യുവതി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു

ഇരിട്ടി

പുന്നാട് ടൗണിനടുത്ത് നാടോറവിട്ടിൽ കെ.എം സുനിത (35) ആണ് ‘കോണിപ്പടിയിൽ നിന്നും വീണു മരിച്ചത്
ഇന്ന് വൈകീട്ട് അഞ്ചു

മണിയോടെയാണ് സംഭവം
വീടിന്റെ രണ്ടാം നിലയിൽ അലക്കിയിട്ട വസ്ത്രങ്ങളെടുക്കാൻ കയറിയ സുനിത കൈവരിയില്ലാത്ത കോണിപ്പടിയിൽ നിന്നും കാൽ വഴുതി താഴേയ്ക്കു വിഴുകയായിരുന്നു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല  മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡി.. കോളേജിലേക്ക് മാറ്റി

പുന്നാട് ഓട്ടോ ഡ്രൈവറും അറിയപ്പെടുന്ന കളമെഴുത്ത് പാട്ടുകാരനുമായ കരിയിൽ പ്രകാശന്റെ ഭാര്യയാണ് മരണപ്പെട്ട സുനിത

പുന്നാട് നിവേദിത വിദ്യാലയം രണ്ടാം ക്ലാസ് വിദ്യാർത്ഥി ദേവ ന ന്ദ്എക മകൻ

ഉരുവച്ചാൽ പെരിഞ്ചേരിയിലെ ഗോപാലൻ നമ്പ്യാർ -മാ വില കാർത്യായനിയമ്മ ദമ്പതികളുടെ മകളാണ്
സഹോദരങ്ങൾ:- ശ്രീജ, സുമിത, സുജിത, സജിത

Advertisements

ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ വിടവാങ്ങി.

മലബാറിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരൻ തലശേരി സുൽത്താൻ CKP. ചെറിയ മമ്മു കേയി സാഹിബിന്റെ മകനാണ്.
INL സംസ്ഥാന പ്രസിഡന്റും, സർ സയ്യിദ് കോളേജ് ഉൾപ്പെടെയുള്ള CDMEA സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റുമായിരുന്നു അന്തരിച്ച ജനാബ് എസ് എ പുതിയവളപ്പിൽ.
ഖമ്പറടക്കം ഇന് വൈകുന്നേരം 4 മണിക്ക്, ഓടത്തിൽ പള്ളിയിൽ.

_കണ്ണൂർ ഡിസ്ട്രിക്ട് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജനാബ് എസ്.എ പുതിയവളപ്പിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് സർസയ്യിദ് കോളേജ്, സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയിസാഹിബ് ട്രൈനിങ്ങ് കോളേജ്, സർസയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ, കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ എന്നീ CDMEA സ്ഥാപനങ്ങൾക്ക് ഇന്ന് (28:09:2017 വ്യാഴം) അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു._
_സർസയ്യിദ് കോളേജ്, സർസയ്യിദ്  ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് ഫീസ് അടക്കാനുള്ളതിനാൽ ഉച്ചവരെ പ്രവർത്തിക്കുന്നതാണ്_

അന്തരിച്ചു

25/9/17
എളയാവൂർ,

 കുരിക്കളോട്ട് പവിത്രൻ(67) ബോംബെയിൽ അന്തരിച്ചു. ഭാര്യാ ശകുന്തള . മക്കൾ : പ്രജിത്ത്‌, പ്രീജ, പ്രവീൺ.
മരുമക്കൾ: ഷൈനി, അഭിജിത്ത്‌, വിനീത.
സഹോദരങ്ങൾ: ഭാർഗവി, പുരുഷോത്തമൻ, ഹേമാ ദിവാകർ, രത്നവല്ലി, പത്മാക്ഷൻ ശവസംസ്‌കാരം ബോംബെയിൽ.

അന്തരിച്ചു

വൻകുളത്ത് വയൽ,
24/9/17‌.

പരേതനായപുത്തം വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ തെക്കൻ രാമത്ത് ജാനകിയമ്മ (73) അന്തരിച്ചു,
മക്കൾ: ഹേമലത, സ്നേഹ പ്രഭ, രാജലക്ഷ്മി, മുരളീധരൻ.
മരുമക്കൾ: ഹരീന്ദ്രൻ, ബാബു, രാജൻ, സപ്ന

നിര്യാതനായി

പുലിക്കുരുമ്പ: കീച്ചേരിയിൽ ജോസഫ് (ഔതച്ചേട്ടൻ-90)

നിര്യാതനായി.
ഭാര്യ പടയാറ്റിൽ കുടുംബാംഗം ഏലിയാമ്മ.
മക്കൾ: ആലീസ്, ഡോളി, ജെറോൺസ്, ഡെന്നീസ്, ലിസി, പരേതനായ ബേബി.
മരുമക്കൾ: മാത്യു പാലത്തടം, ജോസ് തേക്കുംകാട്ടിൽ, എൽസി അട്ടയ്ക്കാട്ട്, റോസിലി, കുഞ്ഞുമോൻ കല്ലന്മാരുകുന്നേൽ.
സംസ്കാരം 23.09.2017 ശനിയാഴ്ച 11 മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

പ്രാദേശിക ചാനൽ പ്രവർത്തകൻ മരിച്ചു.

[20/09 10:48 pm]

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രാദേശിക ചാനൽ പ്രവർത്തകൻ മരിച്ചു.
പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രാദേശിക ചാനൽ പ്രവർത്തകനായ കായണ്ണയിലെ വാവോടും ചാലിൽ ഗിരീഷ്. 38, മരണപ്പെട്ടു. കണ്ണൂരിൽ പ്രാദേശിക ചാനലിനു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു.ഗിരീഷ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗം ഭേതമായി വരികയും ഫിസിയോ തെറാപ്പിക്ക് വിധേയനായിരിക്കെ പെട്ടെന്ന് ഹൃദയഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.നേരത്തെ കിനാലുരിൽ താമസിച്ചു വന്ന ഗിരീഷ് പിന്നീട്കുടുംബസമേതം കായണ്ണ ചാലിൽ മുക്കിൽ താമസമാക്കിയതാണ്. ഭാര്യ. മഞ്ജു, മക്കൾ: അലീന, അലൻ പിതാവ്.ഗോവിന്ദൻ ,മാതാവ്. കല്യാണി സഹോദരങ്ങൾ റീന, റിനേഷ്

20/9/2017

നിര്യാതയായി.

  20-09-2017
 നിര്യാതയായി
.

ഇരിണാവ്  റോഡിനു സമീപം ഹേമന്ദം ഹൗസിലെ ഇരിണാവ് യു പി സ്കൂൾ അധ്യാപിക പി.വി. ഹേമലത (46) നിര്യാതയായി.
സംസ്കാരം നാളെ 21-09-2017(വ്യാഴം) രാവിലെ 11 മണിക്ക് ഇരിണാവ് സമുദായ ശ്മശാനം.

ഭർത്താവ്: കെ.വി. ഉണ്ണികൃഷ്ണൻ.
മക്കൾ: അഖിൽ, അതുൽ.
സഹോദരങ്ങൾ: സുരേഷ്, സുനിത

ശക്തമായ കാറ്റിലും മഴയിലും മടക്കര പാലത്തിന് സമീപം തെങ്ങ് വീണ് ഒരാൾ മരണപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും മടക്കര പാലത്തിന് സമീപം  തെങ്ങ് വീണ് ഒരാൾ മരിച്ചു. ഓട്ടകണ്ണൻ മഹമൂദ് എന്നയാളാണ് മരണപ്പെട്ടത്.
മടക്കര പാലം ടോൾ ബൂത്തിനടുത്തു കരിമ്പ് ജ്യൂസും ഉപ്പിലിട്ടതും വിൽക്കുന്ന വ്യക്തിയാണ്

പ്രശസ്ത ചിത്രകാരനും മേക്കപ്പ് മേനുമായ വിശ്വൻ കണ്ണപുരം അന്തരിച്ചു

പ്രശസ്ത ചിത്രകാരനും മേക്കപ്പ് മേനുമായ വിശ്വൻ കണ്ണപുരം അന്തരിച്ചു

ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി.

ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് കോയ്യോട് ജുമുഅ മസ്ജിദിൽ… ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാനിധ്യമായിരുന്നു ഇദ്ദേഹം… പുത്തൻവീട് GC C   പ്രവാസി കൂട്ടായ്മയുടെ മുഖ്യ കാര്യദർശിയും പുത്തൻവീട് പള്ളി കമ്മറ്റിയുടെ മെമ്പറുമാണ്.,,,
മക്കൾ:- മൻസൂർ, മർസൂഖ്, മുഹ്സിൻ, മിസ്ഹബ്, മിസ്താഹ്