BREAKING ബംഗളൂരുവിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു.

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ  പേരാവൂർ കോളയാട് സ്വദേശിയായ സിജോ കെ സി (24) മരണപ്പെട്ടു. സിജോ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന യുവാവിന് ചെറിയ പരിക്കുണ്ട്.

Advertisements

അഴീക്കോട് പൂതപ്പാറ കടവത്ത് പീടികയിൽ കെ പി കുഞ്ഞാമിന (65) നിര്യാതയായി.

അഴീക്കോട് പൂതപ്പാറ കടവത്ത് പീടികയിൽ പരേതനായ അരക്കാൽ മഹമൂദിന്റെ ഭാര്യ കെ പി കുഞ്ഞാമിന (65) നിര്യാതയായി.

മക്കൾ: അഷറഫ്, റഫീഖ്, നജീബ്, ബഷീർ.
.മരുമക്കൾ: ഖദീജ, നസീമ, ഷർമിന, സാജിദ.
ഖബറടക്കം ചാലാട് പളളിയാമൂല ഖബർസ്ഥാനിൽ വൈകിട്ട് 6 മണിക്ക്

ദീർഘകാലം തില്ലങ്കേരി മഹല്ല് പ്രസിഡന്റായിരുന്ന ഇ കെ കാദർ ഹാജി മരണപെട്ടു

മട്ടന്നൂർ: ദീർഘകാലം തില്ലങ്കേരി മഹല്ല് പ്രസിഡന്റായിരുന്ന ഇ കെ കാദർ ഹാജി (75) മരണപെട്ടു  ഭാര്യ: ആയിഷ മക്കൾ: ഷാഹിദ, ബഷീർ, ശമീർ, ഫായി ദ, റഷീദ, നസീറ, ബുഷ്റ മരുമക്കൾ: സലിം, മുനീർ, മുഹമ്മദ്, റസാക്ക്, അസീസ്, ജസീല, സൈബുന്നിസ സഹോദരങ്ങൾ: നബീസു, കദീസു, ഉസ്മാൻ

പരേതനായ ഉസ്സൻ, മൂസ, മമ്മൂട്ടി ഹാജി, കുഞ്ഞുട്ടിയാലി, അബ്ദുള്ളക്കുട്ടി, അലീമ, മയ്യത്ത് ഇന്ന് കാവുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

SDPI ഉളിയിൽ നരയംപാറ യൂണിററ് പ്രസിഡന്‍റ് മുസ്തഫ സാഹിബ് വാഹനാപകടത്തിൽ മരണപ്പെട്ടു

SDPI ഉളിയിൽ നരയംപാറ യൂണിററ് പ്രസിഡന്‍റ് മുസ്തഫ സാഹിബ് വാഹനാപകടത്തിൽ മരണപ്പെട്ടു….പൊതുയോഗത്തിനിടയിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

തലശേരിയിൽ യുവാവ് കടലിൽ മുങ്ങി മരിച്ചു

തലശ്ശേരി കൊടുവള്ളി കടപ്പുറത്ത്‌ കുളിക്കാനിറങ്ങിയ എൻ.ടി.ടി.എഫ്‌ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട്‌ മുങ്ങി മരണപ്പെട്ടു.മൃതദേഹം ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ഉണ്ട്‌.

വൻകുളത്തുവയലിലെ ആദ്യകാല മരുന്ന് വ്യാപാരി ( മധുലാൽ മെഡിക്കൽസ് ) ബാലൻ വൈദ്യർ അന്തരിച്ചു

എം.വി.ബാലൻ വൈദ്യർ (84) അന്തരിച്ചു.( മധുലാൽ മെഡിക്കൽസ് വൻകുളത്ത് വയൽ)
ആദ്യകാല ആയുർവ്വേദ കോളേജിൽ നിന്നും ബിരുദം നേടിയ ആളായിരുന്നു ഇദ്ധേഹം, അഴീക്കോട് സൗത്ത് യു.പി.സ്കൂൾ മാനേജർ ആയിരുന്ന കെ.വി.കമ്മാരൻ ഗുരുക്കളുടെയും എം.വി.പാർവ്വതിഅമ്മയുടെയും മകനാണ്.
സംസ്കാരം നാളെ ( 6.11.17) തിങ്കൾ, ഒരു മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ.
ഭാര്യ: കണ്ണോത്ത് സാവിത്രി അമ്മ
മക്കൾ: സീതാഭായ് (അഴീക്കോട് സൗത്ത് യു.പി.സ്കൂൾ), പ്രീത ( അഴീക്കോട് സൗത്ത് യു.പി.സ്കൂൾ), മധുസൂധനൻ (യു.എസ്.എ), ജയറാം (ലണ്ടൻ)

മരുമക്കൾ: കെ.കെ.നായർ (അർജ്ജുനാ അസ്സോസിയേറ്റ്സ്), ഗോപിനാഥൻ, ജീന (യു.എസ്.എ)
നടാഷ (ലണ്ടൻ).

പുലിക്കുരുമ്പ: ആക്കാട്ടയിൽ ജോസ് (58) നിര്യാതനായി.

പുലിക്കുരുമ്പ: ആക്കാട്ടയിൽ ജോസ് (58) നിര്യാതനായി.
ഭാര്യ വലിയമാർത്താങ്കൽ കുടുംബാംഗം സാലി.
മക്കൾ: സിമി, സുമീഷ്, ഷാലറ്റ്.
മരുമക്കൾ: സിനോയ്, ദീപ്തി.
സഹോദരങ്ങൾ: ജോണി, ടോമി, സണ്ണി.
സംസ്കാരം 5.11.2017 ഞായർ 2.30ന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു

യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.പൂക്കോട്ടുംപാടം പാറക്കപ്പാടം പരേതനായ മുണ്ടശ്ശേരി നാണ്യാപ്പ എന്ന മുഹമ്മദിന്റെ മകന്‍ മുണ്ടശ്ശേരി ഷറഫുദ്ധീന്‍ (ഷാജി 42) ആണ് മരണമടഞ്ഞത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം .2006 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദിന്റൈ വിവാഹിതയായ മകളും സഫറുള്ളയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് വിവാഹകാര്യം പറയാനാണെന്ന് പറഞ്ഞ് പൂക്കോട്ടുംപാടം പനോലന്‍ സഫറുള്ള(25)യെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. വധകേസില്‍ ഒന്നാം പ്രതിയായിരുന്ന പിതാവ് മുഹമ്മദ് കേസ് വിസ്താരം നടക്കവേ മരണപ്പെട്ടു. രണ്ടാം പ്രതിയായ ഷാജി ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മൂന്നാം പ്രതിയായ സഹോദരി മുനീറയെ കോടതി വെറുതെ വിട്ടിരിന്നു. മൃതദേഹം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് .നടപടി ക്രമങ്ങള്‍ക്ക് ശേഷം പൂക്കോട്ടുംപാടത്തുള്ള വസതിയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്. മാതാവ് ആയിഷ, ഭാര്യ :ഹസീന മക്കള്‍:ഷിയാന്‍,സിനാന്‍,നൗറിന്‍

നാറാത്ത് ശാഖാ മുസ്ലിം ലീഗ് നേതാവും ഏറെ കാലം ഫലാഹ് സിബിയാൻ ദർസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ നിസാർ നാറാത്ത് മരണപെട്ടു.

നാറാത്ത് ശാഖാ മുസ്ലിം ലീഗ് നേതാവും ഏറെ കാലം ഫലാഹ് സിബിയാൻ ദർസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ നിസാർ നാറാത്ത് മരണപെട്ടു. നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസി:, നാറാത്ത് മഹല്ല് കമ്മിറ്റി ജന:സെക്രട്ടറി, കമ്പിൽ ലത്വീഫിയ്യ ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

മുനീർ (38)കാവുംചാൽ (പള്ളിപ്പറമ്പ്) മരണപ്പെട്ടു.

മുനീർ (38)കാവുംചാൽ (പള്ളിപ്പറമ്പ്) മരണപ്പെട്ടു.
15 വർഷത്തോളമായി കമ്പിൽ  PPK
സ്റ്റേഷനറി കടയിൽ ജോലി ചെയ്ത് വരുന്ന വ്യക്തയാണ്.