തളിപ്പറമ്പില്‍ 12 വ​യ​സു​കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: സ്‌​കൂ​ള്‍ വി​ട്ടു​വ​രി​ക​യാ​യി​രു​ന്ന 12 വ​യ​സു​കാ​രി​യെ ക​യ​റി​പ്പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ധ്യ​വ​യ​സ്ക​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റു​മാ​ത്തൂ​ര്‍ വൈ​ത്ത​ല​യി​ലെ അ​ശോ​ക​നാ (47) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 21 ന് ​വൈ​കു​ന്നേ​രം സ്‌​കൂ​ള്‍​വി​ട്ട് അ​ശോ​ക​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ച​താ​യാ​ണു പ​രാ​തി. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

ഇ​രി​ട്ടി​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ ര​ണ്ടം​ഗ​സം​ഘം ആ​ക്ര​മി​ച്ചു

ഇ​രി​ട്ടി: ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​യ​ഞ്ചേ​രി​മു​ക്കി​ലെ ടി.​പി. മു​ജീ​ബി​നെ (28)നെ ​ഓ​ട്ടം വി​ളി​ച്ച് കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​ജീ​ബ് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
അ​ക്ര​മം ഉ​ണ്ടാ​യ ഉ​ട​ന്‍ മു​ജീ​ബ് ഇ​രി​ട്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്യു​ക​യും അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രി​ട്ടി സ്വ​ദേ​ശി എ​ബി​യെ​എ​സ്‌​ഐ പി.​സി. സ​ഞ്ജയ്കു​മാ​ര്‍ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​ക്ക് ഇ​രി​ട്ടി പാ​ല​ത്തി​ന​പ്പു​റ​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് എ​ബി​യും മ​റ്റൊ​രാ​ളും ഓ​ട്ടം വി​ളി​ച്ച​ത്. പാ​ലം ക​ട​ന്ന​യു​ട​ന്‍ പ്ര​തി​ക​ള്‍ ഓ​ട്ടോ നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ത​ല​ശേ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കത്തില്‍ അ​ന്വേ​ഷ​ണം വീ​ണ്ടും ബ​ന്ധു​ക്ക​ളി​ലേ​ക്ക്

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു വി​ളി​പ്പാ​ട​ക​ലെ ജ്വ​ല്ല​റി ഉ​ട​മ​യെ സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വീ​ണ്ടും ബ​ന്ധു​ക്ക​ളി​ലേ​ക്ക്.
മെ​യി​ന്‍ റോ​ഡി​ലെ സ​വി​ത ജ്വ​ല്ല​റി ഉ​ട​മ ത​ലാ​യി ’സ്നേ​ഹ’​യി​ല്‍ പാ​റ​പ്പു​റ​ത്ത് കു​നി​യി​ല്‍ ദി​നേ​ശ​ൻ (52) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ബ​ന്ധു​ക്ക​ളി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നാ​ല് സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യെ​ല്ലാം സി​ബി​ഐ തി​രു​വ​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ചു ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രെ ചോ​ദ്യം​ ചെ​യ്തു.
ദി​നേ​ശ​ന് അ​ഞ്ചു സ​ഹോ​ദ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​രി​ല്‍ ദി​നേ​ശ​നു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ ഒ​രു ഗ്രൂ​പ്പാ​യും മ​റ്റു ര​ണ്ടു​പേ​ര്‍ മ​റ്റൊ​രു ബി​സി​ന​സ് ഗ്രൂ​പ്പാ​യി​ട്ടു​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.​ സി​ഐ ശൈ​ലേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​പ്പോ​ള്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്നും താ​ൻ കേ​സി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ട് മൂ​ന്നു മാ​സ​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ശൈ​ലേ​ഷ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ​യും സി​ബി​ഐ​ സം​ഘം ചോ​ദ്യം​ചെ​യ്തി​രു​ന്നു. പ​ഴ​യ സ്വ​ര്‍​ണം വാ​ങ്ങി ഉ​രു​ക്കി വി​ല്പ​ന ന​ട​ത്തു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ സേ​ട്ടു​മാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മൂ​ന്ന് പേ​രെ​യാ​ണ് സി​ബി​ഐ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​പ്പി​ച്ച് ചോ​ദ്യം ​ചെ​യ്ത​ത്. ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ് കേ​സ് സി​ബി​ഐ​യെ ഏ​ൽ​പ്പി​ച്ച​ത്.
2014 ഡി​സം​ബ​ര്‍ 23ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ദി​നേ​ശ​നെ ക​ട​യ്ക്കു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ള്ള ല​ക്ഷ്യ​മി​ട്ട് ഇതര സം​സ്ഥാ​ന സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റേ​യും ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും നി​ഗ​മ​നം.
സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യെ​ല്ലാം ലോ​ക്ക​ല്‍ പോ​ലീ​സും പി​ന്നീ​ടെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് സം​ഘ​വും സി​ബി​ഐ​യും പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ക​യും അ​വ​ര്‍ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

