ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ സ്വലാത്തും ചിത്താരി ഉസ്താദിന് ആദരവും 16 ന്

ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ സ്വലാത്ത് മജ്‌ലിസും അര നൂറ്റാണ്ടിലേറെ കാലം സേവന രംഗത്ത് നിറസാനിദ്ധ്യവും പ്രാസ്ഥാനിക രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപിച്ച നിരവധി സ്ഥാപനങ്ങളുടെ നേതൃത്വവും സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ ട്രഷററുമായ കന്‍സുല്‍ ഉലമാ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉസ്ത്താദിന് ആദരവും 2018 ഫെബ്രവരി 16 വെള്ളിയാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരാനന്തരം ബായാര്‍ മുജമ്മഅ് കാമ്പസില്‍ വെച്ച് നടക്കും.

സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.

ശറഫുല്‍ ഉലമാ അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്വീഫ് സഅദി പഴശി, ഹസ്സന്‍ മുസ്‌ലിയാര്‍ വടശ്ശേരി, മുഹമ്മദ് സഖാഫി പാത്തൂര്‍ ,ഹകീം മദനി കറോപാടി, ഉമര്‍ സഖാഫി മുഹിമ്മാത്ത്,അശ്‌റഫ് സഅദി മല്ലുർ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ , സ്ദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള,സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, ഹമീദ് ഹാജി കല്പന, സ്വാദിഖ് ആവളം, നിയാസ് സഖാഫി ആനക്കല്‍, മുഹമ്മദ് എം പി, അബ്ദുല്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ആർ.എസ്.എസ് സി.പി.എം സംഘർഷം

ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ആറ് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു

കെ.ടി സിജേഷ്, കെ.ടി രാജൻ, കെ.ടി അച്ചുതൻ, ബിജു, വിവേക്, ബിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്

പുളിയഞ്ചേരി കെ.ടി.എസ് വായനശാലയിൽ ഇരുന്നവർക്കാണ് വെട്ടേറ്റത്

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

കൊയിലാണ്ടി നഗരസഭാ പരിധിയിൽ നാളെ സി.പി.എം ഹർത്താൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ( 09.02.2018) സംസ്ഥാനത്ത് ഫെബ്രുവരി 16 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സംയുക്തസമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

2014ന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അടിയന്തരമായി നിരക്ക് വര്‍ധിപ്പിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജില്‍ 50 ശതമാനം വര്‍ധന ഏര്‍പ്പെടുത്തണമെന്നും മിനിമം ബസ് ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാനാവില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ക​റു​ത്ത സ്റ്റി​ക്ക​ർ കെ​ട്ടു​ക​ഥ​യ​ല്ല; അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

 ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന വീ​ടു​ക​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു എ​ന്ന പ്ര​ചാ​ര​ണം കെ​ട്ടു​ക​ഥ​യാ​ണെ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ചീ​ഫ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് ര​ണ്ടു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു മാ​സ​മാ​യി കൊ​ച്ചു കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി.​കെ. രാ​ജു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ പോ​ലീ​സ് ഒ​രു കെ​ട്ടു​ക​ഥ​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു ശ​രി​യ​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നു പി​ന്നി​ലു​ള്ള​വ​രു​ടെ ഗൂ​ഢ​ല​ക്ഷ്യം മ​ന​സി​ലാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakalhttps://play.google.com/store/apps/details?id=com.kannur.varthakal

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് – നടപടികൾ വേഗത്തിലാക്കി. പ്രവാസികൾക്കുള്ള പൂർണ വിവരങ്ങൾ:

യു.എ.ഇ തൊഴിൽ വിസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ല പോലീസ് ഓഫീസിൽ നടപടികൾ വേഗത്തിലാക്കുന്നതിന് എക്സ്പ്രസ് കൌണ്ടർ ആരംഭിച്ചു.

ജില്ലയിൽ നിന്നും  യു.എ.ഇ യിലേക്ക്  തൊഴിൽ തേടി പോകുന്ന നിരവധി ആളുകളാണ് ദിനം തോറും പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യവുമായി ജില്ലാ പോലീസ് ഓഫീസിൽ എത്തുന്നത്.

നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി അപേക്ഷകർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

1) അപേക്ഷകർക്ക് എല്ലാ പ്രവൃത്തി ദിവസവും  രാവിലെ 10.00 മണിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2) അപേക്ഷകൾ സ്വീകരിക്കുന്നതിനും, രേഖകൾ  ഒത്തു നോക്കുന്നതിനുമായി ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
“”””””””””””””””””””””””””””””””””””

1) അപേക്ഷകന് ജോലി ലഭിച്ചതായി തെളിയിക്കുന്ന വിസാ പകർപ്പ്, അല്ലെങ്കിൽ  ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ, അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ  ഒറിജിനൽ അല്ലെങ്കിൽ ഇ-മെയിൽ പകർപ്പ്.

2) തിരിച്ചറിയൽ രേഖകൾ.

a) SSLC Book (നിർബന്ധം)
b) Passport
c) Ration Card
d) Election ID Card
e) Aadhar
(b മുതൽ e  വരെയുള്ളവയിൽ ഏതെങ്കിലും രണ്ടെണ്ണം നിർബന്ധം)

SSLC Book ഇല്ലാത്ത സാഹചര്യത്തിൽ മാത്രം സ്കൂൾ രജിസ്റ്ററിന്റെ Extract അല്ലെങ്കിൽ Birth Certificate.

3)അപേക്ഷ ഫീസ്  ആയിരം രൂപ.

4) അപേക്ഷ ഫോറം ( ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം)

https://drive.google.com/open?id=1gbC2JPs7umkClUgiG8nSWUetxLAw85Ls

5)ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ- നാല് എണ്ണം.

മറ്റ് നിബന്ധനകൾ:

1) അപേക്ഷകർ റൂറൽ ജില്ലാ പോലീസ് പരിധിയിലെ  സ്ഥിരതാമസക്കാരനായിരിക്കണം.

2) അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ വഴിയോ, സഹോദരങ്ങൾ വഴിയോ അടുത്ത രക്തബന്ധുക്കൾ മുഖേനെയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

3) അപേക്ഷകൻ കുറ്റകൃത്യങ്ങളിൽ  ഉൾപ്പെട്ടിട്ടില്ലായെന്നും സൽസ്വഭാവിയായി ജീവിക്കുന്നയാളാണെന്നും ബോധ്യപ്പെടാൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ജില്ലാ പോലീസ് മേധാവിയുടെ ഒപ്പോടുകൂടി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

4) കേരള സംസ്ഥാന സർക്കാറിന്റെ സേവനാവകാശ നിയമത്തിൽ നിഷ്കർഷിച്ച പ്രകാരം പരമാവധി വേഗത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 5 വര്‍ഷം തടവ്

കുട്ടികളുമായി ബന്ധപ്പെട്ട് ദിവസവും നിരവധി തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതോടെ ജനങ്ങളുടെ ഭീതി വര്‍ദ്ധിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഭീതി പരത്തുന്ന സന്ദേശമയക്കുന്നവര്‍ക്കെതിരെ അഞ്ചുവര്‍ഷം തടവുലഭിക്കാവുന്ന കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായതോടെയാണ് നീക്കം. പ്രചരിപ്പിക്കുന്നവയില്‍ 99 ശതമാനം സന്ദേശങ്ങളും വ്യാജമാണ്. സംശയത്തിന്റെ പേരില്‍ അതിക്രമത്തിന് ഒരുങ്ങുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയ പിന്തിരിയാന്‍ തയ്യാറായിട്ടില്ല

എംകെ മുനീര്‍ എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആലപ്പുഴയില്‍ മാത്രമാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയതിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് നടന്നത് കുട്ടിയുടെ കഴുത്തിലുള്ള മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെ കാണാതായതില്‍ 1,725 പേരെയും കണ്ടെത്താന്‍ കഴിഞ്ഞു. സംഭവങ്ങളില്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയില്‍ അറിയിച്ചു. പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഭയാനകമായ ഒരവസ്ഥയും നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ (89) വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കവെ ചൊവ്വാഴ്ച രാത്രി 10.40-നായിരുന്നു അന്ത്യം. 2011-ൽ രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ‘രാവണവിജയം’ കഥകളിയിൽ രാവണവേഷം ആടിക്കൊണ്ടിരിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടൻ  കൂടെയുണ്ടായിരുന്നവരും ക്ഷേത്രം ഭാരവാഹികളും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. കേരള കലാമണ്ഡലം അവാർഡ്​, തുളസീവനം അവാർഡ്​, സംഗീത നാടക അക്കാദമി അവാർഡ്​, കേന്ദ്ര സർക്കാർ ഫെലോഷിപ്​​, കോട്ടക്കൽ ആര്യവൈദ്യശാലയുടെ രംഗകുലപതി അവാർഡ്​, കലാദർപ്പണ അവാർഡ്​, 1997ൽ ഗവർണറിൽനിന്ന്​ വീരശൃംഘല തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഗുരു ചെങ്ങന്നൂരി​​​െൻറ ബന്ധുവായ സാവിത്രി അമ്മയാണ്​ ഭാര്യ. മക്കൾ: മധു, മിനി, ഗംഗ തമ്പി(ഭരതനാട്യം നർത്തകി).
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം∙ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. രാജ്ഭവനിൽ വൈകിട്ട് അഞ്ചിനു ഗവർണർ പി.സദാശിവം മുൻപാകെയാണു ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തത്. 10 മാസത്തെ ഇടവേളയ്ക്കു ശേഷമാണു ശശീന്ദ്രൻ വീണ്ടും മന്ത്രിപദവിയിലേക്കു തിരിച്ചെത്തിയത്. ഒരേ മന്ത്രിസഭയിൽ രണ്ടാമതും മന്ത്രിയാകുകയെന്ന അപൂർവതയാണു ശശീന്ദ്രൻ സ്വന്തമാക്കിയത്.
മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷം വിട്ടുനിന്നു.
മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞ്  10 മാസത്തിന് ശേഷമാണ് ശശീന്ദ്രന്‍റെ തിരിച്ചുവരവ്. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ചൊവ്വാഴ്ച്ച മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു. എത്രയും വേഗം ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരികെ എത്തണമെന്നും കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലെ  തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സിൽവർ ജൂബിലി ആഘോഷി ക്കുന്ന ബനിയാസ് സ്‌പൈക് ഗ്രൂപ്പ് 20 ഭവനങ്ങൾ നിർമിച്ചു നൽകും

അബുദാബി: സിൽവർ ജൂബിലി ആഘോഷി ക്കുന്ന ബനിയാസ് സ്‌പൈക് ഗ്രൂപ്പ് ,സായിദ് വർഷാചരണത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ചേർന്ന് ദാറുൽ ബനിയാസ് എന്ന പേരിൽ കേരളത്തിൽ 20 ഭവനങ്ങൾ നിർമിച്ചുനൽകുമെന്ന് ബനിയാസ് സ്‌പൈക് ഗ്രൂപ്പ് എം ഡിയും ചെയർമാനുമായ സി പി അബ്ദുർറഹ്മാൻ അബ്ദുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷം നാളെ (വെള്ളി) വിവിധ പരിപാടികളോടെ കൺട്രി ക്ലബ്ബിൽ നടക്കും. ആഘോഷ ചടങ്ങിൽ 15 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ട് ലക്ഷവും 10 വർഷം പൂർത്തിയാക്കിയവർക്ക് 1.5 ലക്ഷവും നൽകി ആദരിക്കും.

ഗുണനിലവാരമുള്ള  ഭക്ഷ്യോത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തും റെസ്റ്റോറന്റ് മേഖലയിലും റിയൽ എസ്റ്റേറ്റിലും ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ സി പി എ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ്, സി പി എ ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നീ സംരംഭങ്ങൾ വിജയകരമായി മുന്നേറുന്നുണ്ട്. അഡ്‌നോകിൽ  കാറ്ററിംഗ് പ്രൊവൈഡർ ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ ഇതിനോടകം കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വരും കാലയളവിൽ അഡ്‌നോക് കേന്ദ്രീകരിച്ചുള്ള  എല്ലാഓയിൽ ക്യാമ്പുകളിലും ഒരു കേന്ദ്ര കാറ്ററിംഗ് കമ്പനിയായി മാറുന്നതിനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.

അറുപത് വയസിനു മുകളിലുള്ള മുതിർന്ന പത്രപ്രവർത്തകർക്ക്  കേരള പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് മീഡിയ പെൻഷൻ ഏർപെടുത്തുമെന്നും സി പി അബ്ദുർറഹ്മാൻ അബ്ദുല്ല വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ സി ഇ ഒ ശാക്കിർ പി അലിയാർ, ജനറൽ മാനേജർ മിയാസർ മുഹമ്മദ് അൽ തമീമി,  റീ ടെയിൽ ജി എം  അബൂബക്കർ ഷമീം, ഓപ്പറേഷൻ ജി എം അബ്ദുൽ ജബ്ബാർ എന്നിവരും സംബന്ധിച്ചു. 0506288969  sales@baniyasspike.com

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

നടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമം: ഒരാളും തിരിഞ്ഞ് നോക്കിയില്ലെന്ന് നടി

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം
എ.സി എ വൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിൽ വച്ചാണ് സംഭവം. നടി വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ, റെയിൽവേ പോലീസ് ഇയാളെ പിടികൂടി
യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികർ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനൂഷ. ആരും സഹായത്തിനു എത്തിയില്ല.
സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ സഹായിച്ചതെന്ന് സനൂഷ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും സനൂഷ ഒരുചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 ഇന്ത്യൻ ശിക്ഷാ നിയമം മുന്നൂറ്റി അൻപത്തിനാല് വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഉടൻ ഹാജരാക്കും
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal