കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കുമ്പള സുബ്ബയ്യക്കട്ട സ്വദേശി മഹ്മൂദാ (54)ണ് മരിച്ചത്. റിയാദിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ മഹമൂദ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ മഹമൂദിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉപ്പള നയാബസാറിലെ ഫ്ളാറ്റിലാണ് മഹ്മൂദും കുടുംബവും താമസം. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഇനാസ്, അഫ്‌റ, മന്‍ഹ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

വിദേശത്തുനിന്ന് അപേക്ഷിക്കുന്നവര്‍ക്കും ഫോട്ടോ പതിച്ച പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുവാന്‍ സൗകര്യമൊരുക്കി

ഇ-മെയില്‍ വഴി  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ്  ചിലയിടങ്ങളില്‍ സ്വീകരിക്കുന്നില്ല എന്ന് ഫേസ്ബുക്ക്, ഇമെയില്‍, ഫോണ്‍, കത്ത് മുഖേന നിരവധിപ്പേര്‍ അറിയിക്കുകയും ഫോട്ടോ പതിച്ച പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യ്ത പശ്ചാത്തലത്തില്‍ യു.എ.ഇ. വിസയ്ക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ താഴെപ്പറയുന്ന വ്യവസ്ഥകളില്‍മേല്‍ ഫോട്ടോ പതിച്ച് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

1.  യു.എ.ഇ. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍  ഇപ്പോഴുള്ള സാധുവായ പാസ്‌പോര്‍ട്ടിന്റെ ആദ്യപേജില്‍ പതിച്ചിരിക്കുന്ന അതേ ഫോട്ടോയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിച്ച് നല്‍കുന്നതിനുവേണ്ടി ഹാജരാക്കുന്നതെങ്കില്‍ ഈ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെ ഒരു കളര്‍ ഫോട്ടോ കോപ്പി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി സീലും ഒപ്പും പതിച്ച് ഈ രേഖയോടൊപ്പം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി വ്യക്തമായി പൂരിപ്പിച്ച അപേക്ഷയും പ്രസ്തുത ഫോട്ടോയുടെ മൂന്നു കോപ്പിയും കൊറിയര്‍ ആയോ തപാലായോ ബന്ധപ്പെട്ട എസ് എച്ച് ഒ യ്ക്ക് ലഭ്യമാക്കണം.

2.  അപേക്ഷകന്റെ പാസ്‌പോര്‍ട്ടിലെ ഫോട്ടോയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പതിയ്ക്കുന്നതിനുവേണ്ടി ഹാജരാക്കുന്ന ഫോട്ടോയും വ്യത്യസ്തമാണെങ്കില്‍ ഹാജരാക്കുന്ന ഫോട്ടോ പതിച്ച് അപേക്ഷകന്റെ പേര്, വിലാസം, പാസ്‌പോര്‍ട്ടിന്റെ  നമ്പര്‍, കാലാവധി മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി അപേക്ഷകന്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി ഒറിജിനല്‍ രേഖയും ഹാജരാക്കണം. ഇതോടൊപ്പം പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജിന്റെ ഒരു കളര്‍ കോപ്പിയും (ഇന്ത്യന്‍ എംബസിയിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍  സാക്ഷ്യപ്പെടുത്തിയത) വ്യക്തമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം കൊറിയര്‍ ആയോ തപാലായോ ബന്ധപ്പെട്ട
എസ് എച്ച് ഒ യ്ക്ക് ലഭിച്ചിരിക്കണം.

3.  പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി അപേക്ഷകന്‍ അധികാരപ്പെടുത്തുന്ന ആളിന്റെ പേരും മറ്റ് അനുബന്ധ വിവരങ്ങളും
എസ് എച്ച് ഒ യ്ക്ക് നല്‍കുന്ന അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കണം. അപേക്ഷ അയച്ചതിനുശേഷം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ചുമതലപ്പെട്ടയാള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട എസ് എച്ച് ഒ യെ നേരില്‍ ബന്ധപ്പെടേണ്ടതാണ്.

മേല്‍പ്പറഞ്ഞ പ്രകാരമുള്ള അപേക്ഷ എസ് എച്ച് ഒ യ്ക്ക് ലഭ്യമാകുന്ന മുറയ്ക്ക് നിശ്ചിത ഫീസ് 500 രൂപ ഒടുക്കണം.  ആവശ്യമായ പരിശോധനകള്‍ക്കുശേഷം അപേക്ഷകന്‍ ചുമതലപ്പെടുത്തിയയാളെ എസ് എച്ച് ഒ തിരിച്ചറിഞ്ഞ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.

 മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ അപേക്ഷ മാത്രം സ്‌കാന്‍ ചെയ്ത് ഇമെയിലില്‍ അയയ്ക്കുന്നവര്‍ക്ക് നേരത്തെയുള്ളതുപോലെ ഫോട്ടോ പതിക്കാത്ത പി.സി.സി. നല്കുന്നതാണ്. ഫോട്ടോ പതിക്കാത്ത സര്‍ട്ടിഫിക്കറ്റ് മതിയെന്നുള്ളവര്‍ക്ക് ഈ മാര്‍ഗത്തിലും അപേക്ഷിക്കാവുന്നതാണ്.

ഫ്ലാഷ്ഫ്ലാസുകൾലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

നാളെ മുതൽ ബസ് ചാർജ്ജ് കൂടും

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിക്കും. ഇതു വരെ എഴു രൂപയായിരുന്നു.

ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിക്കും വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. സ്ളാബ് അടിസ്ഥാനത്തില്‍ നേരിയ വര്‍ധനയുണ്ടാകും

അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

വേനൽക്കാലത്ത് പവർകട്ട് ഉണ്ടാവില്ല; ഇത് വൈദ്യുതി മന്ത്രിയുടെ ഉറപ്പ്

ഈ വേനൽക്കാലത്ത് സംസ്ഥാനത്ത് പവർകട്ടും ലോഡ്ഷെഡിംഗും ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പ്രസ്‌താവനയിൽ പറഞ്ഞു. ഇതിനാവശ്യമായ മുൻകരുതലുകളെടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ബോർഡിനും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഇടതുസർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് പവർകട്ടും ലോഡ്ഷെഡിംഗുമില്ലാത്ത കേരളമെന്നും അദ്ദേഹം പറഞ്ഞു.

”കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണം നിറുത്തി വയ്‌ക്കപ്പെട്ട എല്ലാ വൈദ്യുതോല്പാദന പദ്ധതികളും തടസങ്ങൾ നീക്കി നിർമാണം പുനരാരംഭിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഒപ്പം വൈദ്യുതോല്പാദനത്തിന് സാദ്ധ്യമായ എല്ലാ സ്രോതസുകളും ഉപയോഗപ്പെടുത്തും. കാറ്റ്, സോളാർ, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയ്‌ക്ക് പ്രത്യേക ഊന്നൽ നൽകും”- മന്ത്രി വ്യക്തമാക്കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.  lhttps://play.google.com/store/apps/details?id=com.kannur.varthakal

പി.എസ്.സിക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കിൽ പിഴ

തിരുവനന്തപുരം: പി.എസ്. സി പരീക്ഷയ്‌ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ‌‌ഏർപ്പെടുത്തുമെന്ന് ചെയർമാൻ എൻ.കെ. സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു അപേക്ഷകന് പരീക്ഷ നടത്താൻ 500 രൂപയാണ് പി.എസ്.സിക്ക് ചെലവ്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക വെറുതെ പോവുകയാണ്. അതിനാണ് പിഴ ഏർപ്പെടുത്തുന്നത്.

അപേക്ഷയോ‌ടൊപ്പം 100 രൂപ കൂടി വാങ്ങും. പരീക്ഷ എഴുതിയവർക്ക് തുക തിരിച്ച് നൽകും. എഴുതുത്തവരുടെ തുക പി.എസ്. സിയിലേക്ക് വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്. 5 ലക്ഷം പേർ അപേക്ഷിച്ച പരീക്ഷയ്‌ക്ക് 3 ലക്ഷം എഴുതിയ അവസ്ഥയുമുണ്ട്. പരീക്ഷയ്‌ക്ക് 40 ദിവസം മുമ്പ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടാകും. അത് കഴിഞ്ഞാൽ ആർക്കും ഹാൾ ടിക്കറ്റ് നൽകില്ലെന്ന് ചെയർമാൻ പറഞ്ഞു.

കെ.എ.എസ് പരീക്ഷ‌യ്‌ക്കുള്ള സിലബസും പരീക്ഷയുടെ ഘടനയും രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കും. മൂന്ന് സ്‌റ്റേജായിട്ടാണ് പരീക്ഷ. സിവിൽ സർവീസ് പരീക്ഷ പോലെ ആദ്യം പ്രിലിമിനറി പരീക്ഷ. അതിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് മെയിൻ പരീക്ഷയും ഇന്റർവ്യൂവും നടത്തും. പി.എസ്.സിയുടെ പരീക്ഷാ പരിഷ്‌ക‌രണം കെ.എ.എസിലൂടെയാണ് നടപ്പിലാക്കുക എന്നും ചെയർമാൻ പറഞ്ഞു.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച്‌ 22,720 രൂപ

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച്‌ 22,720 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ചെന്നിത്തലയ്ക്കും സുധാകരനും കിർമാണി മനോജിന്‍റെ വക്കീൽ നോട്ടീസ്

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നും ടി.​പി കേ​സി​ലെ പ്ര​തി​യാ​യ കി​ർ​മാ​ണി മ​നോ​ജ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ മ​നോ​ജി​ന് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ മ​നോ​ജ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം ത​നി​ക്കു മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യെ​ന്നും മ​നോ​ജ് നോ​ട്ടീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ശു​ഹൈ​ബി​നെ കൊ​ന്ന​ത് മ​നോ​ജാ​ണെ​ന്ന സംശയം സു​ധാ​ക​ര​ന്‍ പ്രകടിപ്പിച്ചിരുന്നു. മു​റി​വു​ക​ളു​ടെ സ്വ​ഭാ​വം ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും മ​നോ​ജി​ന് ഇ​തി​നാ​ണ് പ​രോ​ൾ ന​ൽ​കി​യ​തെ​ന്ന് സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട ദി​വ​സം ടി​.പി കേ​സി​ലെ പ്ര​തി​ക​ൾ പ​രോ​ളി​ൽ ജ​യി​ലി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ ബ​ന്ധ​മു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല​യും ആ​രോ​പി​ച്ചി​രു​ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം; തലസ്ഥാനം യുദ്ധക്കളം

തിരുവനന്തപുരം: ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. പോലീസും പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയതോടെ തലസ്ഥാനം യുദ്ധക്കളമായി മാറുകയായിരുന്നു. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിൽ നിരാഹാര സമരം നടത്തുന്ന കെ.സുധാകരനും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഡീൻ കുര്യാക്കോസ്, സി.ആർ.മഹേഷ് എന്നിവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

സെക്രട്ടറിയേറ്റിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപന്തലിന് മുന്നിൽ നിന്നും തുടങ്ങിയ മാർച്ച് നോർത്ത് ഗേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്.

പ്രവർത്തകർ പോലീസിനെതിരേ കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞു. രൂക്ഷമായ ആക്രമണം ഉണ്ടായതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ശക്തമായി പ്രയോഗിച്ചു. നിരവധി കണ്ണീർവാതക ഷെല്ലുകൾ പോലീസ് പ്രവർത്തകർക്കെതിരേ വലിച്ചെറിഞ്ഞു. ഒരുവശത്ത് യൂത്ത് കോണ്‍ഗ്രസുകാരും മറുവശത്ത് പോലീസും അണിനിരന്നതോടെ തലസ്ഥാനത്തെ തെരുവുകൾ യുദ്ധസമാനമായി മാറി.

ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചതിന് പിന്നാലെ പോലീസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലിലേക്കും പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് നേതാക്കൾ പോലീസിന് നേരെ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് പോലീസിനെ പിന്തിരിപ്പിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു, നിരവധി പേർക്ക് പരിക്ക്

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാനെ പനമ്ബട്ടയക്ക് അടിച്ചു വീഴ്ത്തിയ ആന മൂന്ന് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരക്കില്‍ പെട്ട് കുട്ടികളുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആനപ്പുറത്തിരുന്ന യുവാവിനെ ഫയര്‍ ഫോഴ്സ് സംഘം സാഹസികമായാണ് രക്ഷപെടുത്തിയത്. ഡോ.ശശിദേവ് മയക്കുവെടി വച്ചശേഷം ഫയര്‍ ഫോഴ്സിന്റെ കയറുപയോഗിച്ചാണ് ആനയെ തളച്ചത്.

