ബംഗാളിയല്ല, മലയാളി തന്നെ; വൈറലായ കോണിപ്പടിയുടെ ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സോഷ്യൽ മീഡിയ വൈറൽ: കഴിഞ്ഞ ദിവസമാണ് ഒരു വീടിന്‍റെ മുകളിലേക്കുള്ള കോണ്‍ക്രീറ്റ് കോണിപ്പടികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരില്‍ ഒരു റൂമിന്‍റെ വാതിലിന് മുന്നില്‍ തന്നെ കോണിപ്പടികള്‍ കോണ്‍ക്രീറ്റ് ചെയ്തുവച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്. കേരളത്തിലെ എതോ പ്രദേശത്ത് സംഭവിച്ച ഈ ചിത്രം വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇത് വംശീയമായ അധിക്ഷേപമാണെന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
കോൺക്രീറ്റും കഴിയുന്നിടം വരെ ഇതാരുടെയും ശ്രദ്ധയിൽ വന്നില്ലെങ്കിൽ പണിഞ്ഞവരും ഉടമസ്ഥതരും വലിയ അശ്രദ്ധക്കാരാണെന്നാണ് ഒരു പ്രധാന കമന്‍റ്. കോൺ ക്രീറ്റ്‌ ചെയ്യാൻ തട്ട്‌ സെറ്റ്‌ ചെയ്തവർ എവിടെ പോയി ? സൈറ്റ്‌‌ സൂപ്പർ വൈസർ, സൈറ്റ്‌ എഞ്ചിനീയർ, കോണ്ട്രാക്ടർ, കെട്ടിട ഉടമസ്ഥർ അടക്കമുള്ളവരുടെ ഉത്തരവാദിത്വം കഴിഞ്ഞാണ്‌ പണി ചെയ്ത അന്യ സംസ്ഥാനക്കാരന്‍റെ ഉത്തരവാദിത്വം വരുന്നത്‌ എന്നായിരുന്നു ഒരു പ്രധാന വാദം. എന്നാല്‍ ചിലര്‍ ഇതിന്‍റെ പ്രയോഗിക വശമാണ് വ്യക്തമാക്കിയത്.
ഡോര്‍ അവിടെ നിന്നു മാറ്റാന്‍ തീരുമാനിച്ചിട്ടാകും കോണിപ്പടിയുടെ സ്ഥാനം മാറ്റിയത്. അല്ലെങ്കില്‍ വാതില്‍ ഇങ്ങോട്ട് മാറ്റിയത് കോണിപ്പടി പൊളിക്കാന്‍ തീരുമാനിച്ചതിനു ശേഷമാകാം, കോണിപ്പടികള്‍ തുടങ്ങുന്നത് വലത്തേ സൈഡില്‍ നിന്നാണല്ലോ, അതായത് പ്രദക്ഷിണ വഴി അല്ല ഇപ്പോള്‍ സ്റ്റെയര്‍ കേസ് കാണുന്നത്. അത് ശരിയല്ല എന്നു ഏതെങ്കിലും വാസ്തുക്കാരന്‍ പറഞ്ഞു കാണും, അല്ലെങ്കില്‍ ബെഡ് റൂമിന്റെ വാതിലിന്റെ ദര്‍ശനം ശരിയല്ല എന്നു പറഞ്ഞു കാണും. ഇതില്‍ ഏതെങ്കിലും ഭിത്തി പണിത് കഴിഞ്ഞ് നടന്നു കാണും. അതായത് ഏതെങ്കിലും ഒന്നു പൊളിക്കാന്‍ തീരുമാനം ആയി കഴിഞ്ഞ് എടുത്ത ഫോട്ടോ.
അതേ സമയം ഇന്നത്തെക്കാലത്ത് ഇത് സ്ഥിരം പരിപാടിയാണെന്നും വാദം ഉയര്‍ന്നു. വീട് പണിക്കിടയിൽ പ്ലാൻ മാറ്റിക്കുന്ന രീതി ഇപ്പോള്‍ സര്‍വസാധാരണമാണ് എന്നാണ് ഇതില്‍ വന്ന ഒരു വാദം. എന്തായാലും പുതിയ ചിത്രങ്ങള്‍ അധികം വൈകാതെ എത്തി. വാതില്‍ മാറ്റിയിരിക്കുന്നു. ഇതോടെ പ്ലാന്‍ മാറ്റമായിരുന്നു ഇതെന്നും. ബംഗാളിയെയോ പണിക്കാരെയോ കുറ്റം പറയേണ്ടതില്ലെന്നും വ്യക്തമായി.

Advertisements

കണ്ണൂർ വിമാനത്താവളം; ആഭ്യന്തര സർവീസുകൾക്ക‌് പ്രാധാന്യം നൽകും

കണ്ണൂർ: കണ്ണൂർ വിമാനത്താവളം ആഭ്യന്തര സർവീസുകൾക്ക‌് കൂടുതൽ പ്രാധാന്യം നൽകുമെന്ന‌് കിയാൽ എംഡി വി തുളസീദാസ‌് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനം വിലയിരുത്തുമ്പോൾ കണ്ണൂരിൽനിന്ന‌ുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം വിദേശയാത്രക്കാരുടേതിന‌് തുല്യമാണ‌്. അതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിമാനങ്ങൾ കണ്ണുരിലെത്തിക്കാനാണ‌് ശ്രമിക്കുന്നത‌്. ഡൽഹി–കണ്ണൂർ – തിരുവനന്തപുരം സർവീസ‌് ആരംഭിക്കണമെന്ന‌് വിമാനക്കമ്പനികളോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. അടുത്തമാസത്തോടെ കൂടുതൽ കമ്പനികൾ സർവീസ‌് ആരംഭിക്കുമെന്നാണ‌് പ്രതീക്ഷ. കണ്ണൂരിൽ ഓഹരി ഉടമകളുടെ യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത‌് വ്യോമയാന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 21ന‌് നടക്കുന്ന യോഗത്തിൽ ഇന്ത്യ‌ക്കകത്തും വിദേശത്തുനിന്നുമുള്ള വിമാനക്കമ്പനികളെത്തും. ഗൾഫ‌് രാജ്യങ്ങളിൽനിന്നും സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്നുമുള്ള പ്രതിനിധികളുമുണ്ടാകും. സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
വിദേശ വിമാനങ്ങൾ കണ്ണൂരിലേക്ക‌് വരുന്നതിന‌് നിയമപരമായ തടസ്സമൊന്നുമില്ല. നിലവിലുള്ള കരാർ പ്രകാരംതന്നെ കേന്ദ്ര സർക്കാരിന്റെ അനുമതിയൊടെ ഇവിടേക്ക് വിദേശ വിമാന സർവീസ‌് ആരംഭിക്കാനാവും. കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധനനികുതി ഒരു ശതമാനമായി കുറച്ചതിൽ വിവാദമൊന്നുമില്ല. പുതിയ വിമാനത്താവളത്തിൽ സാധാരണ ചെലവ‌് കൂടുതലും വരുമാനം കുറവുമായിരിക്കും. ഇത്തരം സാഹചര്യത്തിൽ സർക്കാരുകൾ സഹായിക്കുന്നത‌് സ്വഭാവികമാണ‌്. ഉഡാൻ സർവീസിന‌് ഒരു ശതമാനം നികുതിയേ കേന്ദ്ര സർക്കാർ ഈടാക്കുന്നുള്ളൂ. അന്താരാഷ‌്ട്ര സർവീസുകൾക്കും കേന്ദ്ര സർക്കാർ നികുതിയിളവ‌് നൽകുന്നുണ്ട‌്.
വിമാനത്താവളത്തിലെ കാർഗോയുടെ ആദ്യഘട്ടം രണ്ടു മാസത്തിനകം പൂർത്തിയാവും. അന്താരാഷ‌്ട്ര- ആഭ്യന്തര കാർഗോ ഒരു കെട്ടിടത്തിലായിരിക്കും തുടക്കത്തിൽ പ്രവർത്തിക്കുക. രണ്ടാംഘട്ട കാർഗോ കോംപ്ലക‌്സ‌് നിർമാണം ഉടൻ ആരംഭിക്കും.-തുളസീദാസ‌് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്: അന്തിമവോട്ടർപട്ടിക അപേക്ഷകൾ നാളെ (ജനുവരി 16) നൽകാം

സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും, പുതുതായി പേര് ഉൾപ്പെടുത്തുന്നതിനും നാളെ (ജനുവരി 16)അവസരമുണ്ടാകും.

തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി, കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമൺ ഡിവിഷൻ, പത്തനംതിട്ട ജില്ലയിൽ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ്, ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി, കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം ജില്ലയിൽ നീണ്ടൺൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം ജില്ലയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ വൈറ്റില ജനത, ഒക്കൽ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്, തൃശൂർ ജില്ലയിൽ ചാഴൂർ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം, പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കൽപ്പാത്തി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂർ, അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി, മലപ്പുറം ജില്ലയിൽ കാവന്നൂർ ഗ്രാമപഞ്ചായത്തിലെ ഇളയൂർ, വൺണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂർ, കോഴിക്കോട് ജില്ലയിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടും കൺണ്ടി, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം, കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം, വയനാട് ജില്ലയിൽ നെ•േനി ഗ്രാമപഞ്ചായത്തിലെ മംഗലം, കണ്ണൂർ ജില്ലയിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാംഞ്ചിറ എന്നീ വാർഡുകളിലെ വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളുമാണ് 16 ന് സ്വീകരിക്കുക

ജില്ലാപഞ്ചായത്ത‌് പദ്ധതി വിനിയോഗം കണ്ണൂരിന‌് സംസ്ഥാനത്ത‌് രണ്ടാംസ്ഥാനം

കണ്ണൂർ: ജില്ലാ പഞ്ചായത്തുകളുടെ പദ്ധതിവിനിയോഗത്തിൽ സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത‌് രണ്ടാം സ്ഥാനത്ത‌്. 2018–19 വാർഷിക പദ്ധതി പുരോഗതി 62.71 ആണെന്ന‌് ജില്ലാപഞ്ചായത്ത‌് യോഗത്തിൽ അധ്യക്ഷൻ കെ വി സുമേഷ‌് പറഞ്ഞു. ജനറൽ വിഭാഗത്തിൽ 68.38 ശതമാനവും എസ‌്സിപിയിൽ 18.82 ശതമാനവും ടിഎസ‌്പിയിൽ 50.14ശതമാനവുമാണ‌് നിലവിൽ വികസനഫണ്ട‌്‌ വിനിയോഗിച്ചത‌്. മെയിന്റനൻസ‌് ഫണ്ട‌് ഇനത്തിൽ 40.44 ശതമാനവും വളർച്ച രേഖപ്പെടുത്തി. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപനത്തിന‌് മുമ്പ‌് പദ്ധതികളെല്ലാം ആരംഭിക്കണമെന്ന‌് നിർവഹണ ഉദ്യോഗസ്ഥർക്ക‌് യോഗത്തിൽ നിർദേശം നൽകി.
മിക്ക നിർവഹണ ഉദ്യോഗസ്ഥരും ജില്ലാ പഞ്ചായത്ത‌് യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാത്ത അവസ്ഥയുണ്ട‌്. ജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളും ഡിവിഷൻ മെമ്പർമാർ ഉന്നയിക്കുന്ന പരാതികളും അറിഞ്ഞ‌് വേണ്ട പരിഹാരമുണ്ടാക്കാൻ ഉദ്യോഗസ്ഥർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം.
എസ‌്സി–-എസ‌്ടി പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക‌് തുടരുകയാണ‌്. ഇക്കാരണത്താൽ ഓരോ വർഷവും ഫണ്ട‌് നഷ്ടമാവുന്നു. ഇൗ സ്ഥിതിക്കു മാറ്റം വരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന‌ും സുമേഷ‌് പറഞ്ഞു.
തെരുവ‌് നായ‌്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി പ്രകാരം പടിയൂരിൽ നിർമിക്കുന്ന എബിസി കേന്ദ്രത്തിനായി ജില്ലാ നിർമിതി കേന്ദ്ര തയ്യാറാക്കിയ 59 ലക്ഷം രൂപയുടെ എസ‌്റ്റിമേറ്റിന‌് യോഗം ഭരണാനുമതി നൽകി. കല്യാശേരി സിവിൽ സർവീസ‌് അക്കാദമിയിൽ വെർച്വൽ ക്ലാസ‌് റൂം സ്ഥാപിക്കൽ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റി മുഖേന ചെയ്യാനും അനുമതി നൽകി.
ജില്ലയിലെ മുഴുവൻ സ‌്കൂളുകളിലെയും എസ‌്എസ‌്എൽസി വിദ്യാർഥികളെ വിജയിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത‌് നടപ്പാക്കുന്ന മുകുളം പദ്ധതി ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ വർഷം ജില്ലയിലെ 150 വിദ്യാലയങ്ങളെ നൂറുമേനിയിലേക്ക‌് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ‌് പ്രവർത്തിക്കുന്നത‌്. ഇതിനായുള്ള ചോദ്യപേപ്പറുകൾ ഡയറ്റ‌് തയ്യാറാക്കിയിട്ടുണ്ട‌്.
എസ‌്എസ‌്എയുടെ പുതിയ പ്രോജക്ടായ ലാംഗ്വേജ‌് ലാബ‌ിലൂടെ കുട്ടികളെ എളുപ്പം ഇംഗ്ലീഷ‌് പഠിപ്പിക്കാൻ സാധിക്കും. ഈ പദ്ധതി ജില്ലയിലെ മുഴുവൻ സർക്കാർ സ‌്കൂളുകളിലേയും ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള ക്ലാസുകളിലേക്ക‌് വ്യാപിപ്പിക്കും. അടുത്ത അധ്യയന വർഷത്തിൽ കുട്ടികൾ കുറയാൻ സാധ്യതയുള്ള സ‌്കൂളുകൾ കണ്ടെത്തി മാർച്ച‌് മുതൽ ക്യാമ്പയിൻ ആരംഭിക്കുമെന്ന‌് പ്രസിഡന്റ‌് പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലൻ, വി കെ സുരേഷ‌്ബാബു, ടി ടി റംല, കെ ശോഭ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സെക്രട്ടറി വി ചന്ദ്രൻ, അൻസാരി തില്ലങ്കേരി എന്നിവർ സംസാരിച്ചു.
കെ പി എ റഹീമിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി സ്ഥാനം ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി പദവിയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിയെ സമീപിച്ചു. വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാലാണ് പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം സുപ്രിം കോടതിക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നു. നവംബര്‍ 25 നാണ് കത്ത് നല്‍കിയത്. നേരത്തേ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിരുന്നു.
2012 ലാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിനെ അമിക്കസ് ക്യൂറിയായി സുപ്രിംകോടതി നിയമിച്ചത്. ക്ഷേത്രത്തിലെ അമൂല്യമായ നിധികളില്‍ പലതും നഷ്ടമായെന്ന് സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് ക്ഷേത്ര ഭരണകാര്യങ്ങളില്‍ കോടതി കൂടുതലായി ഇടപെടുകയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസിന്റെ അന്തിമ വാദം അടുത്ത് തന്നെ കോടതിയില്‍ നടക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ സമീപിച്ചിരിക്കുന്നത്.
യമിച്ചത്. ക്ഷേത്രത്തിലെ അമൂല്യമായ നിധികളില്‍ പലതും നഷ്ടമായെന്ന് സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്ര ഭരണകാര്യങ്ങളില്‍ കോടതി കൂടുതലായി ഇടപെടുകയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസിന്റെ അന്തിമ വാദം അടുത്ത് തന്നെ കോടതിയില്‍ നടക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ സമീപിച്ചിരിക്കുന്നത്.

ശബരിമല നടയടച്ചു

ചരിത്രത്തിലാദ്യമായി മണ്ഡലകാലത്ത് ശബരിമല നടയടച്ചു. പരിഹാരക്രിയയ്ക്ക് ശേഷം തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ്; നട അടയ്ക്കാനുള്ള തീരുമാനം എടുത്തത് തന്ത്രിയും മേല്‍ശാന്തിയും തമ്മിലെ ചര്‍ച്ചയില്‍; തിരുനട അടയ്ക്കാനുള്ള തീരുമാനം എടുത്തത് യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ സ്ഥിരീകരണമെത്തിയതോടെ; ശബരിമലയില്‍ സര്‍വ്വത്ര പ്രതിസന്ധി; നട അടയ്ക്കല്‍ എത്രനേരത്തേക്കെന്ന് ആര്‍ക്കും വ്യക്തതയില്ല; കനകദുര്‍ഗയും ബിന്ദുവും മലചവിട്ടയില്‍ ഭക്തരില്‍ പ്രതിഷേധം ശക്തം

സന്നിധാനം; യുവതി പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ശബരിമല നട അടച്ചു. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തീരുമാനം എടുത്തത്. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകളും നിര്‍ത്തി. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. ഇതോടെ ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലാവുകായണ്. ദര്‍ശനത്തിന് കാത്ത് നില്‍ക്കുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം എപ്പോഴുണ്ടാകുമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.

കനക ദുര്‍ഗയും ബിന്ദുവും സോപാനത്ത് എത്തി ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് ഇത്.

ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന പൊലീസിന്റെ വാദത്തോട് പ്രതികരിക്കാതെ തന്ത്രി

സന്നിധാനം: ശബരിമല ദര്‍ശനത്തിനായി സ്ത്രീകള്‍ ള്‍ കയറിയെന്ന പൊലീസിന്റെ വാദത്തോട് തിരികെ പ്രതികരിക്കാതെ തന്ത്രി. ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയെങ്കില്‍ ബോര്‍ഡുമായി പ്രതികരിക്കാമെന്നും തന്ത്രി മറുപടി പറഞ്ഞു . ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടത്തിയതായി ദൃശ്യങ്ങള്‍ പുറത്ത് വരുകയും ചെയ്തു .വളരെ കുറച്ച്‌ പൊലീസ് സന്നാഹത്തോടെയായിരുന്നു ഇരുവരും പതിനെട്ടാം പടിചവിട്ടാതെ വിഐപി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയത് . പൊലീസുകാര്‍ മഫ്തിയിലും യൂണിഫോമിലുമായിട്ടായിരുന്നു ഇവര്‍ക്കൊപ്പം എത്തിയത്

ശബരിമലയിൽ യുവതികൾ ദർശനം നടത്തി

ശബരിമല: ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതികൾ. നേരത്തെ ദർശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട കനകദുർഗയും ബിന്ദുവുമാണ് ഇന്ന് പുലർച്ചെ 3.45ഓടെ സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന് അവകാശപ്പെട്ടത്. പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ഇവർ പറയുന്നു.

എന്നാൽ, കേരള പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദർശനത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നാണ് യുവതികൾ പറയുന്നത്.

ഈ മാസം 24ന് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു. കോട്ടയം എസ്പി ഹരിശങ്കർ അന്ന് ഉറപ്പുനൽകിയിരുന്നുവെന്നാണ് യുവതികൾ പറയുന്നത്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്.പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിതീകരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതീവ സുരക്ഷയിലാണ് യുവതികളെ ശബരിമലയില്‍ പൊലീസ് എത്തിച്ചതെന്നാണ് വിവരം. ഇന്നലെ മാധ്യമശ്രദ്ധ വനിതാ മതിലില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനിടെയില്‍ അതീവരഹസ്യമായാണ് യുവതികളെ പൊലീസ് ശബരിമലയില്‍ എത്തിച്ചത്.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ഇരുവരും പൊലീസ് സംരക്ഷണയിലായിരുന്നു. ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സഹോദരന്‍ പരാതി കൊടുത്തിരുന്നു.

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരെ കല്ലേറ്: കാസര്‍കോഡ് സി.പി.എം – ബി.ജെ.പി സംഘര്‍ഷം

കാസര്‍ഗോഡ്: നവോത്ഥാനം സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിനിടെ കാസര്‍കോഡ് ചേറ്റുകുണ്ടില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം. പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും ഓടിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസ് ക്യാമ്ബ് ചെയ്യുകയാണ്.
വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരെ ഒരു സംഘം കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വനിതാ മതില്‍ തടയാനും ശ്രമം നടന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലെറിഞ്ഞത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. വനിതകള്‍ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നും സി.പി.എം ആരോപിക്കുന്നു.

എന്നാല്‍ സി.പി.എമ്മിന്റെ ആരോപണം തെറ്റാണെന്നാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന വിശദീകരണം.

പുതുവര്‍ഷ സമ്മാനം: സബ്സിഡിയുള്ള പാചകവാതകത്തിന്‍റെ വില കുറച്ചു

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു.
തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്.
14.2 കിലോ ഭാരമുള്ള സബ്സിഡിയുള്ള സിലണ്ടറിന് 500.90 രൂപയായിരുന്നു നേരത്തത്തെ വില.പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.