രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി; മത്സ്യത്തൊഴിലാളികൾ വള്ളം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നു; മുഖ്യമന്ത്രി

തങ്ങൾ കടലിൽ തന്നെ നിന്നുകൊള്ളാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് മുൻപ് ശക്തിയായി കാറ്റും മഴയും ഉണ്ടാകുമെന്ന് മാത്രമേ വിവരം ലഭിച്ചിരുന്നുള്ളൂ. മുന്നറിയിപ്പ് ലഭിച്ച ഉടൻ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാൻ നല്ല ഇടപെടൽ സംസ്ഥാനത്ത് ആകെ ഉണ്ടായി. അതിൽ മാധ്യമങ്ങളും നല്ല പങ്ക് വഹിച്ചു. ഏഴോളം കപ്പലുകൾ ചുഴലിക്കൊടുങ്കാറ്റ് വീശിയ ഭാഗത്ത് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ പ്രവർത്തിക്കുന്നുണ്ട്.
കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും നേവിയുടെ നാല് കപ്പലുകളുമാണ് ഉള്ളത്. എന്നാൽ മത്സ്യത്തൊഴിലാളികൾ കപ്പലിൽ കയറാതെ മറ്റാവശ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം നൽകിയാൽ മതിയെന്നും വള്ളമടക്കം കരയിലേക്ക് എത്തിക്കണമെന്നും മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തകരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
“എല്ലാ വള്ളങ്ങളും കെട്ടിവലിച്ച് കൊണ്ടുവരാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്ക് ഭക്ഷണവും വെള്ളവും നൽകാനാണ് ശ്രമം”, മുഖ്യമന്ത്രി പറഞ്ഞു.
“എയർ ഫോഴ്സിന്റെ രണ്ട് വിമാനവും നേവിയുടെ രണ്ട് സീ കിങ് ഹെലികോപ്റ്ററും, കോയമ്പത്തൂരിൽ നിന്ന് എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ രണ്ട് ഡോർണിയറും ഉണ്ട്. ഹെലികോപ്റ്ററുകൾക്ക് കാറ്റ് ശക്തമായതിനാൽ പറക്കാൻ പറ്റുന്നില്ല. സൈന്യം പൂർണ്ണസജ്ജരായി കരയിൽ നിൽക്കുന്നുണ്ട്. എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്”, മുഖ്യമന്ത്രി വിശദീകരിച്ചു.
“33 പേർ തിരികെയെത്തിയെന്ന് നേരത്തേ വിവരം ലഭിച്ചു. തീരദേശത്തെ ആളുകളെ ഒഴിപ്പിക്കാൻ 13 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിനൊപ്പം മർച്ചന്റ് നേവിയുടെ കപ്പലുകളോട് രക്ഷാപ്രവർത്തനം നടത്താൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ 10 പേരെ മർച്ചന്റ് ഷിപ്പുകാർക്ക് രക്ഷിക്കാൻ സാധിച്ചു. നാളെ രാവിലെ വരെ ഇതേ നില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.”
“തീരത്ത് നിന്ന് 200 കിമീ അകലെയാണ് ചുഴലിയിപ്പോഴുള്ളത്. ചുഴലിക്കകത്തുള്ള വേഗത 70 കിമീറ്റാണ്. ഇന്നലെ തീരത്ത് നിന്ന് 70 കിമീ അകലെയാണ് ചുഴലിയെത്തിയത്. ഇതിപ്പോൾ അകന്നകന്ന് പോവുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ കരയിലുള്ളവർ കടലിലിറങ്ങി. ഇവരെ രക്ഷിക്കാൻ പിന്നെ പരിശ്രമിക്കേണ്ടി വന്നു. ആരും സ്വയമേ കടലിലിറങ്ങരുത്. രക്ഷാപ്രവർത്തകരെ വിശ്വാസത്തിലെടുക്കണം”, മുഖ്യമന്ത്രി പറഞ്ഞു.
“ലക്ഷദ്വീപിന്റെ രക്ഷാപ്രവർത്തനം കൂടി നോക്കേണ്ട സാഹചര്യത്തിൽ കൂടുതൽ എയർക്രാഫ്റ്റ് അയക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് കാണാതായ രണ്ട് പേരെ വിഴിഞ്ഞത്ത് കണ്ടെത്തി. 33 വള്ളങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തകരോട് സഹകരിക്കാത്തത്”, മുഖ്യമന്ത്രി പറഞ്ഞു.
Advertisements

നബിദിനം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

നബിദിനം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പകരം ഒരു ശനിയാഴ്ച പ്രവർത്തി ദിനമാക്കും

സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കുക

സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറില് 75 കിലോമീറ്റര് വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള് കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.പൊതുജനങ്ങള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്:

1. കേരളത്തിലെ കടല്തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില് വൈകിട്ട് 6നും പകല് 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകുവാന് സാധ്യതയുള്ളതിനാല് മൊബൈല് ഫോണ്, എമര്ജന്സി ലൈറ്റ് എന്നിവ ചാര്ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടര് ഉപയോഗിച്ച് പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര് ഇന്ന് പകല് സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള് ഉള്ളവര് അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള് സൂക്ഷിക്കുക.
6. വാഹനങ്ങള് ഒരു കാരണവശാലും മരങ്ങള്ക്ക് കീഴില് നിര്ത്തിയിടരുത്
7. മലയോര റോഡുകളില്, പ്രത്യേകിച്ച് നീരുറവകള്ക്ക് മുന്നില് വാഹനങ്ങള് ഒരു കാരണവശാലും നിര്ത്തിയിടരുത്.

ഡിസംബർ ഒന്നിന് പൊതുഅവധിയെന്നത് വ്യാജപ്രചാരണം

ഡിസംബർ ഒന്നിന് പൊതുഅവധി കേരള സർക്കാർ പ്രഖ്യാപിച്ചുവെന്ന  പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത. ഡിസംബർ ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അന്നേ ദിവസം എംജി യൂണിവേഴ്സിറ്റി നടത്താൻ ഇരുന്ന പരീക്ഷകൾ മാറ്റിവെച്ചതായും വാർത്തയിൽ വിശദീകരിച്ചിരുന്നു.  എംജി യൂണിവേഴ്സിറ്റി  നടത്താൻ ഇരുന്ന പരീക്ഷകൾ മാറ്റി വെച്ചതായി വൈസ് ചാൻസിലർ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനം എടുത്തുവെന്നും പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വ്യാജ വാർത്തയിൽ പരമാർശമുണ്ടായിരുന്നു. നബിദിനം പ്രമാണിച്ചാണ് ഒന്നാം തിയതി സർക്കാർ അവധി പ്രഖ്യാപിച്ചതെന്നായിരുന്നു വാർത്തയിൽ  പറഞ്ഞിരുന്നത്.

സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ചികിത്സ തുടര്‍ന്നിരുന്നത്.

സിപിഐ അംഗമായ ഇ.ചന്ദ്രശേഖരന്‍ ആറ്, എട്ട് നിയമസഭകളില്‍ മന്ത്രിസഭാംഗമായിരുന്നു. 1957 ലെ ആദ്യ നിയമസഭയില്‍ അംഗമായിരുന്നു. 1987 ഭക്ഷ്യമന്ത്രിയായിരിക്കെ മാവേലിസ്‌റ്റോറുകള്‍ ആരംഭിച്ചത് ഇ.ചന്ദ്രശേഖരനായിരുന്നു. ഒരിക്കല്‍ പോലും അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

1980ല്‍ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് ഓണച്ചന്ത ഫലപ്രദമായി തുടങ്ങിയത്. ഓണച്ചന്തകളുടെ ഫലപ്രാപ്തിയും വിജയവുമാണു മാവേലി സ്റ്റോറുകള്‍ തുടങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത്. ആദ്യം ജില്ലാ ആസ്ഥാനങ്ങളില്‍ പിന്നെ താലൂക്കുകളില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഇവയ്ക്കുള്ള പങ്ക് നിസ്തുലമാണ്. വിനോദസഞ്ചാരവകുപ്പ് കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

സഹകരണ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ദേശീയ – സംസ്ഥാന സമിതികളിലും അധ്യക്ഷനോ അംഗമോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ കോ-ഓപറേറ്റീവ് യൂണിയന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ്, റിസര്‍വ് ബാങ്കിന്റെ ക്രെഡിറ്റ് ബോര്‍ഡ് അംഗം, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഏറ്റവും നല്ല സഹകാരിക്കുള്ള സദാനന്ദന്‍ പുരസ്‌കാരവും ഏറ്റവും നല്ല പാര്‍ലമെന്റേറിയനുള്ള ആര്‍. ശങ്കരനാരായണന്‍ തമ്പി അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്

ജെഡിയു ഇടതുമുന്നണിയിലേക്ക്; വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവക്കും

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) യുഡിഎഫ് വിടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എംപി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവക്കും. എസ്‌ജെഡി പുനരുജ്ജീവിപ്പിച്ച് ഇടതുമുന്നണിയില്‍ ചേരാനാണ് നീക്കം. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും വീരേന്ദ്രകുമാറും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. മുന്നണി വിടുന്നത് സംബന്ധിച്ചുണ്ടായിരുന്ന വാര്‍ത്തകളെ അന്ന് ജെഡിയു നേതൃത്വം തള്ളിക്കളയുകയായിരുന്നു.
എന്നാല്‍ എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജെഡിയുവും ജെഡിഎസും തമ്മില്‍ ലയിക്കണമെന്നാണ് സിപിഎം നിര്‍ദ്ദേശം. അതേസമയം യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ് രംഗത്തെത്തി. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 5 മാസമായി പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

തിരുവനന്തപുരം: മണ്ണന്തലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് 2 പേര്‍ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശികള്‍. തീയണക്കാന്‍ ശ്രമം തുടരുന്നു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഹാദിയ അഖില അശോകൻ എന്ന പേരില്‍ പഠനം പൂർത്തിയാക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതി അനുമതിയോടെ സേലം ശിവരാജ് ഹോമിയോ കോളേജില്‍ പഠനം തുടരാനെത്തിയ ഹാദിയ പഠനം പൂര്‍ത്തിയാക്കുക അഖില എന്ന പേരില്‍.

ഇസ്ലാമിലേക്ക് മതംമാറുന്നതിന് മുന്‍പാണ് അഖില കോളേജില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ അഖില അശോകന്‍ എന്ന പഴയ പേരില്‍ത്തന്നെയാകും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുക.
തമിഴ്നാട് പോലീസിന്റെ കാവലിലാണു താമസം. ഹോസ്റ്റലിലെത്തി ഹാദിയയെ കാണുമെന്നു ഷെഫിന്‍ ജഹാന്‍ പറഞ്ഞെങ്കിലും കൂടിക്കാഴ്ച അനുവദിക്കില്ലെന്നാണ് കോളജ് അധികൃതരുടെ നിലപാട്. ഹാദിയയെ കാണാന്‍ പിതാവ് അശോകനെ മാത്രമേ അനുവദിക്കൂ എന്ന് കോളജ് എം.ഡി. കല്‍പനാ ശിവരാജ് പറഞ്ഞു.

പ്രവേശനം നല്‍കുന്നതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നുള്ള അറിവേ ഉള്ളൂ എന്നും കോളജ് അധികൃതര്‍ പറഞ്ഞു. ഹാദിയയുടെ മതംമാറ്റം, ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിന്റെ സാധുത, ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണം തുടങ്ങിയ കാര്യങ്ങളിലേക്കൊന്നും കടക്കാതെയാണ് തിങ്കളാഴ്ച സുപ്രീം കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്. എന്‍.ഐ.എയുടെ അന്വേഷണം തുടരാമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിക്കു മുന്നിലെത്തും.

ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയതിനാണ് നടപടിക്ക് നിര്‍ദേശം. കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്.
അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം എഴുതിയതും അതിലെ പരാമര്‍ശങ്ങളും ഗുരുതമായ അച്ചടക്ക ലംഘനമാണന്നും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടപടി നിര്‍ദേശിക്കുന്ന ഫയല്‍ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
നിയമസെക്രട്ടറിയും സര്‍വീസ് സ്റ്റോറി എഴുതിയതില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ സര്‍വീസ് സ്റ്റോറി എഴുതുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ വാങ്ങിയിരിക്കണം എന്നാണ് ചട്ടം.
ഇത് ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ജേക്കബ് തോമസിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി മൂന്നു തവണ നോട്ടീസ് നല്‍കി. എന്നാല്‍ പിന്നീട് അത് നടപടിയിലേക്ക് പോയിരുന്നില്ല.

ഹാദിയ കേസ്; ഷെഫിന്‍ ജഹാന്‍റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് അശോകൻ

ന്യൂഡൽഹി: ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയ(അഖില)യുടെ പിതാവ് അശോകൻ. ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഹാദിയ കേസ് പരിഗണിച്ചപ്പോഴായിരുന്നു അശോകൻ ഈ വാദങ്ങൾ ഉയർത്തിയത്. ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് വാദത്തിനിടെ എൻ.ഐഎയും കോടതിയിൽ വാദിച്ചു. ഐഎസ് റിക്രൂട്ടർ മൻസ് ബുറാഖിനോട് ഷെഫിൻ ജഹാൻ സംസാരിച്ചിട്ടുണ്ട്. ഒരാളെ ചേർത്താൽ എത്ര പണം കിട്ടുമെന്ന് ഷെഫിൻ ജഹാൻ ചോദിച്ചുവെന്ന് അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയെ അറിയിച്ചു. തുറന്ന കോടതിയിലെ വാദം എന്ന തീരുമാനം പുന:പരിശോധിക്കണം, ജഡ്ജിമാർ നേരിട്ട് ഹാദിയയുമായി സംസാരിക്കണണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.കേസിൽ വാദം പുരോഗമിക്കുകയാണ്.. അതേസമയം ഷെഫിൻ ജഹാന് ഐഎസ് ബന്ധമെന്ന് എൻഐഎയും കോടതിയെ അറിയിച്ചു.ഹാദിയ സംഭവം ഒറ്റപ്പെട്ടതല്ല. മതപരിവർത്തനത്തിനുള്ള കേന്ദ്രമായാണ് സത്യസരണി പ്രവർത്തിക്കുന്നത്.സത്യസരണിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്വേഷിച്ചു വരികയാണെും എൻഐഎ . ഷെഫിൻ ജഹാനു വേണ്ടി കപിൽ സിബലിന്റെ വാദം ഹാദിയയ്ക്ക് പറയാനുള്ളതല്ല ചാനലുകളിൽ വരുന്നതാണ് ചർച്ച ചെയ്യുന്നത്. ഹാദിയയുടെ വാദം കേൾക്കാൻ തയ്യാറാകുന്നില്ല. എൻഐഎ അന്വേഷണം കോടതി അനുമതിയോടെയല്ല. എൻഐഎ അന്വേഷണം കോടതിയലക്ഷ്യം. അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഹാദിയയെ സുപ്രീം കോടതിയിലെത്തിയത്. സുരക്ഷ പരിഗണിച്ച് ബുള്ളറ്റ് പ്രൂഫ് അംബാസിഡർ കാറിലാണ് ഹാദിയയെ കേരള ഹൗസിൽ നിന്നും സുപ്രീം കോടതിയിലെത്തിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് ഹാദിയ ഇന്ന് തന്റെ നിലപാട് വ്യക്തമാക്കുക. എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ഡിവിഷൻ ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. ഹേബിയസ് കോർപ്പസ് ഹർജിയിൽ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ, ഷെഫിൻ ജഹാൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ശരിയാണോ, കേസിൽ എൻഐഎയുടെ വാദം, ഹാദിയയുടെ അച്ഛൻ അശോകന്റെ വാദം എന്നിങ്ങനെ നാല് കാര്യങ്ങളാണ് ഇന്ന് സുപ്രീം കോടതി പരിശോധിക്കുക. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. തനിക്ക് ഭർത്താവായ ഷെഫിൻ ജഹാനൊപ്പം പോകണമെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഹാദിയ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. അതേസമയം ആശയങ്ങൾ നിരുപാധികം അടിച്ചേൽപ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻ.ഐ.എ സുപ്രീം കോടതിയിൽ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.