കണ്ണൂർ വാരത്തുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി

ഇന്ന് വൈകുന്നേരം എട്ടു മണിയോടെ വാരം പെട്രോൾ പമ്പിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.
KL 58 P 3402 പ്രസാദ് ബസ് (ഇരിട്ടി കണ്ണൂർ) KL 13 Q2923 ഇടിച്ച് ബൈക്കിലുണ്ടായിരുന്ന ചട്ടുകപ്പാറ സ്വദേശി ലക്ഷ്മണൻ, എന്നയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിൻസീറ്റ് യാത്രക്കാരൻ ചെറുപഴശ്ശി കടൂർ സ്വദേശി രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
പെട്രോൾ പമ്പിലേക്ക് തിരിയവെ പുറകെ വന്ന ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മൃതദേഹം ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റി.


Advertisements

സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി

കണ്ണൂർ : ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടേറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയിലാണ് നിയമനം. 

കേസന്വേഷണത്തിനെത്തിയ കണ്ണൂർ ടൗൺ എസ്ഐയേയും സംഘത്തെയും അക്രമിച്ചു

കണ്ണൂര്‍: ടൗണ്‍ എസ് ഐക്കെതിരെയും പോലീസുകാര്‍ക്കെതിരെയും ആക്രമം. മതില് പൊളിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവേ എസ് ഐ ഷാജി പട്ടേരിയേയും സംഘത്തെയുമാണ് ചൊവ്വ ധര്‍മ്മസമാജം യു പി സ്‌കൂളിന് സമീപത്തുള്ള വിനോദ് ആക്രമിച്ചത്. രണ്ട് പോലീസുകാര്‍ക്ക് പരിക്ക്.മതില്‍ പൊളിച്ച കേസില്‍ പ്രതിയായ വിനോദിനെ തിരഞ്ഞു പോലീസ് എത്തിയപോള്‍ വിനോദ് പോലീസിനെ ആക്രമിക്കുകയായിരുന്നു.വിനോദ് നിരവധി മോക്ഷണ പിടിച്ചുപറി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു .

തെരുവോരങ്ങളിലും അനാഥാലയങ്ങളിലും ഉള്ള പാവങ്ങൾക്ക് വസ്ത്രദാനം…

ഓരോ ആഘോഷങ്ങൾക്കും നമ്മൾ നമ്മുടെ ബന്ധുക്കൾക്ക് നിരവധി വസ്ത്രങ്ങൾ സമ്മാനിക്കുക പതിവാണല്ലോ…

അക്കൂട്ടത്തിൽ നമ്മൾ ഓർക്കാതെ പോകുന്ന ഒന്നുണ്ട്…

ഒരു നല്ല വസ്ത്രത്തിനു നിവൃത്തിയില്ലാതെ, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങൾ ആസ്വദിച്ചു, അതുപോലൊന്നു ഉടുക്കുവാൻ കൊതിയോടെ, വെറുംകൈയോടെ നെടുവീർപ്പിട്ടു നിൽക്കുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്… പഴകിയ തുണി ആവിശ്യം കഴിഞ്ഞാൽ കൂട്ടിയിട്ടു കത്തിച്ചു ശീലിച്ച നമുക്ക്, സമൂഹത്തിലെ അശരണരായവർക്ക് സമ്മാനിച്ചുകൂടെ ?

നിങ്ങളുടെ വീട്ടിലുള്ള ഉപയോഗ യോഗ്യമായ തുണികൾ, ഏതു പ്രായക്കാരുടേതുമാകട്ടെ…. നൽകുവാൻ നിങ്ങൾ തയാറാണോ ? എങ്കിൽ റെഡ് ഈസ് ബ്ലഡ്‌ ചാരിറ്റബിൾ സൊസൈറ്റി നിങ്ങളോടൊപ്പമുണ്ട്.

ഒരു ഫോൺ വിളിയുടെ ദൂരത്തിൽ ഞങ്ങളുണ്ടാകും. നിങ്ങളുടെ മറുപടി കാതോർത്ത്…

തുണികൾ അലക്കി വൃത്തിയാക്കി ഞങ്ങളെ  അറിയിക്കുമോ ? ഞങ്ങൾ അതിന് അർഹതപ്പെട്ടവരുടെ കൈകളിൽ ഭദ്രമായി എത്തിച്ചുകൊള്ളാം….

☎നിങ്ങൾ ഞങ്ങളെ വിളിക്കേണ്ട നമ്പറുകൾ📞

📞കൂത്തുപറമ്പ് : ഷിജിൽ
95 62 877120

📞തലശ്ശേരി : അർജുൻ
96 56 650600

📞 പന്തക്കൽ (മാഹി) : അഫ്‌സൽ
9961896229

📞പെരളശ്ശേരി : മിഥുൻ
9562748158

📞കടാച്ചിറ : നിധിൻ അശോക്
99 61 684462

📞കടമ്പൂർ : ആദർശ്
9633 046559

📞കണ്ണൂർ : ജിഷ്ണു മഹേഷ്
8606734524

📞ചക്കരക്കൽ : നിവേദ് മാച്ചേരി
9846915323

📞അഞ്ചരക്കണ്ടി : അതുൽ വി വ
9605207338

📞വാരം : ഉവൈസ്
9633227345

📞പാപ്പിനിശ്ശേരി : ബിനോജ്
9037970370

📞പുതിയതെരു : സഫീർ
9656035630

📞മയ്യിൽ :  സനൂപ്
9895536506

📞കല്യാശേരി : ദിൽജിത്
9605 595524

📞പിണറായി : ജിഷ്ണു
95 67654212

📞ധർമശാല : അനൂപ് ലാൽ
90 20 468272

📞പറശ്ശിനിക്കടവ് : പ്രജിത്ത്
751 028 8025

📞പാനൂർ : മിഥുൻ സി.കെ
9497 606430

📞പാട്യം : സനോജ്
8129 241575

📞ശ്രീസ്ഥ : മിഥുൻ മോഹൻ
9947740598

📞ഇരിട്ടി :രഞ്ജിത്ത്
 9961090910

📞പിലാത്തറ: വിധു പരിയാരം
9446655225

📞പയ്യന്നൂർ : ഗിരീഷ് കുമാർ
7411949715

📞കണ്ടോത്ത് : കൃപേഷ്
99 47121542

📞എരമം : ഹരിമുരളി
73 56575242

📞മാതമംഗലം : ബിജിൻ
97449 24577

📞കരിവെള്ളൂർ : സാബിർ
9061565086

📞പഴയങ്ങാടി : ജിജീഷ്
8281364868

📞ഏഴോം : ശരത് രാജ്
9895565197

📞പരിയാരം : സിബി ആന്റണി
 9539523649

📞തളിപ്പറമ്പ് : സോജിത്ത്
9847336876

📞പട്ടുവം : നവനീത്
8157845073

📞പറപ്പൂൽ : സംപ്രീത്
95 39173661

അഭിവാദ്യങ്ങളോടെ
RIBK കണ്ണൂർ ജില്ലാ കമ്മിറ്റി
🌹🌹🌹🌹🌹🌹🌹🌹

ബസ്സോടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ച ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഫെയ്സ് ബുക്കിൽ അസഭ്യം പറഞ്ഞ കണ്ടക്ടർക്കും എതിരെ നടപടി

 ഇരിട്ടി :    മൊബൈലിൽ സംസാരിച്ച ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഫെയ്സ് ബുക്കിൽ അസഭ്യം പറഞ്ഞ കണ്ടക്ടർക്കും എതിരെ നടപടിയെടുത്തു
ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് വരുന്ന K L 58 P 3402 എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ എടുത്ത് സംസാരിക്കുന്നതാണ് നവമാധ്യമങ്ങളില്‍ വൈറലായത്.ഇത് മോട്ടോര്‍വാഹന വകുപ്പിന്റെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ എത്തിയതോടെയാണ് ബസ് ഡ്രൈവര്‍കുടുങ്ങിയത്.യാത്രക്കാരില്‍ ആരോ പകര്‍ത്തിയ വീഡിയോ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എത്തിയതോടെയാണ് തലശേരി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി റിയാസ് ബസ് ഡ്രൈവര്‍ ജിതേഷ് മാവിലയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജാഗ്രതയില്ലാതെ വാഹനം ഓടിച്ചതിന് ഇയാളുടെ ലൈസന്‍സ് 3മാസത്തേക്ക് റദ്ദാക്കുകയും 1000രൂപ പിഴയും ഈടാക്കുകയും ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും ഇതിനെതിരെ നടപടി സ്വീകരിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും പോസ്റ്റിട്ട   അജേഷ്  പ്രസാദ് എന്ന കണ്ടക്ടറുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.   തലശ്ശേരി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ.ശ്രീ. റിയാസ് എം പി ആണ് ഉടനടി നടപടി എടുത്തത്.

വീഡിയോ

അഴീക്കോട് ഓലാടത്താഴ തോലിച്ചി അസീസ്‌ (60) അന്തരിച്ചു.

അഴീക്കോട് ഓലാടത്താഴ തോലിച്ചി  അസീസ്‌  (60) അന്തരിച്ചു.
ഭാര്യ: അരക്കാൽ ഹൈറുന്നിസ
മക്കൾ : ഹന്നത് ബീവി, സമീറ, റസീന, ജാബിർ
മരുമക്കൾ :ഫൈസൽ, നഫ്സീർ, ജംഷീദ്, , സഹർ പർവിൻ

അമല്‍കുമാറിന്റെ ആത്മഹത്യയിൽ ദുരൂഹത. രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത്

ഇരിട്ടി:ഉളിക്കലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ -അധ്യാപകര്‍ക്കെതിരെ പരാതിയുമായി രക്ഷിതക്കള്‍.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഉളിക്കല്‍ കോക്കാട് അമല്‍കുമാറിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തിയത്.അമല്‍കുമാറും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് സ്‌കൂളിലെത്തി അധ്യാപകരോട് പരാതിപ്പെടുകയും തുടര്‍ന്ന് അധ്യാപകര്‍ സംഘം ചേര്‍ന്ന് അമല്‍കുമാറിനെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് അമല്‍കുമാറിന്റെ അച്ഛന്‍ കെ അനില്‍കുമാറിന്റെ പരാതിയിലുള്ളത്.സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിന്റെ ഭാഗം മാത്രമാണ് കേട്ടതെന്നും തന്നെയോ ബന്ധുക്കളെയോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.സ്‌കൂളില്‍ പോകും വരെ യാതൊരു മാനസിക പ്രയാസവും ഉണ്ടായിരുന്നില്ലെന്നും അമലിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി അളകനന്ദയും പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍,ജില്ലാ പോലീസ് മേധാവി,ഇരിട്ടി ഡി വൈ എസ് പി ,ഉളിക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍എന്നിവര്‍ക്ക് പിതാവ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടിയെ ഉപദോശിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം

സംഘര്‍ഷമേഖലയില്‍ സംഗീത സദസ്സുകളൊരുക്കാന്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം

തലശ്ശേരി: നാടിന്റെ വിവിധ മേഖലകളില്‍ കലാപക്കൊടിയുയരുമ്പോള്‍ കലയെ കൂട്ടുപിടിച്ച് സമാധാനാന്തരീക്ഷമൊരുക്കാന്‍ പോലീസിന്റെ പദ്ധതി. തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ ആശയമാണ് ജില്ലയിലെ സമാധാനപ്രേമികളുടെ കൂട്ടായ്മയില്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഗാന്ധിയന്‍ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് സംഗീതത്തിന്റെ വഴിയില്‍ സുമനസ്സുകളെ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
മ്യൂസിക് ഫോര്‍ പീസ് എന്ന പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രശ്‌നബാധിത മേഖലകളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചും ഗൃഹസന്ദര്‍ശനം നടത്തിയുമൊക്കെ സമാധാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ തലശ്ശേരി താലൂക്കിലാണ് പദ്ധതി നടപ്പിലാക്കുക. ജനമൈത്രി പോലീസിന്റെ പൂര്‍ണ്ണമായ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേര്‍ത്ത് കഴിഞ്ഞു.
സംഗീതപരിപാടികള്‍, നാടകം, സ്‌കിറ്റ്, ഫ്‌ളാഷ് മോബ് തുടങ്ങിയവയാണ് അവതരിപ്പിക്കുക. കൂടാതെ സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുകളില്‍ സന്ദര്‍ശനം നടത്തി ലഘുലേഖ വിതരണവും നടത്തും. ജനങ്ങളുടെ മനസ്സില്‍ നിന്നും ഭയവും ആശങ്കകളും അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും സാമൂഹ്യപ്രവര്‍ത്തകരെയും അണിനിരത്തി സമാധാന സന്ദേശയാത്രകള്‍ നടത്താനും ആലോചനയുണ്ട്.
തലശ്ശേരി ഡി വൈ എസ് പി ഓഫീസില്‍ കഴിഞ്ഞ ദിവസം സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്ന് പദ്ധതിക്ക് രൂപംനല്‍കി. ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിനെ കൂടാതെ ജനമൈത്രി പോലീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫാ സ്‌കറിയ കല്ലൂര്‍ (പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ്), സജീവ് മാണിയത്ത്, ടി പി ആര്‍ നാഥ് (മദ്യനിരോധന സമിതി), ജയന്‍ പരമേശ്വരന്‍ (കല), കെ വി പ്രദീപ് (യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍), പി ഷറഫുദ്ദീന്‍ (വിവരാവകാശ പ്രവര്‍ത്തകന്‍), ഷംറീസ് ബക്കര്‍ (അത്താഴക്കൂട്ടം), പ്രദീപന്‍ തൈക്കണ്ടി (വേങ്ങാട് സാന്ത്വനം), സി എന്‍ മുരളി (സദസ്സ്), കെ എന്‍ പ്രസാദ്, നൗഫല്‍, ജവാദ്, പി പി ചിന്നന്‍ (വ്യാപാരികള്‍), എം അജയകുമാര്‍, വി കെ ശിവദാസ്, കെ പി ബാലന്‍ (ലയണ്‍സ് ക്ലബ്ബ്), ശശികുമാര്‍ കല്ലിടുമ്പില്‍, സി പി ആലുപ്പിക്കേയി (അഗ്രി ഹോര്‍ട്ടി സൊസൈറ്റി), എം ജിതീഷ്, രാഹുല്‍ പ്രഭാകരന്‍, പി വിജീഷ്, പി വി നിഷാദ്, സി സി ബസന്ത് (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍), മേജര്‍ പി ഗോവിന്ദന്‍ (ബ്രക്‌സ എന്‍ സി സി), പി പി ഷാജി (വൈസ്‌മെന്‍സ് ക്ലബ്ബ്), അശോകന്‍ ബാലേരി, കെ വിജയന്‍, ദിലീപ് കുമാര്‍, ജനമൈത്രി പോലീസ് സി ആര്‍ ഒ മാരായ ബിന്ദുരാജ്, കെ രാജേഷ്, കെ.ശ്രീനിവാസന്‍, നജീബ്, കെ ബാബു, പ്രദീപന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കണ്ണൂർ പാനൂരിൽ ബിജെപി പ്രവത്തകന് വെട്ടേറ്റു.

ചെണ്ടയാട്‌ സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
വള്ളങ്ങാട് വച്ച് അൽപ്പസമയം മുൻപാണ് സംഭവം. കൈക്ക് മാരകമായി മുറിവേറ്റ ശ്യാംജിത്തിനെ തലശ്ശേരി  ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.

പഴയങ്ങാടി താവം റെയിൽവേ മേൽപാലം നിർമ്മാണത്തിനിടെ ക്രെയിൻ ഉയോഗിച്ച് സ്ഥാപിച്ച കൂറ്റൻ സ്പാൻ മറിഞ്ഞു വീണു.

താവം റെയിൽവേ മേൽപാലം നിർമ്മാണത്തിനിടെ ക്രെയിൻ ഉയോഗിച്ച് സ്ഥാപിച്ച കൂറ്റൻ സ്പാൻ മറിഞ്ഞു വീണു. 
ഒരു തൂണിലുള്ള 3 സ്പാനുകളിൽ രണ്ടാമത്തേത് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുന്നതിനിടെ ആദ്യം സ്ഥാപിച്ച സ്പാൻ മറിഞ്ഞ് വീഴുകയായിരുന്നു. ആളപായമില്ല.

Video