പച്ചവെള്ളം കുടിച്ചാലും തിളപ്പിച്ചവെള്ളം വീണ്ടും ചൂടാക്കി കുടിക്കരുത്! അപകടമാണ്

വെള്ളം ചൂടാക്കി കുടിക്കുന്ന ശീലം ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ തിളപ്പിച്ച ശേഷം അതു വീണ്ടും വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുമത്രേ. തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഈ അപകടത്തിനു പിന്നിലെ കാരണം.

തിളപ്പിച്ച വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി പരിണമിക്കുന്നു. ഇത് ക്യാന്‍സറിന് പോലും കാരണമായേക്കാം. രക്താര്‍ബുദ്ദം, കുടല്‍, ആമാശയ, പാന്‍ക്രിയാസ് ക്യാന്‍സര്‍ എന്നിവയ്ക്ക് ഇത് കാരണമാകും.

ജലത്തില്‍ ഫ്‌ളൂറൈഡിന്റെ അംശ ഉണ്ട്. ഇത് വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ന്യൂറോളജിക്കാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു വിദഗ്ദര്‍ പറയുന്നു. കൂടാതെ ആര്‍സനിക് അടിഞ്ഞ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടയേക്കാം.
Advertisements

മൂത്രത്തിന്റെ നിറം പറയും നിങ്ങള്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന്!

മൂത്രത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും ശാസ്‌ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. ചെറിയ പനി വന്നാല്‍ നമ്മുടെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്. രോഗാവസ്ഥ പോലെയാകും മൂത്രത്തിന്റെ നിറവ്യത്യാസവും ഉണ്ടാകുക. നമ്മുടെ ആയുസ് പോലും നിര്‍ണയിക്കാന്‍ മൂത്രത്തിന്റെ നിറത്തിന് സാധിക്കും.
മൂത്രത്തിന്റെ നിറം നമ്മുടെ ആരോഗ്യത്തെയും ശരീരത്തിലെ രോഗങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ആവശ്യമായ ജലാംശം ശരീരത്തില്‍ എത്തുന്നതിന്റെ തെളിവാണ് നേരിയ മഞ്ഞ നിറമുള്ള മൂത്രം. ആരോഗ്യമുള്ള ശരീരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കൂടുതലായി വെള്ളം എത്തുമ്പോള്‍ തെളിഞ്ഞ നിറവുമുണ്ടാകും.
ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ ഭയക്കേണ്ടതില്ല. ശരീരത്തില്‍ ജലാംശം ഉണ്ടെന്നതിന്റെ തെളിവാണ് ഇളം മഞ്ഞ നിറം. എന്നാല്‍, കൂടുതല്‍ വെള്ളം കുടിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. എന്നാല്‍, കടുംമഞ്ഞ നിറം അപകടകരമാണ്. ആവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലെന്നും പല രോഗങ്ങള്‍ ശരീരത്തെ ബാധിച്ചു എന്നതിന്റെയും തെളിവുമാണ് ഈ നിറം.
കരള്‍ രോഗം, നിര്‍ജജലീകരണം എന്നീ മാരക രോഗങ്ങളുടെ ലക്ഷണമാണ് തവിട്ട് നിറവും ഓറഞ്ച് നിറവും. കടുംമഞ്ഞ നിറം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളെയും സൂചിപ്പിക്കുമ്പോള്‍ മൂത്രാശയ അണുബാധയുടെ സൂചനയാണ് ചുവപ്പ് നിറം. മൂത്രം പതഞ്ഞ് കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ പ്രോട്ടീന്റെ അമിത അളവിനെയാണ് തെളിയിക്കുന്നത്.

മെയ്ക്ക് അപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ അധികവും നമ്മുടെ ശരീരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നു; ശ്രദ്ധിക്കാന്‍ അഞ്ചു കാര്യങ്ങള്‍

ആഘോഷങ്ങള്‍ക്ക് മാത്രം മേയ്ക്ക് അപ്പ് ചെയ്യുന്നതില്‍ നിന്ന് മാറി ദിവസവും പുറത്ത് പോകുമ്പോള്‍ മെയ്ക്ക് അപ്പ് ചെയ്യാനാണ് ഇന്ന് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്.

മെയ്ക്ക് അപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ അധികവും നമ്മുടെ ശരീരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അതിനാല്‍ പുറത്ത് പോകുമ്പോള്‍ മെയ്ക്ക് അപ്പ് പരമാവധി കുറക്കുന്നതാണ് നല്ലത്. മെയ്ക്ക് അപ്പ് ചെയ്യുമ്പോള്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി:

മെയ്ക്ക് അപ്പ് പ്രോഡക്റ്റിന്റെ എക്‌സ്‌പൈറി ഡേറ്റ് എന്നാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

മെയ്ക്ക് അപ്പിനുള്ള സമയം:

സമയം കയ്യില്‍ പിടിച്ച് മെയ്ക്ക് അപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. പലരും ഒഴിവാക്കുമെങ്കിലും, മേയ്ക്ക് അപ്പ് തുടങ്ങും മുന്‍പ് മേയ്ക്ക്അപ്പ് പ്രോഡക്റ്റ് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ചിലസമയങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചര്‍മം സെന്‍സിറ്റീവ് ആയേക്കാം. കഴുത്ത് അല്ലെങ്കില്‍ ചെവിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്ത് നോക്കുക.

ഉപയോഗിക്കുന്ന വസ്തുക്കളുടെ വൃത്തി:

മെയ്ക്ക് അപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മെയ്ക്ക് അപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പതിവായി ഉപയോഗിക്കുന്നവരാണെങ്കില്‍ രണ്ടാഴച കൂടുമ്പോഴെങ്കിലും നിര്‍ബന്ധമായി ബ്രഷ് വൃത്തിയാക്കുക. അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ വൃത്തിയാക്കുക.

അസംസ്കൃത വസ്തുക്കളുടെ പാര്‍ശ്വഫലങ്ങള്‍
വാട്ടര്‍പ്രൂഫ് മസ്‌കാര അമിതമായി ഉപയോഗിക്കരുത്. എല്ലാ ദിവസവും മസ്‌കാര ഉപയോഗിച്ചതിന് ശേഷം മസ്‌ക്കാര അഴിച്ച് കളയുന്നതിനോടൊപ്പം കണ്‍പീലികളും ഊരിപ്പോകും.

ചില പൊടിക്കൈകള്‍:

ലിപ്സ്റ്റിക് ഇടും മുന്‍പ് ലിപ് ലൈനര്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തിയതിന് ശേഷം ലിപ്‌സ്റ്റിക് ഇടുന്ന രീതിയാണ് അധികം പേരും പിന്തുടരുന്നത്. ലിപ് ലൈനിനകത്തും ലിപ് ലൈനര്‍ കൊണ്ട് നിറം നല്‍കിയിട്ട് ലിപ്‌സ്‌ററിക് ഇട്ടാല്‍ കൂടുതല്‍ സമയം നിലനില്‍ക്കും.

ദിവസവും ഒരു മത്തിയെങ്കിലും കഴിക്കണം; പഠനങ്ങള്‍ പറയുന്നത് നിസാരകാര്യമല്ല

മലയാളികളുടെ ഇഷ്‌ട മത്സ്യം ഏതെന്നു ചോദിച്ചാല്‍ മടികൂടാതെ എല്ലാവരും പറയുന്ന പേരാണ് മത്തി. ‘മത്തി’യെന്നും’ചാള’യെന്നും അറിയപ്പെടുന്ന മീന്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഈ മത്സ്യത്തിന്റെ ഇംഗ്ലീഷ് പേര് ‘സാര്‍ഡീന്‍’ എന്നാണ്.
ഊണിനൊപ്പം മീന്‍ വറുത്തതോ, കറിയോ ഇഷ്‌ടപ്പെടാത്തവരായി ആരുമില്ല. എന്നാല്‍, ആരോഗ്യഗുണം കൊണ്ട് സമ്പന്നമായ മത്തി പതിവാക്കുന്നത് ആരോഗ്യസംബന്ധമായ മിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഒരു മത്തിയെങ്കിലും ദിവസവും കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന്‍ മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന മത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
കാന്‍‌സര്‍ കോശങ്ങളോട് പൊരുതാന്‍ ശേഷിയുള്ള ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറ കൂടിയാണ് മത്തി. രക്തം കട്ട പിടിക്കുന്നത് തടയാനുള്ള സവിശേഷതകളും മത്തിയില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിന് മത്തി ശീലമാക്കാവുന്നതാണ്. കൂടാതെ തടി കുറയ്‌ക്കുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മത്തി കേമനാണ്.
ഗ്ലൂക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തടയുന്നതിനും മത്തി ശീലമാക്കാവുന്നതാണ്. കൂടാതെ ട്രൈ ഗ്ലിസറൈഡുകളുടെ അളവും രക്തസമ്മര്‍ദവും കുറയ്ക്കാനും മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്‍ത്താനും ഓസ്റ്റിയോ പൊറോസിസ് തടയാനും സഹായിക്കും.

കാരറ്റ് പച്ചയ്‌ക്ക് കഴിക്കുന്നവന്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ കാരറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന കിഴങ്ങുവർഗമായ കാരറ്റ് മഞ്ഞ, വെള്ള, ചുവപ്പ്, പർപ്പിൾ നിറങ്ങളിലും കാണപ്പെടാറുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.
മിതമായ രീതിയില്‍ പച്ച കാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍, ഉപയോഗം അമിതമായാല്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും എന്നതാണ് പ്രധാന പ്രശ്‌നം. കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ചെറിയ കുട്ടികള്‍ക്ക് കാരാറ്റ് നല്‍കരുതെന്ന് പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അമിതമായ ഉപയോഗം ചിലരില്‍ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉറക്കമില്ലായ്മ, ആശങ്ക എന്നീ പ്രശ്‌നങ്ങളുണ്ടാക്കും. കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാ പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് തിരിച്ചടിയാകും.
മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രോട്ടീനും മിനറല്‍സും ധാരാളം വേണം, എന്നാല്‍ കാരറ്റിന്റെ ഉപയോഗം മുലപ്പാലിന്റെ നിറത്തെ ബാധിക്കുന്നു. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ കാരറ്റ് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നുണ്ട്. കാരറ്റിന്റെ അമിതോപയോഗം നെഞ്ചെരിച്ചില്‍, മലബന്ധം, ദഹന പ്രശ്‌നങ്ങള്‍, വായുക്ഷോഭം എന്നിവയ്‌ക്ക് കാരണമാകും.

പ്രമേഹത്തെ ഭയക്കേണ്ട;കപ്പയോടൊപ്പം മീന്‍കറി കഴിക്കൂ

പ്രമേഹരോഗികള്‍ക്ക് ആശ്വസിക്കാം ഇനി കപ്പയും മീനും കഴിച്ചോളു

കപ്പ മലയാളിയുടെ ഇഷ്ടഭക്ഷണം.ഒരു കാലത്ത് മലയാളിയുടെ പട്ടിണി അകറ്റിയിരുന്നത് കപ്പയായിരുന്നു.കാലം മാറിയപ്പോള്‍
കപ്പതീറ്റാശീലങ്ങളും മാറി.
പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും കപ്പ ഇന്ന് വിലപിടിപ്പേറിയ ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ പരമ്പരാഗതമായി കപ്പ ഭക്ഷിച്ചിരുന്നവരില്‍ പലരും കപ്പയെ ഉപേക്ഷിച്ചു.
കപ്പ മലയാളിയുടെ ആരോഗ്യ സംരക്ഷണത്തില്‍ എത്രകണ്ട് പ്രാധാന്യമേറിയതാണെന്ന് ലോകപ്രശസ്ത പ്രമേഹ രോഗവിദഗ്ദ്ധന്‍ ഡോ.ജി എസ് സുനില്‍ ചൂണ്ടികാട്ടുന്നു.
‘ എഴുപതുകളില്‍ കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നന്നേ കുറവായിരുന്നു. അന്ന് കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കാന്‍ നോര്‍വെയില്‍ നിന്ന് ഒരു വിദഗ്ദ്ധ സംഘം കേരളത്തിലെത്തി.
കപ്പയോടൊപ്പം മീന്‍ കറികഴിക്കുന്ന കേരളീയരുടെ ഭക്ഷണശീലത്തെ

ഈ ശീലം പ്രമേഹം കുറക്കാന്‍ സഹായിച്ചതായി സംഘം കണ്ടെത്തി.’
കപ്പയില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കൂടുതലാണ്.
എന്നാല്‍ മത്സ്യത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകളുണ്ട്.
രണ്ടും കൂടിചേരുമ്പോള്‍ പഞ്ചസാരയുടെ അളവ് ഉയരാതെ
നിയന്ത്രണ വിധേയമാക്കപ്പെടും.
മലയാളിയുടെ ഭക്ഷണശീലം മാറിയതോടെ ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചു.
പൊതുജനാരോഗ്യരംഗത്ത് ലോകോത്തര നിലവാരം
പുലര്‍ത്തുമ്പോള്‍ തന്നെ കേരളത്തില്‍ പ്രമേഹരോഗികളുടെ
എണ്ണം കുതിച്ചുയരുകയാണ്.

ഉപ്പിലിട്ട വെളുത്തുള്ളിയുടെ ഗുണങ്ങൾ

വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതിലെ അലിസില്‍ എന്ന ഘടകം ആന്റിഓക്‌സിഡന്റുകളുടെ പ്രധാന കലവറയുമാണ്. ക്യാന്‍സറടക്കമുളള രോഗങ്ങള്‍ ചെറുക്കാന്‍ ശക്തിയുള്ള ഒന്ന്. വെളുത്തുള്ളി പല രീതിയിലും കഴിയ്ക്കാം. ചുട്ടും പച്ചയ്ക്കും വെള്ളം തിളപ്പിച്ചും തേന്‍ ചേര്‍ത്തുമെല്ലാം. ഓരോന്നിനും ഓരോ തരം പ്രയോജനങ്ങളുണ്ടുതാനും. എന്നാല്‍ വെളുത്തുള്ളി ഉപ്പിലിട്ടു കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. അച്ചാറായല്ല, വെറുതെ ഉപ്പിലിട്ട്. ഫെര്‍മെന്റഡ് ഗാര്‍ലിക് എന്നാണ് പൊതുവെ പറയുക.
വെളുത്തുള്ളി ഉപ്പിലിടുമ്പോള്‍ ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഫെര്‍മെന്റേഷന്‍ നടത്തുമ്പോള്‍ ബി വൈറ്റമിനുകളുടെ ഗുണവും വര്‍ദ്ധിയ്ക്കും. ഉപ്പിലിട്ട വെളുത്തുള്ളി ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പറ്റിയ വഴിയാണ് വെളുത്തുള്ളി ഉപ്പിലിട്ടു കഴിയ്ക്കുന്നത്.
ലിവര്‍ രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണ് ഫെര്‍മെന്റഡ് വെളുത്തുള്ളി. ഷുഗർ ഫാസ്റ്റിംഗ് ഷുഗര്‍ തോതു കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഫെര്‍മെന്റഡ് വെളുത്തുള്ളി. വെളുത്തുള്ളി ഉപ്പിലിടുമ്പോള്‍ ഇതിലെ ഹൈഡ്രജന്‍ പെറോക്‌സാഡ് തോതു വര്‍ദ്ധിയ്ക്കും. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ്, യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയും. വെളുത്തുള്ളിയിലെ അമിനോആസിഡുകള്‍ ഫെര്‍മെന്റേറ്റ് ചെയ്യപ്പെടുമ്പോള്‍ ലാക്ടിക് ആസിഡായി മാറുന്നു. ഇത് ദഹന്ദ്രേിയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വെളുത്തുള്ളി തൊലി കളഞ്ഞാണ് ഉപയോഗിയ്‌ക്കേണ്ടത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ ഉപ്പ് എന്ന തോതില്‍ ഉപയോഗിയ്ക്കുക. ഗ്ലാസ് ജാറില്‍ മുകള്‍ ഭാഗം അല്‍പം ഒഴിച്ചിട്ടു വേണം വെളുത്തുള്ളി ഉപ്പിലിടാന്‍. ഫെര്‍മെന്റേഷന്‍ നടക്കുമ്പോള്‍ വെള്ളം പുറത്തു ചാടാതിരിയ്ക്കാന്‍ ഇതാണ് നല്ലത്. ഇത് നല്ലപോലെ അടച്ചു സൂക്ഷിയ്ക്കുകയും വേണം.
വെളുത്തുള്ളി ഫെര്‍മെന്റായി തുടങ്ങുമ്പോള്‍ ചിലതിന് നീല, പച്ച നിറമുണ്ടാകുന്നതു സ്വാഭാവികമാണ്. ഇത് കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാരണമാണ്. പ്രത്യേകിച്ച് അയേണ്‍ ഘടകമാണ് ഈ നിറത്തിനു കാരണം.

ദിവസങ്ങള്‍ക്കുള്ളില്‍ ബിപി കുറയ്ക്കാം

ബിപി എന്ന് പറയുന്നത് ഇന്നത്തെ കാലത്തെ എല്ലാവരേയും വലക്കുന്ന ഒന്നാണ്. കൃത്യമായ ജീവിത ശൈലിയും ഭക്ഷണ രീതിയും പിന്തുടര്‍ന്നാല്‍ അമിത രക്തസമ്മര്‍ദ്ദം എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. സാധാരണയായി ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍ ഇത് നിസ്സാരമെന്ന് കരുതി തള്ളിക്കളയാനാവില്ല. കാരണം മരണത്തിലേക്ക് വരെ ഇത് നമ്മളെ നയിക്കുന്നു. ബിപി നിയന്ത്രിക്കാന്‍ പല വിധത്തിലുള്ള മരുന്നുകളും കഴിക്കുന്നവരാണ് നമ്മളില്‍ പലരും.
രക്തസമ്മര്‍ദ്ദം സാധാരണ നില വിട്ട് ഉയരുന്നതാണ് അമിത രക്തസമ്മര്‍ദ്ദം. ജീവിത രീതികളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നതോടെയാണ് രക്തസമ്മര്‍ദ്ദം നിലവിട്ട് ഉയരുന്നത്. മരുന്നുകള്‍ കഴിക്കുന്നതിലൂടെ തന്നെ ജീവിത രീതിയിലും ഭക്ഷണ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ രക്തസമ്മര്‍ദ്ദത്തെ നിലക്ക് നിര്‍ത്താം. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഏറ്റവും സാധ്യതയുള്ള ഒന്നാണ് രക്തസമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദം പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുന്നതിന് കാരണമാകുന്നു.
എന്നാല്‍ ബിപി നിയന്ത്രിക്കാന്‍ പല വിധത്തിലുള്ള ഒറ്റമൂലികളും ഉണ്ട്. വീട്ടുവൈദ്യത്തിലൂടെ പല വിധത്തില്‍ നമുക്ക് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാം. ഇനി പറയുന്ന പാനീയം രക്തസമ്മര്‍ദ്ദത്തിനെ കുറക്കുന്നു. അമിത രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

ഒരു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചതും ഒരു ടീസ്പൂണ്‍ തേനും മിക്സ് ചെയ്ത് ദിവസവും രണ്ടോ മൂന്നോ നേരം അടുപ്പിച്ച് ഒരാഴ്ച കുടിക്കുന്നത് ബിപിയെ നിയന്ത്രണത്തിലാക്കും. ഇതില്‍ ചേര്‍ക്കുന്ന തേന്‍രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ്. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നത്.

അറിഞ്ഞോളൂ… പപ്പായ തിന്നാല്‍ രണ്ടുണ്ട് കാര്യം !

പണ്ടുമുതല്‍ എന്നുവച്ചാല്‍ പറങ്കികള്‍ കേരളത്തില്‍ എത്തിയ കാലത്തോളം തന്നെ പഴക്കമുണ്ട് പപ്പായക്ക്. മനുഷ്യ ശരീരത്തിലെ കൃമികളെ നീക്കം ചെയ്യാന്‍ പപ്പായയ്ക്ക് കഴിയുമെന്നതിനാല്‍ നമ്മുടെ നാട്ടിലെ നാട്ടുവൈദ്യം അറിയുന്നവര്‍ വീട്ടുവളപ്പില്‍ പപ്പായ നട്ടുവളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കൃമികളെ കൊല്ലാന്‍ മാത്രമല്ല പ്രമേഹ രോഗികള്‍ക്കും കണ്‍‌കണ്ട പഴമാണ് പപ്പായ.
നാരുകളുടെ ആധിക്യവും ശരീരത്തിലെ പഞ്ചസാര നിയന്ത്രണവുമുള്ള പപ്പായയുടെ കഴിവ് പണ്ടേ ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ അധികം പഴുക്കാത്ത പപ്പായ വേണം കഴിക്കാനെന്നുമാത്രം. അതേ സമയം പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കിയിരിക്കയാണ് പപ്പായ. ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍.
നൈട്രിക്ക് ഓക്സൈഡ് ശരിരത്തില്‍ രക്ത ചംക്രമണം പുഷ്ടിപ്പെടുത്തുകയും രക്തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വന്ന അന്യ കൃമികീടങ്ങളെയും നശിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്. നൈട്രിക്ക് ഓക്സൈഡിന്റെ കുറവ് വല്ലാതെ കഷ്ടപ്പെടുത്തുന്നത് പ്രമേഹ രോഗികളെയാണ്. പ്രമേഹരോഗികളില്‍ വൃണങ്ങള്‍ മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും.
ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍ എലികളില്‍ കൃത്രിമമായി സൃഷ്ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത് ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വൃണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. എറിക് കോല്ലര്‍ഡും സാശ്വതി റോയിയും ആണ് ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത് .പപ്പായ പേസ്റ്റ് ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക് ഓക്സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും മുറിവ് ഉണങ്ങുകയും ചെയ്തു.

സ്ത്രീകളേ, പേരക്ക തിന്നോളൂ വേണ്ടുവോളം മാധ്യമം

വ​ലു​പ്പ​ത്തി​ല്‍ ചെ​റു​താ​ണെ​ങ്കി​ലും നി​ര​വ​ധി വി​റ്റമി​നു​ക​ളു​ടെ ക​ല​വ​റ​യാ​ണ് പേരക്ക. സ്​​ത്രീ​ക​ള്‍​ക്കും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും നി​ര​വ​ധി ഗു​ണ​പ്ര​ദ​മാ​യ ഘ​ട​ക​ങ്ങ​ള്‍ അ​തി​ന​ക​ത്തും പു​റ​ത്തു​മൊ​ക്കെ​യു​ണ്ട്. പേ​​ര​​ക്ക​​യി​​ലെ ഫോ​​ളേ​​റ്റു​​ക​​ള്‍ സ്ത്രീ​​ക​​ളു​​ടെ പ്ര​​ത്യു​​ല്‍പാ​​ദ​​ന​​ക്ഷ​​മ​​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​​റ്റമി​​ന്‍ ബി 9 ​​ഗ​​ര്‍​​ഭി​​ണി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​ന്​ ഏ​റെ ഗു​ണ​പ്ര​ദ​മാ​ണ്.​
ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവി​​​െന്‍റ ന്യൂറല്‍ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോ​​ര്‍​​മോ​​ണു​​ക​​ളു​​ടെ ഉ​​ല്‍പാ​​ദ​​നം, പ്ര​​വ​​ര്‍​​ത്ത​​നം എ​​ന്നി​​വ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് പേ​​ര​​ക്ക​​യി​​ലെ കോ​​പ്പ​​ര്‍ സ​​ഹാ​​യി​​ക്കു​​ന്നു.
അ​​തി​​നാ​​ല്‍ തൈ​​റോ​​യ്ഡ് ഗ്ര​​ന്ഥി​​യു​​ടെ പ്ര​​വ​​ര്‍​​ത്ത​​ങ്ങ​​ളെയും സ​​ഹാ​​യി​ക്കും. പേ​​ര​​ക്ക​​യി​​ലെ മാം​​ഗ​​നീ​​സ് ഞ​​ര​​മ്ബു​ക​ള്‍​ക്കും പേ​​ശി​​ക​​ള്‍​​ക്കും അ​​യ​​വു ന​​ല്‍കുന്നു.
മാ​ന​സി​ക​സ​മ്മ​ര്‍​ദം കു​​റ​​ക്കാ​നു​ള്ള ഘ​ട​ക​ങ്ങ​ളും പേ​ര​ക്ക​യി​ലു​ണ്ട്. വി​​റ്റമി​​ന്‍ ബി 3, ​​ബി 6 എ​​ന്നി​​വ ത​​ല​​ച്ചോ​​റി​​ലേ​​ക്കു​​ള​​ള ര​​ക്ത​​സ​​ഞ്ചാ​​രം കൂ​ട്ടു​ന്നു. വി​​റ്റമി​​ന്‍ ഇയു​ടെ ആ​​ന്‍​​റി ഓ​​ക്സി​​ഡ​ന്‍​റ്​ ച​​ര്‍​​മ​​ാരോ​​ഗ്യം മെ​​ച്ച​​പ്പെ​​ടു​​ത്തു​​േ​മ്ബാ​ള്‍ വി​​റ്റ​​മി​​ന്‍ സി, ​​ഇ​​രു​​മ്ബ്​് എ​​ന്നി​​വ അടങ്ങിയതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും. പൊട്ടാസ്യത്തി​​​െന്‍റ അളവ് കൂടുതലായതിനാല്‍ രക്​തസമ്മര്‍ദം കുറക്കാന്‍ സഹായിക്കും.