എക്‌സലൻസി പരീക്ഷ സമാപിച്ചു

ചൊവ്വ : എസ് എസ് എൽ സി, സി ബി എസ് ഇ പത്താംക്ലാസ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എക്‌സലൻസി ടെസ്റ്റ് ചൊവ്വ സെക്ടർ തോട്ടട എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയായി രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടിയിൽ അഡ്വക്കറ്റ് ഷംവീൽ നൂറാനി ഉദ്ഘാടനം ചെയ്ത് “പരീക്ഷയോട് കൂട്ടുകൂടാം” എന്ന വിഷയത്തിൽ ഗൈഡൻസ് ക്ലാസിനു നേതൃത്വം നൽകി 130 ഓളം വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയിൽ വിസ്ഡം കൺവീനർ മൻസൂർ സി സ്വാഗതവും നജീബ് എ നന്ദിയും പറഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ജനുവരി 31 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനമായത്.
ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതിനിധികള്‍ അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

അധികൃതരുടെ കണ്ണ് തുറക്കുന്നതും കാത്ത് അഴീക്കോട് ആലാളം കടവ് ബോട്ട് ജെട്ടി

 ഇത് ആലാളം കടവ് ജെട്ടി ആണ്.മാട്ടൂൽ -പറശ്ശിനിക്കടവ് യാത്രാ ബോട്ട് സർവീസ് നടത്തുന്നതിൽ ഉള്ള ഒരു സ്റ്റോപ്പ് ആണ് ഇവിടെ. വർഷങ്ങൾ പഴക്കമുള്ള കോൺഗ്രീറ്റിംഗ്‌ പൂർണമായും നശിച്ചു ബോട്ട് സർവിസ് മുടങ്ങിയപ്പോൾ, നാട്ടുകാർ പിരിവ് എടുത്ത് 50000ത്തോളം  രൂപ ചെലവിട്ട് വളപട്ടണം ഖലാസികളെ കൊണ്ട് താൽക്കാലികമായി ജെട്ടി പുതുക്കി പണിതു.

ഇപ്പോൾ, മഴയും വെയിലും കൊണ്ട് ജെട്ടി പൂർണമായും നശിച്ചു, വളരെ അപകടകരമായ അവസ്ഥയിൽ ആണ്.പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. ജെട്ടിയുടെ പരിതാപകരമായ അവസ്ഥ കാരണം യാത്രക്കാർ ഇതുവഴി യാത്ര ചെയ്യാൻ മടിക്കുകയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

റാസല്‍ഖൈമയില്‍ വാഹനാപകടം: മൂന്ന്​ മലയാളികള്‍ മരിച്ചു

ദുബൈ: യു.എ.ഇയിലെ റാസല്‍ഖൈമയില്‍ ഇന്ന്​ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്​ ഗുരുതര പരിക്ക്​. തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, എറണാകുളം സ്വദേശി അതുല്‍ എന്നിവര്‍ സംഭവ സ്​ഥലത്തുവെച്ചും മൂന്നാമത്തെയാള്‍ ആശുപത്രി ​െഎ.സി.യുവിലുമാണ്​ മരിച്ചത്​.

അപകടത്തില്‍ പെട്ടവര്‍ ഹോട്ടല്‍ ജീവനക്കാരാണെന്നാണ്​ പ്രാഥമിക വിവരം. പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. മൂന്നാര്‍ കേറ്ററിങ്​ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണിവര്‍. സഞ്ചരിച്ച വാഹനം ജുല്‍ഫാര്‍ ടവറിനു സമീപം ഡിവൈഡറില്‍ ഇടിച്ച്‌​ മറിയുകയായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

യൂത്ത് ലീഗ് നേതാവ് സമീർ പറമ്പത്തിന്റെ പിതാവ് നിര്യാതനായി

കല്ലിക്കണ്ടി: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സിക്രട്ടറിയും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സമീർ പറമ്പത്തിന്റെ പിതാവ് കല്ലിക്കണ്ടിയിലെ പറമ്പത്ത് താമസിക്കും കുന്നത്ത് കുഞ്ഞമ്മദ് (92) നിര്യാതനായി.ഖബറടക്കം ഇന്ന് വൈകുന്നേരം 4 ന് തൃപ്പങ്ങോട്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ മറിയം,
മക്കൾ: ഹക്കീം, അലി, ഉസ്മാൻ, നാസർ, നഫീസു, ആയിശ, പരേതനായ മൂസ.
മരുമക്കൾ: ജലാൽ, മുഹമ്മദ്, സാറ, കദീശ, ഹസീന, സലീന, എം കെ സഫീറ ( പ്രസിഡണ്ട്, നാദാപുരം ഗ്രാമ പഞ്ചായത്ത്)

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ വാഹനാപകടം തലശ്ശേരി സ്വദേശികളടക്കം മൂന്ന് പേർ മരിച്ചു.

തമിഴ്‌നാട്-കർണാടക അതിർത്തിയായ കൃഷ്ണഗിരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ബംഗളൂരു ആർ ടി നഗറിൽ സ്ഥിരതാമസക്കാരായ തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജം, ഇവരുടെ ഡ്രൈവർ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സുലിഗരെ ട്രാഫിക് പോലീസ് സ്‌റ്റേഷൻ പരിധിയിയിലായിരുന്നു സംഭവം. അമിത വേഗത്തിൽ വന്ന ലോറി കാറിൽ ഇടിച്ചു കയറുകയായിരുന്നു.

മൂന്ന് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ആർ ടി നഗറിൽ ക്ലിനിക്ക് നടത്തുകയായിരുന്നു ഗൈനക്കോളജിസ്റ്റ് ആയിരുന്ന അംബുജം.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakalhttps://play.google.com/store/apps/details?id=com.kannur.varthakal

വളപട്ടണം ഫുട്‌ബോള്‍: കരീബിയന്‍ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന് ഏകപക്ഷീയ ജയം

വളപട്ടണം: എ കെ കുഞ്ഞി മായന്‍ ഹാജി സ്മാരക സ്വര്‍ണ്ണക്കപ്പ് അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ കരീബിയന്‍ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പ്, ഹണ്ടേര്‍സ് കൂത്തുപറമ്പിനെ ഏകപക്ഷീയമായി മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരീബിയന്‍സ് സ്‌പോര്‍ട്ടിംഗിന് വേണ്ടി ഐവറി കോസ്റ്റ് താരം ജൂനിയര്‍, നൈജീരിയന്‍ താരങ്ങളായ പോള്‍, അലക്‌സ് എന്നിവര്‍ ബൂട്ടണിഞ്ഞു. ഹണ്ടേര്‍സ് കൂത്തുപറമ്പിന് വേണ്ടി നൈജീരിയന്‍ താരങ്ങളായ ഫ്രാങ്ക്‌ളി, ജോസഫ് എന്നിവരാണ് ജേര്‍സിയണിഞ്ഞത്.
      കഴിഞ്ഞ ദിവസം ഇരിക്കൂറില്‍ നടന്ന അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഉഷ എഫ് സി തൃശൂരാണ് കരീബിയന്‍സ് സ്‌പോട്ടിംഗ് തളിപമ്പിന് വേണ്ടി ജേര്‍സിയണിഞ്ഞത്. ആദ്യ പകുതിയില്‍ കരീബിയന്‍സ് സ്‌പോര്‍ട്ടിംഗിന് വേണ്ടി ഐവറി കോസ്റ്റ് താരം ജൂനിയറിലൂടെ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ കരീബിയന്‍സിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത് നൈജീരിയന്‍ താരമായ പോളിലൂടെയായിരുന്നു. മൂന്നാം ഗോള്‍ നേടി തളിപ്പറമ്പ് സ്വദേശി കൂടിയായ അന്ത്രു മികച്ച പ്രകടനം കാഴ്ച വെച്ചു. ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടം കാണാന്‍ വന്ന കാണികള്‍ക്ക് തണുത്ത പ്രതികരണമാണ് മത്സരത്തില്‍ കാണാനിടയായത്.
       ഹണ്ടേര്‍സ് കൂത്തുപ്പറമ്പിന് പിന്തുണ നല്‍കി ബാന്‍ഡ് മേളത്തോടു കൂടി വന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കനത്ത പ്രഹരമായി കരീബിയന്‍സിനെതിരെയുള്ള പരാജയം. മത്സരം അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഹണ്ടേര്‍സ് കൂത്തുപറമ്പിനെതിരെ കരീബിയന്‍സ് സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പ് വിജയിച്ചു. ഇന്നത്തെ തീ പാറും പോരാട്ടത്തില്‍ ജമാല്‍ അല്‍മാരി യു.എ.ഇ. സ്‌പോണ്‍സര്‍ ചെയ്യുന്ന നാട്ടുകാരായ കുന്നുമ്മല്‍ ബ്രദേര്‍സും ലക്കി സോക്കര്‍ ആലുവയും ഏറ്റുമുട്ടും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ യുവനിര ഫൈനലില്‍

ശുഭ്മന്‍ ഗില്ലും ഇഷാന്‍ പോറലും തിളങ്ങിയ സെമി മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 203 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 272 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആയി. ശുഭ്മന്‍ ഗില്ലാണ് കളിയിലെ താരം. ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം നേടാനായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷാ(41), മന്‍ജോത് കല്‍റ(47) എന്നിവര്‍ക്ക് ശേഷം ശുഭ്മന്‍ ഗില്‍ നേടിയ 102 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ 272/9 എന്ന സ്കോര്‍ നേടുകയായിരുന്നു. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യയെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ പിടിച്ചു കെട്ടുകയായിരുന്നു. അങ്കുല്‍ റോയ് 33 റണ്‍സ് നേടി. ശുഭ്മന്‍ ഗില്‍ പുറത്താകാതെ ഒരു വശത്ത് പിടിച്ചു നിന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന്‍ ഇന്ത്യയെ കൂറ്റന്‍ സ്കോര്‍ നേടുവാന്‍ സമ്മതിച്ചില്ല.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് മൂസ നാലും അന്‍ഷാദ് ഇക്ബാല്‍ മൂന്നും വിക്കറ്റ് നേടി.

ഇഷാന്‍ പോറല്‍ നാല് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിക്കകുയായിരുന്നു കൂട്ടിനു രണ്ട് വീതം വിക്കറ്റ് നേടി ശിവ സിംഗും റിയാന്‍ പരാഗും ചേര്‍ന്നു. പാക് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റൊഹൈല്‍ നസീര്‍ 18 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. സാദ് ഖാന്‍(15)നും റൊഹൈലിനും പുറമേ മറ്റൊരു താരത്തിനും രണ്ടക്കം കടക്കാനാകാതെ വന്നപ്പോള്‍ 29.3 ഓവറില്‍ പാക്കിസ്ഥാന്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

അനിശ്ചിതകാല ബസ്‌ സമരം31ന് :നാളെ ചര്‍ച്ച

ബുധനാഴ്ച്ച മുതലാണ് സ്വകാര്യ ബസ്‌ ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.ചാര്‍ജ് വര്‍ധനവ്‌ ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.മിനിമം ചാര്‍ജ് 10 രൂപ ആക്കണമെന്നാണ് ഉടമകളുടെ അവശ്യം.വിദ്യാര്‍ഥികളുടെ യാത്രാ ആനുകൂല്യം മിനിമം ചാര്‍ജിന്‍റെ പകുതി ആക്കണമെന്നും ഉടമകള്‍ അവശ്യ പെടുന്നു.ബസ് ഉടമകളുമായി നാളെ വൈകിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന് ആര്യ സഹായ നിധിയിലേക്ക് കിട്ടിയ സാമ്പത്തിക സഹായത്തെ കുറിച്ചുള്ള പൂർണ്ണ വിവരം ബഹുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന് ആര്യ സഹായ നിധിയിലേക്ക് കിട്ടിയ സാമ്പത്തിക സഹായത്തെ കുറിച്ചുള്ള പൂർണ്ണ വിവരം ബഹുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

ആര്യയുടെ പിതാവിന്റെ അപേക്ഷ (see attachment)

ധനശേഖരണം ആരംഭിച്ച തീയ്യതി 26-01-2018

ട്രസ്റ്റ് ഓഫീസിൽ നേരിട്ട് നൽകിയ തുക : 1,01,350 ( see attachment)
Via Bank: 11,36,626 ( see attachment)

ആകെ തുക: 12,37,976

എന്റെ ഗ്രാമം ട്രസ്റ്റിന്റെബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുകയെ കുറിച്ചുള്ള bank Statement.
ഇതു വരെയുള്ള എല്ലാ ഇടപാടുകളും തീർത്തും സുതാര്യമായിരുന്നു . ട്രസ്റ്റിന്റെ good will നെ ബാധിക്കും വിധം പ്രചാരണങ്ങൾ അഴിച്ചുവിട്ട് ട്രസ്റ്റിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടന്നതായി ട്രസ്റ്റിനു ബോധ്യം വന്നിട്ടുണ്ട്. ആര്യയെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ട്രസ്റ്റിന് ഉണ്ടായിരുന്നുള്ളൂ .
വിവാദങ്ങളുയർന്ന പശ്ചാത്തലത്തിൽ പ്രസ്തുത ജീവകാരുണ്യ പ്രവർത്തനത്തിൽ നിന്നും ട്രസ്റ്റ് പിൻവാങ്ങുന്നതായി പൊതുജനങ്ങളെ അറിയിക്കുന്നു.

ട്രസ്റ്റിന്റെ അക്കൗണ്ട് നിലവിൽ FREEZ ചെയ്തിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അക്കൗണ്ട് പ്രവർത്തിക്കുന്നതല്ല.

സഹകരിച്ചവരോട് ഹൃദയം നിറഞ്ഞ നന്ദി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal