പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി.


പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി. ആയിക്കര മത്സ്യ ബന്ധന തുറമുഖത്തു നിനുമാണ് മൃതദേഹം ലഭിച്ചത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി പുറപ്പെട്ടു.. തോട്ടട സമാജ്‌വാദി കോളനിയിലെ അജയ് നിവാസിൽ എം.മനോജ് – നിർമല ദമ്പതികളുടെ മകൻ അഖിലിനെയാണു കാണാതായത്. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു

Advertisements

ചിറക്കല്‍ വലിയരാജ തീപ്പെട്ടു

കണ്ണൂര്‍: ചിറക്കല്‍ കോവിലകത്ത് ചോതി തിരുനാള്‍ സി.കെ.കേരളവര്‍മ്മ വലിയ രാജ (88) ചെന്നൈയില്‍ വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തീപ്പെട്ടു.
പരേതരായ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ അഡ്വക്കേറ്റ് കേരള വര്‍മ്മരാജയുടെയും ചിറക്കല്‍ കോവിലകത്ത് ആര്യ തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: അങ്കരാത്ത് കുടുംബത്തിലെ രത്‌നം വര്‍മ്മ. മക്കള്‍: രഘു (റിട്ട. എസ് ബി ടി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍), മധു (അമേരിക്ക). മരുമക്കള്‍:ശൈലജ,ലക്ഷ്മിദേവിമേനോന്‍.
ചെന്നൈയിലെ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ചെന്നൈയില്‍.

പയ്യാമ്പലം ബീച്ചിൽ തിരയിൽപെട്ട് വിദ്യാർത്ഥിയെ കാണാതായി

പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ 3 പേർ തിരയിൽ പെട്ടു. ഒരാളെ കാണാതായി. തോട്ടട സ്വദേശി അഖിലിനെ ആണ് കാണാതായത്. രക്ഷാ പ്രവർത്തനം നടത്തി വരുന്നു

കണ്ണൂർ കൂത്ത്പറമ്പ് സ്വദേശിയായ വിദ്യാർത്ഥിനി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു

സലാല : കണ്ണൂർ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) വാഹനാപകടത്തിൽ മരിച്ചു .സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് .മസ്കത്തിനടുത്ത് ബുഅലിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിക്കുകയായിരുന്നു .

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ് കുഴഞ്ഞുവീണു മരിച്ചു

പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ്(56) കുഴഞ്ഞുവീണു മരിച്ചു.
 ഇന്ന് രാവിലെ കളിക്കുന്നതിനിടെ സ്റ്റേഡിയത്തിൽ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു

വീട്ടുമുറ്റത്തു നിന്നും കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍ രുക്സാന ദമ്ബതികളുടെ മകന്‍ സൈബാന്റെ മൃതദേഹമാണ് കിട്ടിയത്.
കുട്ടിയെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
വീടിനടുത്തുള്ള ചന്ദ്രഗിരി പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു.
തുടര്‍ന്ന് മുങ്ങല്‍  വിദഗ്ദ്ധര്‍ നടത്തിയ തിരിച്ചിലിലാണ് ഇന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്.

പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു.

ക​ണ്ണൂ​ർ: പോ​ളിഷ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. താ​വ​ക്ക​ര ഹ​രി​ജ​ൻ കോ​ള​നി​ക്കു സ​മീ​പം മു​ള​യി​ൽ ചി​റ​മ്മ​ൽ​വീ​ട്ടി​ൽ കു​ഞ്ഞ​ന്പു​വി​ന്‍റെ മ​ക​ൻ എ. ​അ​നി​ൽ കു​മാ​ർ (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​റ്റി ആ​ന​യി​ടു​ക്ക് ഗേ​റ്റി​നു സ​മീ​പം ചി​റ​ക്ക​ൽ​കു​ള​ത്തെ ഷാ​ജി പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ പോ​ളി​ഷ് പ്ര​വൃ​ത്തി​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട്ടി​ള​യ്ക്ക് പോ​ളി​ഷ് ചെ​യ്തു​കൊ​ണ്ടി​രി​ക്കെ രാ​വി​ലെ 9.30ഓ​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു അ​ബ​ദ്ധ​ത്തി​ൽ അ​നി​ൽ കു​മാ​ർ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​റി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ഉ​ട​ൻ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു

ക​ല്യാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​വ​ച്ചു ബൈ​ക്കി​ടി​ച്ചു കൈ​ത്ത​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ല്യാ​ശേ​രി കോ​ല​ത്തു​വ​യ​ൽ വീ​വേ​ഴ്സ് സൊ​സൈ​റ്റി​യി​ലെ തൊ​ഴി​ലാ​ളി പി. ​ദേ​വ​പ്രി​യ​ൻ (ദാ​സ​ൻ- 74) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ക്കു​ന്പോ​ഴാ​ണു ബൈ​ക്കി​ടി​ച്ച​തെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്നു മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​മ്പ​നി​യി​ലെ ഐ​ഐ​ടി​യു​സി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ​ഴ​യ​കാ​ല ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. ന​ല്ല പാ​ച​ക വി​ദ​ഗ്ധ​ൻ കൂ​ടി​യാ​ണ്. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: സു​മ, ബി​ന്ദു, മി​ത്ര​ൻ. മ​രു​മ​ക്ക​ൾ: സ​ത്യ​ൻ, ബാ​ബു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ക​ല്യാ​ശേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. 

കണ്ണാടിപറമ്പ മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടു

കണ്ണാടിപറമ്പ  മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടു
ഇന്നു പുലർച്ചെ ആയിരുന്നു മരണം. മയ്യത്ത് അൽപസമയത്തിനകം വീട്ടിലെത്തും.

കണ്ണൂരിലെ സ്വകാര്യ ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍


കണ്ണൂര്‍: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കീച്ചേരിയിലെ പന്‍യേന്റകത്ത് വേളാപുരത്ത് തസ്ജീലി(29)നെയാണ് കണ്ണൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ഇന്നലെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
കുറച്ച് ദിവസങ്ങളായി വീട്ടിലെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കീച്ചേരിയിലെ മജീദ്-സാബിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തന്‍വീര്‍, തന്‍സില.