ഏറ്റുമാനൂര്‍ ആറാട്ട് എതിരേപ്പിനെത്തിയ മാവേലിക്കര ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര മൈതാനത്ത് കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു സംഭവം. ആറാട്ട് എതിരേല്‍പിനായി ക്ഷേത്രത്തില്‍ നിന്നും പേരൂര്‍ കവലയിലേയ്ക്ക് പോകുന്നതിനിടയില്‍ തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തിയതോടെയാണ് ഗണപതി ഇടഞ്ഞത്. ഇതോടെ ആനകള്‍ ചിന്നം വിളിച്ചു. പാപ്പാന്മാര്‍ ഇടപെട്ട് രണ്ട് ആനകളെയും തന്ത്രപരമായി അകത്തി നിര്‍ത്തി. എന്നാല്‍ കുത്തേറ്റ് വേദനയില്‍ കലി പൂണ്ടു നിന്നിരുന്ന ഗണപതി മൈതാനത്തെ വേലിക്കെട്ടിനടുത്ത് നിന്നും തിരിഞ്ഞോടി കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി പടര്‍ത്തുകയുമായിരുന്നു. ഒന്നാം പാപ്പാനെ താഴെ കിടന്ന വടിയെടുത്ത് അടിച്ചോടിച്ച ആന പുറത്തിരുന്ന യുവാവിനെ കുലുക്കിയിടാനും ശ്രമിച്ചു. അപകടം മനസിലാക്കിയ ഫയര്‍ഫോഴ്സ് സംഘം ഏണിയിലൂടെ കല്യാണമണ്ഡപത്തിന് മുകളില്‍ കയറി താഴോട്ട് വടം ഇട്ടു സാഹസികമായി യുവാവിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആനയുടെ ശ്രദ്ധ തെറ്റിച്ച്‌ കല്യാണ മണ്ഡപത്തിന്റെ മുകളില്‍ നിന്നും ഇയാളെ ഗോവണിയിലൂടെ താഴെയിറക്കി. ആറാട്ടും ,കൊടിയിറക്കും കാണാന്‍ പതിനായിരങ്ങളാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയിരുന്നത്.

ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആറാട്ട് എതിരേല്‍പ് പേരൂര്‍കവലയില്‍ നിന്നും വൈകിയാണ് പുറപ്പെട്ടത്. ആറാട്ട് എതിരേല്‍പ് എത്തും മുമ്ബ് ആനയെ മാറ്റേണ്ടതിനാല്‍ ഒരു മണിക്കൂറിനുശേഷം മയക്കം മാറാനുള്ള കുത്തിവെയ്പ് നല്‍കി. തുടര്‍ന്ന് അഞ്ചുമണിയോടെ വടത്തില്‍ കെട്ടിവലിച്ച്‌ ആനയെ കല്യാണമണ്ഡപത്തില്‍ നിന്നും വെളിയിലിറക്കി.ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ കവാടത്തിലൂടെ പുറത്തിറക്കിയ ആനയെ ക്ഷേത്രത്തിന് വെളിയില്‍ തെക്കുഭാഗത്തുള്ള പറമ്ബിലേക്ക് കൊണ്ടുപോയി തളച്ചു. ഈ സമയം ഏഴരപൊന്നാനകളുടെ അകമ്ബടിയോടെ ആറാട്ട് എഴുന്നള്ളിപ്പ് മൈതാനിയില്‍ പ്രവേശിച്ചിരുന്നു. താമസിച്ചതിനാല്‍ പടിഞ്ഞാറെ ഗോപുരത്തിലുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കി. തുടര്‍ന്ന് അധികം നില്‍ക്കാതെ തന്നെ എഴുന്നള്ളിപ്പ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ചു. കോട്ടയം ഫയര്‍ഫോഴ്സ് ഉദ്യാഗസ്ഥരായ അരുണ്‍,രതീഷ്,ദീപു, ഷിനോയി, അനന്ദു,ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആന ഇടഞ്ഞപ്പോള്‍ ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ഡിവൈ.എസ്.പി സഖറിയാ മാത്യു, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നന്നേ പണിപ്പെട്ടു. ആനയെ തളയ്ക്കാന്‍ വൈകിയതോടെ വെടിക്കെട്ടും താമസിച്ചു. രാവിലെ 6.53നാണ് വെടിക്കെട്ട് ആരംഭിച്ചത്.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പാലക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു

കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭാ കൗൺസിലറുമായ വറോടൻ സിറാജുദീന്റെ മകൻ സഫീർ (23) ആണ്  മരണപ്പെട്ടത്.
കോടതിപ്പടിയിലെ തുണിക്കടയിൽ വെച്ചാണ് സംഭവം.സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരണപെട്ടു.രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്.അക്രമി സംഘം ഓടി രക്ഷപെട്ടു.
നേരത്തെ കുന്തിപ്പുഴയിൽ നിലനിൽക്കുന്ന രാഷ്ട്രീയ തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.മരിച്ച സഫീർ യൂത്ത്‌ ലീഗ്- എം.എസ്.എഫ്.പ്രവത്തകനാണ്.കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ-ലീഗ്‌ സംഘർഷം നിലനിന്നിരുന്നു.നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭാവമുണ്ടായിട്ടുണ്ട്.സംഭവത്തിൽ കുന്തിപ്പുഴ നമ്പിയൻകുന്നു സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണ് പ്രാഥമിക വിവരം.സ്ഥലത്തു സംഘർഷാവസ്ഥ നിലനിക്കുന്നുണ്ട്.പോലീസ് കാവലേർപ്പെടുത്തി.മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഉമ്മ: ഫാത്തിമ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal