ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു; ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നിരോധനം!

ദില്ലി: ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. സംഘടനയെ ഇവിടെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കശ്മീരില്‍ ഉടനീളം നടന്ന റെയിഡുകളില്‍ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ഭീകരവാദത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്.

അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി സഭയുടെ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം കൂടുതല്‍ കശ്മീരികള്‍ക്ക് പ്രയോജനം ലഭിക്കും വിധം കശ്മീര്‍ സംവരണ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Advertisements

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തിക്കപ്പുറത്തെ ഭീകരതാവളം തകര്‍ത്തു

അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക് അധീനകശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു

ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമെന്ന് സൂചന

ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു

വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമയെ എന്‍.െഎ.എ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ജമ്മുകശ്മീര്‍ അനന്ത്നാഗ് സ്വദേശി സജ്ജാദ് ഭട്ടിന്‍റെ വാഹനമാണ് ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിച്ചത്. ഭീകരാക്രമണം നടക്കുന്നതിന് പത്ത് ദിവസം മുന്‍പ്, ഫെബ്രുവരി 4നാണ് സജ്ജാദ് ഭട്ട് വാഹനം വാങ്ങിയത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണിത്. ചാവേര്‍ ആക്രമണത്തിന് ഉത്തരവാദികളായ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദില്‍ അംഗമാണ് സജ്ജാദ് ഭട്ടും.

അനന്ത്നാഗ് സ്വദേശിയായ മുഹമ്മദ് ജലീല്‍ അഹമ്മദ് ഹക്കാനിയെന്ന വ്യക്തിയാണ് 2011ല്‍ വാഹനം വാങ്ങിയത്. ഏഴുപേരിലൂടെ കൈമറിഞ്ഞാണ് ഒടുവില്‍ സജ്ജാദ് ഭട്ടില്‍ എത്തിയത്. അനന്ത്നാഗിലെ വസതിയില്‍ ശനിയാഴ്ച്ച റെയ്ഡ് നടത്തിയെങ്കിലും സജ്ജാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജന്‍സി

40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്റെ ഉടമയേയും തിരിച്ചറിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു.
മാരുതി ഈകോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ ബിജിബെഹറയ്ന്‍ സ്വദേശിയായ സജ്ജാദ് ഭട്ടാണ് ഇതിന്റെ ഉടമയെന്നും എന്‍ഐഎ ഔദ്യോഗിക വക്താവ് അറിയിച്ചു. സജ്ജാദ് ഭട്ട് ജയ്‌ഷെ ഇ മുഹമ്മദില്‍ ചേര്‍ന്നിരുന്നു. ആയുധങ്ങളുമായി ഇയാള്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെന്നും എന്‍ഐഎ അറിയിച്ചു.
ഓട്ടോ മൊബൈല്‍ വിദഗ്ദ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. 2011-ല്‍ അനന്ത്‌നാഗ് സ്വദേശി തന്നെയായ മുഹമ്മദ് ജലീല്‍ അഹ്മദ് ഹഖനി എന്നയാള്‍ വിറ്റ വാഹനമാണിത്. ഏഴോളം പേരില്‍ നിന്ന് കൈമാറി ഒടുവിലാണ് ഇത് സജ്ജാദ് ഭട്ടിന്റെ പക്കലെത്തിയത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. ഇയാള്‍ ഷോപ്പിയാനിലെ സിറാജുല്‍ ഉലൂമിലെ വിദ്യാര്‍ഥിയാണെന്നും എന്‍ഐഎ അറിയിച്ചു.
ശനിയാഴ്ച എന്‍ഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല. ഫെബ്രുവരി 14-നാണ് പുല്‍വാമയില്‍ ആക്രമണം നടന്നത്.

ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

എസ്‌എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്ന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസ് ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളും ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ അന്തിമവാദം കേള്‍ക്കാനുള്ള തിയതി സംബന്ധിച്ച്‌ ഇന്ന് കോടതി തീരുമാനമെടുത്തേക്കും. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി ലാവലിന്‍ കമ്ബനിയുമായി ഉണ്ടാക്കിയ കരാറില്‍ 374 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍

സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡ് തൊട്ടു; വില കാല്‍ ലക്ഷത്തിനരികെ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും ഉയര്‍ച്ച. സ്വര്‍ണ്ണ വില വര്‍ധിച്ച് റെക്കോര്‍ഡിലെത്തി. ഗ്രാമിന് 3,115 രൂപയാണ് ഇന്നത്തെ വില. പവന് 24,920 രൂപയാണ് വില. കഴിഞ്ഞമാസം ആരംഭിച്ച സ്വര്‍ണ്ണവിലയിലെ വര്‍ധനവ് എക്കാലത്തെയും റെക്കോര്‍ഡ് വിലയായ 24,800ല്‍ തൊട്ടിരുന്നു.

അതിനു പിന്നാലെയാണ് ഈ റെക്കോര്‍ഡും ഭേദിച്ച് ഫെബ്രുവരിയില്‍ റെക്കോര്‍ഡ് വിലയായ 24,900 കടന്ന് സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്.

സൂക്ഷിക്കുക! ഈ ആപ്പുകള്‍ നിങ്ങളുടെ ഫോട്ടോകള്‍ മോഷ്ടിക്കുന്നു

പുതുതായി വിപണിയിലിറക്കുന്ന ഓരോ സ്മാര്‍ട്‌ഫോണ്‍ മോഡലിലും ക്യാമറയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വിപണിയില്‍ മത്സരം കൊഴിപ്പിക്കുകയാണ് കമ്പനികള്‍. എന്നാല്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും മികച്ച കാമറ ഫീച്ചറുകളുള്ള ഫോണുകള്‍ ബജറ്റില്‍ ഒതുങ്ങില്ല. വില ഒത്തു വന്നാല്‍ തന്നെ ഫീച്ചറുകള്‍ ഒത്തുവരില്ല. ഇതു പരിഹരിക്കാനെന്ന് പേരില്‍ മുളപൊട്ടുന്ന കാക്കത്തൊള്ളായിരം കാമറ ആപ്പുകള്‍ ഇന്നു ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇവ ഇന്‍സ്റ്റാള്‍ ചെയ്താണ് പലരും ചിത്രങ്ങള്‍ക്കും ഫോട്ടോകള്‍ക്കും മിഴിവ് കൂട്ടുന്നത്. എന്നാല്‍ കാമറയുടെ പേരില്‍ നമ്മുടെ ഫോണില്‍ ഇടം കണ്ടെത്തുന്ന ഇത്തരം ആപ്പുകള്‍ അണിയറയില്‍ വേറെ പണിയിലാണെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇവരുടെ പണി നമ്മുടെ ഫോണിലെ സെന്‍സിറ്റീവായ ഡേറ്റ മോഷ്ടിക്കുകയാണ്. കൂടുതല്‍ പോണോഗ്രഫിക് ആയ ഫോട്ടോകള്‍ തള്ളിക്കയറ്റുകയും ചെയ്തു. കൂടെ അനാവശ്യ പരസ്യങ്ങള്‍ എന്ന കൊടിയ ശല്യവും. സ്വകാര്യ ഫോട്ടോകള്‍ ഇങ്ങനെ മോഷ്ടിക്കുന്നുവെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ഗുഗ്ള്‍ ഈ ഗണത്തിലുളള 29 ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്.

ഇവയില്‍ പലതും ദശലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവും ജനപ്രിയവുമാണ്. ഇവ ഏഷ്യന്‍ രാജ്യങ്ങളില്‍ ഹിറ്റായ ആപ്പുകളാണ്. പ്രത്യേകിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഇവയിലെ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഫോട്ടോ അനായാസം എഡിറ്റ് ചെയ്ത് മിഴിവ് കൂട്ടാം, സ്വയം സുന്ദരികളും സുന്ദരനും ആകാം. മേക്കപ്പിടാതെ ഫോട്ടോ എടുത്ത് ഈ ആപ്പുകള്‍ ഉപയോഗിച്ച് മേക്കപ്പിടാം എന്നീ ഫിച്ചറുകളൊക്കെ ഇവയിലുണ്ടാകും.

ഇവ തുറന്നാല്‍ അനാവശ്യ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഇവയില്‍ ടാപ് ചെയ്താല്‍ ചാര സൈറ്റുകളിലാണെത്തിപ്പെടുക. ഇവ നമ്മുടെ വ്യക്തി വിവരങ്ങളും വിലാസവും ഫോണ്‍ നമ്പറുകളും ചോദിച്ചു വാങ്ങുന്നു. വലിയ ധാരണ ഇല്ലാത്തവര്‍ ഇതൊക്കെ നല്‍കുന്നതോടെ പിന്നെ പലതരത്തിലുള്ള ശല്യങ്ങളാണ് തുടര്‍ന്ന് നേരിടേണ്ടി വരിക.

ഗൂഗ്ള്‍ ഡിലീറ്റ് ചെയ്ത ആപ്പുകള്‍ ഇവയാണ്‌

Pro Camera Beauty
Cartoon Art Photo
Emoji Camera
Artistic effect Filter
Art Editor
Beauty Camera
Selfie Camera Pro
Horizon Beauty Camera
Super Camera
Art Effects for Photo
Awesome Cartoon Art
Art Filter Photo
Art Filter Photo Effcts
Cartoon Effect
Art Effect
Photo Editor
Wallpapers HD
Magic Art Filter Photo Editor
Fill Art Photo Editor
ArtFlipPhotoEditing
Art Filter
Cartoon Art Photo

ഉംറ വിസക്ക് ഇനി നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

ഉംറ വിസക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സേവനം സൗദി ഹജ്ജ് – ഉംറ മന്ത്രാലയം ആരംഭിച്ചു. തീര്‍ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഉംറ വിസ ലഭ്യമാക്കാനാണ് പദ്ധതി. ഹജ്ജ് – ഉംറ തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കിവരുന്ന മഖാം പോര്‍ട്ടല്‍ വഴിയാണ് പുതിയ സേവനങ്ങള്‍. സൌദിയുടെ നേരിട്ടുള്ള ഉംറ സര്‍വീസ് ഏജന്‍സികളില്ലാത്ത 157 രാജ്യങ്ങള്‍ക്ക് തീരുമാനം നേട്ടമാകും.

തീര്‍ഥാടനത്തിന്റെ ഭാഗമായ മക്ക, മദീന നഗരങ്ങളിലെ താമസം, ഗതാഗതം എന്നീ അനുബന്ധ സേവനങ്ങളും യാത്രക്ക് മുന്നോടിയായി ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാം. പുതിയ മാറ്റമനുസരിച്ച് ഉംറ വിസക്ക് അപേക്ഷിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ല. മറിച്ച് വിവിധ ഉംറ കമ്പനികളുടെ വ്യത്യസ്ത നിലവാരത്തിലുള്ള പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുത്താല്‍ മതി. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും എംബസിയുടെ സഹായമില്ലാതെ നേരിട്ട് ഇലക്ട്രോണിക് വിസ ഇതോടെ ലഭ്യമാകും. ഇങ്ങനെ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉംറ കമ്പനികള്‍ നല്‍കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും. ഉംറ തീര്‍ഥാടന നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മഖാം പോര്‍ട്ടല്‍ വഴി സേവനം ലഭ്യമാണ്.

രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയ അധ്യാപകര്‍ക്കെതിരെ മാനേജമെന്റ് നടപടി: പ്രിന്‍സിപ്പലിനെയും, അധ്യാപകനെയും സസ്‌പെന്‍ഡ് ചെയ്യും

രക്ഷിതാക്കളോട് അസഭ്യം പറയുകയും, അപമര്യാദയായി പെരുമാറുകയും ചെയ്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി. പ്രിന്‍സിപ്പല്‍ ലീലാമ്മയെയും, ഇവരുടെ ഭര്‍ത്താവും സ്‌കൂളിലെ അധ്യാപകനുമായ ജോര്‍ജിനെതിരെയുമാണ് സ്‌കൂള്‍ മാനേജമെന്റ് നടപടി കൈക്കൊണ്ടിരിക്കുന്നത്.
കുട്ടികള്‍ പുസ്തകം കൊണ്ടുവരാത്തതിനെ തുടര്‍ന്നാണ് ഒരു കുട്ടിയുടെ അമ്മയെയും, മറ്റൊരു കുട്ടിയുടെ അച്ഛനെയും സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് നടന്ന സംഭാഷണങ്ങള്‍ പരിധി വിടുകയായിരുന്നു രക്ഷിതാക്കളോട് വളരെ മോശമായ രീതിയിലാണ് അധ്യാപകര്‍ പെരുമാറിയതെന്നാണ് മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി സുനില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.

ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

വോട്ടിംഗ് മെഷിന്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷിന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിംഗ് മെഷിന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനുശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം. രാജ്യത്തെ നിരവധി ആളുകള്‍ക്ക് വോട്ടിംഗ് മെഷിനെ സംബന്ധിച്ച്‌ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അതുകൊണ്ട് നാം ബദല്‍മാര്‍ഗം രൂപീകരിക്കണം. ഇത് തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കു പുറമേ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള, എസ്പി നേതാവ് രാം ഗോപാല്‍ യാദവ്, ബിഎസ്പി നേതാവ് ചന്ദ്ര മിശ്ര, ഡിഎംകെ നേതാവ് കനിമൊഴി, സിപിഐ നേതാവ് ഡി. രാജ, സിപിഎം നേതാവ് ടി.കെ. രങ്കരാജന്‍, എഎപി നേതാവ് സന്‍ജയ് സിംഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് 12 ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ട് ഡി വൈ എസ് പിമാരെ തരംതാഴ്ത്താന്‍ നീക്കം. അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരെയാണ് തരംതാഴ്ത്തുന്നത്. അതേസമയം ആഭ്യന്തരവകുപ്പ് പ്രസിദ്ധകരിച്ച പുതിയ പട്ടികയില്‍ ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടുണ്ട്. പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയവരെ തരംതാഴ്ത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത്. നേരത്തേ വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു.

എന്നാല്‍ ഈ വകുപ്പ് രണ്ടാഴ്ചയ്ക്കു മുമ്ബ് സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2014 മുതല്‍ സീനിയോറിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല.
താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ നൂറ്റിയമ്ബത്തൊന്ന് ഡി വൈ എസ് പിമാരുടെ വിവരങ്ങള്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണയ സമിതിയാണ് പരിശോധിച്ചത്. തുടര്‍ന്നാണ് പന്ത്രണ്ട് പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം ബാക്കിയുള്ള നൂറ്റിമുപ്പത്തൊന്ന് പേരെ സ്ഥിരപ്പെടുത്താനും ശുപാര്‍ശയുണ്ട്. അതേസമം ഒഴിവാക്കിയ 12 പേര്‍ക്കെതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി