ചരിത്രത്തിൽ ഇന്ന്: ജൂൺ 11 ദിവസവിശേഷം

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1580- യുവാൻ ഡി ഗരായ്, ബ്യൂണിസ് അയേഴ്സ് നഗരം സ്ഥാപിച്ചു..
1644- ഇവാഞ്ചേലിസ്റ്റ ടോറിസെല്ലി, മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ചു..
1742- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ഫ്രാങ്ക്ളിൻ അടുപ്പ് കണ്ടു പിടിച്ചു..
1770- ക്യാപ്റ്റൻ ജയിംസ് കുക്ക് ഓസ്ട്രേലിയ കണ്ടുപിടിച്ചു..
1866- ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി നിലവിൽ വന്നു..
1892- ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ – ദി ലൈംലൈറ്റ് ഡിപ്പാർട്ട്‌മെന്റ്- മെൽബണിൽ തുറന്നു
1935- FM പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ് തന്റെ കണ്ടുപിടുത്തത്തിന്റെ ആദ്യ പൊതു പ്രദർശനം, ന്യൂ ജഴ്സിയിൽ വച്ച് നടത്തി..
1945- കാനഡയുടെ പ്രധാനമന്ത്രിയായി വില്യം ലിയോൺ മക്കൻസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു..
1973 – ബോക്സിങ്ങിലും റെസ്ലിങ്ങിലും പങ്കെടുക്കാൻ US ൽ വനിതകൾക്ക് അനുമതി
1985- റഷ്യൻ ഉപഗ്രഹമായ വേഗ 1, ശുക്ര ഗ്രഹത്തിൽ (venus) ഇറങ്ങി
1987- 160 വർഷത്തിനിടെ 3 വട്ടം അടുപ്പിച്ചു തിരഞ്ഞെടുപ്പിൽ വിജയിച്ചു മാർഗരറ്റ് താച്ചർ ചരിത്രം കുറിച്ചു…
1990- ഒലിവിയ ന്യൂട്ടൻ ജോണിനെ പരിസ്‌ഥിതി അംബാസഡർ ആയി ഐക്യരാഷ്ട്ര സഭ നിയമിച്ചു..
2002- ടെലഫോൺ കണ്ടു പിടിച്ചത് ഗ്രഹാം ബെൽ അല്ല, പകരം അന്റോണിയോ മേകുചി (Antonio Mecucci) ആണെന്ന് അമേരിക്കൻ കോൺഗ്രസ് പ്രഖ്യാപിച്ചു…
2007- സൈലൻറ് വാലിക്ക് ചുറ്റും ബഫർ സോൺ ഉണ്ടാക്കാനുള്ള നടപടികൾ തുടങ്ങി..
2009- ലോകാരോഗ്യ സംഘടന, H1N1 പനി (പന്നി പനി) യെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു…
2017- ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ കിരീടം സ്പെയിൻകാരനായ റഫാൽ നദാൽ കരസ്ഥമാക്കി.. ഫ്രഞ്ച് ഓപ്പൺ കിരീടം 10 തവണ നേടുന്ന ആദ്യ കളിക്കാരനായി…
2017- ജപ്പാൻ രാജാവ് അകിഹിതോയ്ക്കു സ്ഥാന ത്യാഗം നടത്താൻ ഉള്ള അനുമതി ജപ്പാൻ പാർലമെന്റ് നൽകി…

ജനനം
1572- ബഞ്ചമിൻ ജോൺസൻ – ഷേക്സ്പിയറുടെ സമ കാലികനായ ബ്രിട്ടിഷ് കവി..
1842- കാൾ വോൻ ലിൻഡ് – ജർമൻ എഞ്ചിനീയർ.. മെക്കാനിക്കൽ റെഫ്രിജറേഷൻ കണ്ടു പിടിച്ച വ്യക്തി…
1867- മിതവാദി സി കൃഷ്ണൻ.. സാമൂഹ്യ പരിഷ്കർത്താവ്.. അധസ്ഥിതരുടെ ബൈബിൾ എന്നാണ് മിതവാദി പത്രം അറിയപ്പെട്ടിരുന്നത്. കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യ മിശ്ര വിവാഹം മിതവാദി കൃഷ്ണന്റെ മകൻ ജർമനിയിൽ പഠിക്കാൻ പോയപ്പോൾ അവിടെ നിന്ന് പരിചയപ്പെട്ട ജർമൻ യുവതിയുമായി നടത്തപ്പെട്ടതാണെന്ന് പറയുന്നു..
1867- ചാൾസ് ഫാബ്രി- ഓസോൺ പാളി കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ..
1880- ജീനറ്റ് റാങ്കിൻ- അമേരിക്കൻ കോൺഗ്രസ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
1897- രാം പ്രസാദ് ബിസ്മിൽ.. ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ വിപ്ലവ നക്ഷത്രം, കവി
1909- കെ എസ് ഹെഗ്ഡേ.. മുൻ സുപ്രീം കോതി ജഡ്ജി..1977 ജൂലൈ 21 മുതൽ 1980 ജനുവരി 21വരെ സഞ്ജീവ റെഡ്ഡിയുടെ പിൻഗാമിയായി ലോക്സഭാ സ്പീക്കറായി പ്രവർത്തിച്ചു.
1920- ബിർ ബിക്രം ഷാ ദേവ മഹേന്ദ്ര- നേപ്പാൾ രാജാവ് (1955-72)
1924- കാർട്ടൂണിസ്റ്റ് അബു എബ്രഹാം.. നിരവധി പത്ര മാസികകളിൽ പ്രവർത്തിച്ചു.
1932- ടി.വി. ഗോപാലകൃഷ്ണൻ – ഉപകരണ സംഗീതത്തിലും വായ്പാട്ടിലും ഒരേ പോലെ പ്രഗല്ഭ്യം തെളിയിച്ച സംഗീതജ്ഞൻ..
1948- ലാലു പ്രസാദ് യാദവ്….. മുൻ ബിഹാർ മുഖ്യമന്ത്രി.. മുൻ കേന്ദ്ര മന്ത്രി.. അഡ്വാനിയുടെ രഥയാത്ര സമസ്തിപ്പൂരിൽ അറസ്റ്റ്ചെയ്ത് ചരിത്രം സൃഷ്ടിച്ചു.

ചരമം
1727- ജോർജ് ഒന്നാമൻ – ഇംഗ്ലണ്ട് രാജാവ് (1714-27)
1864- അഗസ്റ്റിൻ ചാപ്മാൻ അലൻ.. യു. എസ് സംസ്ഥാനമായ ടെക്സാസിൽ, ഹൂസ്റ്റൺ നഗരം സ്ഥാപിച്ച വ്യക്തി.
1919- പന്തളം കേരള വർമ… ദൈവമേ കൈതൊഴാം എന്ന പ്രശസ്ത പ്രാർഥനാ ഗാനത്തിന്റെ രചയിതാവ്..
1983- ജി ഡി ബിർള.. ബിർള വ്യവസായ ഗ്രൂപ്പ് സ്ഥാപകൻ
1992- മർജോറി ന്യൂവെൽ റോബ് – ടൈറ്റാനിക് അപകടത്തിൽ രക്ഷപെട്ടവരിൽ അവസാനത്തെ വ്യക്തി..
2000- രാജേഷ് പൈലറ്റ്.. രാജസ്ഥാനിൽ ചെറുപ്പത്തിന്റെ കാറ്റ് വീശിപ്പിച്ച കോൺഗ്രസ് നേതാവ്.. വാഹനാപകടത്തിൻ കൊല്ലപ്പെട്ടു ..
2008 മഹാകവി പാലാ നാരായണൻ നായർ.. 8 ഭാഗമുള്ള കേരളം വളരുന്നു എന്ന ബൃഹത്തായ രചന നടത്തിയ കവി..
2013 – വി.സി. ശുക്ല.. മുൻ കേന്ദ്ര മന്ത്രി, അടിയന്തരാവസ്ഥ കാലത്തെ വിവാദ നായകൻ.. മാവോവാദി ആക്രമണത്തിൽ വധിക്കപ്പെട്ടു..

(സംശോധകൻ – കോശി ജോൺ എറണാകുളം)

Advertisements

ചരിത്രത്തിൽ ഇന്ന്: ജൂൺ 8 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക സമുദ്രദിനം .. World Oceans day.
എല്ലാ ജീവജാലങ്ങളുടെയും അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുദ്രം മാലിന്യ കൂമ്പാരങ്ങളാൽ നശിപ്പിക്കപ്പെടുന്നതിനെതിരെയുള്ള ബോധവൽക്കരണം.. 1992 മുതൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും, 2009 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിലും ആചരിക്കുന്നു..

ലോക ബ്രയിൻ ട്യൂമർ ദിനം. World Brain Tumour Day.. ബ്രെയിൻ ട്യൂമറിന് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെ 2000 മുതൽ ആചരിക്കുന്നു..

68- റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു…
1783- ഐസ്ലൻഡിലെ ലേകി അഗ്നിപർവതം പൊട്ടിത്തെറിച്ചു . 10000 മരണം.. ഏഷ്യയിലും യൂറോപ്പിലും ഭക്ഷ്യ ക്ഷാമം…
1809- വില്യം വോളസ്റ്റൻ , reflective goniometer കണ്ടുപിടിച്ചു…
1812- റോബർട്ട് ജെങ്കിൻസൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി..
1824- വാഷിംഗ് മെഷീന്റെ പേറ്റന്റ്, നോഹ കുഷിങ് കരസ്ഥമാക്കി..
1869- സ്വീപ്പിങ്ങ് മെഷിൻ എന്ന പേരിൽ വാക്വം ക്ലീനറിന് Ives W. McGaffey ക്ക് പേറ്റൻറ് ലഭിച്ചു..
1887- ഹെർമൻ ഹോളറിത് പഞ്ച് കാർഡ് കാൽക്കുലേറ്ററിന് പേറ്റൻറ് സമ്പാദിച്ചു..
1915- ബാലഗംഗാധര തിലകന്റെ ഗീതാരഹസ്യ പ്രസിദ്ധീകരിച്ചു
1918- കെപ്ളർസ് നോവക്ക് ശേഷമുള്ള തിളക്കമേറിയ നോവ , നോവ അക്വില കണ്ടെത്തി..
1936- ആകാശവാണി രൂപീകൃതമായി
1940- നെപ്ട്യൂണിയം (മൂലകം 93) കണ്ടുപിടിച്ചതായി എഡ്വിൻ മക്മില്ലനും ഫിലിപ്പ് ഏബെൽസനും പ്രഖ്യാപിച്ചു…
1948- എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര വിമാന സർവിസ് (Malabar princess) (മുംബൈ – ലണ്ടൻ ) സർവീസ് നടത്തി
1949- സിയാം രാജ്യത്തിന്റെ പേര്, തായ്‌ലൻഡ് എന്നാക്കി മാറ്റി…
1950- സർ തോമസ് ബ്ളേമി, ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏക ഫീൽഡ് മാർഷൽ ആയി നിയമിതനായി..
1969- ഫീൽഡ് മാർഷൽ സാം മനെക് ഷാ ഇന്ത്യൻ കരസേനാ മേധാവിയായി ചുമതലയേറ്റു..
1987- ആണവായുധങ്ങളും, ആണവ പരീക്ഷണങ്ങളും നിരോധിച്ച് ന്യൂസിലൻഡ് പാർലമെന്റ് നിയമം പാസാക്കി… ആണവശക്തിക്കെതിരെ നിയമം പാസാക്കിയ ഏക രാജ്യമായി..
1999- ലിയാണ്ടർ പേസ് – മഹേഷ് ഭൂപതി ജോഡി ടെന്നിസ് ഡബിൾസ് റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി
2018- ലോകത്തെ ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടർ- സമ്മിറ്റ് , ഐ. ബി.എം പുറത്തിറക്കി…

ജനനം

1625- ജിയോവനി ഡൊമിനിക്കോ കാസിനി .. ഗണിതത്തിലെ കാസിനി ഡിവിഷൻ, ശനിയുടെ വലയം പഠനം എന്നിവ വഴി പ്രശസ്തൻ.. ശനിയുടെ 4 ഉപഗ്രഹങ്ങളെയും കണ്ടെത്തി…
1867- ഫ്രാങ്ക് ലോയ്ഡ് റൈറ്റ് – അമേരിക്കൻ വാസ്തു ശിൽപ്പി.. എക്കാലത്തെയും മികച്ച അമേരിക്കൻ വാസ്തു ശില്പി എന്നു അറിയപ്പെടുന്ന വ്യക്‌തിത്വം..
1916 – ഫ്രാൻസിസ് ക്രിക്ക് – ബ്രിട്ടിഷ് ജിവശാസ്ത്രജ്ഞൻ .. ഡി എൻ എ തന്മാത്ര ഘടനയുടെ പഠനത്തിന് വൈദ്യശാസ്ത്ര നോബൽ (1962) നേടി..
1915- ഉറൂബ് … പി.സി. കുട്ടികൃഷ്ണൻ… മലയാള സാഹിത്യകാരൻ
1920- ജി. ജനാർദ്ദന ക്കുറുപ്പ്.. കെ.പി. എ.സി. സ്ഥാപകരിലൊരാൾ.. എന്റെ ജീവിതം ആത്മകഥ..
1921- സുഹാർത്തോ .. ഇന്തോനേഷ്യൻ മുൻ പ്രസിഡണ്ട് (1967-98)
1930-പ്രൊഫ. എം.എൻ. വിജയൻ.. മാർക്സിസ്റ്റ് ചിന്തകൻ, അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ..
1949- പി.കെ. ഗോപി.. ആധുനിക മലയാള കവി, ഗാനരചയിതാവ്..
1955- ടിം ബർണേഴ്സ്ലി- ബ്രിട്ടിഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ. ലോകം മാറ്റിമറിച്ച www ന്റെ ഉപജ്ഞാതാവ്…
1957- ഡിംപിൾ കംപാഡിയ – ബോളിവുഡ് ചലച്ചിത്ര താരം

1975- ശില്പ ഷെട്ടി…ബോളിവുഡ് ചലച്ചിത്ര താരം

ചരമം
1859- വാൾട്ടർ ഹണ്ട് – സേഫ്റ്റി പിൻ, തയ്യൽ മെഷീൻ എന്നിവ കണ്ടുപിടിച്ച പ്രതിഭ..
1977- ഇക്കണ്ട വാര്യർ.. കൊച്ചി രാജ്യത്തെ ആദ്യത്തേയും അവസാനത്തേയും പ്രധാനമന്ത്രി… പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത് ഡാമുകളുടെ ശില്പി..
1980- എ.വി. കുഞ്ഞമ്പു.. കമ്യൂണിസ്റ്റ് നേതാവ്.. കരിവള്ളുർ സമര സേനാനി.. കവി കരിവെള്ളുർ മുരളിയുടെ പിതാവ്..
1985- എസ് ആർ പുട്ടണ്ണ- മൂന്ന് തവണ ദേശീയ അവാർഡ് നേടിയ കന്നഡ ചലച്ചിത്രകാരൻ… ചിത്ര ബ്രഹ്മ എന്നും വിളിക്കപ്പെടുന്നു…
1995- ഇ. മൊയ്തു മൗലവി – സ്വാതന്ത്ര്യ സമര സേനാനി.. സാമൂഹ്യ പ്രവർത്തകൻ..
1998- സാനി അബാച്ച- നൈജീരിയൻ പ്രസിഡന്റ് (1993-98)
2005- ആർതർ ഡങ്കൽ- പ്രഥമ ഗാട്ട് ഡയറക്ടർ ജനറൽ
2009 – ഹബീബ് തൻവർ – 1972-78 രാജ്യസഭാംഗം. നാടക, പത്രപ്രവർത്തന, സിനിമ മേഖലകളിൽ തിളങ്ങി..
2014- മാവേലിക്കര എസ് ആർ രാജു.. പ്രശസ്ത മൃദംഗ വിദഗ്ധൻ..
2018- ക്യപ്റ്റൻ ഫിലിപ്പോസ് തോമസ്- മഹാവീരചക്ര നേടിയ ആദ്യ മലയാളി സൈനികൻ… 1971 ലെ ബംഗ്ലാദേശ് വിമോചന സമര യോദ്ധാവ്..
2018- ആൻറണി ബർഡയിൻ – വിഖ്യാത ഷെഫ്.. ഡിസ്കവറി ചാനലിൽ ഭക്ഷ്യ സഞ്ചാര പരിപാടി അവതരിപ്പിച്ചു..

(സംശോധകൻ.. കോശി ജോൺ എറണാകുളം)

ചരിത്രത്തിൽ ഇന്ന്: ജൂൺ 7 ദിവസവിശേഷം

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1099- ആദ്യ കുരിശുയുദ്ധം…ജറുസലം ആക്രമണം ആരംഭിച്ചു..
1494- സ്പെയിനും പോർട്ടുഗലും അതിർത്തി വേർതിരിക്കുന്നത് സംബന്ധിg treaty of tordesillas ഒപ്പിട്ടു..
1654- ലൂയി പതിനാലാമൻ ഫ്രാൻസിലെ രാജാവായി..
1798- ജനന വിസ്ഫോടനം സംബന്ധിച്ച മാൽത്തൂഷ്യൻ തിയറി തോമസ് മാൽത്തുസ് പ്രസിദ്ധീകരിച്ചു..
1862- അമേരിക്കയും ബ്രിട്ടനും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു..
1863- ഫ്രഞ്ച് സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു..
1893- വർണവിവേചനത്തിനിരയായി മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിസ് ബർഗ് സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കി..
1917- ലയൺസ് ക്ലബ്ബ്, രൂപീകൃതമായി..
1929- വത്തിക്കാൻ സിറ്റി സ്വതന്ത്ര രാജ്യമായി..
1954- ലോകത്തെ ആദ്യത്തെ മൈക്രോബയോളജി ലാബ്, ന്യൂജേഴ്‌സിയിൽ പ്രവർത്തനം ആരംഭിച്ചു..
1975- പ്രഥമ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിൽ തുടങ്ങി
1975- സോണി കമ്പനി, ആദ്യത്തെ ബീറ്റമാക്‌സ് വി.സി.ആർ പുറത്തിറക്കി…
1979- ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര I വിക്ഷേപിച്ചു..
1981- ആണവായുധം നിർമിക്കുന്നുവെന്ന് ആരോപിച്ച് ഇറാക്കിന്റെ ന്യുക്ലിയർ റിയാക്ടർ ഇസ്രയേൽ തകർത്തു.. ഓപ്പറേഷൻ ഓപ്പറ എന്നായിരുന്നു ഈ വ്യോമാക്രമണത്തിനു നൽകിയ പേര്…
1990- ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്. ഡബ്ല്യു. ഡി ക്ലർക്, 4 വർഷത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു ഉത്തരവിട്ടു..
1997- മഹേഷ് ഭൂപതി ഗ്രാൻറ് സ്ലാം കിരീടം ചൂടുന്ന പ്രഥമ ഇന്ത്യക്കാരനായി.. മിക്സഡ് ഡബിൾസിൽ ഹിരാക്കിയോടൊപ്പം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം നേടി..
2006 – ആന്ത്രാക്സ് ഭീഷണിയെ തുടർന്ന് ബ്രിട്ടിഷ് പാർലമെന്റ് പിരിഞ്ഞു..
2017- ഇറാനിലെ ആദ്യ ഐ.എസ് തീവ്രവാദി ആക്രമണം.. 12 മരണം..

ജനനം
1811.. ജയിംസ് യങ് സിംസൺ – ക്ലോറോഫോം കൊണ്ട് ബോധം കളയാമെന്ന് തെളിയിച്ച സ്കോട്ടിഷ് ശസ്ത്രജ്ഞൻ..
1843- സൂസൻ ബ്ലോ.. കിൻഡർഗാർട്ടന്റെ അമ്മ എന്നറിയപ്പെടുന്ന വ്യക്‌തിത്വം..
1877- ചാൾസ് ഗ്ലോവേർ ബർക്ക്ല.. എക്‌സ്. റേ സ്പെക്ടറോസ്കോപ്പിയിലെ ഗവേഷണത്തിനു 1917ൽ നോബേൽ സമ്മാനം ലഭിച്ചു..
1909- വിർജിനിയ അപ്ഗർ- അമേരിക്കൻ പീഡിയാട്രിഷ്യൻ.. നവജാത ശിശുക്കളുടെ ജനന സമയത്തിന് ശേഷമുള്ള ഭാരവ്യത്യാസം സംബന്ധിച്ച അപ്ഗർ സ്കോർ ഉടമ..
1929- ജോൺ ടർണർ. കാനഡയുടെ മുൻ പ്രധാനമന്ത്രി..
1942- കേണൽ മുഅമർ ഗദ്ദാഫി … ലിബിയൻ ഏകാധിപതി.. 42 വർഷം ഭരിച്ചു..
1948- കെ. സുധാകരൻ – നിലവിൽ കണ്ണൂർ എം പി.. മുൻ വനം സ്പോർട്സ് മന്ത്രി..
1952- ഓർഹൻ പാമുക്ക്.. 2006 ലെ നോബൽ പുരസ്കാര ജേതാവായ ടർക്കിഷ് എഴുത്തുകാരൻ.
1974- മഹേഷ് ഭൂപതി… ഇന്ത്യൻ ടെന്നിസ് താരം..
1981- അന്ന കുർണിക്കോവ – റഷ്യൻ വനിതാ ടെന്നീസ് താരം..

ചരമം..
1826- ജോസഫ് വോൻ ഫ്‌റോൻഹോഫെർ.. ജർമൻ ഊർജതന്ത്രഞ്ജൻ.. സൂര്യന്റെ വർണ്ണരാജികളിലെ കറുത്ത വരകളെക്കുറിച്ചു പഠനം നടത്തിയ വ്യക്തി..
1919 – പന്തളം കേരളവർമ്മ… മലയാള കവി.. ദൈവമേ കൈതൊഴാം എന്ന പ്രാർഥന രചിച്ചു..
1954- അലൻ ടുറിങ്ങ്.. ബ്രിട്ടിഷ് ഗണിത രസതന്ത്രജ്ഞൻ.ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു . ഇദ്ദഹത്തിന്റെ നാമധേയത്തിലുള്ള ടൂറിങ് പുരസ്കാരം കമ്പ്യൂട്ടർ മേഖലയിലെ നോബൽ എന്നറിയപ്പെടുന്നു..
1999- കെ.കെ. മാധവൻ – മുൻ MLA .. ഭരണഘടനാ നിർമാണ സഭാംഗമായ ദാക്ഷായണി വേലായുധന്റ മൂത്ത സഹോദരൻ..
2002.. ബി.ഡി. ജട്ടി – ബാസപ്പ ദാനപ്പ ഷെട്ടി – മുൻ ഉപരാഷ്ട്രപതി.. ഫക്രുദ്ദിൻ അലി അഹമ്മദിന്റെ ചരമത്തെ തുടർന്ന് രാഷ്ട്രപതിയുടെ താത്കാലിക പദവി വഹിക്കെ അടിയന്തരാവസ്ഥ പിൻവലിക്കൽ ബില്ലിൽ ഒപ്പിട്ടത് വഴി പ്രശസ്തനായി..
2015- ക്രിസ്റ്റഫർ ലീ- ഡ്രാക്കുളയായി അഭിനയിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത മഹാനടൻ….

(സംശോധകൻ – കോശി ജോൺ, എറണാകുളം )

ചരിത്രത്തിൽ ഇന്ന് ജൂൺ 6 ദിവസവിശേഷം

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

റഷ്യൻ ഭാഷാ ദിനം.. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവായ അലക്സാണ്ടർ പുഷ്‌കിന്റെ ജന്മദിനം… യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽ ആചരിക്കുന്നു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം..

1674- ശിവജി മറാത്താ രാജാവായി
1683- ലോകത്തിലെ ആദ്യ സർവകലാശല മ്യൂസിയമായ ആഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ പ്രവർത്തനം തുടങ്ങി..
1808- നെപ്പോളിയന്റ സഹോദരൻ ജോസഫ് ബോണപ്പാർട്ട്, സ്പെയിൻ രാജാവായി..
1809- സ്വീഡൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..
1844- YMCA ലണ്ടനിൽ സ്ഥാപിതമായി.. ജോർജ്ജ് വില്യംസ് സ്ഥാപകൻ..
1882- മുംബൈയിൽ വൻ ചുഴലിക്കാറ്റ്… കൂറ്റൻ സുനാമി തിരമാല.. ലക്ഷത്തിനടുത്ത് മരണം..
1944- ഗാന്ധിജിയെ നേതാജി ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചു
1946- ബാസ്കറ്റ് ബോൾ അസോസിയേഷൻ ഓഫ് അമേരിക്ക നിലവിൽ വന്നു..
1961- ഇടുക്കി പദ്ധതി കുടിയൊഴിപ്പിക്കലിനെതിരെ AKG യുടെ അമരാവതി സത്യാഗ്രഹം തുടങ്ങി
1981- യാത്ര തീവണ്ടി ഭാഗ്‌മതി നദിയിൽ പാളം തെറ്റി വീണു. 268 മരണം…
1983- ലീ സിയാനിയൻ, ചൈനീസ് പ്രസിഡന്റ് ആയി ചുമതലയേറ്റു.
1990- ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി 10 വർഷമാക്കി
1997- അമേരിക്കൻ കോൺഗ്രസിൽ വച്ച് മദർ തെരേസയെ സ്വർണമെഡൽ നൽകി ആദരിച്ചു..
1993- മംഗോളിയയിൽ ആദ്യ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നു..
2004 തമിഴിനെ ഉത്കൃഷ്ട ഭാഷയായി രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം പ്രഖ്യാപിച്ചു..
2012- സോളാർ ഇമ്പൾസ് വിമാനം, സൗരോർജം ഉപയോഗിച്ചു ഭൂമി ചുറ്റുന്ന ആദ്യ വിമാനം ആയി..

ജനനം
1799.. അലക്സാണ്ടർ പുഷ്കിൻ… ആധുനിക റഷ്യൻ സാഹിത്യ സ്ഥാപകൻ.. എക്കാലത്തെയും മികച്ച റഷ്യൻ കവി..
1875- തോമസ് മാൻ.. ജർമൻ നോവലിസ്റ്റ്. 1929 ലെ നോബൽ ജേതാവ്. മാജിക് മൗണ്ടൻ ആണ് പ്രശസ്ത കൃതി..
1877- ഉള്ളൂർ. എസ്. പരമേശ്വരയ്യർ…ആധുനിക കവിത്രയങ്ങളിൽ ഒരാൾ. തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്നു.
1890- ഗോപിനാഥ് ബർദോലോയി… മുൻ ആസാം മുഖ്യമന്ത്രി.. 1999ൽ ഭാരതരത്നം ലഭിച്ചു..
1891- മസ്തി വെങ്കടേശ്വര അയ്യങ്കാർ… കന്നട സാഹിത്യകാരൻ.1983ൽ ജ്ഞാനപീഠം ലഭിച്ചു.. 1986 ൽ ഇതേ ദിവസം തന്നെ ചരമവും
1901- സുകാർണോ.. ഇന്തോനേഷ്യയുടെ പ്രഥമ പ്രധാനമന്ത്രി…
1902- ആനി മസ്ക്രീൻ.. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ലോക്സഭാംഗം. ആദ്യ ലോക്സഭയിലെ പത്ത് വനിതാ അംഗങ്ങളിൽ ഒരാൾ..
1914- സി. രാജേശ്വര റാവു- സ്വാതന്ത്ര്യ സമര സേനാനി… 28 വർഷം സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി .
1929- സുനിൽ ദത്ത്.. മുൻ ഹിന്ദി സിനിമ താരവും മുൻ കേന്ദ്ര മന്ത്രിയും
1933- ഹെയ്ൻറിച് റോഹ്റർ.. സ്വിസ്സ്‌ ഊർജതന്ത്രഞ്ജൻ.. 1986 ൽ നൊബേൽ സമ്മാനം ലഭിച്ചു..
1936- കെ.പി. ഉദയഭാനു – പഴയ കാല ഗായകൻ – പാലക്കാട് സ്വദേശി – പത്മശ്രീ ജേതാവ്..
1956- ബ്യോൺ ബോർഗ്… അമേരിക്കൻ ടെന്നിസ് ഇതിഹാസം..
1969- സുനിൽ ജോഷി.. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റർ..
1986- ഭാവന – മലയാള സിനിമാ താരം…

ചരമം
1832- ജെറാമി ബൻതാം.. ബ്രിട്ടീഷ് തത്വചിന്തകൻ.. ആധുനിക ഉപഭോഗ സിദ്ധാന്തത്തിന്റെ സ്ഥാപകൻ..
1891- ജോൺ എ. മക്‌ഡൊണാൾഡ്.. കാനഡയുടെ ആദ്യ പ്രധാനമന്ത്രി..
1936- തരവത്ത് അമ്മാളു അമ്മ.. മലയാളത്തിൽ അപസർപ്പക നോവൽ എഴുതിയ ആദ്യ വനിത. കമലാ ഭായി അഥവാ ലക്ഷ്മി വിലാസത്തിലെ കൊലപാതകമാണ് കൃതി. നാടുകടത്തപ്പെട്ട സ്വദേശാഭിമാനിക്ക് അഭയം നൽകിയതും ഇവരായിരുന്നു.
1946- ഗെർഹാർട്ട് ഹോഫ്റ്റ്മാൻ.. 1912 ലെ സാഹിത്യ നോബൽ നേടിയ ജർമൻ നാടകകൃത്ത്..
1947- കുഞ്ഞു ലക്ഷ്മി കെട്ടിലമ്മ – കണ്ണൂർക്കാരി – പ്രശസ്ത എഴുത്തുകാരി. കുട്ടമത്തിന്റ കേരള ചന്ദ്രികയിൽ രചനകൾ പ്രസിദ്ധീകരിച്ചു..
1948- ലൂയിസ് ലുമിയർ- ആദ്യ ചലച്ചിത്ര നിർമാതാക്കളിൽ ഒരാൾ (1895)..
1961- കാൾ ജംഗ്‌.. സ്വിസ് മനഃശാസ്ത്രഞ്ജൻ.. അപഗ്രഥന മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്..
1968- റോബർട്ട് കെന്നഡി – തലേന്ന് പാലസ്തീൻ അക്രമിയിൽ നിന്ന് വെടിയേറ്റ യു എസ് പ്രസിഡണ്ട് സ്ഥാനാർഥി..
1984 -ജർണയിൽ സിങ്ങ് ഭിന്ദ്രൻ വാല.. operation blue star നിടയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വാദിയായ സിക്ക് ഭീകരൻ.
1986- മസ്തി വെങ്കടേശ്വര അയ്യങ്കാർ – കന്നട സാഹിത്യകാരൻ.. ജനനവും ഇതേ തിയ്യതി തന്നെ …
1986- എൻ.കെ.ശേഷൻ… മുൻ MLA… മുൻ കേരള ധനകാര്യ മന്ത്രി..
2016- വിക്റ്റർ കോർച്ച്നോയി.. റഷ്യൻ ഗ്രാൻഡ് മാസ്റ്റർ…

(സംശോധകൻ.. കോശി ജോൺ .എറണാകുളം )

‘വായു മലിനീകരണത്തെ ചെറുക്കുക’ ; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം. ‘വായു മലിനീകരണത്തെ ചെറുക്കുക’ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രധാന്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും പരിസ്ഥിതി സൗഹൃദ നയങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും മനുഷ്യജീവിതത്തില്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തെങ്കിലും ആഗോളവത്കരണവും പരിസ്ഥിതിയെ തകിടം മറിക്കുന്ന വ്യാവസായങ്ങളും വിഭവചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്നത് തുടരുകയാണ്.ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപിന് തന്നെ പ്രധാന ഭീഷണിയാണ് അന്തരീക്ഷ മലിനീകരണം. അതു കൊണ്ട് തന്നെയാണ് വായുമലിനീകരണത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി ഇത്തവണ പരിസ്ഥിതിദിനം ആചരിക്കുന്നത്. ഗാർഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മൂലം പത്തിൽ 9 പേരും അശുദ്ധവായു ശ്വസിക്കുന്നു എന്നാണ് കണക്ക്.അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാൻ സാധിക്കുകയില്ല. എന്നാൽ മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, എന്നിവ വഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ദേശീയ വായു ശുദ്ധീകരണ പദ്ധതിയടക്കം സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ദതികളും വായു മലിനീകരണത്തിന്റെ തോത് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ചരിത്രത്തിൽ ഇന്ന്: മെയ് 2

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

International scurvy awareness day- വിറ്റാമിൻ സി യുടെ കുറവ് കൊണ്ടുണ്ടാകുന്ന ശീതപിത്തം/ചൊരിക്കരപ്പൻ/ രക്തപിത്തം (scurvy) എന്ന അസുഖത്തിന് എതിരെയുള്ള അവബോധം ആണ് പ്രധാന ലക്ഷ്യം..

World tuna day… ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 2017 മുതൽ ആചരിക്കുന്നു. ട്യൂണ മത്സ്യങ്ങളുടെ പരിരക്ഷ ആണ് പ്രധാന ലക്ഷ്യം…

World Password day.. മേയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച യാണ് ഇതു ആചരിക്കുന്നത്.. രഹസ്യ സൂചക പദത്തിന്റെ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ദിനം.. ഇന്റൽ ന്റെ ആഭിമുഖ്യത്തിൽ 2013 മുതൽ ആചരിക്കുന്നു…

1497- പര്യവേക്ഷകൻ ജോൺ കാബട്ട് അറ്റ്ലാന്റിക്കിന് കുറുകെ പുതിയ രാജ്യങ്ങൾ തേടി ബ്രിസ്റ്റോളിൽ നിന്നു പര്യടനം തുടങ്ങി..

1780- വില്യം ഹെർഷെൽ, ദ്വി നക്ഷത്രമായ Xi Ursae majoris കണ്ടെത്തി…

1887- ഹന്നിബൽ ഗുഡ്വിൻ, ചലച്ചിത്ര ഛായാഗ്രഹണതിനുള്ള ഫിലിം പേറ്റന്റ് ചെയ്തു…

1900- ജോർജ് ബർണാഡ് ഷായുടെ you never can tell ലണ്ടൻ തീയ്യറ്ററിൽ പ്രദർശിപ്പിച്ചു..

1916.. 28 മത് USA പ്രസിഡണ്ട് വുഡ്രോ വിൽസൺ Harrison drug act ൽ ഒപ്പുവച്ചു…

1932- പുലിറ്റ്‌സർ സമ്മാനം, ഗുഡ് എർത്ത് എന്ന പുസ്തകത്തിനു പേൾ എസ്. ബക്കിന്‌ ലഭിച്ചു…

1933- ജർമനിയിൽ ഹിറ്റ്ലർ, തൊഴിലാളി സംഘടനകൾ നിരോധിച്ചു..

1945- രണ്ടാം ലോക മഹായുദ്ധം.. ജർമൻ സൈന്യം പിൻവാങ്ങി. ബർലിൻ USSR നിയന്ത്രണത്തിലേക്ക്…

1949- Death of a Sales man എന്ന കൃതിക്ക് ആർതർ മില്ലറിന് പുലിറ്റ്സർ സമ്മാനം ലഭിച്ചു..

1952- ലോകത്തിലെ ആദ്യ ജെറ്റ് ലണ്ടൻ – ജോഹന്നസ് ബർഗ് യാത്ര നടത്തി..

1953- ഹുസൈൻ ഒന്നാമൻ, ജോർദാൻ രാജാവായി ചുമതലയേറ്റു…

1961… ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി അമരാവതിയിൽ കുടിയിറക്ക് തുടങ്ങി…

1968- ലോക് സഭ പബ്ലിക്ക് പ്രോവിഡണ്ട് ഫണ്ട് ബിൽ പാസാക്കി…

1982- ഇംഗ്ലണ്ട്- അർജൻറിന ഫോക്ക്ലൻഡ് യുദ്ധം… 350 ലേറെ യാത്രക്കാരുണ്ടായിരുന്ന അർജന്റീനിയൻ കപ്പലിനെ ഇംഗ്ലിഷ് മുങ്ങിക്കപ്പൽ മുക്കി..

1989- ഹംഗറി – ആസ്ത്രിയ അതിർത്തി മതിൽ പൊളിക്കാൻ ആരംഭിച്ചു… കിഴക്കൻ ജർമൻ അഭയാർഥികൾക്ക് രക്ഷാ സൗകര്യം ഒരുക്കി..

1997- 18 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറച്ച് ടോണി ബ്ലയർ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി..

2000- GPS സംവിധാനം, എല്ലാവർക്കുമായി തുറന്നു നൽകി…

2008- മ്യാൻമറിൽ ഒന്നര ലക്ഷത്തിനടുത്ത് മരണം വിതച്ച നർഗിസ് ചുഴലിക്കാറ്റ്..

2011.. അൽഖ്വയ്ദ തിവ്രവാദ സംഘടനയുടെ നേതാവ് ഒസാമ ബിൻ ലാദൻ, പാക്കിസ്ഥാനിലെ അബൊട്ടാബാദിൽ വച്ച് കൊല്ലപ്പെട്ടു..

2013 – ഇന്ത്യക്കാരനായ സരബ് ജിത് സിങ് പാക്ക് ജയിലിൽ അക്രമികളാൽ കൊല്ലപ്പെട്ടു..

2018- ഇൻഡ്യയിലെ കാൻപൂർ നഗരത്തെ ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരമായി, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു…

ജനനം

1797.. അബ്രഹാം ജസ്‌നർ.. കനേഡിയൻ ശാസ്ത്രജ്ഞൻ.. മണ്ണെണ്ണ കണ്ടു പിടിച്ചു..

1844- എലിയാഹ്‌ മക് കോയി.. 57 അമേരിക്കൻ പേറ്റന്റിന് ഉടമ…

1859 .. ജെറാം കെ ജറോം- ഇംഗ്ലീഷ് സാഹിത്യകാരൻ

1908- പ്രഫുല്ല ചാക്കി.. സ്വാതന്ത്യ സമര വിപ്ലവ നേതാവ്.. പോലീസ് പിടിയിലാകും എന്നു ഉറപ്പായപ്പോൾ സ്വയം വെടിവച്ച് മരിച്ചു..

1912- വക്കം അബ്ദുൽ ഖാദർ… സ്വാതന്ത്യ സമര സേനാനി, സാഹിത്യകാരൻ…

1920- വസന്ത് റാവു ദേശ് പാണ്ഡേ.. പിന്നണി ഗായകൻ, സിത്താർ വിദഗ്ധൻ..

1921- സത്യജിത് റായ്.. ലോക സിനിമാ രംഗത്തിന് ഇന്ത്യയുടെ സംഭാവന..1992 ൽ രാഷ്ട്രം ഭാരതരത്നം നൽകി ആ ആദരിച്ചു..

1969- ബ്രയാൻ ലാറ , വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരൻ… ടെസ്റ്റ് ക്രിക്കറ്റിലെ ഏക ക്വാഡ്രാപ്പിൾ 400 * സെഞ്ചറിയുടെ ഉടമ…

1975- ഡേവിഡ് ബക്കാം… ബ്രിട്ടീഷ് ഫുട്ബോൾ താരം …

ചരമം

1519.. ലിയോനാർഡോ ഡാവിഞ്ചി .. ഇറ്റാലിയൻ ചിത്രകാരൻ.. ബഹുമുഖ പ്രതിഭ.. ശാസ്ത്രകാരൻ, തത്വ ചിന്തകൻ…

1915- ക്ലാര ഇമർവാഹർ- രസതന്ത്രത്തിന് ജർമനിയിൽ, ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ ആദ്യ വനിത…

1945- മാർട്ടിൻ ബോർമാൻ – ഹിറ്റ്ലറുടെ സന്തത സഹചാരി, ആത്മഹത്യ ചെയതു എന്ന് കരുതുന്നു..

2005- വീ കിം വീ- സിംഗപ്പൂരിന്റെ 4 മത് പ്രസിഡന്റ്…

2016.. ബൽരാജ് മധോക്ക്.. RSS ന്റെ ജമ്മു കശ്മീരിലെ സ്ഥാപക നേതാവ്…

2018- കോട്ടയം പുഷ്പനാഥ്… കേരളത്തിലെ ഷെർലോക് ഹോംസ്.. മലയാളത്തിന് നിരവധി ഡിറ്റക്ടീവ് നോവലുകൾ സംഭാവന നൽകി.

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 26 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

ലോക ബൗദ്ധിക സ്വത്തവകാശ ദിനം.. WIPO യുടെ ആഭിമുഖ്യത്തിൽ 2000 മുതൽ ആചരിക്കുന്നു..

ചെർണോബിൽ ആണവ ദുരന്ത ദിനം… 1986 ലെ ആണവ ദുരന്തത്തിന്റെ ഓർമയ്ക്ക്…

ഹോൺ വിമുക്ത ദിനം.. ശബ്ദ മലിനീകരണത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം…

1514- നിക്കൊളാസ് കോപ്പർണിക്കസ് ശനി ഗ്രഹത്തെക്കുറിച്ചുള്ള ആദ്യ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചു..
1654- ബ്രസീലിൽ നിന്നു ജൂതന്മാരെ പുറത്താക്കി…
1841- ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നായ ബോംബെ ഗസറ്റ്, മിനുസമുള്ള സിൽക്ക് പേപ്പറിൽ അച്ചടിക്കുവാൻ തുടങ്ങി..
1933- ഗസ്റ്റപ്പോ എന്ന രഹസ്യ പോലീസ് ജർമനിയിൽ സ്ഥാപിതമായി..
1947- മധ്യ പ്രദേശിലെ നേപാ നഗറിൽ ഇന്ത്യയിലെ ആദ്യ ന്യൂസ് പ്രിൻറ് നിർമാണം തുടങ്ങി.
1964- ടാൻഗ്യാനിക്കയും സാൻസിബാറും ചേർന്ന് ടാൻസാനിയ നിലവിൽ വന്നു…
1982- ഫാൾക് ലാൻഡ് യുദ്ധത്തിൽ അർജന്റീന, ബ്രിട്ടന് കീഴടങ്ങി..
1986… ചെർണോബിൽ ദുരന്തം – USSR ലെ ന്യൂക്ലിയർ ദുരന്തം.. റിയാക്ടർ പൊട്ടിത്തെറിച്ച് 31 മരണം .. നിരവധി പേർ ആണവ ഭീഷണിയിൽ..
1987- ഇ.കെ.നായനാർ രണ്ടാം വട്ടവും കേരള മുഖ്യമന്ത്രിയായി..
1994- ദക്ഷിണാഫ്രിക്കയിൽ ആദ്യത്തെ വർണ വിവേചന രഹിത തെരഞ്ഞെടുപ്പ്.. ഡോ. നോമാസ പൈന്റിൻ വോട്ടു ചെയ്ത ആദ്യത്തെ കറുത്ത വംശജൻ ആയി…
2005- അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന്, സിറിയ, ലേബനനിൽ നിന്ന്‌ പിൻവാങ്ങി..

ജനനം
121- മാർക്കസ് ഔറേലിയസ്.. റോമൻ ചക്രവർത്തി (161-180)..
1798.. യൂജിൻ ഡെലോ ക്രോയിക്സ്… ഫ്രഞ്ച് റൊമാന്റിക് ചിത്രകാരൻ..
1873- തരവത്ത് അമ്മാളു അമ്മ- മലയാള സാഹിത്യകാരി.. മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യ അപസർപ്പക നോവലായ കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം ഇവർ എഴുതിയതാണ്… നാടുകടത്തപ്പെട്ട സ്വദേശാഭിമാനിക്ക് അഭയം നൽകിയതും ഇവരാണെന്ന് പറയുന്നു..
1900- ചാൾസ് ഫ്രെഡറിക് റിക്ടർ – അമേരിക്കൻ ഭൂകമ്പശാസ്ത്രജ്ഞൻ.. ഭൂകമ്പ തീവ്രത അളക്കാനുള്ള റിക്ടർ സ്കെയിൽ കണ്ടു പിടിച്ചു..
1927- ഡേയിം ആൻ മക് ലാരെൻ – കൃത്രിമ ഗർഭധാരണ (IVF) രംഗത്ത് നിരവധി ഗവേഷണങ്ങൾ നടത്തിയ പ്രതിഭ…
1932- മൈക്കിൾ സ്മിത്ത് – site directed mutagenesis വികസിപ്പിച്ചെടുത്ത ബ്രിട്ടീഷ് കനേഡിയൻ ശാസ്ത്രഞൻ.. 1993ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനം…
1938- നീല പത്മനാഭൻ – തിരുവനന്തപുരം സ്വദേശിയായ പ്രശസ്ത മലയാള.. തമിഴ് സാഹിത്യകാരൻ.. വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി (2003)..
1947- കലാമണ്ഡലം രാം മോഹൻ – കഥകളി, കൂത്ത്, കൂടിയാട്ടം തുടങ്ങിയവയുടെ കോപ്പുകൾക്ക് ഭംഗി നൽകുന്നതിന് വലിയ സംഭാവന നൽകിയ വ്യക്തി..
1950- എൽ.ശങ്കർ… ഇൻഡോ അമേരിക്കൻ വയലിനിസ്റ്റ്…
1977- റൊക്സാനാ സാബേരി – ജപ്പാനിസ് – ഇറാനിയൻ വംശജയായ യു എസ് പത്രപ്രവർത്തക. ഇറാനിൽ വച്ച് ചാര പ്രവർത്തനം നടത്തി എന്ന കുറ്റത്തിന് 2009 ജനുവരിയിൽ തടവിലായെങ്കിലും മേയിൽ കുറ്റവിമുക്തയാക്കപ്പെട്ടു…
1989- ടിന്റു ലൂക്ക – മലയാളി ഒളിമ്പ്യൻ അത്‌ലറ്റ് .. പി.ടി. ഉഷയുടെ ശിഷ്യ…

ചരമം
1558- ജീൻ ഫ്രാൻകോയ്‌സ് ഫെർനെൽ – ശരീര ശാസ്ത്രത്തിലുള്ള പഠനത്തിൽ അതുല്യൻ.. നട്ടെല്ലിലെ രക്ത കുഴലിന്റെ പ്രവർത്തനം ആദ്യമായി വിശദീകരിച്ച പ്രതിഭ..
1865- ജോൺ വിൽക്സ് ബൂത്ത്.. അമേരിക്കൻ പ്രസിഡണ്ട് അബ്രഹാം ലിങ്കന്റെ കൊലയാളി.. സുരക്ഷാ സൈനികർ വെടിവച്ച് കൊന്നു…
1897.. മനൊൻമണിയം പി സുന്ദരം പിള്ള – തമിഴ് ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി.. ചരിത്ര പണ്ഡിതൻ – സാമൂഹ്യ പരിഷ്കർത്താവ്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിച്ചു.. 1894ൽ റായ് ബഹദൂർ സ്ഥാനം ലഭിച്ചു.
1910.. ബ്യോൺ സ്റ്റീ ബോൺസൺ.. 1903 ൽ സാഹിത്യ നോബൽ നേടിയ നോർവേക്കാരൻ.. നോർവേ ദേശീയ ഗാനത്തിന്റെ രചയിതാവ്.
1920- ശ്രീനിവാസ രാമാനുജം – ലോക പ്രശസ്തനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ..
1945- കെ.കെ. കുഞ്ചു പിള്ള.. സ്വാതന്ത്യ സമര സേനാനി – കവി – ദേശഭക്തി ഗാനമായ പൗരബോധമുള്ളവരെ – വഞ്ചിനാടിൻ മക്കളെ എഴുതിയ കവി..
1951- അർനോൾഡ് സൊമ്മർഫെൽഡ്.. 84 തവണ നോമിനേഷൻ ലഭിച്ചിട്ടും നോബേൽ ലഭിക്കാതിരുന്ന ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ – ക്വാണ്ടം ഫിസിക്സിൽ നിരവധി സംഭാവന നൽകി..
1957- ഗിച്ചിൻ ഫുനാകോഷി.. ആധുനിക കരാട്ടെയുടെ പിതാവ്… ഷോട്ടോകാൻ കരാട്ടെ-ഡോ യുടെ സ്ഥാപകൻ..
1960- രാജശേഖർ ബസു- ബംഗാളി നോവലിസ്റ്റ്.. പരശുരാം എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നു..
1961.. ഹരി സിംഗ്- ജമ്മു കാശ്മീരിലെ അവസാന രാജാവ് – കാശ്മീർ – ഇന്ത്യ ലയന കരാർ ഒപ്പിട്ട രാജാവ്..
1987- ശങ്കർ സിങ് രഘു വംശി… പ്രശസ്ത സംഗീത സംവിധായകൻ
2010.. വർക്കല രാധാകൃഷ്ണൻ – കേരള നിയമസഭാ മുൻ സ്പീക്കർ – മുൻ ലോക്‌സഭാംഗം – പ്രശസ്ത നിയമജ്ഞൻ – CPI(M) നേതാവ് – പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് കൊല്ലപ്പെട്ടു
(സംശോധകൻ.. കോശി ജോൺ – എറണാകുളം)

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 25 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ഏപ്രിലിലെ നാലാമത്തെ വ്യാഴം.. ബാല തൊഴിൽ പരിചയ ദിനം

ലോക മലേറിയ ദിനം.. WHO യുടെ നേത്രത്വത്തിൽ 2007 മുതൽ ആചരിക്കുന്നു.. മലേറിയ നിയന്ത്രണവിധേയമാക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം..

ലോക ഡി എൻ എ ദിനം.. 1953 ൽ ഇന്നേ ദിവസം ഫ്രാൻസ് ക്രിക്ക്, ജയിംസ് വാട്സൺ എന്നിവർ ചേർന്ന് ഡി എൻ എ യുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചു ശാസ്ത്ര ലേഖനം പ്രസിദ്ധീകരിച്ചതിന്റെ ഓർമക്ക്..

മാതാപിതാക്കളുടെ ഒറ്റപ്പെടുത്തൽ ബോധവൽക്കരണ ദിനം (PAAD) (Parential Alienation Awareness Day) .. മാതാപിതാക്കൾ വേർപിരിഞ്ഞ് ജീവിക്കുമ്പോൾ കുട്ടികൾക്കു ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങൾ ഓർമിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം..

World penguin day..പെൻഗ്വിനുകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ദിനം..

1859- ബ്രിട്ടൻ – ഫ്രാൻസ് സംയുക്തമായി സൂയസ് കനാൽ പണി തുടങ്ങി..
1886- മനഃശാസ്ത്രത്തിന്റെ പിതാവ്, സിഗ്മണ്ട് ഫ്രോഡ്സ്, വിയന്നയിൽ പ്രാക്ടിസ് ആരംഭിച്ചു..
1901- USA യിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബ്ബന്ധമാക്കുന്ന പദ്ധതിക്കു ന്യൂയോർക്കിൽ തുടക്കം കുറിച്ചു..
1925- പോൾ വോൻ ഹിൻഡൻബർഗ്, ജർമൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു..
1948… കൊച്ചി പ്രജാമണ്ഡലം പിരിച്ച് വിട്ട് കോൺഗ്രസിൽ ചേർന്നു..
1954- സിലികണിൽ നിന്നും ആദ്യത്തെ സോളാർ ബാറ്ററി നിർമിച്ചതായി ബെൽ ലാബ് പ്രഖ്യാപിച്ചു..
1958- പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ ചിത്രം കേരള നിയമസഭയിൽ അനാച്ഛാദനം ചെയ്തു ..
1960- അമേരിക്കൻ മുങ്ങികപ്പലായ USS ട്രൈറ്റൻ , 60 ദിവസവും 21 മണിക്കൂറും എടുത്ത് ലോകം വലം വയ്ക്കുന്ന ആദ്യ മുങ്ങിക്കപ്പലായി…ക്
1961- ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ പേറ്റന്റ് റോബർട്ട് നോയിസിന് ലഭിച്ചു..
1962- അമേരിക്കയുടെ റേഞ്ചർ ഉപഗ്രഹം, ചന്ദ്രനിൽ ഇറങ്ങി…
1975- മാരിയോ സോറസിന്റെ സോഷ്യലിസ്റ് പാർട്ടി പോർച്ചുഗൽ തിരഞ്ഞെടുപ്പു ജയിച്ചു..
1977- അടിയന്തിരാവസ്ഥ – രാജൻ കേസ്.. മുഖ്യമന്ത്രി കെ. കരുണാകരൻ രാജി വച്ചു….
1979- ഇസ്രയേലും ഈജിപ്തും തമ്മിലുള്ള സമാധാന കരാർ പ്രാബല്യത്തിലായി..
1982- ഇസ്രായേൽ , സീനായിൽ നിന്നു പൂർണമായി പിന്മാറി
1990- ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി..
1990- മുൻ ഇന്ത്യൻ നായകനും ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരവും തളരാത്ത പോരാളി യുമായ പാതി മലയാളി അനിൽ കുംബ്ലെ അന്താരാഷ്ട്ര ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു..
1993- റഷ്യ, ബോറിസ് യെൽസിനെ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു…
1994- മലേഷ്യൻ രാജാവ് അസ്ലൻ ഷാ രാജി വെച്ചു..
2005- ബൾഗേറിയയും റോമാനിയയും യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള കരാറിൽ ഒപ്പു വെച്ചു…
2015- നേപ്പാളിൽ 7.8 തീവ്രതയുള്ള ഭൂമി കുലുക്കം.. 8000 ലേറെ മരണം

ജനനം
1628- സർ വില്യം ടെമ്പിൾ – ബ്രിട്ടീഷ് നയതന്ത്രജ്ഞനും ഉപന്യാസകാരനും.. ചാൾസ് രണ്ടാമൻ രാജാവിന്റെ ഉപദേഷ്ടാവ്..
1849- ഫെലിക്സ് ക്ലൈൻ. ജർമൻ ഗണിത ശാസ്ത്രജ്ഞൻ .. എർലാംഗർ പ്രോഗ്രാം എന്നറിയപ്പെടുന്ന ആധുനിക ജ്യാമിതിക്ക് രൂപം നൽകി…
1874 – ഗുഗ്ലിമോ മാർക്കോണി… ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ. ലോക വാർത്താവിനിമയ രംഗത്തെ വഴിത്തിരിവായ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കമ്പിയില്ലാ കമ്പി എന്ന ആശയ വിനിമയ സംഹിതയ്ക്ക് രൂപം നൽകി.. ഭൗതിക ശാസ്ത്ര നോബൽ ജേതാവ് (1909)..
1906.. പുതുമൈപിത്തൻ. തമിഴ് സാഹിത്യ കാരൻ.. യഥാർഥ പേര് സി. വിരുദാചലം.. പുരോഗമനാശയങ്ങളുടെ വക്താവ്…
1909- വി.ആർ. കൃഷ്ണനെഴുത്തച്ചൻ – സ്വാതന്ത്ര്യ സമര സേനാനി, കൊച്ചി രാജ്യ പ്രജാ മണ്ഡല സ്ഥാപക ജനറൽ സെക്രട്ടറി..
1927- ആൽബർട്ട് ഉദർസോ- ഫ്രഞ്ച് കാർട്ടൂണിസ്റ്റ്.. ആസ്റ്ററിക്‌സ് കാർട്ടൂണിന്റെ തിരക്കഥാകൃത്ത്..
1947.. യോഹാൻ ക്രൈഫ് – ഡച്ച് ഫുട്ബാൾ ഇതിഹാസം..
1952- ഹൈദർ അൽ-അബാദി. ഇറാഖ് പ്രധാനമന്ത്രി (2014-2018)
1958- ടി.എ. റസാഖ് – പ്രശസ്ത മലയാളം തിരക്കഥാ കൃത്ത്.. 1996 ലും 2002ലും മികച്ച കഥയ്ക്കുള്ള കേരള ഫിലിം അവാർഡ് ജേതാവ്…
1969- ഐ.എം വിജയൻ – ഇന്ത്യൻ ഫുട്ബാളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന മലയാളി – തൃശൂർ സ്വദേശി… 2003ലെ അർജുന അവാർഡ് ജേതാവ്..
1970- ശരണ്യ പൊൻവണ്ണൻ – മലയാള ചലച്ചിത്ര നടി.. പഴയ കാല സംവിധായകൻ എ.ബി. രാജിന്റെ പുത്രി…
1989- ഗേധുൻ ചോയ്‌ക്യി നിയ്മാ – 11മത് പഞ്ചൻ ലാമ.

ചരമം
68- വി.മർക്കോസ് – ആഫ്രിക്കയിൽ ക്രിസ്തു മതം സ്ഥാപിച്ചു… അലക്സാന്ദ്രിയയിലെ ആദ്യ പോപ്പ്.
1644- ചോങ്സെൻ – മിങ് രാജവംശത്തിലെ അവസാന രാജാവ്… യുദ്ധത്തിൽ പിടിക്കപ്പെടുമെന്നു ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്തു..
1744- ആൻഡേഴ്സ് സെൽഷ്യസ് – സ്വീഡിഷ് ശാസ്ത്രജ്ഞൻ,ജ്യോതി ശാസ്ത്രജ്ഞൻ.. ഊഷ്മാവ് അളക്കാനുള്ള സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചു…
1893- ഡോ.ഹെർമൻ ഗുണ്ടർട്ട് – ജർമൻ മിഷനറി- ഭാഷാ പണ്ഡിതൻ – കേരളത്തിൽ സേവനമനുഷ്ഠിച്ചു.. മലയാളാ ഭാഷാ വ്യാകരണം.. ഇംഗ്ലിഷ്-മലയാളം നിഘണ്ടു.. മലയാള ബൈബിൾ എന്നിവ കൈരളിക്ക് സംഭാവന നൽകി..
1960- അമാനുള്ള – മുൻ അഫ്‌ഗാൻ രാജാവ്.. (1919- 1928)
1987- കെ. രാഘവൻ പിള്ള – മലയാള സാഹിത്യ നിരൂപകൻ – എഴുത്തുകാരൻ.. 1969ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി..
1995- കെ. ജി. മാരാർ – കെ. ഗംഗാധര മാരാർ – കണ്ണൂർ സ്വദേശി – ബി.ജെ പി യുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാൾ..
2005- സ്വാമി രംഗനാഥാനന്ദ.. ശ്രീരാമകൃഷ്ണ മിഷന്റെ 13 മത് അദ്ധ്യക്ഷൻ – രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നു…
2009- കലാമണ്ഡലം കേശവൻ – വാദ്യകലാകാരൻ.. സാഹിത്യകാരൻ.. കഥാനായകൻ ഉൾപ്പടെ വിവിധ സിനിമകളിലും അഭിനയിച്ചു..
2014- മേജർ മുകുന്ദ് വരദരാജൻ – കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച യുവ സൈനികൻ… 2014 ൽ രാജ്യം അശോക ചക്രം നൽകി ആദരിച്ചു.
(സംശോധകൻ – കോശി ജോൺ – എറണാകുളം)

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 24 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

ഇന്ന് ദേശീയ പഞ്ചായത്ത് രാജ് ദിനം. 1993 ൽ ദേശീയ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിന്റെ ഓർമക്ക്..

National women political empowerment day (ദേശീയ സ്ത്രീ രാഷ്ട്രീയ ശാക്തീകരണ ദിനം).. ദേശീയ പഞ്ചായത്ത് രാജ് നിയമത്തിൽ സ്ത്രീകൾക്ക് മൂന്നിൽ ഒന്നു പ്രാതിനിധ്യം നൽകിയതിന്റെ ഓർമയ്ക്ക്…

World day for laboratory animals.. ( ലോക പരീക്ഷണ മൃഗ ദിനം).. PETA യുടെ ആഭിമുഖ്യത്തിൽ 1980 മുതൽ ആചരിക്കുന്നു..

International noice awareness day.. 1996 മുതൽ സി.എച്ച്. സി എന്ന സംഘടനയുടെ നേതൃത്വത്തിൽ ആചരിക്കുന്നു.. അമിതമായ ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചു അവബോധം വരുത്തുകയാണ് ലക്ഷ്യം…

world menengetis day.. മസ്തിഷ്ക ചർമ്മവീക്കത്തിനെതിരെ ആളുകളിൽ അവബോധം ഉണ്ടാക്കുന്നതിന്….2008 മുതൽ ആചരിക്കുന്നു…

world stationary day

മാനവ ഏകതാ ദിനം… നിരങ്കാരികളുടെ ആത്മീയ ഗുരു ബാബ ഗുർബച്ചൻ സിങ്ങിന്റെ ദേഹവിയോഗത്തിന്റെ ഓർമയ്ക്ക്…

1704- USA യിലെ ആദ്യ പത്രം Boston News- Letter പുറത്തിറങ്ങി..
1748- ഒന്നാം കർണാടിക് ( ഫ്രഞ്ച് – ബ്രിട്ടിഷ് ) യുദ്ധം അവസാനിപ്പിക്കാൻ കാരണമായ Aix- la- chapple (അയക്സ് – ലാ – ചാപ്പൽ ) ഒത്തുതീർപ്പ് ചർച്ച തുടങ്ങി…
1872- ഇറ്റലിയിലെ വേസുവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചു..
1888- ജോർജ് ഈസ്റ്റ്മാൻ, ഈസ്റ്റ്മാൻ കൊഡാക് കമ്പനി സ്ഥാപിച്ചു…
1913- അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം – വൂൾവർത് ബിൽഡിങ്- ന്യൂയോർക്കിൽ തുറന്നു…
1928- ജലാന്തർ ഭാഗത്തെ ആഴം അളക്കുന്ന ഫാതോമീറ്റർ പേറ്റന്റ് ചെയ്തു…
1929- ഇംഗ്ളണ്ടിൽ നിന്ന് ഇന്ത്യയിലേക്കു നിർത്താതെ പറക്കുന്ന ആദ്യ വിമാനം പുറപ്പെട്ടു..
1967- സോയൂസ് 1 ബഹിരാകാശ പേടകം ഭൂമിയിൽ തകർന്ന് വീണു വ്ലാഡിമിർ കോമറേവ് കൊല്ലപ്പെട്ടു..
1968- മൗറീഷ്യസ്, ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായി..
1990- ബഹിരാകാശത്തെ ഭീമൻ ടെലസ്കോപ്പ് ഹബിൾ, അമേരിക്ക വിക്ഷേപിച്ചു…
2004- ലിബിയയ്ക്ക് എതിരായ സാമ്പത്തിക ഉപരോധം, അമേരിക്ക പിൻവലിച്ചു..
2005- റോമൻ കത്തോലിക്ക സഭയുടെ 265 മത് മാർപ്പാപ്പ ആയി, ബെനഡിക്ട് പതിനാറാമൻ ചുമതലയേറ്റു…
2006 – ഗ്യാനേന്ദ്ര രാജാവ്,.2002 ൽ പിരിച്ചുവിട്ട നേപ്പാൾ പാർലമെന്റ് പുനഃസ്ഥാപിച്ചു..
2016… രാജ്യത്തെ ആദ്യ ചെറു ബാങ്കായ Capital small finance bank, ജലന്ധറിൽ പ്രവർത്തനം തുടങ്ങി…

ജനനം
1581- വിൻസെന്റ് ഡി പോൾ – ഫ്രഞ്ച് വംശജൻ.. റോമൻ കത്തോലിക്ക സഭ വിശുദ്ധൻ ആയി പ്രഖ്യാപിച്ച പുണ്യദേഹം..
1620- ജോൺ ഗ്രൗന്റ്- ജനസംഖ്യാ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്…
1743- എഡ്മണ്ട് കാർട്റൈറ്റ് – പവർ ലൂം കണ്ടു പിടിച്ച വ്യക്തി..
1899- ഓസ്കാർ സാറിസ്കി – ബീജഗണിത ജ്യാമിതിയുടെ ( algebraic geometry) ഉപജ്ഞാതാവ്..
1908- വയലറ്റ് ഹരി ആൽവ – രാജ്യസഭയുടെ രണ്ടാമത് ഡെപ്യൂട്ടി ചെയർമാൻ ( 1962 – 69) ഹൈക്കോടതിയിൽ വാദിച്ച പ്രഥമ വനിതാ അഭിഭാഷക. പത്രപ്രവർത്തക..
1929- രാജ് കുമാർ.. കന്നട സിനിമയിലെ ഇതിഹാസ താരം.. അണ്ണാവരു എന്നറിയപ്പെടുന്നു. 2000 ജൂലൈ 30 ന് വീരപ്പൻ കാട്ടിലേക്ക് തട്ടിക്കൊണ്ട് പോയി.. പത്മഭൂഷൺ, ഫാൽക്കെ അവാർഡുകൾ കിട്ടി…
1929- ഷമ്മി .. നർഗിസ് രബദി – ബോളിവുഡ് നടി..
1933- നെബോറു കരാഷിമ – ജപ്പാൻ ചരിത്രകാരൻ, എഴുത്തുകാരൻ.. മദ്രാസ് സർവകലാശാലയിൽ ദക്ഷിണേഷ്യൻ ഭാഷാ പഠനത്തിന് ഡോക്ടറേറ്റും പത്മശ്രീയും ലഭിച്ചു…
1934- ഡി. ജയകാന്തൻ- തമിഴ് സാഹിത്യകാരൻ.. 2002 ൽ ജ്ഞാനപീഠം ലഭിച്ചു…
1939- മീരാ കൊസമ്പി – ഇന്ത്യൻ സാമൂഹിക ശാസ്ത്രജ്ഞ, ഗ്രന്ഥ രചയിതാവ്.. സ്ത്രീ സ്വാതന്ത്ര്യ വാദിയായ പണ്ഡിത രമാബായിയുടെ പ്രവൃത്തികളിൽ പ്രചോദിതയായി..
1946- എ.വി. താമരാക്ഷൻ – മുൻ MLA, RSP നേതാവ്..
1971- കുമാർ ധർമസേന- മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം.. വിരമിച്ച ശേഷം അന്താരാഷ്ട്ര അമ്പയർ..
1973- സച്ചിൻ രമേഷ് തെൻഡുൽക്കർ.. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം… മാസ്റ്റർ ബ്ലാസ്റ്റർ.. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറിയ്‌ക്കുടമ. ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറിക്കുടമ… 463 ഏകദിനങ്ങളിലായി 18426 ഉം , 200 ടെസ്റ്റുകളിലായി 15921 റൺസുകൾക്കുടമ. 2014ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചു.. ഭാരതരത്നം ലഭിച്ച ഏക കായിക താരം… രാജ്യസഭാ MP… തന്റെ 6 വർഷത്തെ രാജ്യ സഭാ ഓണറേറിയം മുഴുവൻ പ്രധാനമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മനുഷ്യ സ്നേഹി..

ചരമം
1731- ഡാനിയൽ ഡെഫോ – ഇംഗ്ലീഷ് സാഹിത്യകാരൻ.. റോബിൻസൺ ക്രൂസോ എന്ന പ്രശസ്ത കൃതിയുടെ സൃഷ്ടാവ്…
1934- സർ.സി. ശങ്കരൻ നായർ – ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ ഏക മലയാളി.. (1897 ൽ അമരാവതി) പാലക്കാട് സ്വദേശി…
1972- ജമിനി റോയ്- പ്രശസ്ത ചിത്രകാരൻ.. പദ്മഭൂഷൻ ജേതാവ് (1954).. രവീന്ദ്രനാഥ് ടാഗോറിന്റെ ശിഷ്യൻ…
1974- രാംധാരി സിങ് ദിൻകർ – ഹിന്ദി സാഹിത്യകാരൻ.. 1972 ൽ ജ്ഞാനപീഠം ലഭിച്ചു..
1974- നന്ദനാർ – പി.സി.ഗോപാലൻ.. മലപ്പുറം സ്വദേശി – സൈനിക മേഖല അടിസ്ഥാനമാക്കി കൃതികൾ രചിച്ച മലയാള സാഹിത്യകാരൻ.. ആത്മാവിന്റെ നോവുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു..
1993- ഒലിവർ ടാംബോ.. ദക്ഷിണാഫ്രിക്കയിലെ വർണ വിവേചേന വിരുദ്ധ സമര പോരാളി. ANC യുവജന വിഭാഗം സ്ഥാപകൻ.. ANC പ്രസിഡന്റ് (1967-1991)
2000… കരമന ജനാർദ്ദനൻ നായർ.. അടൂരിന്റെ എലിപ്പത്തായം ഉൾപ്പടെ സമാന്തര സിനിമകൾ വഴി പ്രശസ്തി നേടി…
2011- സത്യ സായി ബാബ- ആത്മീയ ഗുരു..
(സംശോധകൻ – കോശി ജോൺ – എറണാകുളം)