തമീമിന് വീണ്ടും നിയോഗം; മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി യുവാവിനെ ആറു മണിക്കൂര്‍ കൊണ്ട് എറണാകുളത്തെത്തിക്കും, വഴിയൊരുക്കാന്‍ നിര്‍ദേശം, മംഗളൂരുവില്‍ നിന്നും പുറപ്പെടുന്നത് 2.30 ന്

ഏറ്റവും വേഗത്തില്‍ പിഞ്ചുകുഞ്ഞിനെ പരിയാരത്ത് നിന്നും തിരുവനന്തപുരത്തെത്തിച്ച അടുക്കത്ത്ബയല്‍ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ തമീമിന് വീണ്ടും നിയോഗം. ഇത്തവണ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി യുവാവിനെ ആറു മണിക്കൂര്‍ കൊണ്ട് മംഗലൂരുവില്‍ നിന്നും എറണാകുളത്തെത്തിക്കാനാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

രോഗിയെയും കൊണ്ട് ഉച്ചയ്ക്ക് 2.30 ന് ആംബുലന്‍സ് മംഗളൂരുവില്‍ നിന്നും പുറപ്പെടും. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസിനോടും പൊതുജനങ്ങളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാനത്തൂരിലെ സുധീഷിനെ (34)യാണ് മംഗളൂരു കെഎംസി ആശുപത്രിയില്‍ നിന്നും എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. കെഎല്‍ 14 എല്‍ 4247 സിഎംസിസിയുടെ ആംബുലന്‍സില്‍ കൊണ്ടുപോകാനാണ് തമീം ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

ചിത്രലേഖയുടെ സമരപ്പന്തൽ സതീശൻ പാച്ചേനി സന്ദർശിച്ചു

കഴിഞ്ഞ UDF സർക്കാർ അനുവദിച്ച അഞ്ച് സെന്റ് ഭൂമി പിടിച്ചെടുക്കുവാനുള്ള LDF സർക്കാരിന്റെ തീരുമാനത്തിനെതിരെ ചിത്രലേഖ നടത്തുന്ന അനിശ്ചിതകാല കുടിൽകെട്ടി സമരപന്തൽ ഡി.സി.സി പ്രസിഡണ്ട് ശ്രീ: സതീശൻ പാച്ചേനി പ്രിയ എം.എൽ.എ ജനാബ്:കെ.എം ഷാജി സാഹിബ് തുടങ്ങിയവർ സന്ദർഷിക്കുന്നു…. കാട്ടാമ്പള്ളി രാമചന്ദ്രൻ ,ഷറഫുദ്ധീൻ കാട്ടാമ്പള്ളി തുടങ്ങിയവരും നേതാക്കളോടപ്പം ഉണ്ടായിരുന്നു. കുടിൽ കെട്ടി സമരം ചെയ്യുന്ന ചിത്രലേഖക്ക് താൽക്കാലിക ഷെഡ് നിർമിച്ച് നൽകുവാൻ സതീശൻ പാച്ചേനി ഷറഫുദ്ധീൻ കാട്ടാമ്പള്ളിയെ ചുമതലപ്പെടുത്തി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കണ്ണൂരിൽ എസ് ഐ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസിന്റെ വിശദീകരണം

16/4/18 തീയ്യതി രാവിലെ യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ കണ്ണൂർ നഗരത്തിൽ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുകയും തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാൻ മറ്റൊരുകൂട്ടർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി പാറാവ് ഡ്യൂട്ടിയിലുണ്ടായ വനിതാ സിവിൽ പോലീസ് ഓഫിസർ ഉൾപ്പടെ 5 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് ഔദ്യോകിക കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിന് 25 ഓളം പ്രതികളെ നടപടികൾ പൂർത്തിയാക്കി അറസ്റ്റ് ചെയ്തിട്ടുള്ളതാണ് പ്രസ്തുത പ്രതികളെ ബഹു: കോടതി മുമ്പാകെ ഹാജരാക്കുനതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തുന്നതിന് വൈകുന്നേരം 4 മണിയോടെ പോലിസ് അകമ്പടിയോട് കൂടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു രാത്രി 8 മണിയോട് അടുത്തിട്ടും വൈദ്യ പരിശോധന നടപടികൾ പൂർത്തിയാവാത്തതിനാൽ 25 ഓളം വരുന്ന പ്രതികൾ ബഹളം വെക്കുകയും അകമ്പടി ഡ്യൂട്ടിയിലുണ്ടായ പോലിസ് ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റം ചെയ്യുന്നത് വരെയുള്ള സംഭവം ഉണ്ടാവുകയും പ്രതികളുടെ ബന്ധുക്കളും സുഹ്യത്തുക്കളും എന്ന് സംശയിക്കുന്ന ഒട്ടേറെ പേർ പ്രതികൾ വന്ന വാഹനം വളയുകയും ചെയ്തു തുടർന്ന് ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൂടുതൽ ഫോഴ്സ് ആശുപത്രി പരിസരത്തെക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു എന്നാൻ 10.30 മണിയായിട്ടും വൈദ്യ പരിശോധന നടത്തുകയോ സർട്ടിഫിക്കറ്റ് അനുവദിക്കുകയോ ചെയ്തില്ല ഇതിനിടയിൽ ബഹു JFC M I മജിസ്ട്രേറ്റ് കോടതി പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടും കോടതിയിൽ ഹാജരാക്കാൻ വൈകിയതിൽ SI ശ്രീജിത്ത് കൊടേരിയോട് വിശദികരണം ആവശ്യപെടുകയും തുടർന്ന് 10.45 മണിയോട് കൂടി ടൗൺ SI ജില്ലാ ആശുപത്രിയിൽ എത്തുകയും പ്രതികളുടെയും മറ്റ് ബന്ധുക്കളുടെയും ബഹളവുംമറ്റും കാരണം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിടാൻ സാധ്യതയും മറ്റ് അനിഷ്ട സംഭവങ്ങൾക്കും കാരണമായേക്കാവുന്ന തിനാൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണുകയും സ്ഥിതിഗതികളുടെ ഗൗരവം ഡോക്ടറെ മനസിലാക്കി കൊടുക്കുവാൻ ശ്രമിക്കുകയും ചെയ്തു എന്നാൽ ഡോക്ടർമാരുടെ സമരം നടക്കുന്നതിനാൽ അതിന്റെ ചർച്ചയുടെ പുരോഗതിക്ക് കാത്തിരിക്കുകയാണെന്നും സമരവുമായി ബന്ധപെട്ട് ഡോക്ടർക്കുള്ള വിഷമങ്ങൾ നല്ല നിലയിൽ  പറയുകയും തുടർന്ന് ടൗൺ SI അവിടെ നിന്നും പോകുകയും ചെയ്തിട്ടുള്ളതാണ് ആ സമയം വളരെ നല്ല ബന്ധത്തോടെ പിരിയുകയും ചെയ്ത ഡോക്ടർ പിന്നീട് പരാതി കൊടുത്തത് മറ്റാരോ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാവാനാണ് സാധ്യത, അല്ലാതെ ഡോക്ടറുടെ പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ല തുടർന്ന് പുലർച്ചെ നാലു മണിയോട് കൂടിയാണ്  നടപടികൾ പൂർത്തിയാക്കി പ്രതികളെ സബ് ജയിലിൽ എത്തിച്ചത് സാധാരണ കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീരേണ്ട നടപടികളാണ് ഇത്രയധികം വൈകിയത്  എന്നും കണ്ണൂർ വാർത്തകളെ അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സോഷ്യല്‍ മീഡിയ : ഹര്‍ത്താലിനുള്ള ആഹ്വാനം പ്രോക്‌സി സെര്‍വര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയ : ഹര്‍ത്താലിനുള്ള ആഹ്വാനം പ്രോക്‌സി സെര്‍വര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. കേന്ദ്ര സൈബര്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇതു കണ്ടെത്തിയത്. സംഭവത്തില്‍ കേന്ദ്ര സൈബര്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ ഇതോടെ ഗൂഢാലോചന സംശയം ബലപ്പെടുകയാണ്. യഥാര്‍ത്ഥ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് (ഐപി) മറച്ച് വച്ച് സന്ദേശങ്ങള്‍ അയ്ക്കുന്ന കംപ്യൂട്ടര്‍, സ്മാര്‍ട് ഫോണ്‍ ഇവ തിരിച്ചറിയാതിരിക്കുന്നിതിനു വേണ്ടിയാണ് സാധാരണ ഗതിയില്‍ പ്രോക്‌സി സെര്‍വറുകള്‍ ഉപയോഗിക്കുക. കത്വ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ ആസൂത്രതമായ നീക്കമുണ്ടെന്ന് സംശയമാണ് പ്രോക്‌സി സെര്‍വറുകളുടെ ഉപയോഗം വഴി ബലപ്പെടുന്നത്. സംഭവത്തില്‍ സാധാരണ ഹര്‍ത്താലുകളില്‍ വ്യത്യസ്തമായി ‘ജനകീയ ഹര്‍ത്താല്‍’ എന്ന രീതിയിലായിരുന്നു പ്രചാരണം. മത സമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പരമാര്‍ശങ്ങളും ഹര്‍ത്താലുമായി ബന്ധപ്പെട്ട സന്ദേശങ്ങളിലുണ്ടായിരുന്നു. രാജ്യം മുഴുവന്‍ കത്വ സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു. പക്ഷേ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ നടത്തിയത്. ഈ ‘ജനകീയ ഹര്‍ത്താലില്‍’ സഹകരിക്കാന്‍ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതിനുള്ള സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍: പതിനൊന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ  മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആലക്കോട് ഉദയഗിരി സ്വദേശി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി (32)ആണ് അറസ്റ്റിലായത്.

 പത്തുവര്‍ഷത്തോളമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ മദസ അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്ന റാഫി.
അടുത്തിടെ മദ്രസയിലേക്ക് പോകാന്‍ മടികാണിച്ച കുട്ടിയോട് കുട്ടിയുടെ മാതാവ് വിശദമായി ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത് വരുന്നത്. പിന്നീട് രക്ഷിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ മദ്രസയിലെത്തുന്ന മറ്റുകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടാകുമെന്നും ഭീതികാരണം പുറത്തു പറയാന്‍ മടിക്കുന്നതാണെന്നും സംശയമുയരുന്നു പ്രതിയെ ഇന്ന് കോടതിയില്‍  ഹാജരാക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

പ്രധാന തീരുമാനങ്ങള്‍

1. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും
2. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും.
3. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.
4. രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍ നിന്നും പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.
5. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെ.ജി.എം.ഒ.എ. പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.
6. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ട് സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും
7. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

കെ.ജി.എം.ഒ.എ. ഭാരവാഹികളായ ഡോ. റൗഫ് എ.കെ., ഡോ. ജിതേഷ് വി., ഡോ. ജോസഫ് ഗോമസ്, ഡോ. ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം…

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം…

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അവാര്‍ഡുകള്‍ നിര്‍ണയിച്ചത് ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറി.  മികച്ച കഥേതര വിഭാഗം ചിത്രം വാട്ടര്‍ ബേബി. മികച്ച അഡൈ്വന്‍ഞ്ചര്‍ ചിത്രം ലഡാക് ചലേ റിക്ഷാവാലേ, മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രം ഐ ആം ബോണി. മലയാളം സിനിമയായ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. മികച്ച സഹനടനുള്ള പുരസ്‌ക്കാരം ഫഹദ് ഫാസിലിന് ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഫഹദിനെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിച്ചത്. പ്രത്യേക പരാമര്‍ശം മറാഠി ചിത്രം മോര്‍ഖ്യയ്ക്കും ഒറിയ ചിത്രം ഹലോ ആര്‍സിയ്ക്കുമാണ്. മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി), മികച്ച നിരൂപകന്‍: ഗിരിധര്‍. …

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

നാളെ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു: ബോണസ്സ് 20%

കസ്റ്റമറി ബോണസ്സ് നേടിയെടുക്കുന്നതിന്നായി സ്വകാര്യ ബസ് തൊഴിലാളികൾ – സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്സ്, എ.ഐ.ടി.യു.സി, എസ്.ടി.യു തുടങ്ങിയ സംഘടനകൾ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു,
ബോണസ് പത്തൊമ്പത് ശതമാനത്തിൽ നിന്നും ഒരു ശതമാനം വർദ്ധിപ്പിച്ച് ഇരുപത് ശതമാനമാക്കി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

ലേബർ ഓഫീസിൽ ബസ് ഓണേഴ്സും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ബോണസ് കൂട്ടി നൽകാൻ തീരുമാനമായത്

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

അങ്കണവാടികള്‍ ഡിജിറ്റലാകുന്നു, സംസ്ഥാന പട്ടികയില്‍ കണ്ണൂരും

കണ്ണൂര്‍: രാജ്യത്തെ അങ്കണവാടികള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് മാറുമ്പോള്‍ കണ്ണൂരിനും അഭിമാനിക്കാം. സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഒന്ന് കണ്ണൂരിനാണ്. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായാണ് അങ്കണവാടികളെ ഡിജിറ്റലാക്കുന്ന പ്രക്രിയയ്ക്ക് തുടക്കമാവുന്നത്.  കേരളത്തില്‍ നിന്ന് കണ്ണൂരിനെ കൂടാതെ വയനാട്, മലപ്പുറം ജില്ലകളിലെ അങ്കണവാടികളും ആദ്യഘട്ടത്തില്‍ ഡിജിറ്റലാവും. പദ്ധതിയുടെ ഭാഗമായി വര്‍ക്കര്‍മാര്‍ക്ക് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണും സൂപ്പര്‍വൈസര്‍മാര്‍ക്ക് ടാബും നല്‍കും.  കണ്ണൂരില്‍ മാത്രം 2503 വര്‍ക്കര്‍മാരാണുള്ളത്. ഇവര്‍ക്കു മുഴുവന്‍ ഫോണുകള്‍ എത്തിച്ചു നല്‍കേണ്ടതുണ്ട്. നിലവില്‍ ഒരു മാസത്തിനകം പദ്ധതി നടപ്പില്‍ വരുത്താനാണ് നിര്‍ദ്ദേശം. ഇതിന്റെ പരിശീലനം ജില്ലയില്‍ നിന്ന് അഞ്ചു പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 60 ശതമാനം വിഹിതം കേന്ദ്രവും 40 ശതമാനം വിഹിതം സംസ്ഥാനവുമാണ് വഹിക്കുക.  അങ്കണവാടികളിലെ കണക്കുകള്‍ സൂക്ഷിക്കാന്‍ രജിസ്റ്ററിന് പകരം കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (സിഎസ്) ഡിജിറ്റല്‍ സംവിധാനം വരും. ശബ്ദ സന്ദേശങ്ങളോടുകൂടിയ സോഫ്റ്റ്‌വെയര്‍ വര്‍ക്കര്‍മാരുടെ ജോലി എളുപ്പത്തിലാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  ഒരു ദിവസം ഹാജരായ കുട്ടികളുടെ എണ്ണമടക്കം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രായത്തിനനുസരിച്ച തൂക്കമുണ്ടോ എന്ന് പരിശോധിച്ച് കുട്ടികളുടെ ആരോഗ്യം വിലയിരുത്തുന്ന പഴയരീതിക്ക് പകരം മറ്റ് ഘടകം കൂടി അവലോകനം ചെയ്യാനും സോഫ്റ്റ്‌വെയറില്‍ സൗകര്യമുണ്ട്.  ഗുണഭോക്താക്കളായ കുട്ടികളുടെ അമ്മമാര്‍ക്ക് അങ്കണവാടിയുടെ സേവനങ്ങളെക്കുറിച്ച് സന്ദേശങ്ങള്‍ നല്‍കാനും ആധാര്‍കാര്‍ഡ് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനും സോഫ്റ്റ്‌വെയറിലൂടെ സാധിക്കും.  പദ്ധതി നടപ്പാക്കാന്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം സംസ്ഥാനത്ത് പൂര്‍ത്തിയായി. മൂന്ന് ജില്ലകളില്‍ നിന്നായി 12 പേരാണ് മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീനലം പൂര്‍ത്തിയാക്കിയത്. അടുത്തഘട്ടത്തില്‍ ഫോണ്‍ വിതരണവും തുടര്‍ന്ന് വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനവും നടക്കും. അങ്കണവാടി നല്‍കുന്ന സേവനം കൂടുതല്‍ സുതാര്യമാക്കുകയാണ് ഡിജിറ്റല്‍ സംവിധാനത്തിന്റെ ലക്ഷ്യം

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

ഏപ്രിൽ  ഒൻപതിന് സംസ്ഥാനത്ത് ദളിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താൽ.
പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുന്നത്.  ഹർത്താലിൽ നിന്നും പാൽ, പത്രം തുടങ്ങിയുള്ള അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal