കണ്ണൂർ:പഴയങ്ങാടി, താവം മേൽപ്പാലം നിർമ്മാണം ആറ് ദിവസത്തേക്ക് ഗതാഗത നിരോധനം

പഴയങ്ങാടി: പിലാത്ത-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായി താവത്ത് നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 25 മുതൽ 30 വരെയുള്ള ആറു ദിവസം താവം റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് ആർ.ഡി.എസ് അധികൃതർ അറിയിച്ചു പാലത്തിന്റെ 12 ഓളം വരുന്ന കോൺക്രീറ്റ്സ്വാനുകൾ ക്രെയിൻ ഉപയോഗിച്ച് തൂണുകൾക്കു മുകളിൽ സ്ഥാപിക്കുന്നതിനാലാണ് ഇതുവഴിയുള്ള ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.

Advertisements

ലോറി ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ മരിച്ചു

ഇന്നലെ ധർമ്മശാലയിൽ വച്ച് തെറ്റായ ദിശയിലൂടെ വന്ന ലോറി ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

ഇന്നലെ രാത്രി കോൾമൊട്ടയിൽ തെറ്റായ ദിശയിലുടെ അമിത വേഗതയിൽ വന്ന ലോറിയിടിച്ച് പരിക്കേറ്റ കോൾമൊട്ട തവളപ്പാറയിലെ നിർമ്മാണ തൊഴിലാളി പ്രമോദ് (43) ആണ് മരണപ്പെട്ടത്.
തളിപ്പറമ്പ കോൾ മൊട്ടയിൽ വച്ച് അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ ലോറിയെ ധർമ്മശാലയിലെയും കോൾ മൊട്ടയിലും ഉള്ള ചെറുപ്പക്കാർ സമയോജിതമായ ഇടപെടലിലൂടെ കണ്ടെത്തിയിരുന്നു

 ഭാര്യ സജിത ( വെജ് കോ കോൾമൊട്ട)
മക്കൾ – ആര്യാ (SSLC) ആധിഷ് ( അഞ്ചാം ക്ലാസ് )
സഹോദരങ്ങൾ – നളിനി ,കോമള ,പ്രീത
അമ്മ: ജാനകി
അച്ചൻ പരേതനായ കുഞ്ഞമ്പു
സംസ്ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക്

സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ലോറി നാട്ടുകാർ അതിസാഹസികമായി കണ്ടെത്തി

കോൾമൊട്ട: തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ വന്ന ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക് നിർത്താതെ പോയ  ലോറിയെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിൽ നാട്ടുകാർ കണ്ടെത്തി  അതേ  സമയം മദ്യപിച്ച് ലക്കു കേട്ട ഡ്രൈവറെ രക്ഷപ്പെടുത്തി ഉടമയാണ് ലോറി സ്റ്റേഷനിലെത്തിച്ചത് കോൾമൊട്ട തവളപ്പാറയിലെ നിർമ്മാണ തൊഴിലാളി പ്രമോദി (43) നാണ് പരിക്കേറ്റത് ഇന്നലെ രാത്രി 7.50 നാണ് കോൾമൊട്ടയിൽ അപകടം നടന്നത്
തലക്ക് പരിക്കേറ്റ പ്രമോദിനെ മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രമേദ് കോൾമൊട്ടയിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകവേ KL .58 .K 9298 ചെങ്കൽ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു നിർത്താതെ പോയ ലോറി കണ്ടെത്താൻ നാട്ടുകാർ കോൾമൊട്ടയിലെ നാല് സ്ഥപാനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചെങ്കിലും നമ്പർ വ്യക്തമായി കാണുന്നില്ലായിരുന്നു
ലോറിയുടെ പിറകിൽ വന്ന യാത്രക്കാർ പറഞ്ഞതനുസരിച്ച് 9298  നമ്പർ RTO സൈറ്റിൽ ഒരു മണിക്കു റോളം KL 59,58, മുഴുവനായും നോക്കി അവസാനം KL 58 K 9298 എന്ന നമ്പറിൽ സന്ദീപ് എന്ന RC ഉടമയുടെ പേര് കിട്ടി പിന്നെ അത് അന്യഷിച്ചപ്പോൾ ആണ് ബാവുപ്പറമ്പിൽ ഒരു സന്ദീപ് ഉണ്ട് എന്നറിഞ്ഞത് പിന്നിട്  വീട് അന്യാഷിച്ച് ബാവു പ്പറമ്പിലേക്ക്. മഞ്ചാൽ നാഗത്തിന് സമീപം ആണ് വീട് വീട്ടിൽ സ്ത്രീകൾ മാത്രമെ ഉണ്ടായുള്ളു
സന്ദീപ് വണ്ടി എടുക്കാറില്ലെന്നും ഡ്രവറായിരിക്കും എടുത്തത് എന്നുമാണ് പറഞ്ഞത് സന്ദീപിന്റെ നമ്പർ ചോദിച്ചപ്പോൾ  തരാൻ കഴിയില്ലന്നാണ് വീട്ടുകാർ പറഞ്ഞത് രാത്രി പത്ത് മണി ആയപ്പോൾ   ലോറിയുമായി ഉടമ സ്റ്റേഷനിൽ എത്തിയിരുന്നു
 കോൾമൊട്ടയിലെ യുവാക്കളുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇന്നലെ മണിക്കുറുകൾ കൊണ്ട് ലോറി കണ്ടെത്താൻ കഴിഞ്ഞത്

സമാനമായ രീതിയിൽ രണ്ടു വർഷം മുമ്പ് ധർമ്മശാലയിൽ വെച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചു കൊന്ന ലോറി പോലീസിന്റെ അനാസ്ഥകാരണം ഇതു വരെ കണ്ടെത്താനായിട്ടില്ല.

തളിപ്പറമ്പ: കുപ്പത്തെ ഓട്ടോഡ്രൈവറുടെ മരണത്തിന് പിന്നില്‍ സദാചാര ക്വട്ടേഷന്‍ സംഘം

: കുപ്പത്തെ ഓട്ടോഡ്രൈവറുടെ മരണത്തിന് പിന്നില്‍ സദാചാര ക്വട്ടേഷന്‍ സംഘം.  സംഘത്തിലെ മുഴുവനാളുകളെയും തിരിച്ചറിഞ്ഞ സാഹചര്യത്തില്‍  പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും. ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്്.
ചുടല കപ്പണത്തട്ട് സ്വദേശിയും ചപ്പാരപ്പടവില്‍ താമസക്കാരനുമായ കെ കെ അബ്ദുള്‍ലത്തീഫി(38)ന്റെ മരണത്തിന് പിന്നിലെ ദുരൂഹതയാണ് പുറത്തുവന്നത്. ഗള്‍ഫ് മലയാളിയുടെ ഭാര്യയുമായി ലത്തീഫിനുള്ള ബന്ധമാണ് മരണത്തിലേക്ക് നയിച്ചത്. യുവതിയുടെ സഹോദരങ്ങള്‍ സദാചാര  ക്വട്ടേഷന്‍ സംഘത്തെ സമീപിക്കുകയായിരുന്നു. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നാണ് ഹൃദ്രോഗിയായ ലത്തീഫിന്റെ മരണത്തിന് കാരണമായത്.  സംഘം രണ്ടുതവണ ലത്തീഫിനെ കുപ്പത്തെ മുജീബിന്റെ വീട്ടിനകത്തിട്ട് ഭീകരമായി മര്‍ദിച്ചതായി അന്വേഷകസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മെയ്നാലിന് കുപ്പത്തുനിന്ന് പിടികൂടിയ ലത്തീഫിനെ അഞ്ചിന് പുലര്‍ച്ചെ ഒന്നരവരെ ക്രൂരമായി മര്‍ദിച്ചു. അടുത്തദിവസം തങ്ങള്‍ക്ക് മുന്നിലെത്തണമെന്ന് നിര്‍ദേശിച്ചതോടെ ഭയന്ന ലത്തീഫ് കാട്ടിനുള്ളില്‍ ഒളിച്ചു. തക്കസമയത്ത് ചികിത്സ കിട്ടാതെ മരിച്ച രോഗിയായ ലത്തീഫിന്റെ മൃതദേഹം 2016 മെയ് ഏഴിന് രാവിലെയാണ് കപ്പണത്തട്ടിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
പുട്ട് ആബിദ്, അബൂബക്കര്‍, മെഹബൂബ്, ജലീല്‍, സക്കീര്‍ഹാജി, മുജീബ്, അഷ്റഫ്, സിനാന്‍, ഖാദര്‍, മുസ്തഫ, അബ്ദുറഹ്മാന്‍ എന്നിവരും കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലരുമാണ്മര്‍ദിച്ചത്.
അബൂബക്കറാണ് പുട്ട് ആബിദിനെയും സംഘത്തെയും ക്വട്ടേഷന്‍ ഏല്‍പിച്ചത്. ഇവര്‍ക്കെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യുന്നകാര്യം നിയമവിദഗ്ധരുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജിലെ പൊലിസ് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ളയുമായി ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ചൊവ്വാഴ്ച കൂടിയാലോചന നടത്തി.  ലത്തീഫിന് ബന്ധമുണ്ടായിരുന്ന യുവതിയെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്തു. ലത്തീഫിന്റെ തറവാട്ടുവീട്ടില്‍നിന്ന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മരണകാരണം ഹൃദയാഘാതമാണെന്ന നിലയില്‍ കേസ് അവസാനിപ്പിക്കണമെന്ന് പരിയാരം പൊലിസിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തത്. ലത്തീഫിന്റെ ശരീരത്തിലുണ്ടായിരുന്ന 12 മുറിവുകള്‍ രേഖപ്പെടുത്തുകയോ പൊലിസ് സര്‍ജന്റെ നിര്‍ദേശങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാത്ത പരിയാരം പൊലിസിന്റെ കുറ്റകരമായ അനാസ്ഥ സംബന്ധിച്ച് ഡിവൈഎസ്പി വിശദികരണം തേടിയിട്ടുണ്ട്. 

ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ നടത്താവും വിധം വികസിപ്പിക്കും: ശൈലജ ടീച്ചർ

കണ്ണൂർ ജില്ലാ ആശുപത്രിയെ ഹൃദയ ശസ്ത്രകിയ ഉൾപ്പെടെ നടത്താവുന്ന വിധം വികസിപ്പിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ നവീകരിച്ച മോർച്ചറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാനിന് കിഫ്ബിയിൽനിന്ന് 76 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ തുക ആവശ്യം വരുമ്പോൾ അനുവദിക്കും. ഇവിടെ കാത് ലാബിന് ടെൻഡർ ആയിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

“ആർദ്രം’ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയമായി കണ്ണൂർ ജില്ലാ ആശുപത്രിയെ മാറ്റാനുള്ള ടീം സ്പിരിറ്റോടെയുള്ള പ്രവർത്തനം ഇവിടെയുണ്ട്. മൂന്ന് വർഷം കൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഹൈടെക് ആശുപത്രിയായി കണ്ണൂർ ജില്ലാ ആശുപത്രിയെ മാറ്റുന്നതിൻെറ ഭാഗമാണ് മോർച്ചറി നവീകരണം. മരിച്ചവരോട് ആദരവ് കാണിക്കുന്നത് ഏറ്റവും പാവനമായ കർമമാണ്. പഠനാവശ്യങ്ങൾക്കായി ദാനം ചെയ്യപ്പെടുന്ന മൃതദേഹങ്ങൾ പഠനാവശ്യം കഴിഞ്ഞ് എല്ലാ ആദരവോടെയും ബഹുമാനത്തൊടെയും സംസ്കരിക്കപ്പെടണം. കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ സംഭവങ്ങൾ ഇനി ആവർത്തിക്കാനിടയാവരുത്. വൃത്തിയും വെടിപ്പുമുള്ള ആധുനിക സൗകര്യങ്ങളുള്ള മോർച്ചറി ഒരുക്കിയ ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
നവീകരിച്ച മോർച്ചറിയിൽ പോസ്റ്റ് മോർട്ടം നവംബർ 25ന് തുടങ്ങുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് അറിയിച്ചു. മോർച്ചറിക്കുമുന്നിലായി ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രങ്ങൾ സ്ഥാപിക്കും. മോർച്ചറിക്കുമുന്നിൽ പൂന്തോട്ടം നിർമിക്കാൻ സ്ഥലം വിട്ടുതന്ന കൻേറാൺമെൻറ് ബോർഡിന് പ്രസിഡൻറ് നന്ദി അറിയിച്ചു. നേരത്തെ മോർച്ചറിക്കുമുന്നിൽ മഴ നനയാതെ നിൽക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. കൻേറാൺമെൻറ് വിട്ടുതന്ന സ്ഥലത്താണ് ഇതിന് സൗകര്യമുണ്ടാക്കിയത്.
47 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ ആശുപത്രി മോർച്ചറി നവീകരിച്ചത്. ഒരേ സമയം രണ്ട് പോസ്റ്റ്മോർട്ടം നടത്താനുള്ള സൗകര്യം പുതിയ മോർച്ചറിയിലുണ്ടാവും. പൊലീസിന് വേണ്ട ഇൻക്വസ്റ്റ് റൂം, ഒാഫീസ് മുറി, ജീവനക്കാർക്കുള്ള മുറി, വിശ്രമ മുറി എന്നിവയും ഉണ്ട്. മൃതദേഹം ആശുപത്രിയിൽനിന്ന് മോർച്ചറിയിലേക്ക് നേരിട്ട് കൊണ്ടുവരാനുള്ള പാതയോടു കൂടിയ ഹാളും നിർമിച്ചിട്ടുണ്ട്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമാണം നിർവഹിച്ചത്.

കണ്ണൂർ കോർപറേഷൻ മേയർ ഇ.പി ലത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ജയബാലൻ മാസ്റ്റർ, കെ. ശോഭ, കൻേറാൺമെൻറ് ബോർഡ് വൈസ് പ്രസിഡൻറ് കേണൽ പത്മനാഭൻ, ജില്ലാ മെഡിക്കൽ ഒാഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായിക്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി രാജേഷ് എന്നിവർ സംസാരിച്ചു.

അക്ഷയ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവന്തപുരം: അക്ഷയ 15ാം വാര്‍ഷികാഘോഷങ്ങളുടെയും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഹാളില്‍ വൈകിട്ട് നാലിന് നിര്‍വഹിക്കും. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാരായ അക്ഷയ സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങിക്കുന്നതിന് 1.25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായ വിതരണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.
ഇന്നത്തെ ഡിജിറ്റല്‍ എക്കണോമിയില്‍ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് പ്രധാന പങ്കുള്ളതിനാല്‍ കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ആധാറിലെ തെറ്റുതിരുത്തല്‍/ കൂട്ടിച്ചേര്‍ക്കലുകള്‍, നവജാത ശിശുക്കളുടെ ആധാര്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി നിലവിലുള്ള 875 ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളെ കൂടാതെ പുതിയതായി 1780 കേന്ദ്രങ്ങള്‍ക്ക് കൂടി സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനവും നടക്കും. അക്ഷയ വഴി ലഭ്യമാകുന്ന സേവനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനും ആരംഭിച്ച സിറ്റിസണ്‍ കാള്‍ സെന്ററിന്റെയും ടോള്‍ ഫ്രീ നമ്പറിന്റെയും ലോഗോയുടെയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. അക്ഷയ ഡയറക്ടര്‍ സീറാം സാംബശിവ റാവു റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു, എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കട്ടരാമന്‍, കൗണ്‍സിലര്‍ ഐ.പി. ബിനു തുടങ്ങിയവര്‍ സംബന്ധിക്കും. ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ സ്വാഗതവും ഐ.ടി മിഷന്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. സന്തോഷ് കുമാര്‍ നന്ദിയും പറയും.
നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് എല്ലാ ആഴ്ചയിലും രണ്ടുദിവസം വീതം നിശ്ചിത സമയങ്ങളില്‍ ജില്ലാ ആശുപത്രികളില്‍ സംവിധാനം ഒരുക്കും. രണ്ടാംഘട്ടമായി മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും.

15 വര്‍ഷങ്ങള്‍കൊണ്ട് 2654 അക്ഷയ പൊതുജന സേവനകേന്ദ്രങ്ങള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ നിന്ന് ആരംഭിച്ച് തുടര്‍ന്ന് ഇ-പേയ്മെന്റിലേക്കും പിന്നീട് ഇ-ഡിസ്ട്രിക്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍, ആധാര്‍, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങി ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന സേവനകേന്ദ്രമായി ഇതിനകം അക്ഷയ മാറി.

ഡിവൈഎസ്പിയുടെ വാഹനം അടിച്ചുതകര്‍ത്ത സി പി എം പ്രവര്‍ത്തകര്‍ക്ക് തടവ്

കണ്ണൂര്‍: കണ്ണൂര്‍ ഡി വൈ എസ് പി പി സുകുമാരന്‍ സഞ്ചരിച്ച ടാറ്റ സുമോ അടിച്ചുതകര്‍ത്ത കേസില്‍ 11 സി പി എം പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു.
ആച്ചി റാഷിദ് (വളപട്ടണം), പ്രസില്‍ (അഴീക്കോട്), റമില്‍ (പാപ്പിനിശ്ശേരി), ഷാജു (കണ്ണൂര്‍ ടൗണ്‍), മുരളി (എടക്കാട്), രാജീവന്‍ (കണ്ണൂര്‍ ടൗണ്‍), ഫായിസ് (വളപട്ടണം), വിനില്‍ ലക്ഷ്മണന്‍ (ആന്തൂര്‍), രാജേഷ് (അഴീക്കോട്), കൃപേഷ് ഷിഷില്‍ (അഴീക്കോട്) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എം സി ആന്റണി 9 മാസം വീതം തടവിന് ശിക്ഷിച്ചത്.
ഡി വൈ എസ് പിയുടെ ഡ്രൈവര്‍ പി കെ സന്തോഷ് നല്‍കിയ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. 2012 ആഗസ്ത് ഒന്നിന് ഉച്ചയോടെ കണ്ണൂര്‍ പാമ്പന്‍ മാധവന്‍ റോഡില്‍വെച്ചാണ് ഡി വൈ എസ് പി സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമമുണ്ടായത്. കണ്ടാലറിയുന്ന 50 ഓളം സി പി എം പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസ് എടുത്തത്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് തിരിച്ചുവരികവെയാണ് ഡി വൈ എസ് പിയുടെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമം നടത്തിയത്. ഈ കേസില്‍ 13 സാക്ഷികളെയാണ് വിസ്തരിച്ചത്.
ക്ഷേത്രങ്ങളില്‍ മോഷണം: രണ്ടുപേര്‍ക്ക് തടവും പിഴയും
തലശ്ശേരി: ക്ഷേത്രങ്ങളില്‍ അതിക്രമിച്ച് കടന്ന് നിലവിളക്കുകയും ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചു എന്ന കേസില്‍ രണ്ട് യുവാക്കളെ വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴയടക്കാനും തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. തലശ്ശേരി കാവുംഭാഗം സ്വദേശികളായ പി ഷാനിത്ത് (32), മുറവിന്‍ റോച്ച (35) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടാഴ്ച കൂടുതല്‍ തടവ് അനുഭവിക്കണം.
മൂന്ന് മാസം മുമ്പ് കാവുംഭാഗത്തെ പനോളിക്കാവ് ക്ഷേത്രം, മഞ്ഞളാമ്പുറം ക്ഷേത്രം, കോലാരിദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും നിലവിളക്കും മറ്റും മോഷണം നടത്തി പോകുമ്പോള്‍ സംശയം തോന്നിയ ദേശവാസികളാണ് ഇവരെ പിടികൂടി പോലീസിന് കൈമാറിയത്. പിന്നീട് റിമാന്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കെതിരെ തലശ്ശേരി എസ് ഐ അനില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കോടതി കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കുകയാണുണ്ടായത്.
കൂത്തുപറമ്പില്‍ വീണ്ടും ബോംബേറ്
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് കോട്ടയംപൊയില്‍ കോലാവില്‍ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 1.30നാണ് രണ്ടംഗസംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയത്. ബോംബേറില്‍ കോലാവില്‍ ജംഗ്ഷനിലുണ്ടായിരുന്ന ആര്‍ എസ് എസിന്റെ കാവി പതാകയും ഫ്‌ളക്‌സ്‌ബോര്‍ഡും നശിച്ചിട്ടുണ്ട്. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ബി ജെ പി ആരോപിച്ചു.

കോൺക്രീറ്റ് സ്ളാബ് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു

ഇരിണാവ്  ആനാം കൊവ്വലിൽ അഷ്റഫിന്റെ വീട് പണിക്കിടയിലാണ് ദുരന്തം നടന്നത് അശ്രദ്ധമായി പലക പറിച്ചു മാറ്റുമ്പോളാണ് അപകടം സംഭവിച്ചത്
കോൺക്രീറ്റ് ചെയ്യാൻ ഉറപ്പിച്ച പലക നീക്കുമ്പോൾ സ്ലാബ് മറിഞ്ഞ് ദേഹത്ത് വീഴുകയാണുണ്ടായത്,
നാട്ടുകാരോടൊപ്പം പോലീസും ഫയർഫോഴ്സും ചേർന്ന് സ്ലാബിന്നടിയിൽ നിന്നും പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തുമ്പോളേക്കും മരണം സംഭവിച്ചിരുന്നു.
മൃത്ദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് വിട്ടുകൊടുക്കും എന്ന് പോലീസ് അറിയിച്ചു.

ദിലീപിനെതിരായ കുറ്റപത്രം; മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് കുറ്റപത്രം ഉച്ചക്കു മുമ്പുതന്നെ സമര്‍പ്പിക്കുമെന്നാണു വിവരം.

ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത് മുന്‍ ഭാര്യ മഞ്ജു വാര്യരെയാണ്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തില്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും. ഇതില്‍ 50 സാക്ഷികള്‍ സിനിമ മേഖലയില്‍ നിന്നാണ്. വിപിന്‍ലാല്‍ പോലീസുകാരന്‍ അനീഷ് എന്നിവരെ അന്വേഷണ സംഘം മാപ്പുസാക്ഷികളാക്കും.
ആകെ 11 പേരെ പ്രതികളാക്കിയാണു പോലീസ് കുറ്റപത്രം നല്‍കുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമാണു പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ആദ്യ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അനുബന്ധ കുറ്റപത്രമാണ് നല്‍കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന് വേണ്ടി മറ്റ് ചിലര്‍ ശ്രമിച്ച കാര്യം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നിയമോപദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതില്‍നിന്നും അന്വേഷണ സംഘം പിന്തിരിയുകയായിരുന്നു. അതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുമെന്നാണു സൂചന. കേസിലെ സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ചു മൊഴി മാറ്റിക്കുന്നതായി ആരോപിച്ചാണു പ്രോസിക്യൂഷന്‍ നീക്കം.

ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു. പരുത്തുംപാറ നടുവിലേപ്പറമ്പില്‍ റിനു സ്‌കറിയ-റിന്റു ദമ്പതികളുടെ മകള്‍ ഐലിന്‍ ആണു മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലാണു സംഭവം. ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.