താഴെ പൊതുവാടയിൽ കൈല വളപ്പിൽ മൊയ്തു ഹാജി (90) നിര്യാതനായി

എടക്കാട്: ടൗൺ ബൈപ്പാസ് റോഡിൽ റാസ് പാലസ് ഹോട്ടലിന് സമീപം താഴെ പൊതുവാടയിൽ കൈല വളപ്പിൽ മൊയ്തു ഹാജി (90) നിര്യാതനായി . ദീർഘകാലം മലേഷ്യയിൽ പ്രവാസിയായിരുന്നു.
മേലാട്ടിൽ ബീവിയാണ് ഭാര്യ.
 മക്കൾ: ദാവൂദ്  (ബിസിനസ്) , അബ്ദുൾ മജീദ്, അബ്ദുൾ റഹീം (ഇരുവരും എറണാകുളം), ആയിഷ, ജമീല, ഹഫ്സത്ത്, പരേതയായ സുബൈദ. മരുമക്കൾ: അബ്ദുൾ മജീദ് (റിട്ട. സ്റ്റാഫ് , കേയി സാഹിബ് ട്രെയിനിങ് കോളജ് തളിപ്പറമ്പ്), അബ്ദുൾ ഖാദർ, പരേതരായ മുസ്തഫ, മഹമൂദ്, റംല, റുഖിയ, ശാഹിദ . സഹോദരങ്ങൾ: നബീസ, പരേതരായ  കെ.വി. ഹമീദ്, മഹമൂദ് , ഹസ്സൻ,ആസ്യ ഉമ്മ, പാത്തുമ്മ.
ഖബറടക്കം ശനി ഉച്ചക്ക് 12 മണിക്ക് എടക്കാട് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.

https://play.google.com/store/apps/details?id=com.kannur.varthakal

വളപട്ടണം സെവന്‍സ് ഫുട്ബാളില്‍ കാണികള്‍ ഗ്രൗണ്ട് കയ്യേറി

ജനശക്തി അഴീക്കോടും അല്‍ മദീനയും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മത്സരം 3-3 സ്കോറില്‍ നില്‍ക്കുമ്പോള്‍ അല്‍ മദീന സ്കോര്‍ ചെയ്ത ഗോളിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. കാണികള്‍ പരസ്യ ബോര്‍ഡുകള്‍ ഗ്രൌണ്ടിലേക്ക് വലിച്ചെറിഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. രണ്ടു ടീമുകളുടെയും മാനേജ്മെന്റ് ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരം ഉണ്ടാക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. അവസാന ഹോം മാച്ചില്‍ ചെന്നൈയിന്‍ എഫ്.സിയോട് ഗോള്‍രഹിത സമനില

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. അവസാന ഹോം മാച്ചില്‍ ചെന്നൈയിന്‍ എഫ്.സിയോട് ഗോള്‍രഹിത സമനില. മുഴുവന്‍ സമയത്തും ഇരു ടീമിനും ഗോളൊന്നും നേടാനായില്ല. കൊച്ചിയിൽ ചെ‌ന്നെെയിന് ‍എഫ്സിക്കെതിരായ മൽസരത്തിൽ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചത്. ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ചെന്നൈയിൻ ഗോൾ മുഖത്ത് ബ്ലാസ്റ്റേഴ്സ് നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. 
നിർണായക പെനൽറ്റി പെക്കൂസൻ പാഴാക്കിയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.   17 മൽസരങ്ങളിൽനിന്ന് 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും 17 മൽസരങ്ങളിൽനിന്ന് 29 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്തുമാണ്. 

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസ്‌ ജൂണില്‍ തുടങ്ങാന്‍ നിര്‍ദേശം

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ പ്രതിദിന വിമാന സര്‍വീസ്‌ നടത്തി ആഭ്യന്തര സര്‍വീസ്‌ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഉഡാന്‍ സര്‍വീസ്‌ ജൂണ്‍ മാസം തുടങ്ങാന്‍ വ്യോമയന വകുപ്പ്‌ നീക്കം തുടങ്ങി. സംസ്‌ഥാന സര്‍ക്കാര്‍ സെപ്‌റ്റംബറില്‍ സര്‍വീസ്‌ തുടങ്ങാമെന്നാണു അറിയിച്ചിരുന്നത്‌. എന്നാല്‍ മാര്‍ച്ചില്‍ തന്നെ പരിശോധന നടത്തി റിപ്പോര്‍ട്ട്‌ നല്‍ക്കാനാണ്‌ ഇപ്പോള്‍ നിര്‍ദേശം നല്‍കിയത്‌. കഴിഞ്ഞ ദിവസം നാവിഗേഷന്‍ ടെസ്‌റ്റ് വിജയക്കരമായതോടെ ജൂണില്‍ തന്നെ ഉഡാന്‍ സര്‍വീസ്‌ ആരംഭിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷയിലാണ്‌ കിയാലും . രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക്‌ പ്രതിദിന സര്‍വീസുകള്‍ നടത്തി ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ തീരുമാനമായി.സ്‌പൈസ്‌ജെറ്റ്‌, ഇന്‍ഡിഗോ, കമ്പനികള്‍ കണ്ണൂരില്‍ നിന്ന്‌ ചെന്നൈ, ഗാസിയാബാദ്‌, ബംഗളുരു, ഹൂബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്ലാം ദിവസവും സര്‍വീസ്‌ നടത്തും.ഉഡാന്‍ പദ്ധതിയില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്ര – സംസ്‌ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട്‌ അതോറിറ്റിയും ധാരണപത്രം എതാനും മാസം മുമ്പ്‌ തന്നെ ഒപ്പുവച്ചിരുന്നു.ആഭ്യന്തര സര്‍വീസുകള്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക്‌ നഷ്‌ടം വരുന്ന തുകയുടെ 20 ശതമാനം വി.ജി.എഫ്‌ (വയ ബീലിറ്റി ഗ്യാപ്‌ ഫണ്ട്‌ ) ആയി സംസ്‌ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ ധാരണയായിട്ടുണ്ട്‌. ഇന്ധനത്തിനുള്ള ജി.എസ്‌.ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായി. സംസ്‌ഥാന സര്‍ക്കാരിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെ കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌ ധാരണപത്രത്തില്‍ ഒപ്പ വച്ചത്‌. സാധരണക്കാര്‍ക്കും വിമാനയാത്ര ലഭിക്കാന്‍ വേണ്ടിയാണ്‌ ഉഡാന്‍ പദ്ധതി. മണിക്കൂറിന്‌ 2500 രൂപ ക്രമത്തിലായിരിക്കും പദ്ധതി പ്രകാരം യാത്ര നിരക്ക്‌ .ആഭ്യന്തര സര്‍വീസിന്‌ പുറമെ മറ്റു വിദേശ രാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എമിറേറ്റസ്‌, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്‌, ഒമാന്‍ എയര്‍ ,എയര്‍ എഷ്യ, ഫ്‌ളൈ ദുബായ്‌, എയര്‍ അറേബ്യ ,ഗള്‍ഫ്‌ എയര്‍ ,ശ്രീലങ്കന്‍ എയര്‍വെയ്‌സ്, ടൈഗര്‍ എയര്‍വെയ്‌സ്, എന്നീ കമ്പനികള്‍ കണ്ണൂരില്‍ നിന്ന്‌ സര്‍വീസ്‌ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. നാവിഗേഷന്‍ ടെസ്‌റ്റ് പൂര്‍ത്തികരിച്ചതോടെ വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ വേണ്ടി കിയാല്‍ അപേക്ഷ നല്‍കി. ഏവിയേഷന്‍ വകുപ്പിന്റെ പരിശോധപൂര്‍ത്തികരിച്ചാല്‍ ഉടന്‍ സര്‍വീസ്‌ ആരംഭിക്കാന്‍ കഴിയും. വിമാനത്താവള നിര്‍മാണ ജോലി മാര്‍ച്ചില്‍ പൂര്‍ത്തികരിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സാക്ഷി മൊഴി അംഗീകരിക്കുന്നു. കീഴടങ്ങിയത് ഡമ്മി പ്രതികളല്ല: സുധാകരന്‍

കണ്ണൂര്‍: ഷുഹെെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും ഡമ്മി പ്രതികളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇരുവരെയും ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പൊലീസിന്റെ അന്വേഷണത്തിലുള്ള സംശയം നീങ്ങിയെന്നും എന്നാല്‍ തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പരോളിലിറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണമെന്നും സി.ബി.എെ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഷുഹൈബിന്റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

മട്ടന്നൂർ കീച്ചേരിയിൽ ജില്ലാതല ഷട്ടിൽ ടൂർണമെന്റ് നാളെയും മറ്റന്നാളുംരാത്രി 7.00 മണി മുതൽ

മട്ടന്നൂർ:ഇഗാസ ചെള്ളേരി(കീച്ചേരി)യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജില്ലാതല ഷട്ടിൽ ടൂർണമെന്റ് 2018 ഫെബ്രുവരി 24,25 ശനി ഞായർ ദിവസങ്ങളിൽ രാത്രി 7.00 മണി മുതൽ ഇഗാസ ഫ്ലഡ്ലൈറ്റ് ഷട്ടിൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു
CONTACT NO: 8281741108, 9562623626, 8078084624

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

മട്ടന്നൂര്‍ വേങ്ങാട് കെ എസ് യു പ്രവർത്തകന് നേരെ ആക്രമണം

വേങ്ങാട് : ഇ.കെ.നായനാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് അജിനാസിനെ പള്ളിയിൽ പോയി തിരിച്ച് സ്കൂളിലേക്ക് പോകുമ്പോൾ പത്തോളം വരുന്ന ആളുകള്‍ മർദ്ദിച്ചതായി പരാതി. അക്രമത്തിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജ്നാസിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ  പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്ന് കെ എസ് യു ആരോപിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെ എസ്എഫ്ഐ അക്രമം അഴിച്ചുവിടുകയാണെന്നും ഇതിനെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും  ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു. അക്രമത്തിൽ കെ എസ് യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal