മോദിയോ ? രാഹുലോ ? വിധി കാത്ത് രാജ്യം

രാജ്യം അടുത്ത അഞ്ച് വര്‍ഷക്കാലം ആര് ഭരിക്കുമെന്ന് നാളെ അറിയാം. പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ. വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് യന്ത്രത്തിലെ ഫലവുമായി ഒത്തു നോക്കുകയും ചെയ്യും. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്.വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണം എന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതംഗീകരിച്ചാല്‍ 11 മണിക്കോ 12 മണിക്കോ ശേഷമേ മറ്റു യന്ത്രങ്ങള്‍ എണ്ണി തുടങ്ങൂ. അങ്ങനെയെങ്കില്‍ ഫലസൂചനകള്‍ ഉച്ചക്ക് ശേഷമാകും എത്തുക. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങള്‍ നടന്നെന്ന ആരോപണം ശക്തമാണ്. ഈ ആരോപണങ്ങളെ ശരിവെക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യുപി, ബീഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമം നടത്തിയിരുന്നു.രാജ്യം ഈ തെരഞ്ഞെടുപ്പ് പോലെ ഇത്രെയും അധികം ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പ് അടുത്തകാലത്ത് ഉണ്ടായിട്ടില്ല. വര്‍ഗീയതയും ദളിതനും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും നോട്ടുനിരോധനവും ജിഎസ്ടിയും പശു വധ നിരോധനവുമുള്‍പ്പെടെ ഏറെ സംഭവ ബഹുലമായ അഞ്ച് വര്‍ഷങ്ങളാണ് മോദിയുടെ കീഴില്‍ കടന്ന് പോകുന്നത്. സാധാരണക്കാരും കര്‍ഷകരും ഏറെ ബുദ്ധിമുട്ടിലായ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ അതോ രാഹുലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വീണ്ടും തിരിച്ച്‌ വരുമോ എന്ന ഉറ്റുനോക്കുകയാണ്. ജനവിധി പുറത്ത് വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

Advertisements

ആവേശ ലഹരിയില്‍ ഇന്ന് തൃശൂര്‍ പൂരം

തൃശ്ശൂര്‍ പൂരം ഇന്ന്. മേളവാദ്യ ആചാരപ്പെരുമയ്ക്ക് ഇന്ന് പൂര നഗരി സാക്ഷിയാകും.ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന കേരളത്തിന്‍റെ സംസ്കാരിക തനിമയുടെ ഉത്സവം കൂടിയാണ്. കുടമാറ്റത്തിന്‍റെ വര്‍ണ കാഴ്ചകളും വെടിക്കെട്ടിന്‍റെ ആവേശവുമായി പൂരം ഇന്ന് വര്‍ണാഭമാകും.രാവിലെ, കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങള്‍ അല്‍പ്പ സമയത്തിനകം പുറപ്പെടും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങും.11 മണിയോടെയാണ് മഠത്തില്‍ വരവ്. 12 മണിയോടെ പാറമേക്കാവ് ഇറക്കി എഴുന്നള്ളിപ്പ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. 2.45ന് ശ്രീമൂല സ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് കുടമാറ്റം. പിറ്റേന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടക്കും. പകല്‍ പൂരം കൊട്ടിയവസാനിക്കുന്നതോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.

പിലാത്തറയിൽ കള്ളവോട്ട് ചെയ്തവർക്കെതിരെ ക്രിമിനൽ കേസ്

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് പോലീസ്.ആൾമാറാട്ടത്തിനാണ് കേസെടുത്തിട്ടുള്ളത്.പത്മിനി, സുമയ്യ,ഗ്രാമപഞ്ചായത്ത് അംഗം കെ പി സെലീന എന്നിവർക്കെതിരെയാണ് കേസ്.അന്യായമായി തിരഞ്ഞെടുപ്പിൽ ഇടപെടുന്നത്, ആൾമാറാട്ടം നടത്തിയത് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേലെ ചുമത്തിയിരിക്കുന്നത്.അതെ സാമ്യം ഇവർ ചെയ്തത് ഓപ്പൺ വോട്ടെന്നായിരുന്നു സി പി എമ്മിന്‍റെ വാദം.

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; പതിനഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു

മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 15 പേരും സൈനികരാണ്. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. വാഹനത്തിന്റെ ഡ്രൈവറും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ച സൈനികരാണ് ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കി സൈനികര്‍ മടങ്ങുന്നതിനിടെ മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. സൈനിക വാഹനം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.സ്ഥലത്ത് മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകള്‍ക്ക് ശക്തമായ വേരുകളുള്ള സ്ഥലമാണ് ഗഡ്ച്ചിറോളി. പ്രദേശത്തെ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായാണ് സൈനികര്‍ എത്തിയത്.

ലീഗ് കേന്ദ്രങ്ങളിലും കള്ളവോട്ട് ; സി പി എം

കണ്ണൂർ ജില്ലയിലെ മുസ്‌ലിം ലീഗിന്‍റെ ശക്തികേന്ദ്രങ്ങളിൽ വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണവുമായി സി പി എം.തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എൽപി സ്കൂളിലെ 166–ാം ബൂത്തിൽ മാത്രം ഇത്തരത്തിൽ 28 കള്ളവോട്ടുകൾ ചെയ്‌തെന്നാണ് ആരോപണം. വിദേശത്തുള്ളവരുടെ പേരിലാണ് കള്ളാ വോട്ടുകൾ നടന്നത്.മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നുവെന്നും സി പി എം ആരോപിക്കുന്നു.തളിപ്പറമ്പ് മണ്ഡലത്തിലെ അക്കിപ്പറമ്പ് യുപി സ്കൂളിലെ 77–ാം ബൂത്തിൽ നാട്ടിലില്ലാത്ത 5 പേരുടെ കള്ളവോട്ടുകൾ ചെയ്തു.മാത്രമല്ല പാമ്പുരുത്തി സ്കൂൾ,ഇരിക്കൂർ മണ്ഡലത്തിലെ ചെങ്ങളായി സ്കൂൾ,തളിപ്പറമ്പ് ഇ എം പി സ്കൂൾ, ചപ്പാരപ്പടവ് സ്കൂൾ ,എന്നിവിടങ്ങളിലും വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് ആരോപണം.

ശബരിമല സ്ത്രീ പ്രവേശന വിധി; എല്ലാ ഹർജികളും ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശന വിധി; എല്ലാ ഹർജികളും ഭരണഘടനാ ബഞ്ച് നാളെ പരിഗണിക്കും

കോടതി അലക്ഷ്യ ഹര്‍ജികള്‍ ഒന്നും ലിസ്റ്റ് ചെയ്തിട്ടില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് എതിരായ എല്ലാ എല്ലാ ഹര്‍ജികളും ഭരണഘടനാ ബഞ്ച് നാളെ പരിഗണിക്കും. 55 പുനഃപരിശോധന ഹര്‍ജികള്‍, 4 റിട്ട് ഹര്‍ജികള്‍, 2 പ്രത്യേക അനുമതി ഹര്‍ജികള്‍, 2 ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍ എന്നിവയാണ് പരിഗണിക്കുന്നത്. ഇതിന് പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന സാവകാശ അപേക്ഷയും ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കോടതി അലക്ഷ്യ ഹര്‍ജികള്‍ ഒന്നും ലിസ്റ്റ് ചെയ്തിട്ടില്ല.

*പുനപരിശോധനാ പര്‍ജികള്‍(55)

കണ്ഠര് രാജീവര്

നായര്‍ സര്‍വീസ് സൊസൈറ്റി (ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍)

ശൈലജ വിജയന്‍

ചേതന കണ്‍സെയ്ന്‍സ് ഫോര്‍ വുമണ്‍

പീപ്പിള്‍ ഫോര്‍ ധര്‍മ്മ

പ്രയാര്‍ ഗോപാല കൃഷ്ണന്‍

ഓള്‍ റിലീജിയന്‍ അഫിനിറ്റി മൂവേമെന്റ്

ഗ്ലോബല്‍ നായര്‍ സേവാ സമാജ്

ഇന്റര്‍ കോണ്ടിനെനെന്റല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്

പന്തളം കൊട്ടാരം നിര്‍വാഹക സംഘം

ശബരിമല ആചാര സംരക്ഷണ ഫോറം

മധുര സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി

കേരള ക്ഷേത്ര സംരക്ഷണ സമിതി.

മുഖ്യ തന്ത്രി

അഖില ഭാരതീയ മലയാളീ സംഘ് (ജനറല്‍ സെക്രട്ടറി)

വേള്‍ഡ് ഹിന്ദു മിഷന്‍

ഉഷ നന്ദിനി. വി

സമസ്ത നായര്‍ വനിത സമാജം

ശബരിമല അയ്യപ്പ സേവാ സമാജം

എസ്. ജയാ രാജ് കുമാര്‍, പ്രസിഡന്റ് വിശ്വ ഹിന്ദു പരിഷിത്

ഓള്‍ കേരള ബ്രാഹ്മണന്‍ അസോയിസേഷന്‍

ഡോ. പി കെ ഷിബു

അഖില്‍ ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ

ദീപക് പ്രഭാകരന്‍

അഖില്‍ ഭാരതീയ ശബരിമല അയ്യപ്പ സേവാ സമാജം

നായര്‍ സര്‍വീസ് സൊസൈറ്റി ( ഡല്‍ഹി യൂണിറ്റ്)

ട്രാവന്‍കൂര്‍ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ( പ്രസിഡന്റ്)

രജിത ടി ഒ

രാജശ്രീ ചൗധരി

അഖില്‍ ഭാരതീയ അയ്യപ്പ സേവാ സംഘം

എന്‍ ശ്രീ പ്രകാശ്

പെരുവംമൂഴി ആലിന്‍ചുവട് ശ്രീ അയ്യപ്പന്‍ കോവില്‍

ബി. രാധാകൃഷ്ണന്‍ മേനോന്‍

യോഗക്ഷേമ സഭ

ഉമേഷ് ബി എന്‍

ഹരി ശങ്കര്‍ . എസ്

അന്താരാഷ്ട്ര ഹിന്ദു പരിഷിത്

പൂര പ്രേമി സംഘം

രാഹുല്‍ ഈശ്വര്‍

തമിഴ്‌നാട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍.

മലബാര്‍ ക്ഷേത്ര ട്രസ്റ്റി സമിതി

വൈക്കം ഗോപകുമാര്‍

ആത്മ ഡിവൈന്‍ ട്രസ്റ്റ്

മോഹന്‍ മാവിലക്കണ്ടി

കെ ഉമാ ദേവി

ഓള്‍ കേരള ബ്രാഹ്മണന്‍ ഫെഡറേഷന്‍

ആത്മാര്‍ത്ഥം ട്രസ്റ്റ്

സതീഷ് നായര്‍

അനീഷ് കെ വര്‍ക്കി

ശബരിമല ആചാര സംരക്ഷണ സമിതി

ശ്രീമിഥുന്‍

ഡോ. എസ് കെ ഖാര്‍വെന്‍താന്‍

ഡി വി രമണ റെഡ്ഡി

കേരള മുന്നോക്ക സഭ

പി സി ജോര്‍ജ്

*റിട്ട് ഹര്‍ജികള്‍ (4)

ജി വിജയകുമാര്‍

എസ്. ജയാ രാജ് കുമാര്‍

ശൈലജ വിജയന്‍

അഖില ഭാരതീയ മലയാളീ സംഘ്

*ട്രാന്‍സ്ഫര്‍ പെറ്റീഷന്‍(2)

കേരള സര്‍ക്കാര്‍

കേരള സര്‍ക്കാര്‍

*പ്രത്യേക അനുമതി ഹര്‍ജി(2)

കേരള സര്‍ക്കാര്‍

ആര്‍ വി ബാബു

*സാവകാശ അപേക്ഷ(1)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

നവോദയ വിദ്യാലയങ്ങളില്‍ 251 തസ്തികകളില്‍ ഒഴിവ്

നവോദയ വിദ്യാലയ സമിതിക്കു കീഴിലെ ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 251 തസ്തികകളില്‍ ഒഴിവ്. പ്രിന്‍സിപ്പാള്‍, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മീഷണര്‍, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം.
ശമ്ബളം-78,800 -2,09,200 രൂപ. പ്രായം: അമ്ബത് വയസ്സ് കവിയരുത്. യോഗ്യത: കുറഞ്ഞത് മൊത്തം 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബി.എഡ് ബിരുദം അല്ലെങ്കില്‍ തത്തുല്യം. അപേക്ഷകള്‍ ഓണ്‍ലൈനായി www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. വിജ്ഞാപനത്തിന്റെ പൂര്‍ണരൂപവും വെബ്‌സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14.

പ്രധാനമന്ത്രി ഇന്ന് (ജനുവരി 15) കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദർശനത്തിന് ഇന്ന് (ജനുവരി 15) കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളിൽ പങ്കെടുക്കും.
ഇന്ന് (ജനുവരി 15) വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെനിന്ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. തുടർന്ന് 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന്, 5.30ന് കൊല്ലം കന്റോൺമെൻറ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഏഴുമണിക്ക് തിരുവനന്തപുരത്ത് തിരികെ എത്തും.
തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം രാത്രി 7.15 ന് നിർവഹിച്ചശേഷം അദ്ദേഹം ക്ഷേത്രദർശനം നടത്തും. രാത്രി എട്ടുമണിക്ക് അദ്ദേഹം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്ന് ഡെൽഹിയിലേക്ക് മടങ്ങും.

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

ഏപ്രിൽ  ഒൻപതിന് സംസ്ഥാനത്ത് ദളിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുന്നത്.  ഹർത്താലിൽ നിന്നും പാൽ, പത്രം തുടങ്ങിയുള്ള അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കണ്ണൂരില്‍ ബസ്സുകള്‍ കുട്ടിയിടിച്ച് അപകടം സംഭവിച്ചവര്‍ക്ക് ധനസഹായം

കണ്ണൂര്‍ ചെറുതാഴം മണ്ടൂരില്‍ ബസ്സുകള്‍ കുട്ടിയിടിച്ച് മരണപ്പെട്ട പാപ്പിനിശ്ശേരിയിലെ മുസ്തഫ (58), ഏഴോം മൂലയിലെ പി.പി. സുബൈദ (48), മുഫീദ് (18), ചെറുകുന്നിലെ സുജിത് പട്ടേരി (35), പയ്യന്നൂര്‍ പെരുമ്പയിലെ കരീം (44) എന്നിവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് അമ്പതിനായിരം രൂപ വീതവും മറ്റുളള 11 പേര്‍ക്ക് പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.