ബംഗളൂരുവിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

മേലെചൊവ്വ തുഷാരയിലെ ധീരജ് സുശാന്താ (19) ണ് മരിച്ചത്..

ചമ്പ്ര സുശാന്തിന്റെയും വിമ്മിയുടെയും മകനാണ്. ബംഗളൂരു ന്യൂ
ഹൊറൈസൺ കോളജിൽ
രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായിരുന്നു.
ഇന്നു പുലർച്ചെ മൈസൂരിലേക്ക് പോകുമ്പോഴായിരുന്നു
അപകടം.
സായൂജ് (ചിന്മയ സ്കൂൾ വിദ്യാർത്ഥി) സഹോദരനാണ്.
സംസ്കാരം നാളെ പയ്യാമ്പലത്ത്.

Advertisements

നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം അമേരി കരുണാകരൻ (81)നിര്യാതനായി

നാറാത്ത്  മുച്ചിലോട്ട് കാവിന് സമീപം അമേരി ഹൗസിൽ ബാപ്പുവിന്റെയും താലയുടെയും മകൻ അമേരി കരുണാകരൻ (81)നിര്യാതനായി.
ഭാര്യ : ശാന്ത.
മക്കൾ : ബാബുരാജൻ(സ്വർണ്ണ പണി), ഭാരതി , ദേവരാജൻ (ഗൾഫ്),സതിയ.മരുമക്കൾ : അനില,രഞ്ജിത്ത് (ഗൾഫ്),റൂബി,പരേതനായ ഉണ്ണികൃഷ്ണൻ.സഹോദരങ്ങൾ :ശ്രീധരൻ, പരേതരായ രാഘവൻ ,കാർത്യായനി.വ്യാഴാഴ്ച്ച പകൽ 11ന് പയ്യാമ്പലത്ത് സംസ്കരിക്കും.

കളത്തിൽ നബീസ (88) നിര്യാതയായി.

എടക്കാട്  മൗനത്തുൽ ഇസ്ലാം എൽ.പി സ്കൂളിനു സമീപം കളത്തിൽ ഹൗസിൽ താമസം കളത്തിൽ നബീസ (88) നിര്യാതയായി.
പരേതനായ ഒ.പി.മൊയ്തീൻ കുട്ടിയാണ് ഭർത്താവ് മക്കൾ: റുഖിയ, മജീദ്, ലത്തീഫ് ,കളത്തിൽ ബഷീർ, റഷീദ് ,സുബൈർ (റിയാദ്) സിദ്ധീഖ് ജാമാതാക്കൾ: പരേതനായ മൊയ്തു, സുലൈഖ, മശൂന,സൗദ (റിട്ടയർ ടീച്ചർ, അൽഫലാഹ് പെരിങ്ങാടി) സമീറ, ഷഹനാസ്, റയീ തത്ത് ഖബറടക്കം അസർ നിസ്കാര ശേഷം മണപ്പുറം ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ

മാടപ്പീടികയിലെ "നിസാസ് " അസീസ് കെ.പി (63)അന്തരിച്ചു

അസിസ്’കെ.പി(63).’നിസാസ്’ മാടപ്പീടിക.ഇന്നലെ രാത്രി ഹൃദയാഘാതം മൂലം കോഴിക്കോട് ഇഖ്‌റഹ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

ഇന്നലെ കാലത്തു    മസ്‌ക്കറ്റിൽ വെച്ചു ചെറിയ നെഞ്ച് വേദന അനുഭവവപ്പെട്ടതിനെ തുടർന്ന് വിദഗ്‌ദ്ദ ചികിത്സയ്ക്കായി കോഴിക്കോട് വന്നതായിരുന്നു.
പരേതനായ ചൊക്ലി  തയ്യുള്ളതിൽ ടി.കെ കാദറിന്റേയും കവിയൂർ പുത്തൻപുര മാഞ്ഞുവിന്റേയും മകനാണ്.ഭാര്യ മാടപീടിക കണ്ടിയിൽ ഹൈറുന്നിസ. മക്കൾ ഹഷ്മിന(ഷാർജ)ഹസ്ന.ഹസ്ഹറുദ്ദീൻ(ഷാർജ).മരുമകൻ  സിറാജുദ്ദീൻ(ഷാർജ).നവാസ്(തലശ്ശേരി).

മുൻ ഫുട്ബാൾ താരം കാസിം കണ്ണൂർ അന്തരിച്ചു.

പഴയ കാല ഫുട്ബാൾ പ്ലയെർ വയരൻ മീത്തലെ പുരയിൽ കാസിം അന്തരിച്ചു നിലവിൽ കടപ്പുറം റോഡ് ഹനുമാൻ ജിംനേഷ്യത്തിന്റ് പിറകിൽ താമസിക്കുന്നു കബറടക്കം ഉച്ച കഴിഞ്ഞു 2മണിക്ക് പള്ളിയാമുള്ള കബർസ്ഥാനിൽ

അഴീക്കോട് ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി മരണപ്പെട്ടു

അഴീക്കോട് ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി മരണപ്പെട്ടു
അഴീക്കൽ ലൈറ്റ് ഹൗസ് റോഡിൽ ഭാനുവുഡ് കമ്പനിക്ക് സമീപം അഫ്സൽ പി വി ആണ് മരിച്ചത്. ഉപ്പ: ഹാരിസ്.
ഖബറടക്കം രാത്രി 10 ന്

ബേക്കറി ഉടമ ഹൃദയാഘാതം മൂലം മരിച്ചു

ഇരിട്ടി :   ബേക്കറിയുടമ ഹൃദയാഘാതം മൂലം മരിച്ചു.  ഇരിട്ടി കീഴൂർ ടൗണിലെ ത്രീസ്റ്റാർ ബേക്കറിയുടമ മട്ടന്നൂർ നെല്ലൂന്നിയിലെ അക്ഷയ് നിവാസിൽ ചന്ദ്രൻ (47) ആണ് ഹ്യദയാഘാതം മൂലം മരണപ്പെട്ടത്. പള്ളിക്കര കണ്ണൻ -തച്ചോറാൻ ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: വിചിത്ര. മക്കൾ: അക്ഷയ്, അമേഖ്.
സഹോദരങ്ങൾ: സജിത, സനിത, വിനോദ് ,പരേതനായ രാജീവൻ.

ഇരിട്ടിയിലെ ആദ്യകാല ഡോക്ടർ പി. ബാലഗോപാലൻ (86 ) അന്തരിച്ചു

 ഇരിട്ടിയിലെ ആദ്യകാല ഡോക്ടർ പി. ബാലഗോപാലൻ (86 ) അന്തരിച്ചു.മട്ടന്നൂർ സ്വദേശിയും മട്ടന്നൂരിലെ  ആദ്യകാല ഡോക്ടറുമായിരുന്ന അന്തരിച്ച വി.ആർ . നായരുടെ മകനായ ഡോ . ബാലഗോപാലൻ  1960 കാലഘട്ടം മുതൽ ഇരിട്ടിയിലെ ആതുര ശുശ്രൂഷാ രംഗത്ത് സജീവമായിരുന്നു. ഇടക്കാലത്ത് രണ്ട് വർഷത്തോളം കാലം വിദേശത്ത് പോയിരുന്ന ഡോക്ടർ തിരിച്ചു വന്നതിനു ശേഷവും ഇരിട്ടിയിൽ തന്റെ കർമ്മ രംഗത്തു സജീവമായിരുന്നു. കുറച്ചു കാലമായി അസുഖ ബാധിതനായ അദ്ദേഹം കൂട്ടുപുഴക്കടുത്ത് പേരട്ടയിൽ താമസമാക്കിയത് മുതൽ തന്റെ ചികിത്സാരംഗം അവിടേക്കു മാറ്റുകയായിരുന്നു. 1970 കളിൽ ഇരിട്ടിയിൽ ആദ്യമായി ലോറി പാർസൽ സർവീസായ ടി വി എസ്സിന്റെ ബുക്കിങ് ഓഫീസ് തുടങ്ങിയതും ഇദ്ദേഹമായിരുന്നു.
ഭാര്യ : സരോജിനി. മക്കൾ : ശ്രീകുമാർ ( ദുബായി ), ശ്രീലത (ദുബായ് ), ശ്രീജയ, ശ്രീജിത്ത്. മരുമക്കൾ :  സീന, വിജയരാഘവൻ, ബിന്ദു, പരേതനായ മധു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ.

മന്തവളപ്പിൽ ഉമ്മർകുട്ടി (48) മരണപ്പെട്ടു.

മന്ന പെട്രോൾ പമ്പിന് സമീപം  താമസിക്കുന്ന മാർക്കറ്റിൽ മത്സ്യ തൊഴിലാളിയായിരുന്ന മന്തവളപ്പിൽ ഉമ്മർകുട്ടി (48) മരണപ്പെട്ടു._

_ഭാര്യ : റജീന_
_മക്കൾ: സൽവ_
_സഹോദന്മാർ: സിദ്ധീഖ്, ഇസ്മയിൽ

_ഖബറടക്കം 12:00ന് തളിപ്പറമ്പ ജുമാമസ്ജിദിൽ…_

നീർക്കടവിലെ സതി കുഞ്ഞിപ്പാണൻ (80) അന്തരിച്ചു

നീർക്കടവിലെ സതി കുഞ്ഞിപ്പാണൻ (80) അന്തരിച്ചു,
മക്കൾ: സഞ്ചയൻ.കെ.പി, സുജ കെ.പി, സജിത്ത്.കെ.പി,  ഷൈജുദാസ് (മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി) ഭർത്താവ്: പരേതനായ ശങ്കു കെ.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് സമുദായ സ്മശാനത്തിൽ