പ്രതികൂല കാലാവസ്ഥ: രണ്ടാഴ്ച പണി നിർത്തിവെക്കാൻ തീരുമാനം; കണ്ണൂർ ജില്ലാ ചെങ്കൽ വ്യവസായ അസ്സോസിയേഷൻ

കണ്ണൂർ ജില്ലാ ചെങ്കൽ വ്യവസായ അസ്സോസിയേഷൻ ഇന്ന് നടന്ന ജില്ലാ

Continue reading

Advertisements

കാൽനടക്കാരനെ ഇടിച്ച് മരണത്തിനിടയാക്കി നിർത്താതെ പോയ കാർ കണ്ടെത്താൻ നവ മാധ്യമങ്ങളുടെ സഹായം തേടി പോലീസ്

13-7-2018 തീയ്യതി രാത്രി 9.45 മണിക്ക് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ചുമടുതാങ്ങി എന്ന സ്ഥലത്ത് വച്ച്

Continue reading

ജലപാത; പാനൂർ മറ്റൊരു കീഴാറ്റൂരാകുമോ?

പാനൂർ:കീഴാറ്റൂരിനു ശേഷം പാനൂരും സമരമുഖത്ത്.19ന് കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകിയമ്മ കൃത്രിമ ജലപാതക്കെതിരെ നടക്കുന്ന

Continue reading

നീറ്റ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ

Continue reading

കണ്ണൂർ ചിന്മയ മിഷൻ സെക്രട്ടറി കെ.കെ. രാജനെതിരെ കേസ് കൊടുത്ത അധ്യാപികയെ പിരിച്ചുവിട്ടു

കണ്ണൂര്: കണ്ണൂർ ചിന്മയ മിഷൻ സെക്രട്ടറി കെ.കെ. രാജനെതിരെ കേസ് കൊടുത്ത അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്ന് രാവിലെ 8 മണിക്കാണ് കൊറിയർ വഴി

Continue reading

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു രണ്ട് നാട്ടുകാർക്ക് പരിക്കേറ്റു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ അക്നൂര്‍ മേഖലയില്‍ പാക് ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക്

Continue reading

കെവിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്ന് തന്നെയാണെന്ന് അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്:മുക്കി കൊന്നതാണോ എന്നതറിയാന്‍ രാസപരിശോധന ഫലം വേണ്ടിവരും

കെവിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്ന് തന്നെയാണെന്ന് അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണ്ണായകമാകും. രക്ഷപ്പെട്ട് ഓടവേ

Continue reading

നാളത്തെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ് സ്കൂളുകൾക്ക് ബാധകമല്ല

തിരു: ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം.എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.സാങ്കേതിക സർവ്വകലാശാലയുടെവിദ്യാർത്ഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്യ്തുകൊണ്ട് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുൺ ബാബു ആവശ്യപെട്ടു.ഇയർബാക്ക് സിസ്റ്റവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് വിദ്യാർത്ഥികൾക്കുള്ളത്.കഴിഞ്ഞ വർഷം വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഓരോ പേപ്പറിനും മൂന്ന് ചാൻസ് നൽകാമെന്ന ധാരണയാണ് ഉണ്ടാക്കിയത്. എന്നാൽ വിദ്യാർത്ഥികൾക്ക് ഒരു ചാൻസ് മാത്രമാണ് നൽകിയത്. സമയബന്ധിതമായി റിസൾട്ട് പ്രഖ്യാപിക്കാൻസർവ്വകലാശാലയ്ക്ക് കഴിഞ്ഞില്ല. സർവ്വകലാശാല ഭരണം പൂർണ്ണമായും കുത്തഴിഞ്ഞ രീതിയിലാണ്. ആയിരകണക്കിനു വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുകയാണ് കെ.ടി.യു. വിദ്യാർത്ഥികളുടെ ജനാധിപത്യവേദികൾ രൂപീകരിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. എൻജ്ജിനിയറിംങ് വിദ്യാർത്ഥികൾക്ക് സുഗമമായി പഠിക്കുവാനുള്ള അവസരം ഉണ്ടാക്കാൻ സർക്കാർ അടിയന്ത്രമായി ഇടപെടണമെന്നും, ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കണമെന്നും ജെ. അരുൺ ബാബു ആവശ്യപെട്ടു. എ.ഐ.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ രാജ് അധ്യക്ഷത വഹിച്ചു.എ.ഐ.എസ്.എഫ് – കെ.ടി.യു. സംസ്ഥാന കൺവീനർ സുരാജ് എസ് പിള്ള, യു.കണ്ണൻ, സന്ദീപ് അർക്കന്നൂർ, അൻവർ ഷാ എന്നിവർ സംസാരിച്ചു.തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.ടി.യു.വിന് കീഴിലുള്ള ക്യാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ അരുൺ ബാബു.

തന്നെ കുടുക്കിയത് ബഹ്റയും സന്ധ്യയും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയും ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയും ചേർന്നാണെന്ന് ആരോപിച്ച് നടൻ ദിലീപ് രംഗത്ത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നും അല്ലെങ്കിൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു സംഘത്തെക്കൊണ്ട് കേസ് പുനരന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് ദിലീപ് രണ്ടാഴ്ച മുൻപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇന്നാണ് കത്തിലെ വിവരങ്ങൾ പുറത്തുവന്നത്.

12 പേജുള്ള വിശദമായ കത്താണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് നൽകിയിരുന്നത്. സംഭവം നടന്ന് കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും കൂട്ടാളികളും അറസ്റ്റിലായപ്പോൾ മുതൽ തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമമുണ്ടായിരുന്നുവെന്നും ഇതിന്‍റെ വിശദാംശങ്ങൾ എല്ലാം പോലീസ് മേധാവിക്ക് തന്നെ കൈമാറിയിരുന്നുവെന്നും ദിലീപ് കത്തിൽ പറയുന്നു. ഇതിന്‍റെ എല്ലാം ശാസ്ത്രീയ തെളിവുകൾ തന്‍റെ കൈവശമുണ്ട്. തനിക്കെതിരേ നിലവിലെ അന്വേഷണ സംഘം കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. കേസിൽ ശരിയായ അന്വേഷണം നടന്നിട്ടില്ല. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി നിർത്തി അന്വേഷിച്ചാൽ കേസിലെ യഥാർഥ പ്രതികൾ പുറത്തുവരുമെന്നും അല്ലെങ്കിൽ കേസ് സിബിഐക്ക് വിടാൻ സർക്കാർ തയാറാകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ തന്നെ കുടുക്കാൻ ഗൂഢനീക്കമാണ് നടന്നത്. അതിനാൽ തന്നെ യഥാർഥ പ്രതികൾ രക്ഷപെടുകയും ചെയ്തു. തന്നെ ചോദ്യം ചെയ്തപ്പോൾ താൻ പറഞ്ഞ പല കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ല. ബോധപൂർവം തന്നെ പെടുത്തുക എന്ന ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നും ദിലീപ് ആരോപിക്കുന്നു.

അറസ്റ്റിലായതിന് ശേഷം ദിലീപ് നൽകിയ ജാമ്യാപേക്ഷയിലും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, മുൻ ഭാര്യ മഞ്ജു വാര്യർ, ആലുവ റൂറൽ എസ്പി എ.വി.ജോർജ്, ഐജി ബി.സന്ധ്യ എന്നിവർക്കെതിരേയെല്ലാം ജാമ്യാപേക്ഷയിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയാണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്ത് നൽകിയിരിക്കുന്നത്.