മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രാമാനുജൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രാമാനുജൻ വാഹനാപകടത്തിൽ മരണപ്പെട്ടു.
മട്ടന്നൂർ HSS ന് മുന്നിൽ വെച്ചാണ് വാഹനാപകടം നടന്നത്.
മൃതദേഹം എ കെ.ജി ആശുപത്രിയിൽ.

Advertisements

നിര്യാതനായി

കാടാച്ചിറ: കോട്ടൂർ കരമ്മൽ ഷുക്കൂർ(58) നിര്യാതനായി.
ഭാര്യ ശരീഫ.
മക്കൾ മഷ്ഹൂർ, ജംഷാദ്.
ഖബറടക്കം രാവിലെ 9 ന് പൊതുവാച്ചേരി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ..

അന്തരിച്ചു

കണ്ണൂർ, പാപ്പിനിശ്ശേരി അരോളിയിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ അന്തരിച്ചു സംസ്ക്കാരം നാളെ രാവിലെ 10-30 ന് സമുദായ ശ്‌മശാനത്തിൽ

അന്തരിച്ചു

നടുവിൽ:
പുലിക്കുരുമ്പ, പൊന്നാറ്റിൽ അലക്സാണ്ടറുടെ ഭാര്യ അന്ന (കുഞ്ഞാമ്മി-86) നിര്യാതയായി.
മക്കൾ: ടോമി (അധ്യാപകൻ, മേരി ക്വീൻസ് ഹൈസ്കൂൾ കുടിയാൻമല), പരേതനായ ജോസഫ്.
മരുമക്കൾ: ജെസി (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി.സ്കൂൾ പുലിക്കുരുമ്പ), അച്ചാമ്മ.
സംസ്കാരം 25.10.2017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

പയ്യന്നൂർ സബ് രജിസ്ട്രാർ മമ്പലത്തുള്ള ശ്രീ രാജീവൻ അന്തരിച്ചു.

പയ്യന്നൂർ മമ്പലത്തെ പരേതനായ കൊയ്യൻ കുഞ്ഞപ്പന്റെ മകനും പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസറുമായ മാതപ്പള്ളി രാജീവൻ (48) അന്തരിച്ചു.അമ്മ കാർത്ത്യായണി, ഭാര്യ രഞ്ജിനി (ആയുർവേദ കോളേജ്, പരിയാരം), മകൻ പ്രണവ്
(വിദ്യാർത്ഥി), സഹോദരങ്ങൾ: സുഷമ ശ്രീകണ്ഠപുരം) സുരേഷ് ബാബു ( എക്സൈസ് കണ്ണൂർ), സുനിത (കൊടക്കാട്). ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്

ബഹറിനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ ചൊക്ലിയിലെ കൊഞ്ഞന്റവിട തിലകൻ (44) ആണ് മരിച്ചത്
മനാമ (ബഹറിൻ) നിന്ന് സഹോദരി പുത്രിയുടെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു,
ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു

അഴീക്കോട് വായിപ്പറമ്പിൽ പരേതനായ കെ വി രാഘവന്റെ മകൻ ദിലീപ് കുമാർ നിര്യാതനായി.

അഴീക്കോട്: വായിപ്പറമ്പിൽ പരേതനായ കെ വി രാഘവന്റെ മകൻ ദിലീപ് കുമാർ നിര്യാതനായി. സംസ്കാരം ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊയക്കീൽ ശ്മശാനത്തിൽ.
സഹോദരങ്ങൾ: രത്ന്ന മോഹനൻ, കനകവല്ലി, പ്രകാശൻ, ശുഭ, പ്രദീപ് കുമാർ, ശ്രീജ

ഐ വി ശശിക്ക് കിട്ടിയ അവസാനത്തെ കൈയ്യടി കണ്ണൂര്‍ ജനതയുടേത്

കണ്ണൂര്‍: ഐ വി ശശിയും സീമയും അവസാനമായി പങ്കെടുത്ത ചടങ്ങ് തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്. സിനിമാരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്ന ചടങ്ങ് അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായി നടന്നിരുന്നു. ചടങ്ങില്‍ ഐ വി ശശിയെയും ആദരിച്ചിരുന്നു. സാഗരം സാക്ഷിയായി തലശ്ശേരിയിലെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആരാധകരുടെ കൈയ്യടിയും ആര്‍പ്പുവിളിയുമായിരുന്നു ജനപ്രിയ സംവിധായകന് ലഭിച്ചത്.

മലയാള സിനിമയുടെ വസന്തകാല സംവിധായകനും സഹധര്‍മ്മിണി സീമയും സദസ്സിലേക്ക് കടന്നുവരുമ്പോള്‍ ലഭിച്ച ആരവം അവസാനത്തേതാകുമെന്ന് മലയാളികള്‍ ഒരിക്കലും കരുതിയില്ല. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കുറെക്കാലമായി വിശ്രമജീവിതം നയിച്ചുവരുന്ന ശശി തന്റെ ജന്മനാടിനടുത്ത് നടക്കുന്ന തലശ്ശേരിയിലെ ചടങ്ങില്‍ അസുഖം മറന്നാണ് എത്തിയത്. ഭാര്യ സീമക്കൊപ്പം കൈവീശി പുഞ്ചിരിയോടെ അഭിവാദ്യമര്‍പ്പിക്കുന്ന രംഗമാണ് നിര്യാണമറിഞ്ഞപ്പോള്‍ ഏവരുടെയും മനസ്സില്‍ തെളിഞ്ഞുവരുന്നത്. കഴിഞ്ഞ മാസം 10ന് ഞായറാഴ്ചയാണ് മുഖ്യമന്ത്രിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് ശശിയെയും സീമയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചത്.
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയാണ് ഐ വി ശശിയെന്ന് ചടങ്ങില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞിരുന്നു

അഴീക്കോട് ചാൽ റേഷൻ പീടികയ്ക്ക് സമീപം തയ്യിൽ വിനോദൻ (58) നിര്യാതനായി

അഴീക്കോട് ചാൽ റേഷൻ പീടിക്ക് സമീപം തയ്യിൽ വിനോദൻ (58) നിര്യാതനായി. ശവസംസ്‌കാരം ഇന്ന്  (24/10/2017) ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ.

അന്തരിച്ചു

റിട്ട: നേഴ്സ് സൂപ്രണ്ടും പരേതനായ മലയാള മനോരമ കാഞ്ഞങ്ങാട് പത്രാധിപൻ എം.വി.ദാമോദരന്റെ ഭാര്യയുമായ ടി.വി.സതി അന്തരിച്ചു
സംസ്കാരം ചൊവ്വാഴ്ച്ച (24/10/17) ഉച്ചയ്ക്ക്
3 മണിക്ക് പയ്യാമ്പലം പൊതു സ്മശാനത്തിൽ