ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ ഫിസിക്സ് ചോദ്യപേപ്പർ ചോർന്നതായി പരാതി

ഇന്നലെ നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ചോദ്യക്കടലാസ് വാട്സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചോർന്നതായി വ്യക്തമായാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനം എടുക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ കെ.സുധീർ ബാബു അറിയിച്ചു.
ബുധനാഴ്ച നടന്ന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയർന്നത്. ഈ പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി വാട്സാപ്പ് വഴി ചിലർ പ്രചരിപ്പിച്ചതായാണ് പരാതി. തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്കു വാട്സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയർ സെക്കൻഡറി ജോയിന്റ്് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ. ഇമ്പിച്ചിക്കോയയ്ക്കു തുടർനടപടിക്കായി അയച്ചു കൊടുത്തു. ചോദ്യങ്ങൾ കൈകൊണ്ടു പകർത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്സാപ് വഴി പ്രചരിച്ചിരുന്നത്.
മലബാർ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡൽ പരീക്ഷയുടെ ചോദ്യങ്ങളുമായി ഇതിനു സാമ്യം ഉണ്ടായിരുന്നുവെന്നും ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട്് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. എത്രയും വേഗം ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക്

തിരുവനന്തപുരം:  സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്.
കരാര്‍ തൊഴിലും നിശ്ചിത കലാവധി തൊഴിലും എല്ലാ വ്യവസായ മേഖലകളിലും അനുവദിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.

https://play.google.com/store/apps/details?id=com.kannur.varthakal

കുപ്പി വെള്ളത്തിന് ഏപ്രിൽ 2മുതൽ വില കുറയും

തിരുവനന്തപുരം: കുപ്പി വെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണ കമ്ബനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍സ് അസോസിയേഷന്‍ തീരുമാനിച്ചു.
ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

നിലവില്‍ 20 രൂപയായ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയായിരിക്കും. നേരത്തേ 10 രൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12, 15, 17, 20 എന്നിങ്ങനെ വില ഉയരുകയായിരുന്നു.

കണ്ണൂര്ജില്ലാവാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കേന്ദ്ര സർക്കാർ തയാറാണെങ്കിൽ കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സംസ്ഥാനം സഹകരിക്കും; കോടിയേരി

കീഴാറ്റൂര്‍: കീഴാറ്റൂരിലെ ബൈപാസിനു പകരം മേൽപ്പാലം നിർമിക്കാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിൽ സംസ്ഥാനം സഹകരിക്കും.
സമരം വിവാദമായ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

 മേൽപ്പാലം നിർമിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

‘കീഴാറ്റൂർ വഴി ബൈപാസ് നിർമിക്കാൻ തീരുമാനിച്ചതു പിണറായി വിജയനോ ജി. സുധാകരനോ അല്ല, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണു സംസ്ഥാന സർക്കാരിന്റെ ചുമതല.

കീഴാറ്റൂർ സമരഭൂമിയാക്കാനാണ് ശ്രമം. പരിസ്ഥിതി സംരക്ഷണം പറഞ്ഞാണ് ഈ സമരം.എന്നാൽ പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടാണ് ഹൈവേ നിർമ്മിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ സർക്കാരിനെ സംരക്ഷിക്കും. സംഘർഷത്തിനോ സംഘട്ടനത്തിനോ സിപിഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും എന്നും
ഒരു നന്ദിഗ്രാം ഉണ്ടായെന്നു വിചാരിച്ച് എല്ലായിടത്തും നന്ദിഗ്രാമമാക്കാമെന്നു കരുതേണ്ട. ബൈപാസ് വരാതിരുന്നാൽ മാർക്സിസ്റ്റ് കേന്ദ്രങ്ങളിൽ വികസനമില്ലെന്നു പറഞ്ഞു മറ്റു രാഷ്ട്രീയ പാർട്ടികൾ വോട്ടു പിടിക്കും. ത്രിപുരയിൽ സംഭവിച്ചത് അതാണ്. തെറ്റിധരിക്കപ്പെട്ടവർ തെറ്റിധാരണ മാറ്റി തിരിച്ചു വരണം എന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

"കിളികൾക്കൊരു തുള്ളി വെള്ളം" കൊച്ചു കുട്ടികൾ സമൂഹത്തിന് പകരുന്ന മഹദ് സന്ദേശം

കടുത്ത വേനലിൽ വറ്റി വരണ്ട ഭൂമിയിൽ ജീവജാലങ്ങൾ ദാഹജലത്തിനായി നെട്ടോട്ടമോടുമ്പോൾ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പറമ്പിൽ കിളികൾക്ക്  കുട്ടികൾ മൺചട്ടിയിൽ ദാഹജലമൊരുക്കി .സ്കൂളിന്റെ വിവിധ ഭാഗങ്ങളിലെ മരച്ചില്ലയിൽ കുട്ടികൾ തന്നെ മൺചട്ടികൾ സ്ഥാപിക്കുകയും. നിത്യേന വെള്ളം നിറക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ വീടുകളിലും ഇത്തരത്തിലുള്ള പാത്രങ്ങളിൽ വെള്ളം നിറച്ച് കടുത്ത വേനലിൽ മിണ്ടാപ്രാണികൾക്കും കിളികൾക്കും ദാഹജലം നൽകാനൊരുങ്ങുകയാണ് കുട്ടികൾ. ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നും വെള്ളം അമൂല്യമാണ് എന്ന മഹത് സന്ദേശം കൊച്ചു കുട്ടികൾ  സമൂഹത്തിന് പകരുന്നു……..

ഈ കൊച്ചു കുട്ടികൾ നൽകുന്ന സന്ദേശം ഉൾക്കൊണ്ട് നമ്മളോരോരുത്തരും ഇത്തരത്തിലുള്ള സദ് പ്രവർത്തികൾ നടത്തും എന്ന പ്രത്യാശയോടെ…

കണ്ണൂർ വാർത്തകൾ ടീം..

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പെട്രോൾ പമ്പുകളിൽ അക്രമങ്ങൾ പതിവാകുന്നു: പമ്പുകൾതിങ്കളാഴ്ച ഒരുമണിവരെ അടച്ചിടും

സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ അടച്ചിടും. പമ്പുകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ വ്യാപകമായതിനാലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലയ്ക്ക് അടിച്ചുവീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്നിരുന്നു.
ഇതരസംസ്ഥാനക്കാരായിരുന്നു അക്രമികളെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.
 കവർച്ച തടയാൻ ശ്രമിക്കവെയാണ് ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിച്ചത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പൊതുജനങ്ങള്‍ക്കായി ഉപകാരപ്പെടുന്ന രീതിയില്‍ ഒരു സമ്പൂര്‍ണ മൊബൈല്‍ ബ്ലഡ്‌ ബാങ്ക് Directory രൂപീകരിക്കുന്നു. താങ്കളുടെ വിവരങ്ങള്‍ താഴെ കൊടുത്ത ലിങ്കില്‍ കയറി ഫോം ഫില്‍ ചെയ്തു തരിക

സുഹൃത്തുക്കളെ, പൊതുജനങ്ങള്‍ക്കായി ഉപകാരപ്പെടുന്ന രീതിയില്‍ ഒരു സമ്പൂര്‍ണ മൊബൈല്‍ ബ്ലഡ്‌ ബാങ്ക് Directory രൂപീകരിക്കുകയാണ്. ലോകത്തിന്റെ എവിടെ നിന്നും ആര്‍ക്കും രക്ത ദാതാക്കളെ കണ്ടുപിടിക്കാനുള്ള ഒരു ഉദ്യമമാണ് ഞങ്ങള്‍ തുടക്കം കുറിക്കുന്നത്. ഇത് വിജയിപ്പിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ Details താഴെ കൊടുത്ത ലിങ്കില്‍ കയറി ഫോം ഫില്‍ ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ രക്ത ഗ്രൂപ്പ്, ജില്ല, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ താഴെ കൊടുത്ത ലിങ്കില്‍ കയറി Submit ചെയ്യുക. മലയാളികളുടെ മുന്നിലേക്ക്‌ എത്രയും പെട്ടെന്ന് തന്നെ ഞങ്ങള്‍ ഈ ബ്ലഡ്‌ ബാങ്ക് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതാണ്. എവിടെ നിന്നും ആര്‍ക്കും Search ചെയ്യാവുന്ന രീതിയില്‍ Directory ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Form Link:  https://docs.google.com/forms/d/e/1FAIpQLSc9lY6MQA0jBDWxTlPpmLmdhW0SNZAHvg3d0Up-B2oDWmK9DA/viewform?usp=sf_link

പവന് 22,440 രൂപ; തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 22,440 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.                               

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

എ​ൽ​ഡി ക്ല​ർ​ക്ക് ഒ​ഴി​വു​ക​ൾ മാ​ർ​ച്ച് 27ന് ​മു​ൻ​പ് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി ക്ല​ർ​ക്ക് ഒ​ഴി​വു​ക​ൾ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ർ​ച്ച് 27ന് ​മു​ൻ​പ് ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മാ​ർ​ച്ച് 31ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന എ​ൽ​ഡി ക്ല​ർ​ക്ക് ലി​സ്റ്റി​ൽ നി​ന്ന് പ​രാ​മാ​വ​ധി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും പൊ​തു​ഭ​ര​ണ വ​കു​പ്പ് സ​ർ​ക്കു​ല​ർ അ​യ​ച്ചു. ആ​ശ്രി​ത നി​യ​മ​ന​ത്തി​നോ ത​സ്തി​ക​മാ​റ്റ നി​യ​മ​ന​ത്തി​നോ നീ​ക്കി​വ​ച്ച ഒ​ഴി​വു​ക​ളും മ​റ്റു​ത​ര​ത്തി​ല്‍ മാ​റ്റി​വ​ച്ച ഒ​ഴി​വു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശം നൽകി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സമൂഹമാധ്യമങ്ങളിൽ വൈറലായ സെൽഫിയെടുക്കുമ്പോൾ അമ്മൂമ്മ കിണറ്റിൽ വീഴുന്ന വിഡിയോദൃശ്യത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടു

സമൂഹമാധ്യമങ്ങളിൽ വൈറലായ സെൽഫിയെടുക്കുമ്പോൾ അമ്മൂമ്മ കിണറ്റിൽ വീഴുന്ന വിഡിയോദൃശ്യത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടു. വിഡിയോദൃശ്യം അപകടമല്ലെന്നും തന്റെ സിനിമയുടെ പ്രചാരണാർഥം ചിത്രീകരിച്ചതെന്നും സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ. തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാർത്തകൾ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുൻപ് അതിൽ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകൻ പറഞ്ഞു.

ദൃശ്യങ്ങളിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal