നാറാത്ത് ശാഖാ മുസ്ലിം ലീഗ് നേതാവും ഏറെ കാലം ഫലാഹ് സിബിയാൻ ദർസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ നിസാർ നാറാത്ത് മരണപെട്ടു.

നാറാത്ത് ശാഖാ മുസ്ലിം ലീഗ് നേതാവും ഏറെ കാലം ഫലാഹ് സിബിയാൻ ദർസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ നിസാർ നാറാത്ത് മരണപെട്ടു. നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസി:, നാറാത്ത് മഹല്ല് കമ്മിറ്റി ജന:സെക്രട്ടറി, കമ്പിൽ ലത്വീഫിയ്യ ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

Advertisements

മുനീർ (38)കാവുംചാൽ (പള്ളിപ്പറമ്പ്) മരണപ്പെട്ടു.

മുനീർ (38)കാവുംചാൽ (പള്ളിപ്പറമ്പ്) മരണപ്പെട്ടു.
15 വർഷത്തോളമായി കമ്പിൽ  PPK
സ്റ്റേഷനറി കടയിൽ ജോലി ചെയ്ത് വരുന്ന വ്യക്തയാണ്.

കടാച്ചിറ ഹൈസ്‌കൂൾ ബസ് ഡ്രൈവർ രാജേഷ്(38) മരണപ്പെട്ടു.

  ആഡൂർ:ആഡൂര് ഡ്രീംലാന്റിന് സമീപത്തുള്ള കിഴക്കേൽ രവീന്ദ്രന്റെ മകൻ രാജേഷ്(38) മരണപ്പെട്ടു.  ശവസംസ്കാരം വൈകുന്നേരം  4 മണിക്ക് മാളികപറമ്പ് പൊതു സ്മശാനത്തിൽ.കടാച്ചിറ ഹൈസ്‌കൂൾ ബസ് ഡ്രൈവറാണ്

പയന്നൂർ കൊറ്റി യിൽ 15കാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ

പയ്യന്നൂർ: കൊറ്റിയിലെ UTV കോട്ടേഴ്സിനുസമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ അമേഘിനെ   (15 ) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. തായിനേരി SABTMHS ലെ വിദ്യാർത്ഥിയാണ്. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. അച്ഛൻ ബാലകൃഷ്ണൻ ഗൾഫിലും,അമ്മ ആശ പയ്യന്നൂരിലെ കൊറിയർ സർവീസ് ജീവനക്കാരിയുമാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ.

കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു.

കണ്ണൂർ വാർത്തകൾക്ക് വേണ്ടി റിപ്പോർട്ട് ചെയ്തത്: ജസീം

കൊയിലാണ്ടി   ചേമഞ്ചേരി റയിൽവെ സ്റ്റേഷന് സമീപം NH റോഡിൽ വെച്ച് ഇന്ന് പുലർച്ചെ 3.30 മണിക്ക് കോഴിക്കോട് എയർപോർട്ടി ലേക്ക് പോകുന്ന
KL – 59- L – 6225 നമ്പർ റിറ്റ്സ് കാറിൽ ,കണ്ണൂർഭാഗത്തേക്ക് പോകുന്ന
KL – 58-S- 7119 നമ്പർ ലോറി വന്നിടിച്ചാണ് അപകടം.
കാർ ഓടിച്ച കണ്ണൂർ മാട്ടൂൽ സ്വദേശി ഇപ്പോൾ മയിൽ കയരളം താമസിക്കുന്ന വഹാബ് എന്നയാളാണ് മരണപ്പെട്ടത്.
ഉല്ലാസ്  എന്നയാൾക്ക് ഗുരുതരമായ പരിക്ക് ഉണ്ട്.

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമായ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു.

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമായ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിലും അലിഗഢ് മുസ്ലീം സർവ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി.

മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രാമാനുജൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് രാമാനുജൻ വാഹനാപകടത്തിൽ മരണപ്പെട്ടു.
മട്ടന്നൂർ HSS ന് മുന്നിൽ വെച്ചാണ് വാഹനാപകടം നടന്നത്.
മൃതദേഹം എ കെ.ജി ആശുപത്രിയിൽ.

നിര്യാതനായി

കാടാച്ചിറ: കോട്ടൂർ കരമ്മൽ ഷുക്കൂർ(58) നിര്യാതനായി.
ഭാര്യ ശരീഫ.
മക്കൾ മഷ്ഹൂർ, ജംഷാദ്.
ഖബറടക്കം രാവിലെ 9 ന് പൊതുവാച്ചേരി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ..

അന്തരിച്ചു

കണ്ണൂർ, പാപ്പിനിശ്ശേരി അരോളിയിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ അന്തരിച്ചു സംസ്ക്കാരം നാളെ രാവിലെ 10-30 ന് സമുദായ ശ്‌മശാനത്തിൽ

അന്തരിച്ചു

നടുവിൽ:
പുലിക്കുരുമ്പ, പൊന്നാറ്റിൽ അലക്സാണ്ടറുടെ ഭാര്യ അന്ന (കുഞ്ഞാമ്മി-86) നിര്യാതയായി.
മക്കൾ: ടോമി (അധ്യാപകൻ, മേരി ക്വീൻസ് ഹൈസ്കൂൾ കുടിയാൻമല), പരേതനായ ജോസഫ്.
മരുമക്കൾ: ജെസി (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി.സ്കൂൾ പുലിക്കുരുമ്പ), അച്ചാമ്മ.
സംസ്കാരം 25.10.2017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.