കൺമാനില്ല

ഈ ഫോട്ടോയിൽ കാണുന്ന പി. ഷാജി (39) പരിയാരം ഹൈസ്ക്കൂളിന് സമീപത്ത് താമസിക്കുന്നതും മെഡിക്കൽ കോളേജ് ടാക്സി സ്റ്റാന്റിലെ ഡ്രൈവർ KL. 59. P 4645 നീലകളർ പൾസർ ബൈക്കുമായി ഇന്നലെ (04-03-18) മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ ദയവായി ഈ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
9447487536,
9961901751,
9447370435

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.5 പേര്‍ക്ക് പരിക്ക്

ഇരിട്ടി:മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്.മാക്കൂട്ടം കുട്ടപ്പാലത്താണ് അപകടം ഉണ്ടായത്.2പേരുടെ നില ഗുരുതരം

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഗ്രാമീൺ ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്

ഗ്രാമീൺ ബാങ്ക് ജീവനക്കാർക്കു പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 26 മുതൽ 28 വരെ പണിമുടക്കു നടത്താൻ കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫിസേഴ്സ് യൂണിയന്റെയും (ബെഫി) സമരപ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു

കണ്ണൂര്ക ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പിണറായി വിജയനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവ് പരിശോധനകൾക്ക്; നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ

അപ്പോളോ  ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നാളെ ഡിസ്ചാർജ് ചെയ്യും. വാർഷിക പതിവുപരിശോധനകൾക്കായാണ് പിണറായിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനകളുടെ ഭാഗമായാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എന്നാൽ ബ്ലഡ് കൗണ്ടിൽ വ്യതിയാനം കണ്ടതിനെത്തുടർന്ന് അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്നും നാളെ വീട്ടിൽ പോകാമെന്നും ആശുപത്രി ജോയിന്റ് ഡയറക്ടർ ആർ.കെ.വെങ്കിടാസലം അറിയിച്ചു. ഭാര്യയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

KannurVarthakal.com ടീമിന്റെ ‘ബ്രേക്കിംഗ് ന്യൂസ് കേരള’യുടെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ന്യൂസ് ആപ്പ് പുറത്തിറക്കി

KannurVarthakal.com ടീമിന്റെ ‘ബ്രേക്കിംഗ് ന്യൂസ് കേരള’യുടെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ന്യൂസ് ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. നിങ്ങളുടെ നാട്ടിലെ വാര്‍ത്തകള്‍ മുതല്‍ ലോകവാര്‍ത്തകള്‍ വരെ മലയാളത്തില്‍ ലഭ്യമാക്കുന്നതാണ് ഈ മൊബൈല്‍ ആപ്പ്. ഓരോ സെക്കന്‍ഡിലും പുതിയ വാര്‍ത്തകള്‍ ഇതോടെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുകയാണ്. ബ്രേക്കിംഗ് ന്യൂസ് മുതല്‍ ആഴത്തിലുള്ള വാര്‍ത്താ വിശകലനം വരെ ഇതില്‍ ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും വാര്‍ത്തകള്‍ ‘ബ്രേക്കിംഗ് ന്യൂസ് കേരള’മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് ലഭ്യം.

രാഷ്ട്രീയ വാര്‍ത്തകള്‍ മുതല്‍ ക്രിക്കറ്റ് വാര്‍ത്തകള്‍ വരെ ടെക്ക്‌നോളജി വാര്‍ത്തകള്‍ മുതല്‍ മലയാളം സിനിമാവാര്‍ത്തകള്‍ വരെ, അതത് നിമിഷം നിങ്ങളില്‍ എത്തുന്നു. വാര്‍ത്തകള്‍ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും അതേ വേഗതയില്‍ ലഭ്യമാകുന്നു എന്നതാണ് ‘ബ്രേക്കിംഗ് ന്യൂസ് കേരള’ ന്യൂസ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന വാര്‍ത്തകളും വീഡിയോകളും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ഐഎംഒ മെസഞ്ചര്‍ തുടങ്ങിയവയിലൂടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഈ മൊബൈല്‍ ആപ്പിലൂടെ ‘ബ്രേക്കിംഗ് ന്യൂസ് കേരള’ ഒരുക്കിയിരിക്കുന്നു.

‘ബ്രേക്കിംഗ് ന്യൂസ് കേരള’ മൊബൈല്‍ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://play.google.com/store/apps/details?id=com.breaking.news.kerala
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്ലേസ്റ്റോറില്‍ കയറി ഇന്‍സ്റ്റാള്‍ ചെയ്യുക.

കൂടാതെ കണ്ണൂർ ജില്ലയിലെ പ്രധാന സംഭവ വികാസങ്ങൾ അപ്പപ്പോൾ അറിയാനായി ‘കണ്ണൂർ വാർത്തകൾ’ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ താഴെ കൊടുത്ത Link Click ചെയ്യുക:
https://play.google.com/store/apps/details?id=com.kannur.varthakal

NB: ‘കണ്ണൂർ വാർത്തകൾ’ ആപ്ലിക്കേഷനിൽ കണ്ണൂർ ജില്ലാ വാർത്തകൾ മാത്രമേ ലഭിക്കൂ…. മറ്റുള്ള വാർത്തകൾക്കായി ‘ബ്രേക്കിംഗ് ന്യൂസ് കേരള’ ആപ്ലിക്കേഷൻ ഉപയോഗിക്കുക

റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന ഭാര്യയുടെ ഹരജി തള്ളി

കാസര്‍കോട്: പഴയചൂരി മുഹിയദ്ദീന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി മദ്രസാ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജി ജില്ലാ കോടതി തള്ളി. റിയാസ് മൗലവിയുടെ ഭാര്യ കര്‍ണാടക കുടക് ജില്ല ഹൊഡബയിലെ എം.ഇ സെയ്ദ അഡ്വ. സി ഷുക്കൂര്‍ മുഖേന നല്‍കിയ ഹരജിയാണ് ജില്ലാ കോടതി തള്ളിയത്.

കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രിയാണ് ചൂരി പള്ളിയിലെ മുറിയില്‍ റിയാസ് മൗലവി കഴുത്തറുത്തു കൊലചെയ്യപ്പെട്ടത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈകേസില്‍ മാര്‍ച്ച് അഞ്ചിന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹരജി സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് സ്വദേശി അഡ്വ. അശോകനെ നേരത്തേ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യം നിരവധി സംഘടനകളും രംഗത്ത് വന്നിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കുമ്പള സുബ്ബയ്യക്കട്ട സ്വദേശി മഹ്മൂദാ (54)ണ് മരിച്ചത്. റിയാദിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ മഹമൂദ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ മഹമൂദിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉപ്പള നയാബസാറിലെ ഫ്ളാറ്റിലാണ് മഹ്മൂദും കുടുംബവും താമസം. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഇനാസ്, അഫ്‌റ, മന്‍ഹ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

വിദേശത്തുനിന്ന് അപേക്ഷിക്കുന്നവര്‍ക്കും ഫോട്ടോ പതിച്ച പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുവാന്‍ സൗകര്യമൊരുക്കി

ഇ-മെയില്‍ വഴി  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ്  ചിലയിടങ്ങളില്‍ സ്വീകരിക്കുന്നില്ല എന്ന് ഫേസ്ബുക്ക്, ഇമെയില്‍, ഫോണ്‍, കത്ത് മുഖേന നിരവധിപ്പേര്‍ അറിയിക്കുകയും ഫോട്ടോ പതിച്ച പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യ്ത പശ്ചാത്തലത്തില്‍ യു.എ.ഇ. വിസയ്ക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ താഴെപ്പറയുന്ന വ്യവസ്ഥകളില്‍മേല്‍ ഫോട്ടോ പതിച്ച് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

1.  യു.എ.ഇ. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍  ഇപ്പോഴുള്ള സാധുവായ പാസ്‌പോര്‍ട്ടിന്റെ ആദ്യപേജില്‍ പതിച്ചിരിക്കുന്ന അതേ ഫോട്ടോയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിച്ച് നല്‍കുന്നതിനുവേണ്ടി ഹാജരാക്കുന്നതെങ്കില്‍ ഈ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെ ഒരു കളര്‍ ഫോട്ടോ കോപ്പി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി സീലും ഒപ്പും പതിച്ച് ഈ രേഖയോടൊപ്പം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി വ്യക്തമായി പൂരിപ്പിച്ച അപേക്ഷയും പ്രസ്തുത ഫോട്ടോയുടെ മൂന്നു കോപ്പിയും കൊറിയര്‍ ആയോ തപാലായോ ബന്ധപ്പെട്ട എസ് എച്ച് ഒ യ്ക്ക് ലഭ്യമാക്കണം.

2.  അപേക്ഷകന്റെ പാസ്‌പോര്‍ട്ടിലെ ഫോട്ടോയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിയ്ക്കുന്നതിനുവേണ്ടി ഹാജരാക്കുന്ന ഫോട്ടോയും വ്യത്യസ്തമാണെങ്കില്‍ ഹാജരാക്കുന്ന ഫോട്ടോ പതിച്ച് അപേക്ഷകന്റെ പേര്, വിലാസം, പാസ്‌പോര്‍ട്ടിന്റെ  നമ്പര്‍, കാലാവധി മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി ഒറിജിനല്‍ രേഖയും ഹാജരാക്കണം. ഇതോടൊപ്പം പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജിന്റെ ഒരു കളര്‍ കോപ്പിയും (ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍  സാക്ഷ്യപ്പെടുത്തിയത) വ്യക്തമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം കൊറിയര്‍ ആയോ തപാലായോ ബന്ധപ്പെട്ട
എസ് എച്ച് ഒ യ്ക്ക് ലഭിച്ചിരിക്കണം.

3.  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന ആളിന്റെ പേരും മറ്റ് അനുബന്ധ വിവരങ്ങളും
എസ് എച്ച് ഒ യ്ക്ക് നല്‍കുന്ന അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കണം. അപേക്ഷ അയച്ചതിനുശേഷം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ചുമതലപ്പെട്ടയാള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട എസ് എച്ച് ഒ യെ നേരില്‍ ബന്ധപ്പെടേണ്ടതാണ്.

മേല്‍പ്പറഞ്ഞ പ്രകാരമുള്ള അപേക്ഷ എസ് എച്ച് ഒ യ്ക്ക് ലഭ്യമാകുന്ന മുറയ്ക്ക് നിശ്ചിത ഫീസ് 500 രൂപ ഒടുക്കണം.  ആവശ്യമായ പരിശോധനകള്‍ക്കുശേഷം അപേക്ഷകന്‍ ചുമതലപ്പെടുത്തിയയാളെ എസ് എച്ച് ഒ തിരിച്ചറിഞ്ഞ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.

 മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ അപേക്ഷ മാത്രം സ്‌കാന്‍ ചെയ്ത് ഇമെയിലില്‍ അയയ്ക്കുന്നവര്‍ക്ക് നേരത്തെയുള്ളതുപോലെ ഫോട്ടോ പതിക്കാത്ത പി.സി.സി. നല്കുന്നതാണ്. ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ് മതിയെന്നുള്ളവര്‍ക്ക് ഈ മാര്‍ഗത്തിലും അപേക്ഷിക്കാവുന്നതാണ്.

ഫ്ലാഷ്ഫ്ലാസുകൾലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

നാളെ മുതൽ ബസ് ചാർജ്ജ് കൂടും

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിക്കും. ഇതു വരെ എഴു രൂപയായിരുന്നു.

ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിക്കും വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. സ്ളാബ് അടിസ്ഥാനത്തില്‍ നേരിയ വര്‍ധനയുണ്ടാകും

അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

വേനൽക്കാലത്ത് പവർകട്ട് ഉണ്ടാവില്ല; ഇത് വൈദ്യുതി മന്ത്രിയുടെ ഉറപ്പ്

ഈ വേനൽക്കാലത്ത് സംസ്ഥാനത്ത് പവർകട്ടും ലോഡ്ഷെഡിംഗും ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പ്രസ്‌താവനയിൽ പറഞ്ഞു. ഇതിനാവശ്യമായ മുൻകരുതലുകളെടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ബോർഡിനും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഇടതുസർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് പവർകട്ടും ലോഡ്ഷെഡിംഗുമില്ലാത്ത കേരളമെന്നും അദ്ദേഹം പറഞ്ഞു.

”കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണം നിറുത്തി വയ്‌ക്കപ്പെട്ട എല്ലാ വൈദ്യുതോല്പാദന പദ്ധതികളും തടസങ്ങൾ നീക്കി നിർമാണം പുനരാരംഭിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഒപ്പം വൈദ്യുതോല്പാദനത്തിന് സാദ്ധ്യമായ എല്ലാ സ്രോതസുകളും ഉപയോഗപ്പെടുത്തും. കാറ്റ്, സോളാർ, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയ്‌ക്ക് പ്രത്യേക ഊന്നൽ നൽകും”- മന്ത്രി വ്യക്തമാക്കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.  lhttps://play.google.com/store/apps/details?id=com.kannur.varthakal