സൈമൺ ബ്രിട്ടോ അന്തരിച്ചു

ആദ്യകാല എസ്എഫ്‌ഐ നേതാവും അതിജീവനത്തിന്റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്ന സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഭാര്യ: സീന, ഒരു മകള്‍ ഉണ്ട്.

1983 ഒക്‌ടോബർ 14ന്‌ കെഎസ്‌യു പ്രവര്‍ത്തകരുടെ കത്തിക്കുത്തേറ്റ്‌ അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്ടപ്പെട്ട നിലയിലായ ബ്രിട്ടോ വീല്‍ ചെയറില്‍ സഞ്ചരിച്ച് സജീവ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനം തുടരുകയായിരുന്നു. കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമൺ ബ്രിട്ടോ.

എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി 1954 മാർച്ച്‌ 27-ന്‌ ജനിച്ചു. പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്‌.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

Advertisements

ജ്ഞാനപീഠ പുരസ്‌ക്കാരം കൊല്‍ക്കത്ത സ്വദേശി അമിതാവ് ഘോഷിന്

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം കൊല്‍ക്കത്ത സ്വദേശിയും ഇംഗ്ലീഷ് എഴുത്തുകാരനുമായ അമിതാവ് ഘോഷിന്. 2007 ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
1965ല്‍ കൊല്‍ക്കത്തയില്‍ ആണ് ഘോഷ് ജനിച്ചത്. പത്രപ്രവര്‍ത്തകനായി ആണ് ജീവിതംആരംഭിച്ചത്. ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ്, സീ ഓഫ് പോപ്പീസ്, സര്‍ക്കിള്‍ ഓഫ് റീസണ്‍ എന്നിവയാണ് പ്രദാന കൃതികള്‍.
ദി ഷാഡോ ലെന്‍സ് എന്ന കൃതി സാഹിത്യ അക്കാഡമി അവര്‍ഡ് ലഭിച്ചിരുന്നു. ഒട്ടേറെ കൃതികള്‍ യുറോപ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ പല പ്രമുഖ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

എംഎ യൂസുഫ് അലിക്ക് എംജി സര്‍വകലാശാലയുടെ ഡോക്ടറേറ്റ്

പ്രമുഖ വ്യവസായി എംഎ യൂസുഫലിക്ക് എംജി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ സാബു തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതോടൊപ്പം സാഹിത്യകാരന്‍ ടി പത്മനാഭനും യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതായിരിക്കും. വ്യവസായ വ്യാപാര രംഗങ്ങളിലെ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് എംഎ യൂസുഫലിക്ക് ആദരം അര്‍പ്പിക്കുന്നത്. വ്യാഴാഴ്ച പകല്‍ യൂണിവേഴ്സിറ്റി അസംബ്ലി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ഡി. ലിറ്റ് കൈമാറും.

എസ് എഫ് ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടറിക്ക് നേരെ ആക്രമണം

കണ്ണൂർ: സഹപാഠിയുടെ കല്യാണ വിരുന്നിൽ പങ്കെടുക്കുവാൻ ചെറുവത്തൂരിൽ പോയ എസ് എഫ് ഐ തളിപ്പറമ്പ ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ ഐ ശ്രീകുമാറിനെ അക്രമി സംഘം വധിക്കാൻ ശ്രമിച്ചു. ചെറുവത്തൂർ പയ്യങ്കി ലീഗ് ഓഫീസിന് സമീപത്തുവച്ചാണ് പത്തോളം അക്രമിസംഘം അക്രമിച്ചത്. സുഹൃത്ത് സമീറിന്റെ കൂടെ ബൈക്കിൽ വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് അക്രമം നടന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് തൃക്കരിപ്പൂർ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ സഹപാഠിയായ
എം എസ് എഫ് പ്രവർത്തകനായ ഇജാസ് അടക്കം പത്തംഗ സംഘമാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ശ്രീകുമാറിനെ ചെറുവത്തൂർ കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പറ്റിയ പരിക്കിന് ശസ്ത്രക്രീയക്ക് വിധേയനാക്കി. തുടർന്ന് തളിപ്പറമ്പ് സഹകരണാശുപ്രതിയിലേക്ക് പ്രവേശിപ്പിച്ചു.

ചെറുപുഴയില്‍ ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരണപെട്ടു

ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ചെറുപുഴ മീന്തുള്ളിയില്‍ ഇന്ന് മൂന്ന് മണി യോടുകൂടിയായിരുന്നു അപകടം Continue reading

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

പിണറായി വിജയൻ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്  രാജി വച്ചു. Continue reading

കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. Continue reading

മുഴപ്പിലങ്ങാട് ഡ്രൈവീംങ്ങ് ബീച്ചിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

മുഴപ്പിലങ്ങാട്: എറണാകുളം എടപ്പള്ളി സ്വദേശി സൈദ്മുഹമ്മദിൻറെ മകൻ സാദത്ത് (20) ആണ് മരിച്ചത്.ബീച്ചിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽ പെട്ടതാണ് . മദ്രസാ വിദ്യാർഥികളോടൊപ്പം ബീച്ച് സന്ദർശിക്കവെയാണ് അപകടം നടന്നത്. Continue reading

പ്രീ മെട്രിക് സ്കോളർഷിപ്പിന് (Minority) അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി.

പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനും വെരിഫിക്കേഷൻ നടത്തുന്നതിനുമുള്ള അവസാനതീയതി ഒക്ടോബർ 31 വരെ നീട്ടി

കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ

Continue reading