എടക്കാട്ട് വീണ്ടും കോൽക്കളിയുടെ ഇശൽച്ചുവടുകൾ

എടക്കാട്:   ഒരു പാട് കാലം നമ്മുടെ പ്രദേശത്തെ പുളകമണിയിച്ച തനത് മാപ്പിളകലയായ കോൽക്കളിയുടെ ശീലുകളും ചുവടുവയ്പുകളും വീണ്ടുമുണരുന്നു. ‘അൽ അമീൻ കോൽക്കളി സംഘം എന്ന പേരിൽ രൂപീകരിച്ച കളിക്കൂട്ടം മെയ് 11ന് വൈകീട്ട് എടക്കാട് ബസാറിലെ പൊതു സ്റ്റേജിൽ അരങ്ങേറ്റം കുറിച്ചു, പതിറ്റാണ്ടുകളോളം കല്യാണ വീടുകളെയും പൊതുചടങ്ങുകളെയും ഹൃദ്യമാക്കിയ ഈ നാടൻ കലാരൂപം അതിന്റെ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

1950-80 കാലഘട്ടത്തിൽ നാട്ടിന്റെ സാംസ്കാരിക ജീവിതത്തിൽ പ്രധാനപ്പെട്ട ഒരിനമായിരുന്നു കോൽക്കളി. കീർത്തന ഗാനങ്ങളും  ഗീതങ്ങളുമെല്ലാം കോർത്തിണക്കി മെയ് വഴക്കത്തിന്റെ മൊഞ്ചുള്ള താളത്തിൽ അവതരിക്കപ്പെട്ട കോലുകൊണ്ടുള്ള കളി എല്ലാ വറുതികൾ ക്കുമിടയിൽ ആളുകൾക്ക് സന്തോഷവും ഉന്മേഷവും പകർന്നിരുന്നു. ‘കുരിക്കളും കുട്ട്യേളും’ പൊതുജനം ആദരവോടെയും അസൂയയോടെയും നോക്കിക്കണ്ടവരായിരുന്നു. കോൽക്കളിയുടെ വായ്ത്താരികൾ ഗ്രാമീണ ജീവിതത്തിലെ ഭാഷയിൽ വാക്കുകളും പ്രയോഗങ്ങളുമായി ഇടം നേടി.

നഗരവൽകരണത്തിലും ആധുനികവൽക്കരണത്തിലും പെട്ട് മറ്റ് പലതുമെന്ന പോലെ കോൽക്കളിയും പ്രതാപം മങ്ങിപ്പോയി.  രണ്ട് പതിറ്റാണ്ടുകളായി പ്രാദേശികമായി കോൽക്കളി പ്രേമം  ബാക്കി നിർത്തിയ ചുരുക്കം ചിലർക്കാകട്ടെ വേദികളും അവസരങ്ങളും വളരെ കുറവായിരുന്നു. ഗുരുക്കന്മാരുടെ ലഭ്യതക്കുറവും ഒരു പ്രശ്നമായി. അങ്ങനെ കോൽക്കളിയുടെ ആവേശം ഒരു ഓർമ്മ മാത്രമായിത്തീരുമെന്ന് തോന്നിപ്പിച്ച സന്ദർഭത്തിലാണ് കാര്യത്ത് മുസ്തഫയുടെ നേതൃത്വത്തിൽ മുതിർന്നവരും ചെറുപ്പക്കാരുമടങ്ങിയ കലാസ്നേഹികൾ വീണ്ടും പരിശീലനം ഏർപ്പെടുത്തി ഒടുവിൽ സുശക്തമായ ഒരു ടീമിനെ രൂപപ്പെടുത്തി രംഗത്തുവന്നത്. വടകര അബൂബക്കർ ഗുരുക്കളുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.  അവതരണത്തിന് ധാരാളം വേദി ലഭിക്കുന്നതോടെ കോൽക്കളി എന്ന കലാരൂപം പ്രദേശത്തും പരിസരങ്ങളിലും കൂടുതൽ കരുത്ത് നേടുകയും പുതിയ തലമുറ ഈ രംഗത്തേക്ക് സജീവമായി കടന്നു വരികയും ചെയ്യും എന്ന പ്രതീക്ഷയിലാണ് അൽഅമീൻ സംഘം പ്രവർത്തകർ.

കോൽക്കളി അരങ്ങേറ്റം  എടക്കാട് ബസാറിൽ പി.ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.ഗിരീശൻ ഉദ്ഘാടനം ചെയ്തു.എം.കെ.അബൂബക്കർ സ്വാഗതം പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

മുഖ്യമന്ത്രി ഇന്ന് മാഹിയിൽ : ബാബുവിന്റെ വീട് സന്ദർശിക്കും

മാഹി പള്ളൂരില് കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സന്ദര്ശിക്കും. കാസര്ഗോട്ടെ പരിപാടികള് കഴിഞ്ഞ് വൈകിട്ടോടെ കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി എട്ട് മണിക്കാണ് ബാബുവിന്റെ വീട്ടിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ബാബുവിന്റെ വീട് സന്ദര്ശിച്ചിരുന്നു.
അതേസമയം തൊട്ടടുത്ത് തന്നെയുള്ള കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ഷമേജിന്റെ വീട് മുഖ്യമന്ത്രി സന്ദര്ശിക്കുമോയെന്നത് വ്യക്തമല്ല.
മാഹിയില് ബാബുവിന്റെ വീട്ടിന് കിലോമീറ്ററുകള് മാത്രം അപ്പുറമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് ഷമേജിന്റെ വീട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ബഷീര്‍ പുന്നാട് വീണ്ടും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്……

മട്ടന്നൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ബഷീര്‍ പുന്നാടിനെയും ജില്ലാ ജനറല്‍ സെക്രട്ടറിയായി ബഷീര്‍ കണ്ണാടിപ്പറമ്പിനെയും വീണ്ടും തിരഞ്ഞെടുത്തു. മട്ടന്നൂര്‍ റാറാ അവിസ് ഹോട്ടല്‍ ഹാളില്‍ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എ സി ജലാലുദ്ദീന്‍(തലശ്ശേരി), സി കെ ഉമര്‍ മാസ്റ്റര്‍(മാഹി) എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി ടി വി ഷംസീര്‍(ചാല), കെ ഇബ്രാഹീം(കൂത്തുപറമ്പ്), സുഫീറ അലി അക്ബര്‍(കണ്ണൂര്‍) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും എ ഫൈസലിനെ ഖജാഞ്ചിയായും തിരഞ്ഞെടുത്തു. കെ മുഹമ്മദ് കുഞ്ഞി, പി കെ ഫാറൂഖ്, സജീര്‍ കീച്ചേരി, അഡ്വ. പി സി നൗഷാദ്, അഡ്വ. കെ സി ഷബീര്‍, കെ അബ്ദുള്ള മന്ന  റസീന, സഹീര്‍എന്നിവര്‍ ജില്ലാ കമ്മിറ്റിയംഗങ്ങളാണ്.

 രാവിലെ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് ചെറുന്യൂനപക്ഷം വരുന്ന സവര്‍ണ വിഭാഗമാണെന്നും ബിജെപിക്ക് രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം കൈവരുന്നതോടെ രാജ്യത്തെ ജനാധിപത്യം തന്നെ തകരാറിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രവര്‍ത്തന റിപോര്‍ട്ടും ജില്ലാ സെക്രട്ടേറിയറ്റംഗം സജീര്‍ കീച്ചേരി രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി അബ്്ദുല്‍ ഹമീദ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വര്‍ത്തമാനകാല രാഷ്ട്രീയം എന്ന വിഷയത്തില്‍ പി അബ്്ദുല്‍ മജീദ് ഫൈസി ക്ലാസെടുത്തു. വിവിധ വിഷയങ്ങളില്‍ പി കെ ഫാറൂഖ്, സജീര്‍ കീച്ചേരി, കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, എ സി ജലാലുദ്ദീന്‍, എ ഫൈസല്‍, സുഫീറ അലി സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

22K916GOLD RATE 12.05.18

AKGSMA:2925

PLATINUM RATE:2611

SILVER RATE:44

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കണ്ണൂർപാപ്പിനിശ്ശേരി യാത്രാമധ്യേ ഒരു പവൻ കൈ ചെയിൻ നഷ്ടപ്പെട്ടു

9/5/18 ബുധനാഴ്ച്ച പാപ്പിനിശ്ശേരിയിൽ നിന്നും കണ്ണൂരേക്ക് പോയി വരുന്ന വഴി  ഒരു പവന്റെ കൈ ചെയിൻ നഷ്ടപ്പെട്ടു കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ  അറിയിക്കുക

9995688009

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ശ്രീ.ശ്രീ രവിശങ്കറുടെ അറുപത്തിരണ്ടാം ജന്മദിനാഘോഷം ജില്ലാതല സംഗമവും ശോഭായാത്രയും പയ്യന്നൂരില്‍

കണ്ണൂര്‍: ശ്രീ ശ്രീ രവിശങ്കറുടെ അറുപത്തിരണ്ടാം ജന്മദിനാഘോ

ഷം 13 ന്  വൈകുന്നേരം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കും. ജില്ലയിലെ മുഴുവന്‍ ആര്‍ട് ഓഫ് ലിവിങ് കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന  ആഘോഷപരിപാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ .ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ പരിപാടിയുടെ ഭാഗമായി അന്നദാനം തുടങ്ങിയ വിവിധ സേവാപദ്ധതികള്‍ നടത്തും . കലാ കായിക ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ ഡി വൈ എസ്  പി  വേണുഗോപാല്‍ കെ.വിയെ വിശിഷ്ട സേവനത്തിനായി ആര്‍ട് ഓഫ് ലിവിങ്  ഓര്‍ഗനൈസേഷന്‍ ആദരിക്കും . കലാമണ്ഡലം അന്നൂര്‍ നൃത്തസന്ധ്യക്ക്  നേതൃത്വം നല്‍കും ,വൈകുന്നേരം  പയ്യന്നൂര്‍  ബസ്സ്റ്റാന്റിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഉണ്ടായിരിക്കും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കടുത്ത സാമ്പത്തീക പ്രതിസന്ധി: ബസുടമകളുടെ മാര്‍ച്ചും ധര്‍ണയും തിങ്കളാഴ്ച

കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ബസ് ഉടമകള്‍ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. തുടര്‍ന്ന് കേന്ദ്ര സംഘടനയായ ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് രാജ്യവ്യാപകമായി വാഹനബന്ദ് ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡീസല്‍ വില ലിറ്ററിന് 66 രൂപയായിരുന്നത് ഇപ്പോള്‍ 72 രൂപയിലാണ്. ഈ ഇനത്തില്‍ മാത്രമായി ഉടമകള്‍ക്ക് പ്രതിദിനം 600 രൂപയിലധികം അധികച്ചെലവാണ് വരുന്നത്. ഈ സാഹചര്യത്തില്‍ പെട്രോലിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നികുതി കുറയ്ക്കുകയോ ചെയ്യണം. സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്‌സിഡി അനുവദിക്കുക, ബസ് ബോഡി നിര്‍മാണത്തിന് പുതുതായി ഉണ്ടാക്കിയ മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നിവയാണ് ഉടമകളുടെ അടിയന്തിര ആവശ്യം.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപറേറ്റീവ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു, വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി.പി മോഹനന്‍, ജന.സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത്, പി.രാജേന്ദ്രന്‍, കെ.പി മോഹനന്‍ പങ്കെടുത്തു

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഇരിട്ടിയില്‍ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബും നിര്‍മാണ സാമഗ്രികളും പിടികൂടി

ഇരിട്ടി: ഇരിട്ടിയില്‍ ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോബും ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടി. ഇരിട്ടിക്കടുത്ത് കീഴൂര്‍ വളളിയാട് വൈരീഘാതകന്‍ ക്ഷേത്രത്തിനടുത്ത് പടിയില്‍ താഴെ റോഡിനടുത്തുള്ള പറമ്പില്‍ വെച്ചാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബും ബോംബുനിര്‍മ്മാണത്തിനായി ശേഖരിച്ചു സൂക്ഷിച്ച ബോംബ് നിര്‍മ്മാണ സാമഗ്രികളും പിടികൂടിയത്. ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ പി.സി സജ്ഞയ് കുമാര്‍, കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് എസ് ഐ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ ജയ്‌സണ്‍ ഫെര്‍ണാണ്ടസ്, ഇ.കെ ജയ്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ റെയ്ഡ് നടത്തി ബോംബ് ശേഖരം പിടികൂടിയത് കഴിഞ്ഞ ദിവസം മുഴക്കുന്ന് പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ തില്ലങ്കേരി, കാര്‍ക്കോട്, ഇയ്യം ബോഡ് മേഖലകളില്‍ നിന്നും സ്റ്റീല്‍ ബോബുകളും ഐസ്‌ക്രിം ബോംബുകളും പിടികൂടിയിരുന്നു മാഹി ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കലാപ സാധ്യതയുണ്ടെന്ന പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രശ്‌നസാധ്യതയുള്ള മേഖലയില്‍ റെയ്ഡും പരിശോധനയും ശക്തമാക്കിയത്. അതിര്‍ത്തി പ്രദേശമായ ഇരിട്ടിയിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലുംവാഹന പരിശോധനയും റെയ്ഡും ശക്തമാക്കുമെന്ന് ഇരിട്ടി സി ഐ രാജീവന്‍ വലിയ വളപ്പില്‍ അറിയിച്ചു

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഗതാഗത നിരോധനം: കണ്ണാടിപറമ്പ- പുല്ലൂപ്പി റോഡ്

കണ്ണാടിപറമ്പ പുല്ലൂപ്പി റോഡ് മേക്കർഡo  ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം12.05.2018ശനിയാഴ്ച മുതൽ
 നിരോധിച്ചിരിക്കുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടിസ്

കൊളച്ചേരി: ലീഗില്നിന്ന് കൂറുമാറിയ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.എം.പി സറീനയ്ക്കെതിരേ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി. യു.ഡി.എഫിലെ പത്ത് മെമ്പര്മാര് ഒപ്പിട്ട പ്രമേയം വരണാധികാരികൂടിയായ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ. ശൈലജക്ക് കൈമാറി. ഇതോടെ ഒരു മാസത്തിലേറെയായി ജില്ലയിലെ കോണ്ഗ്രസും ലീഗും തമ്മില് നിലനില്ക്കുന്ന തര്ക്കങ്ങള്ക്കാണ് പരിഹാരമാകുന്നത്.
യു.ഡി.എഫ് നേതാക്കളായ കെ. സുധാകരന്, എ.ഡി മുസ്തഫ, വി.കെ അബ്ദുല് ഖാദര് മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുല് കരീം ചേലേരി, വി.പി വമ്പന് എന്നിവരുടെ നേതൃത്വത്തില് കഴിഞ്ഞ ദിവസം ചേര്ന്ന കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളുടെ യോഗത്തില് പ്രശ്നങ്ങള് പരിഹരിച്ച് മുന്നോട്ട് പോവാന് തീരുമാനിച്ചിരുന്നു.
പ്രശ്നങ്ങള് നിലനില്ക്കുന്ന പ്രദേശത്ത് കോണ്ഗ്രസ്-ലീഗ് അംഗങ്ങള് ഉള്പ്പെട്ട കോര് കമ്മിറ്റി രൂപീകരിച്ച് പരിഹാരത്തിനായി ഇടപെടല് നടത്താനും നിര്ദേശമുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ കണ്ണൂര് ഡി.സി.സി ഓഫിസില് സതീശന് പാച്ചേനിയുടെയും അബ്ദുല് കരീം ചേലേരിയുടെയും സാന്നിധ്യത്തില് ചേര്ന്ന കൊളച്ചേരി പഞ്ചായത്തിലെ യു.ഡി.എഫിന്റെ മുഴുവന് മെമ്പര്മാരും പങ്കെടുത്ത യോഗത്തില് നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞവര്ഷം ജൂലൈയിലാണ് ലീഗില്നിന്ന് കൂറുമാറിയ കെ.എം.പി സറീന ലീഗ് സ്ഥാനാര്ഥി കെ. താഹിറയെ പരാജയപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റായത്. കോണ്ഗ്രസിലെ രണ്ട് വനിതാ അംഗങ്ങള് യു.ഡി.എഫ് വിപ്പ് ലംഘിച്ച് സി.പി.എമ്മിനും ബി.ജെ.പിക്കും ഒപ്പം ചേര്ന്ന് സറീനയെ പിന്തുണക്കുകയായിരുന്നു. ഇതോടെ കൊളച്ചേരിയിലെ കോണ്ഗ്രസ്-ലീഗ് ബന്ധം വഷളായി. കൊളച്ചേരിയിലെ പ്രശ്നം പരിഹരിച്ച് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം കാണ്ടുവരുന്നതിന് മുസ്ലിം ലീഗ് കോണ്ഗ്രസിനെ സമീപിച്ചിരുന്നു.
എന്നാല് ഇക്കാര്യത്തില് കോണ്ഗ്രസ് അനുകൂല തീരുമാനമെടുക്കാത്തതിനെ തുടര്ന്ന് ജില്ലയിലെ യു.ഡി.എഫ് പരിപാടികള് ബഹിഷ്കരിക്കാന് ലീഗ് തീരുമാനിച്ചു. ബഹിഷ്കരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കീഴാറ്റൂര് സന്ദര്ശനത്തില്നിന്ന് ലീഗ് വിട്ടുനിന്നിരുന്നു.
എല്ലാ ജില്ലകളിലും നടന്ന സംസ്ഥാന സര്ക്കാറിനെതിരേയുള്ള കലക്ടറേറ്റ് ഉപരോധം കണ്ണൂരില് നടത്താന് സാധിച്ചിരുന്നില്ല. ഇതിനെ തുടര്ന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിതെളിഞ്ഞത്.

കണ്ണൂർ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal