സ്വകാര്യ ബസ് സമരം പിൻവലിച്ചെന്ന് വാട്ട്സപ്പിൽ വ്യാജ പ്രചരണം

2018 ജനുവരി 30 ന് ഒരു ചാനലിൽ വന്ന അന്ന് പ്രഖ്യാപിച്ച ബസ് സമരം പിൻവലിച്ചതുമായി ബന്ധപ്പെട്ട വാർത്ത ഇപ്പോൾ വന്നതാണെന്ന തരത്തിൽ വ്യാപകമായി വാട്ട്സപ്പ് വഴി പ്രചരിക്കുന്നു. ഇപ്പോൾ 4 ദിവസമായി നടന്നു കൊണ്ടിരിക്കുന്ന ബസ് സമരം ഇത് വരെ യായും പിൻ വലിക്കുകയോ തീരുമാനമാവുകയോ ചെയ്തിട്ടില്ലെന്ന് ബസ്സുടമകൾ അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

എംജി വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. പത്തു വർഷം പ്രൊഫസറായിരുന്നു ആളെ വേണം വൈസ് ചാൻസലറായി നിയമിക്കാൻ എന്ന മാനദണ്ഡം സർവകലാശാല പാലിച്ചിട്ടില്ല. ബാബു സെബാസ്റ്റ്യൻ വിസി പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

വിസിയെ നിയമിക്കുന്നതിന് സമിതി നിയോഗിച്ചതിലും അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ, തന്‍റെ യോഗ്യതകളിൽ സംശയം വേണ്ടെന്ന് ബാബു സെബാസ്റ്റ്യൻ വ്യക്തമാക്കി. തന്‍റെ യോഗ്യതകൾ മതിയായവയാണെന്നും അവ പരിഗണിച്ചാണ് തന്നെ വിസിയായി തെരഞ്ഞെടുത്തതെന്നും ബാബു സെബാസ്റ്റ്യൻ പറഞ്ഞു.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പെർമിറ്റ് റദ്ദാക്കുമെന്ന ‘ഭീഷണി ഏറ്റു’; ചില സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം∙ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടും. ഇതു സംബന്ധിച്ച് ഗതാഗത കമ്മിഷണർ ആർടിഒമാർക്കു നിർദേശം നൽകി. ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത കമ്മിഷണറോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സർക്കാർ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചതോടെ ചില സ്ഥലങ്ങളിൽ സ്വകാര്യ ബസുകള്‍ സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തും മറ്റുചില ഒറ്റപ്പെട്ട സ്ഥലങ്ങളിലുമാണ് സർവീസ് തുടങ്ങിയിരിക്കുന്നത്. അതിനിടെ ബസുടമകൾക്ക് നോട്ടിസ് നൽകുമെന്ന് സർക്കാർ അറിയിച്ചു.

സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്കു രണ്ടു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കാത്തതാണു ചർച്ച പരാജയപ്പെടാൻ കാരണം. വിദ്യാർഥികളുടെ മിനിമം ചാർജിൽ വർധനയില്ലെന്നും മിനിമം ചാർജ് കഴിഞ്ഞു തുടർന്നു വരുന്ന ഫെയർ സ്റ്റേജുകളിൽ മറ്റു യാത്രക്കാർക്കായി നിലവിൽ വർധിപ്പിച്ച മിനിമം ചാർജിന്റെ 25% കൂട്ടാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചെങ്കിലും സമരക്കാർ ഇത് അംഗീകരിച്ചില്ല. സമര രംഗത്തുള്ള സ്വകാര്യ ബസ് ഉടമകളുടെ 12 സംഘടനകളുടെ പ്രതിനിധികളുമായാണു മന്ത്രി ചർച്ച നടത്തിയത്.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ബസ് മറിഞ്ഞ് നഴ്‌സിങ് വിദ്യാർഥികൾക്ക് പരിക്ക്

എരുമേലി: നഴ്‍സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇരുപത് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് എരുമേലി അസീസി ഹോസ്‍പിറ്റലിലെ വിദ്യാർഥിനികൾ സഞ്ചരിച്ച കോളജ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
കാഞ്ഞിരപ്പളളി ജനറലാശുപത്രിയിലെ ട്രെയിനിങ്ങിനു ശേഷം തിരിച്ച് പോകുന്നതിനിടെയാണ് അപകമുണ്ടായത്.
ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായിട്ടുള്ള ശ്രമത്തിനിടെ ബസ് വെട്ടിച്ച് മാറ്റിയതാണ് അപകടത്തിന് കാരണം. എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചികിത്സക്ക് ശേഷം ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പോലീസില്‍ ചേരി തിരിവ്, ശുഹൈബ് വധം അന്വേഷണ വിവരങ്ങള്‍ ചോരുന്നതായി കണ്ണൂര്‍ എസ്പി ജി.ശിവവിക്രം

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂര്‍ എസ്.പി ജി.ശിവവിക്രം. അന്വേഷണ സംഘത്തിലുള്ളവര്‍ റെയ്ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ഡിജിപി, ഉത്തരമേഖാ എഡിജിപി, ഐജി എന്നിവരെ അറിയിച്ചു. ഇത്തരക്കാര്‍ ‘അണ്‍പ്രഫഷനല്‍’ എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിലപാടെടുത്തു.

കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് വധം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. കാണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷിക്കും.

ഡിസിസി പ്രസിഡന്റ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേസ് താന്‍ നേരിട്ട് വീക്ഷിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും പുതിയ അന്വേഷണസംഘം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെത്തി അന്വേഷണം നേരിട്ട് വിലയിരുത്തുമെന്നും അദേഹം പറഞ്ഞു.

ഷുഹൈബ് വധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. ഇരിട്ടി ഡി.വൈ.എസ്.പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതില്‍ മനംമടുത്താണ് എസ്.പി. ലീവില്‍ പോയതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. എസ്.പി. ലീവില്‍ പോയത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രി കൊലപാതകത്തെ അപലപിച്ചത് ആത്മാര്‍ത്ഥതയില്ലാതെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ സുധാരകരന്‍ നിരാഹാര സമരം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസസമരവും ഇന്നു മുതല്‍ തുടങ്ങി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസുടമകള്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്കാര്‍ വലിയ ദുരിതത്തിലാണ്. ഇതോടെയാണ് കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിലേക്ക് കടക്കുന്നില്ല എന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.  അതേസമയം, ബസുടമകള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഫെഡറേഷനിലെ 5 സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുമെന്നാണ് സൂചന. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപ വര്‍ധിച്ച് 22,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഗ്രാമിന് പതിനഞ്ച് രൂപ വര്‍ധിച്ച് 2,850 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടാകുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ചർച്ച പരാജയം; സ്വകാര്യ ബസ് പണിമുടക്ക് തുടരും

സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. സമരം തുടരും. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച.

ചര്‍ച്ചയ്ക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ബസുടമകള്‍ രംഗത്തെത്തിയിരുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ബസുടമകള്‍ പ്രതിഷേധിച്ചത്. എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിക്കാത്തതിനാലാണ് പ്രതിഷേധം. ഏഴ് സംഘടനകളെ മാത്രമാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്

വിദ്യാർഥികളുടെ കണ്‍സഷൻ നിരക്ക് ഉയർത്തുക, മിനിമം ചാർജ് 10 രൂപയാക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. സർക്കാർ ബസ് ചാർജ് വർധിപ്പിച്ചെങ്കിലും പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഈ രീതിയിൽ വ്യവസായം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

നാളെ സംസ്ഥാന വ്യാപകമായി KSU പഠിപ്പ് മുടക്കും

ആലപ്പുഴയിലെ സംസ്ഥാന റാലിക്ക് നേരെയുണ്ടായ സി.പി.എം അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (19/02/2018) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കുവാൻ കെ.എസ്.യു സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സ്വകാര്യ ബസ് പണിമുടക്ക്: ബസുടമകൾ നാളെ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും

.

സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ബസുടമകളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചർച്ച. നേരത്തെ ഇന്ന് ചർച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.