സഹായത്തിന് കാത്തു നിൽക്കാതെ സന്ധ്യ യാത്രയായി.

കണ്ണൂർ പുതിയതെരു കീരിയാട്ട് വയലിലുള്ള കരൾ രോഗബാധിതയായ സന്ധ്യ വി, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള സഹായം കാത്തു നിൽക്കാതെ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. KannurVarthakal.com ചികിത്സക്കാവശ്യമായ 18 ലക്ഷം രൂപ സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ചു വരുമ്പോഴാണ് സന്ധ്യയെ മരണം തട്ടിയെടുത്തത്

Advertisements

അഴീക്കോട് വൻ കുളത്ത് വയൽ സ്കൂളിനു സമീപം കെ.ശ്രീധരൻ നിര്യാതനായി

അഴീക്കോട് വൻ കുളത്ത് വയൽ സ്കൂളിനു സമീപം കെ.ശ്രീധരൻ (74) നിര്യാതനായി.
ഭാര്യ പത്മിനി മക്കൾ പ്രഭാവതി ,വിനോദ് ,ഷീബ ,ദീപ ,.സംസ്ക്കാരം 3 മണിക്ക് കൊയക്കീൽ സമുദായ ശ്മശാനത്ത് നടന്നു
സഞ്ചയനം 6.10.17 ന് വെള്ളിയാഴ്ച

വെള്ളൂരിൽ ബസ്സപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

വെള്ളൂരിൽ ബസ്സപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
കീനേരി ചന്ദ്രൻ – ശ്രീലജ ദമ്പതി കളുടെ മകൻ അഭിനന്ദ് (11) വാഹനാപകടത്തിൽ മരിച്ചു.. അഞ്ചാം തരം അന്നൂർ യു പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയാണ്. സഹോദരൻ അനുഗ്രഹ് വെളളൂർ GHSS വെള്ളൂർ. പുറക്കന്നിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വൈപ്പിരിയം മദർ സ്കൂളിന് സമീപത്ത് വെച്ച് ശ്രീ വിഷ്ണു ബസ്സ് തട്ടി. മത്സര പാച്ചിലിലായിരുന്ന ബസ്സിന്റെ ചക്രം കുട്ടിയുടെ തലയ്ക്ക് മുകളിൽ കയറിയിറങ്ങി. കുട്ടി തൽക്ഷണം മരണപ്പെട്ടു. ശീലജക്ക് നിസ്സാര പരിക്ക്. വെള്ളൂർ കിഴക്കുമ്പാട് ജനകീയ കലാസമിതി പരിസരത്താണ് താമസം

കണ്ണാടിപറമ്പ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് സെക്കണ്ടറി അഞ്ചാം വർഷ വിദ്യാർഥി മുഹമ്മദ് സ്വാലിഹ്.കെ. എം ഇന്ന് രാവിലെ മരണപ്പെട്ടു

കണ്ണൂർ:  കണ്ണാടിപറമ്പ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് സെക്കണ്ടറി അഞ്ചാം വർഷ വിദ്യാർഥി മുഹമ്മദ് സ്വാലിഹ്.കെ. എം ഇന്ന് രാവിലെ മരണപ്പെട്ടു.പനിയും ചർദ്ദിയും മൂലം   ഏ.കെ.ജി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
സ്വദേശം കക്കാട്

കക്കാട് അതിരകം അൻസാർ മസ്ജിദിന് സമീപം താമസിക്കുന്ന എ.സി മഹറൂഫിന്റെ മകന്‍  ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മാതാവ് : കെ.എം ബുഷ്റ, സഹോദരങ്ങൾ : ഫാത്തിമ, മുഹമ്മദ്

പ്രാ​ർ​ഥ​ന​യ്ക്കു​പോ​യ വ​യോ​ധി​ക​ൻ പ​ള്ളി കോ​ന്പൗ​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ


ക​ണ്ണൂ​ർ: പ്രാ​ർ​ഥ​ന​യ്ക്കു​പോ​യ വ​യോ​ധി​ക​നെ പ​ള്ളി കോ​ന്പൗ​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ്യോ​ട് ഹ​സ​ൻ​മു​ക്ക് സി.​പി. ഹൗ​സി​ലെ അ​ബ്ദു​ൾ അ​സീ​സിനെ​യാ​ണു (71)താ​ഴെ​ചൊ​വ്വ ജു​മാ​മ​സ്ജി​ദി​ന്‍റെ ക​ബ​ർ​സ്ഥാ​നോ​ടു ചേ​ർ​ന്നു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ബ്ദു​ൾ അ​സീ​സി​ന്‍റെ ത​റ​വാ​ട് വീ​ട് താ​ഴെ​ചൊ​വ്വ​യി​ലാ​ണു വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ന​മ​സ്ക​രി​ക്കു​ന്ന​തി​ന് എ​ത്തി​യ​വ​രാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്നു ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​ട​സ​മു​ള്ള​തു​കൊ​ണ്ട് പോ​ലീ​സ് മൃ​ത​ദേ​ഹ​ത്തി​നു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്. ജ​മീ​ല​യാ​ണു ഭാ​ര്യ. മ​ക്ക​ൾ: ഉ​ബൈ​ദ്, താ​ഹി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഹ​മ്മ​ദ്, സ​ത്താ​ർ, അ​ബ്ദു​റ​ഹി​മാ​ൻ, അ​ഷ​റ​ഫ്, ഐ​ശാ​ബി, റൗ​ഫ്, ആ​ഷി​ഫ്, റ​സി​യ, ഹാ​രി​സ്, പ​രേ​ത​യാ​യ മു​ഹ​മ്മ​ദ്, ക​മാ​ൽ

മട്ടന്നൂർ ഗവ.യു.പി. സ്‌കൂൾ റിട്ട.അധ്യാപിക കെ.കെ.ലക്ഷ്മിക്കുട്ടി(87) അന്തരിച്ചു.

മട്ടന്നൂർ: മട്ടന്നൂർ ഗവ.യു.പി. സ്‌കൂൾ റിട്ട.അധ്യാപിക നെടുവോട്ടുംകുന്ന് ‘രാമപുര’ത്തിൽ കെ.കെ.ലക്ഷ്മിക്കുട്ടി(87) അന്തരിച്ചു. ഭർത്താവ്: സി.ഗോവിന്ദൻ നമ്പ്യാർ (റിട്ട.വില്ലേജ് ഓഫീസർ) മക്കൾ: കെ.കെ.വിലാസിനി (റിട്ട.ബി.എസ്.എൻ.എൽ., ഇരിട്ടി), കെ.കെ.ലതിക (എസ്.ബി.ഐ, കണ്ണൂർ), കെ.കെ.വിനോദ് കുമാർ (ചീഫ് ലൈബ്രേറിയൻ, മാതൃഭൂമി, കോഴിക്കോട്), കെ.കെ.ലീന (അധ്യാപിക, മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ). മരുമക്കൾ: എ.കെ.നാരായണൻ (റിട്ട.എയർഫോഴ്‌സ്), സി.വിനോദ് കുമാർ (റിട്ട.ഗ്രാമീൺ ബാങ്ക്), ഡോ.പി.വി.ജയരാജ്(റിട്ട. പ്രൊഫസർ, നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്), പരേതയായ വി.ജയശ്രീ (സിൽക്ക് ബോർഡ്, മൈസൂർ). സഹോദരങ്ങൾ: കെ.കെ.നാരായണൻ (റിട്ട. എ.ഇ.ഒ, പൂക്കോട്), കെ.കെ.രാഘവൻ (റിട്ട.അധ്യാപകൻ, പഴശ്ശി), മാധവി (മരുതായി), പരേതരായ കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (പഴശ്ശി ), പാർവ്വതിയമ്മ, ജാനകിയമ്മ, കുഞ്ഞനന്തൻ മാസ്റ്റർ. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് പൊറോറ നഗരസഭാ ശ്മശാനത്തിൽ.

കെ എൽ അഷ്‌റഫ് നിര്യാതനായി

വളപട്ടണത്തെ പൊതു പ്രവർത്തകനും മീറ്റ് മർച്ചന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ  കുരിക്കൾ ലാമ്പെത്ത് തറവാട്ടിൽ കെ എൽ അഷ്‌റഫ് (മൊറോക്കോ ) നിര്യാതനായി ..

മുൻ ഗ്രാമ പഞ്ചായത്ത്‌ മെമ്പറായിരുന്നു …ഖബറടക്കം ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം  മൂന്നു മണിക്ക്

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

അജ്മാന്‍: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പറയന്തര വളപ്പില്‍ പ്രദീപന്‍ (36) ദു​ൈബയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയില്‍ വാഹനമിടിക്കുകയായിരുന്നു.

2007 മുതല്‍ 2010 വരെ അജ്മാനിലെ പെന്‍ പ്രിന്‍റിങ്​ പ്രസില്‍ ജോലി ചെയ്തിരുന്ന പ്രദീപന്‍ പിന്നീട്​ ഷാര്‍ജ മൈസലൂന്‍ പ്രിന്‍റിങ്​ പ്രസിലും ഷാര്‍ജ ഫ്രീസോണിലെ ഡിസൈന്‍ ഇങ്ക് പരസ്യ കമ്ബനിയിലും ജോലി ചെയ്​തിരുന്നു. ഷാര്‍ജ അംബാസഡര്‍ സ്കൂളിലെ അധ്യാപിക രചനയാണ് ഭാര്യ. മകന്‍: അദീപ്.

ദുബൈയിലെ സംഗീത സദസുകളില്‍ നിറസാന്നിധ്യമായിരുന്നു പ്രദീപനും ഭാര്യ രചനയും. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പി കെ മുഹമ്മദ്‌ റാഫി നിര്യാതനായി

വളപട്ടണം

സോഷ്യൽ വെൽഫെയർ റിലീഫ് കമ്മിറ്റി എന്ന കാരുണ്യ സംഘടനയുടെ സ്ഥാപകനും നിലവിൽ ട്രഷറുമായ  അങ്ങാടിയിലെ  മേറ്റ് വ്യാപാരിയുമായ പി കെ മുഹമ്മദ്‌ റാഫി നിര്യാതനായി …

   നിരാലംബരായ പരിസര പ്രദേശങ്ങളിലെ നിരവധി സാധുക്കൾക്ക്  വേണ്ടി  റിലീഫ് പ്രവർത്തനം നടത്തുവാനും സൗജന്യ ചികിത്സാ കേമ്പ് സംഘടിപ്പിക്കുവാനും  അഹോരാത്രം നിസ്വാർത്ഥ സേവനം നടത്തിയ വ്യക്തിത്വത്തിന്റെ ഉടമയാണ് .

ടൗണിലെ വലിയൊരു സുഹൃദ്  സംഘത്തിന്റെ ഉടമയായ റാഫിയുടെ മരണത്തോടെ അങ്ങാടിയിലെ വലിയ ഒരു  ശബ്ദമാണ് നിലച്ചിരിക്കുന്നത് ..
പേരേതനായ പൊന്നൻ കുഞ്ഞി മൊയ്‌ദീൻക്കാന്റെ മകനാണ് …
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മന്ന ഖബർസ്ഥാനിൽ ..

നാറാത്ത് ശാഖാ എസ് വൈ എസ് ജനറൽ സെക്രട്ടറിയും, കമ്പിൽ ഏരിയാ ട്രഷററുമായ അബ്ദുൾ ഖാദർ ഹാജി (65) നിര്യാതനായി

നാറാത്ത് ശാഖാ എസ് വൈ എസ് ജനറൽ സെക്രട്ടറിയും, കമ്പിൽ ഏരിയാ ട്രഷററുമായ അബ്ദുൾ ഖാദർ ഹാജി (65) നിര്യാതനായി

ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നാറാത്ത് ഖബർസ്ഥാനിൽ