മുഴപ്പിലങ്ങാട് യുവാവിന്റെ മരണം; തലശ്ശേരി സ്വദേശി അറസ്റ്റിൽ

മുഴപ്പിലങ്ങാട് മിഗ്ദാദ് മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി.തലശ്ശേരി സ്വദേശി സുനീനിറിനെയാണ് എടക്കാട്‌ എസ്.ഐ യും സംഘവും അറസ്റ്റ് ചെയ്തത്

Advertisements

കണ്ണൂർ നഗരത്തിൽ വൻ ഹെറോയിൻ വേട്ട; മയക്കുമരുന്ന് മാഫിയ തലവൻ റൗഫ് എന്ന കട്ട റൗഫ് അറസ്റ്റിൽ

കണ്ണൂർപഴയ ബസ് സ്റ്റാൻഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന വിപണിയിൽ മൂന്നു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ ആയത് കണ്ണൂർDys p കെ.വി വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ A ഉമേഷിന്റെ നേത്യത്വത്തിൽ നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിൽ ആണ് പ്രതികൾ പഴയ സ്റ്റാൻഡിൽ ഉള്ളതായി വിവരം ലഭിച്ചത് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ
രാജീവൻ SI,
മഹിജൻ ASI,
മിഥുൻ, സുബാഷ്
എന്നിവരും കണ്ണൂർ ടൗൺ എസ്.ഐ പ്രജീഷ് .എൻ എന്നിവരും കൂടിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ ഉമേഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.പ്രതികൾ മുംബെയിൽ നിന്നാണ് ഹെറോയിൻ കണ്ണൂരിലേക്ക് കൊണ്ടുവന്നത് സ്ഥിരമായി കണ്ണുരിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന ശ്യംഖലയിലെ കണ്ണികളാണ് റൗഫിന്റെ കൂടെ പിടിയിലായ ഷിബാസ് , മസൂക്ക് എന്നിവർ മുഖ്യ പ്രതി കട്ട റൗഫ് സിറ്റിയിലെ കൊലപാതക കേസിലെ പ്രതിയാണ് മൂന്ന് മാസങ്ങൾക്ക് 8 കിലോ കഞ്ചാവ് മായി കണ്ണൂർ പ്രഭാത് ജംഗ്ഷനടുത്ത് വച്ച് കട്ട റൗഫ് അറസ്റ്റിലായിരുന്നു. എടക്കാട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് കണ്ണുർ Dys p കെ.വി വേണുഗോപാലും ആന്റി നാർക്കോട്ടിക് സെൽ അംഗങ്ങളും നടത്തിയ രഹസ്യാന്വേഷണത്തിന്റെ ഫലമായിട്ടാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി മയക്കുമരുന്നുമായി ബോംബെയിൽ നിന്നും പുറപ്പെട്ട വിവരം ലഭിച്ചത്.ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൾ സമർത്ഥമായി രക്ഷപെടുകയായിരുന്നു. ഞായറാഴ്ച രാവിലെ ഹെറോയിനുമായി പഴയ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് പ്രതികൾ അറസ്റ്റിലായത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ജില്ലയിൽ ഇലക്ഷനോട് അനുബന്ധിച്ച്‌ വാഹന പരിശോധന കർശനമാക്കിയതിനെ തുടർ ന്ന് പ്രതികൾ ചെറിയ ചെറിയപൊതികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത് ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ ഇവർ മയക്കുമരുന്ന് ഇടപാടുകളിൽ ലഭിച്ച പണം കൊണ്ട് കേസുകൾ നടത്തി പെട്ടെന്ന് തന്നെ ജാമ്യത്തിൽ ൽ ഇറങ്ങുകയാണ് പതിവ് ജില്ലയിലെ യുവാക്കളിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ റെയ്ഡുകളും പരിശോധനകളും കർശനമാക്കിയിരുക്ക യാ ണ് കണ്ണൂർ പോലീസ് ഇത്തരം കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലിസിനെ അറിയിക്കേണ്ടതാണ്

ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ വെള്ളിയാഭരണ വേട്ട

ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ പ്രിവന്റീവ് ഓഫിസർ വി പി .ഉണ്ണിക്കൃഷ്ണന്റെ നേതൃത്ത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എൻ രജിത്ത് കുമാർ.,സി എച്ച് റിഷാദ്. എന്നിവർ നടത്തിയ വാഹന പരിശോധനയിൽ കോഴിക്കോട് നിന്നും കണ്ണൂരിലെ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 11 കിലോഗ്രാം വെള്ളിയാഭരണങ്ങളും കടത്താനുപയോഗിച്ച എത്തിയോസ് ലിവ കാർ സഹിതം കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ആഭരണങ്ങൾ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന് കൈമാറി. ഇലക്ഷനോടനുബന്ധിച്ച് എക്സൈസിന്റെ ശക്തമായ പരിശോധന നടക്കുന്നതിന്റെ ഭാഗമായാണ് ആഭരണങ്ങൾ പിടിച്ചെടുത്തത് .

അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി

അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എടിഎം തട്ടിപ്പ് വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് വിധി.

പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

മാർച്ച്‌ രണ്ടാം വെള്ളി: ഇന്ന് ലോക ഉറക്ക ദിനം

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ്‌ ഉറക്കം എന്ന് പറയുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ജന്തുലോകത്തിലെ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ,മത്സ്യങ്ങൾ എന്നിവയെല്ലാം ഉറങ്ങാറുണ്ട്. ഉറക്കം ജന്തുക്കളിൽ അവയുടെ നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്. ഇതിന്റെ ആവശ്യം അപൂർണ്ണമായി മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ . കൂടുതൽ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണ്‌.

ഒരു കുട്ടി ഉറങ്ങുന്നു
ഉറങ്ങുമ്പോൾ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, ശരീരഊഷ്മാവ്, രക്തസമ്മർദ്ദം എന്നിവ ഉണർന്നിരിക്കുന്ന സമയത്തതിനേക്കാൾ കുറവായിരിക്കും. ജീവി ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടുന്നു. ഉറങ്ങുമ്പോഴാണ് അത് കുറയുന്നത്“`

*ഉറക്കത്തിന്റെ രണ്ടു ദശകൾ*

“`ഉറക്കത്തോടു ചേർന്ന്‌ രണ്ടു തരം വൈദ്യുത പ്രവർത്തനങ്ങളാണ് മസ്‌തിഷ്‌കത്തിൽ നടക്കുന്നത്‌. അവ താഴെ പറയുന്നു

ദ്രുത ദൃഷ്ടിചലന ദശ ,(rapid eye movement (REM) )
ദൃഷ്ടിചലന വിഹീനദശ (non-rapid eye movement (NREM) )
ഇവ രണ്ടും സാധാരണനിലയിൽ തൊണ്ണൂറു മുതൽ 110 വരെ മിനിറ്റിടവിട്ട്‌ മാറിമാറി വരുന്നു.

ഇവയിൽ ദ്രുതദൃഷ്ടി ചലനദശയ്ക്ക്‌ അമിത പ്രാധാന്യമുണ്ട്‌. സ്വപ്നങ്ങളും അതിനൊപ്പമുള്ള ശാരീരികമാനസിക ചേഷ്ടകളും സംഭവിക്കുന്നത് ഈ ദശയിലാണ്. പുരുഷന്മാർക്കുണ്ടാകുന്ന നൈസർഗ്ഗിക ലൈംഗികോദ്ധാരണം ഈ ദശയുടെ ഒരു പ്രത്യേകതയാണ്.

എന്നാൽ ദൃഷ്ടീ ചലന വിഹീനദശ താരതമ്യേന ഗാഢനിദ്രയുടെ ഭാഗമാണ്. സ്വപ്നാടനം പോലുള്ള സങ്കീർണ്ണ പ്രവർത്തനങ്ങൾ ഈ ദശയിൽ ഉണ്ടാകും.

രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് അമേരിക്കൻ ഗവേഷകർ പറയുന്നത്. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം. എഴുപതു വയസ്സുള്ള 15,000 സ്ത്രീകളിലാണ് അഞ്ചു വർഷത്തോളം നീണ്ട നിരീക്ഷണം നടത്തിയത്്. ഓർമയും ശ്രദ്ധയും അളക്കാനുള്ള ടെസ്റ്റുകൾ എല്ലാവരിലും കൂടെക്കൂടെ നടത്തി. ഒമ്പതു മണിക്കൂറോ അതിലേറെയോ അഞ്ചു മണിക്കൂറിൽ താഴെയോ ഉറങ്ങുന്നവരേക്കാൾ നന്നായി പ്രതികരിച്ചത് ഏഴു മണിക്കൂർ ഉറങ്ങുന്നവരുടെ തലച്ചോറാണ്. ഉറക്കത്തിലെ കൃത്യതയില്ലായ്മ വാർധക്യത്തോടടുത്തവരിൽ അൽഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാർന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവർത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം.“`

_*ഉറക്കത്തിന്റെ ഉറവിടം*_

“`ഉറക്കത്തിൽ നടക്കുന്ന സജീവ പ്രവർത്തനങ്ങൾ മസ്‌തിഷ്‌ക തണ്ടിലും “ഡയൽ കെ ഫലോൺ“എന്ന ഭാഗത്തുള്ള സിരാതന്തുക്കളിലുമാണ് കേന്ദ്രികരിച്ചിരിക്കുന്നത്‌. ഇ.ഇ.ജി ഇത്‌ തെളിയിക്കുന്നു.

നിദ്രയിലെ അവസ്ഥാ വിശേഷങ്ങൾ
സ്വപ്നാടനം, സ്വപ്നസംഭാഷണം, പേടിസ്വപ്നങ്ങൾ, നിദ്രാധിക്യം, നിദ്രാലസ്യം എന്നിവ ഈ അവസ്ഥകളില്പെടുത്താം.“`

*സ്വപ്നാടനം*

“`മാംസപേശികളുടെയും കൈകാലുകളുടെയും സംഘടിത പ്രവർത്തനം നിയന്ത്രിക്കുന്ന ശിരോകേന്ദ്രങ്ങളും മാനസിക പ്രവർത്തനങ്ങളുടെയും ഉണർവിന്റേയും മസ്തിഷ്ക്ക കേന്ദ്രങ്ങളും, തമ്മിലുള്ള വിയോജിപ്പാണ് ഗാഡനിദ്രയിൽ നടക്കുന്ന സ്വപ്നാടനത്തിന് കാരണമായി പറയുന്നത്‌. സ്വപ്നാടനക്കാരിൽ ഭൂരിഭാഗവും കുട്ടികളാണെങ്കിലും, അപൂർവമായി മുതിർന്നവരിലും ഈ ശീലം കാണാറുണ്ട്‌. ദൃഷ്ടീചലന വിഹീനദശയെന്നു വിശേഷിപ്പിച്ച ഗാഡനിദ്രയിലാണ് ഈ പ്രക്രിയ നടക്കുന്നത്.“`

_*ഉറക്കമില്ലായ്‌മ-കാരണങ്ങൾ*_

“`മാനസിക അസ്വാസ്ഥ്യങ്ങൾ–ഉൽക്കണ്ഠ, ലൈംഗികാവേശം, രോഗഭീതി, വിഷാദരോഗം.
പരിസരമായി ബന്ധപ്പെട്ടവ–ദീപ ശബ്ദ കലുഷിതമായ പരിസരങ്ങൾ, ആൾത്തിരക്ക്‌, അസുഖകരമായ കിടക്കയും കിടപ്പറയും.
അമിത സ്വപ്നവും പേടിസ്വപ്നങ്ങളും.
ഔഷധങ്ങൾ–പല ഔഷധങ്ങളും നിദ്രയെ സാരമായി ബാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്‌.

ലോക് സഭാ തെരഞ്ഞെടുപ്പ്; നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേരും

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും.

ഏഴ് ഘട്ടങ്ങളിലായാണ് 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ്. കൃത്യം ഒരുമാസം കഴിഞ്ഞ് മെയ് 23-ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും ഫലം പുറത്തുവരും. 90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും.

കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായും ബീഹാര്‍,ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

28-ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരിക. നാലാം തീയതി വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കുകയും ചെയ്യാം

ബസ്സിലെ സീറ്റും ഒരു അവകാശമാണ്; ബസ്സിലെ സംവരണ സീറ്റുകള്‍സംബന്ധിച്ച് ഇനി സംശയങ്ങള്‍ വേണ്ട’

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം.
കെ.എസ്.ആര്‍.ടി.സി ഉള്‍പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:

$ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്
(ആകെ സീറ്റില്‍ രണ്ടെണ്ണം)

$ 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10% സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്) NB – ലിമിറ്റഡ് സ്റ്റോപ് ,ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളില്‍ ഇവര്‍ക്ക് 5 % മാത്രമാണ് റിസര്‍വേഷന്‍ (ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ള വാഹനങ്ങള്‍ക്ക് ഇതും ബാധകമല്ല)

$ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 5% സീറ്റ് ഗര്‍ഭിണികള്‍)

$ 5 % സീറ്റ് അമ്മയും കുഞ്ഞും

$ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന
നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ്സ് നേതാവ് റോസമ്മ ചാക്കോ(93) മുൻ എം.എൽ.എ അന്തരിച്ചു. സംസ്കാരം 17.03.2019 ഞായർ ഉച്ചതിരിഞ്ഞ് 2.30 ന് തോട്ടക്കാട് സെസ്റ്റ് ജോർജ് കാത്തലിക്ക് ചർച്ചിൽ.

1927 മാർച്ച് 17ന് സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി ജനിച്ചു. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തി. 1960–63 കാലയളവിൽ കെപിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

മഹിള കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന റോസമ്മ ചാക്കോയുടെ മരണത്തിൽ ശശി തരൂർ എം.പി അനുശോചിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ടു നിന്ന വനിതാ നേതാവായിരുന്നു റോസമ്മ ചാക്കോ. സങ്കുചിത, സ്വാർത്ഥ താൽപ്പര്യങ്ങൾ കണക്കാക്കാതെ ജനങ്ങളുടെ പൊതുനന്മ മുൻ നിർത്തി പ്രവർത്തിച്ചതുകൊണ്ടാണ് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് നിയമസഭാ യിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ കഴിഞ്ഞതെന്നും ശശി തരൂർ അനുസ്മരിച്ചു.

ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് വിവാഹത്തട്ടിപ്പ്: യുവതിയ്ക്കായി ഊര്‍ജ്ജിത അന്വേഷണം

കൊല്ലം: ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കണ്ടെത്താനുള്ള ശ്രമം ഫലംകണ്ടിട്ടില്ല. അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയ്ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇവര്‍ കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന. രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന ആദ്യ വിവാഹമെന്ന തരത്തിലാണ് കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെ കബളിപ്പിച്ചത്. ഡോ.അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കിയതും പിന്നീട് 2014ല്‍ വിവാഹത്തിലെത്തിയതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റീന ചെന്നൈയിലേക്ക് പോയി. റെയില്‍വെയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയില്‍വെ ഹോസ്പിറ്റല്‍, ചെന്നൈ എന്ന ബോര്‍ഡും വച്ചു.

സ്റ്റെതസ്കോപ്പ് ഉള്‍പ്പെടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളുടെ പരിശോധനയും നടത്തിവന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി സൈനികനില്‍ നിന്ന് റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്.

സൈനികന്റെ ഇളയച്ഛന്റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് റീന ഉറപ്പ് നല്‍കുകയും ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു. റീനയുടെ ബാഗില്‍ നിന്നും ഭര്‍ത്താവിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാര്‍ത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.

രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ സൈനികന്റെ ബന്ധുക്കള്‍ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ഒരാള്‍ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി. റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.

പ്ളസ്ടുവും ബ്യൂട്ടീഷ്യന്‍ കോഴ്സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നും കൊട്ടാരക്കര ഡിവൈ.എസ്.പി ദില്‍രാജ് അറിയിച്ചു.

ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

ഈ വര്‍ഷത്തെ വാര്‍ഷിക ഹയര്‍ സെക്കന്‍ററി പരീക്ഷ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച്‌ എസ് ഇ വിഭാഗങ്ങളുടെ പരീക്ഷകള്‍ പതിവ് പോലെ രാവിലെയാണ് നടക്കുക.
പ്ലസ് ടുവില്‍ ഈ വര്‍ഷം ആകെ 4,59,617 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിന് ആകെ 4,43,246 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ‍ഴുതും. മാഹി, ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം എന്‍ഐസി രൂപകല്‍പ്പന ചെയ്തിട്ടുള്ള I EXAM എന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകള്‍ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്