പാപ്പിനിശ്ശേരി റയിൽവേ സ്റ്റേഷന് സമീപം ട്രയിൻ തട്ടി മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു.

കല്ല്യാശ്ശേരി സെൽട്രൽ സ്വദേശി എളമ്പിലാൻ നല്ലക്കണ്ടി ദേവി (55) ആണ് മരിച്ചത്.  ഭർത്താവ് ഇ എൻ രാജൻ

Advertisements

കമ്പിൽ മാണുക്കര പരക്കാട്ടുംപുറത്ത് എം.പി.പത്മനാഭൻ അന്തരിച്ചു.

കമ്പിൽ; എം.പി.പത്മനാഭൻ 74 (മാണുക്കര പരക്കാട്ടുംപുറത്ത് ) അന്തരിച്ചു.
ഭാര്യ: ശാന്ത
മക്കൾ: സജിത, സജീഷ്, സന്തോഷ്
മരുമക്കൾ: പ്രമരാജൻ, ഗാന, ഷീമ
സഹോദരങ്ങൾ: പരേതനായ കരുണാകരൻ, പരേതയായ ജാനകി, ഗംഗാധരൻ, വേലായുധൻ, ഉണ്ണികൃഷ്ണൻ, പത്മാവതി, മീനാക്ഷി.
സംസ്കാരം നാളെ (18/11/17 ശനി)  രാവിലെ 11.00 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുസ്മശാനത്തിൽ

ഓട്ടോമറിഞ്ഞു യുവാവ് മരിച്ചു

ഉളിക്കൽ നുച്യാടിനു  സമീപം മണിപ്പാറയിൽ നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞു യുവാവ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിൽ താമസിച്ചിരുന്ന (ഇപ്പോൾ ആനപ്പാറയിൽ) സ്വദേശി വാഴയിൽ ജെയ്സൺ(42) ആണ് മരണപ്പെട്ടത്

അന്തരിച്ചു:

തളിപ്പറമ്പ് : കരിമ്പം കുണ്ടത്തിൽ കാവിനു സമീപത്തെ കരിക്കൻ ചന്ദ്രൻ (56) നിര്യാതനായി. കരിമ്പം ഫാമിൽ നിന്നും വിരമിച്ച തൊഴിലാളിയാണ്. ഭാര്യ: രജിത. മക്കൾ: മണികണ്ഠൻ (ജിത്തു), മിനി (വിദ്യാർത്ഥിനി). സഹോദരങ്ങൾ യശോദ, പരേതരായ കരുണാകരൻ, കാർത്ത്യായനി.  സംസ്കാരം നാളെ (15-11-2017) രാവിലെ 10 ന് കരിമ്പം സമുദായ ശ്മശാനത്തിൽ

വാരം കടവ് പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കിട്ടി

വാരം കുറുമ്പകാവിനു സമീപം കോളനിയിൽ സുരേന്ദ്രന്റെ മകൻ സുകേഷി (28)ആണ് മരിച്ചത് .ഇന്ന് രാവിലെ 9 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്

യുവാവ് പുഴയിൽ വീണ വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ്, ഫയർഫോസ് എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു. (13-11-17)വൈകിട്ട് 4-15 വാരം കടവിൽ  കുട്ടുകാരോടോപ്പം  എത്തിയതായിരുന്നു സുകേഷ്. പുഴയിൽവീണ ചെരുപ്പ് എടുക്കാൻ വേണ്ടി ഇറങ്ങിയ സമയത്ത്    ശക്തമായ ഒഴുക്കിൽ പെട്ടണ് അപകടം സംഭവിച്ചത്.  ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ ആയില്ല  സംഭവം നേരിൽ കണ്ട ഒരാൾ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു

കൃഷ്ണവാര്യർ അന്തരിച്ചു

കണ്ണൂർ  പെരുമൺ: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ വാഹനാപകടത്തിൽ മരണപ്പെട്ട 10 പിഞ്ചോമനകൾക്ക് അന്ത്യവിശ്രമത്തിനായി സ്ഥലം വിട്ടുനൽകി ഏവർക്കും മാതൃകയായിമാറിയ ശ്രീ. സി..വി. കൃഷ്ണവാര്യർ അന്തരിച്ചു. ഇരിട്ടി തളിപ്പറമ്പ് റോഡിൽ കുയിലൂരിന് സമീപം പെരുമണ്ണിൽ അദ്ദേഹം നൽകിയ സ്ഥലത്തു കുഞ്ഞുങ്ങളുടെ സ്മാരകം തന്നെ ഹൃദയഭേദകമായ കാഴ്ചയാണ്.

ഭാര്യയുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് ചാക്കാട് പുഴയില്‍ മുങ്ങി മരിച്ചു

ഇരിട്ടി : ഭാര്യയുമൊത്ത് പുഴയില്‍ അലക്കാനും കുളിക്കാനും പോയ യുവാവ്‌ പുഴയില്‍ മുങ്ങിമരിച്ചു. ഇരിട്ടി ടൌണിലെ ഓട്ടോ ഡ്രൈവര്‍ കീഴൂര്‍കുന്ന് ദാറുൽജന്നത്തിൽ നൗഫൽ (27) ആണ് ആറളം പുഴയുടെ ഭാഗമായ ചാക്കാട് പുഴയില്‍ മുങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിയോടെ ഭാര്യക്കൊപ്പം അലക്കാനും കുളിക്കാനുമായി പുഴയില്‍ പോയ നൌഫല്‍ പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. നൌഫലിന് നീന്തല്‍ വശമില്ലായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. കീഴൂര്‍കുന്നിലെ ജലീല്‍ – അഫ്സത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ : സാബിറ. മക്കള്‍ : സാബിത്ത്, സാദിര്‍, ജസ്ബീര്‍. ഏക സഹോദരന്‍ ജാഫര്‍. ഇരിട്ടി അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് ഇന്ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും.

ജോലിക്കിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

ഇരിട്ടി :- ജോലിക്കിടെ കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
മാടത്തിൽ ടൗണിലെ ഓട്ടോ ഡ്രൈവർ വിളമന ആയിരക്കളത്തിലെ മാണിക്കോത്ത് ഹൗസിൽ പി.കെ അശോകൻ (52) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്
പാറയിൻ കുഞ്ഞിരാമൻ നായർ – പുത്തലത്ത് സരോജിനി ദമ്പതികളുടെ മകനാണ്
ഭാര്യ: മാണിക്കോത്ത് രമ്യ
മക്കൾ:- നവ്യ ,അർജുൻ (ഇരുവരും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ)

സഹോദരങ്ങൾ: സജ്ഞയ് ,രാജീവൻ, അജിത്ത്, രഞ്ചിത്ത്, ശ്രീജ

മാടത്തിൽ ടൗണിൽ നിന്നും ഓട്ടോ ടാക്സി ഓടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ എ.കെ.ജി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എ.കെ ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 8 മണിയോടെ മാടത്തിൽ വിളമന ആയിരക്കളത്തെ വീട്ടിലെത്തിച്ച ശേഷം നാളെ ഉച്ചയോടെ കണ്ണൂർ പയ്യമ്പലത്ത് സംസ്ക്കരിക്കും

ദീർഘകാലം ഹോട്ടൽ വ്യാപാരിയും മാടപീടിക സ്വദേശിയുമായ എക്കണ്ടി വണ്ണാങ്കണ്ടി അബ്ദുറഹിമാൻ ഹാജി (86) അന്തരിച്ചു.

ദീർഘകാലം ഹോട്ടൽ വ്യാപാരിയും മാടപീടിക സ്വദേശിയുമായ എക്കണ്ടി വണ്ണാങ്കണ്ടി അബ്ദുറഹിമാൻ ഹാജി (86) അന്തരിച്ചു.
ഭാര്യ ബീവി മക്കൾ മുസ്തഫ,അഷ്കർ,(സലാല )ഷാഹിദ (കുത്തിയതോട്‌ )ദല്ലത്ത്‌ ,സീനത്ത്‌‌. മരുമക്കൾ പരേതനായ ബഷീർ എ പി, ഇ ടി ബഷീർ (പള്ളൂർ) എ ൻ മുസ്തഫ (ചെബാട്‌) സഹോദരി പരേതയായ കുഞ്ഞിപാത്തു.

കാലിക്കടവിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു.

കാലിക്കടവിൽ അനാദിക്കട നടത്തുന്ന കെ. ഉത്തമൻ കണ്ടയ്നർ ലോറി ഇടിച്ച് മരിച്ചു. അമിത വേഗതയിലായിരുന്ന ലോറി പയ്യന്നൂർ ഭാഗത്തേക്ക് നിർത്താതെ പോയി.