്ണോത്തും ചാലിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചു.

കണ്ണൂർ കണ്ണോത്തുംചാലിൽ ഒരു ബസും 3 കാർ ഉം കൂട്ടിയിടിച്ചു.
ബസ്സിനു പിറകിൽ ഇടിച്ച കാറിന്റെ മുൻഭാഗത്ത് ചെറിയ രീതിയിൽ പുകയുന്നു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.

അഗ്യുറോ രക്ഷകനായി: റഷ്യയ്‌ക്കെതിരേ അര്‍ജന്റീനയ്ക്കു ജയം

റഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്കു ജയം. 86ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ രക്ഷകനായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയും കൂട്ടരും രക്ഷപ്പെട്ടത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ മിന്നും ജയം സ്വന്തമാക്കിയ അര്‍ജന്റീനയ്ക്കു പക്ഷെ ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ ഇനിയും നടത്തേണ്ടിയിരിക്കുന്നു എന്നതിന് തെളിവാണ് റഷ്യയുമായി നടന്ന മത്സരം.

അതേസമയം, ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യയ്ക്കും ലോകകപ്പ് മത്സരത്തിനൊരുങ്ങുന്നതിന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.ചൊവ്വാഴ്ച നൈജീരിയയുമായാണ് അര്‍ജന്റീനയ്ക്കു അടുത്ത സൗഹൃദ മത്സരം. അതേസമയം, ശക്തരായ സ്‌പെയിനാണ് റഷ്യയ്ക്ക് ചൊവ്വാഴ്ച എതിരാളിയായി എത്തുന്നത്.

അപകടം പതിവാകുന്ന പഴയങ്ങാടി മേഖലയിലെ ബസ്സുകളിൽ പോലീസ് പരിശോധന ശക്തമാക്കി

കണ്ണൂർ: പഴയങ്ങാടി മേഖലകളിൽ ബസ്സപകടങ്ങൾ പതിവാകുന്നതിനാൽ യാത്രക്കാരുടെ  സുരക്ഷ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് വൈകുന്നേരം 4 മണിയോടെ ബസ്സുകളിൽ പോലീസ് പരിശോധന നടത്തി. രേഖകൾ ,ഫിറ്റ്നസ്, സ്പീഡ് ഗവർണർ മുതലായവയെല്ലാം പരിശോധിച്ച് വീഴ്ച്ച വരുത്തിയ വാഹനങ്ങൾക്കും ജീവനക്കാർക്കും ഉടമയ്ക്കുമെതിരെ കേസെടുത്തു. യാത്രക്കാരുടെ സുരക്ഷയെ കരുതി വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് പഴയങ്ങാടി പ്രിൻസിപ്പൽ എസ് .ഐ. പി.ബി. സജീവ് പറഞ്ഞു.

കൃഷ്ണവാര്യർ അന്തരിച്ചു

കണ്ണൂർ  പെരുമൺ: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ വാഹനാപകടത്തിൽ മരണപ്പെട്ട 10 പിഞ്ചോമനകൾക്ക് അന്ത്യവിശ്രമത്തിനായി സ്ഥലം വിട്ടുനൽകി ഏവർക്കും മാതൃകയായിമാറിയ ശ്രീ. സി..വി. കൃഷ്ണവാര്യർ അന്തരിച്ചു. ഇരിട്ടി തളിപ്പറമ്പ് റോഡിൽ കുയിലൂരിന് സമീപം പെരുമണ്ണിൽ അദ്ദേഹം നൽകിയ സ്ഥലത്തു കുഞ്ഞുങ്ങളുടെ സ്മാരകം തന്നെ ഹൃദയഭേദകമായ കാഴ്ചയാണ്.

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റിന് 411 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി നേടിയ സമര വിക്രമ, കരുണ രത്‌ന, എയ്ഞ്ചലോ മാത്യൂസ് ഡിക്‌വെല്ല എന്നിവരാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
സഞ്ജുവിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും ലങ്കന്‍ ബൗളര്‍മാര്‍ ശിക്ഷിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി ബൗളര്‍ സന്ദീപ് വാര്യറും ബണ്ഡാരിയും ആണ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 15 ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് സന്ദീപ് രണ്ടുവിക്കറ്റ് വീഴ്ത്തിയത്. സക്സേനയ്ക്ക് ഒരുവിക്കറ്റ് ലഭിച്ചു.
4.67 ശരാശരിയില്‍ വളരെ അനായാസമായിരുന്നു ദ്വീപുകാരുടെ ബാറ്റിംഗ്. ദിമിതു കരുണരത്ന- സമരവിക്രമ കൂട്ടുകെട്ട് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 132 റണ്‍സാണ്. സന്ദീപിന് മാത്രമാണ് ഇടയ്ക്കെങ്കിലും ഇവരെ പരീക്ഷിക്കാനായത്. 62 പന്തില്‍ 50 റണ്‍സെടുത്ത കരുണരത്ന റിട്ടയേര്‍ഡ് ഹര്‍ട്ടായി. സഹ ഓപ്പണര്‍ സമരവിക്രമ 77 പന്തില്‍ 74 റണ്‍സെടുത്ത് അവേഷ് ഖാനു മുന്നില്‍ കീഴടങ്ങി. പിന്നാലെ വന്നവരും കടന്നാക്രമിച്ചതോടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു.
ലഹിരു തിരിമാനെ (17) വീണ്ടും പരാജയപ്പെട്ടെങ്കിലും എയ്ഞ്ചലോ മാത്യൂസും നിരോഷന്‍ ദിക്വാലയും (59 പന്തില്‍ 73) ലങ്കയെ സുരക്ഷിത തീരത്തെത്തിച്ചു.
രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ലാത്ത സംസ്ഥാനങ്ങളിലെ താരങ്ങള്‍ മാത്രമാണ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രോഹന്‍ പ്രേം, ജലജ് സക്സേന എന്നീ കേരള താരങ്ങളും സഞ്ജുവിനെയും സന്ദീപിനെയും കൂടാതെ ടീമിലുണ്ട്.

ഞങ്ങള്‍ക്കിത് അതിജീവനത്തിന്റെ പോരാട്ടമാണ് : ലങ്കന്‍ നായകനോട് സഞ്ജു

ശ്രീലങ്കയ്‌ക്കെതിരെ സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ കളത്തിലിറങ്ങുമ്പോള്‍ അത് മലയാളികള്‍ക്ക് ചരിത്ര മുഹൂര്‍ത്തമാണ്. മലയാളി താരം സഞ്ജു സാംസണ്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ഇലവന്റെ നായക ക്യാപ്പ് അണിഞ്ഞു എന്നതാണ് അത്. കൊല്‍ക്കത്തിയിലാണ് ദ്വിദിനം പുരോഗമിക്കുന്നത്. ടോസ് നേടി ലങ്കന്‍ ടീമാണ് ബാറ്റ് ചെയ്യുന്നത്.

മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈ കളി തങ്ങള്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് സഞ്ജു വ്യക്തമാക്കിയിരുന്നു.
രംഗണ ഹെറാത്ത് ഉള്‍പ്പെടെയുള്ള ശ്രീലങ്കന്‍ ടീമിന് ഇതൊരു സന്നാഹമല്‍സരമായിരിക്കും. പക്ഷേ, ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണു ഞങ്ങളില്‍ പലര്‍ക്കും ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്. അതു ഞങ്ങള്‍ പാഴാക്കില്ല. ജയിക്കാനായി കളിക്കും
രണ്ടു മാസം മുന്‍പ് ഇന്ത്യയ്‌ക്കെതിരെ നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറ്റി, മാനസിക മേധാവിത്വം വീണ്ടെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് ഈ മല്‍സരം നിര്‍ണായകമാണ്. ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉള്‍പ്പെടെ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനാണു ശ്രീലങ്കന്‍ ടീം ഇന്ത്യയിലെത്തിയത്.

രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്നാവാന്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍

രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷ നുകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര
ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും വളപട്ടണം
സ്റ്റേഷനും കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനും ഇടം പിടിച്ചു.

പൊതു ജനങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ ആണ് മികച്ച സ്റ്റേ ഷനുകള്‍ കണ്ടെത്തുന്നത്.
പോലീസിന്റെ ജനകീയ മുഖവും പ്രവര്‍ത്തനവുമെല്ലാം കണക്കിലെടുത്താണ്
അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി ഇന്നലെ കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വളപട്ടണത്ത് എത്തി വിവരങ്ങള്‍
ശേഖരിച്ചു. പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ
പ്രവര്‍ത്തനങ്ങളും വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷനിലെത്തിയ പരാതിക്കാരോടും ഉദ്യോഗസ്ഥന്മാര്‍ പോലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു. ഉദ്യോഗസ്ഥര്‍ നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് വീഡിയോയില്‍ പകര്‍ത്തിയാണ് അവാര്‍ഡിനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. നിലവില്‍ വളപട്ടണം സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് സംതൃപ്തി ആണുള്ളത്.

1905 ല്‍ സ്ഥാപിതമായ  വളപട്ടണം പോലീസ് സ്റ്റേഷനില്‍ നിലവില്‍ മുപ്പത്തി എട്ടാമത്തെ CI ആയി എ കൃഷണന്‍ സേവനമനുഷ്ട്ടിക്കുന്നു.
നൂറ്റി നാല്‍പത്തി നാലാമത്തെ എസ് ഐ ആയിട്ടുള്ള ശ്രീജിത്ത് കൊടേരി യാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌. ജനകീയ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മണല്‍ മാഫിയക്കെതിരെയും വളപട്ടണം പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ തോതിലുള്ള ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പുതിയ തെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വളപട്ടണം പോലീസ് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. സാമൂഹ്യ ദ്രോഹികള്‍ക്കെതിരെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനെതിരെയും കൈക്കൊണ്ട ചില നിലപാടുകള്‍ വളപട്ടണം പോലീസിനു ജനകീയ മുഖം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം മുന്‍പ് ശ്രീജിത്ത്‌ കൊടേരി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വളപട്ടണം സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീടുണ്ടായത്. ഉത്സവ സമയങ്ങളില്‍ സ്ഥിരം രാഷ്ട്രീയ അക്രമങ്ങളില്‍ അവസാനിക്കുമായിരുന്ന പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി സമാധാന പരമായി നടക്കുന്നത് വളപട്ടണം പോലീസിന്‍റെ ആത്മാര്‍ഥമായ ഇടപെടല്‍ കൊണ്ട് മാത്രമാണ്. ഇക്കഴിഞ്ഞ ദിവസം അഴീക്കോട് വന്‍ കുളത്ത് വയലിലെ ഗതാഗത ക്കുരുക്കിനു പരിഹാരം കാണാന്‍ നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാന്‍ വളപട്ടണം പോലീസിന്‍റെ ഇടപെടല്‍ കൊണ്ട് സാധിച്ചു.

ഇത്തരത്തില്‍ നേട്ടങ്ങളുടെയും അനുമോദനങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അവാര്‍ഡിനുള്ള പട്ടികയിലും വളപട്ടണം പോലീസ് സ്റ്റേഷന്‍ ഇടം പിടിച്ചിരിക്കുന്നത്. ഓണം, പെരുന്നാള്‍, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ പരിപാടികളില്‍ നിര്‍ധനരും പാവങ്ങളുമായവരെ സഹായിക്കാന്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സി ഐ എ കൃഷ്ണനും മറ്റു പോലീസ് ഉദ്യോഗസ്ഥരും മുന്‍ നിരയില്‍ ഉണ്ടാവാറുണ്ട്.

ഭാര്യയുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് ചാക്കാട് പുഴയില്‍ മുങ്ങി മരിച്ചു

ഇരിട്ടി : ഭാര്യയുമൊത്ത് പുഴയില്‍ അലക്കാനും കുളിക്കാനും പോയ യുവാവ്‌ പുഴയില്‍ മുങ്ങിമരിച്ചു. ഇരിട്ടി ടൌണിലെ ഓട്ടോ ഡ്രൈവര്‍ കീഴൂര്‍കുന്ന് ദാറുൽജന്നത്തിൽ നൗഫൽ (27) ആണ് ആറളം പുഴയുടെ ഭാഗമായ ചാക്കാട് പുഴയില്‍ മുങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിയോടെ ഭാര്യക്കൊപ്പം അലക്കാനും കുളിക്കാനുമായി പുഴയില്‍ പോയ നൌഫല്‍ പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. നൌഫലിന് നീന്തല്‍ വശമില്ലായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. കീഴൂര്‍കുന്നിലെ ജലീല്‍ – അഫ്സത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ : സാബിറ. മക്കള്‍ : സാബിത്ത്, സാദിര്‍, ജസ്ബീര്‍. ഏക സഹോദരന്‍ ജാഫര്‍. ഇരിട്ടി അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് ഇന്ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും.

ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി, കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. സംഭവത്തില്‍ കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാള്‍ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പണം കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പിടിയിലായത്.