“ജീവിത വിജയത്തിന് ഇമോഷണൽ ഇന്റലിജൻസ്” എന്ന വിഷയത്തിൽ ലീപ്പിന്റെ സൗജന്യ മനഃശാസ്ത്ര ശില്പശാല ജൂലൈ 29 ന്

“ജീവിത വിജയത്തിന് ഇമോഷണൽ ഇന്റലിജൻസ് ”
ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ

Continue reading

Advertisements

ഭിന്നശേഷിയുള്ളവർക്കായ് നിരാമയ ആരോഗ്യ ഇൻഷുറൻസ്

ഭിന്നശേഷിയുള്ളവർക്ക് 100000/- രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

Continue reading

ഭിന്നശേഷിയുള്ളവർക്കായ് നിരാമയ ആരോഗ്യ ഇൻഷുറൻസ്

ഭിന്നശേഷിയുള്ളവർക്ക് 100000/- രൂപയുടെ ആരോഗ്യ ഇൻഷുറൻസ് 1ഓട്ടിസം 2ബുദ്ധിമാന്ദ്യം 3സെറിബ്രൽ

Continue reading

കുട്ടികളിൽ ലഹരി സാധ്യത കൂടുതൽ കാണുന്നത് എന്ത് കൊണ്ട് ? കണ്ണൂർ വാർത്തകൾ ഓൺലൈനിനു വേണ്ടി ഷംസീർ ചാത്തോത്ത് എഴുതുന്നു

നമ്മുടെ മക്കൾ മാനസിക പരമായും ആരോഗ്യ പരമായും സ്വഭാവ സംബന്ധമായ നല്ല ചുറ്റുപാടിൽ

Continue reading

നിപ വൈറസ് ബാധയുടെ ഉറവിടം:ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടുമാരംഭിക്കും. ചെന്നൈയിൽ നിന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. നേരത്തെ പരിശോധിച്ച വവ്വാലുകളില്‍ നിപ വൈറസില്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന നടത്തുന്നത്.
നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പന്തിരിക്കരയില്‍ നിന്നും സമീപപ്രദേശമായ ജാനകികാട്ടില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഈ വവ്വാലുകളല്ല നിപ വൈറസിന്റെ ഉറവിടം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ സംഘം പരിശോധന നടത്തുക. സമയമെടുത്തുള്ള പരിശോധനയിലൂടെ മാത്രമേ നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനാകൂ.
നിലവില്‍ നിപ വൈറസ് രോഗലക്ഷണങ്ങളോടെ 29 പേരാണ് ചികിത്സയിലുള്ളത്. നിപ നേരത്തെ സ്ഥിരീകരിക്കുകയും പിന്നീട് പരിശോധനഫലം നെഗറ്റീവാവുകയും ചെയ്ത രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്

നിപ വൈറസിന്റെ വ്യാപനം തടയാന്‍ അബൂദബിയിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു

നിപ വൈറസിന്റെ വ്യാപനം തടയാന്‍ അബൂദബിയിലെ ആശുപത്രിയില്‍ നിന്ന് കേരളത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. അബൂദബിയിലെ വിപിഎസ് ഹെല്‍ത്ത് കെയറാണ് പ്രത്യേകം

Continue reading

കേരളാ ആരോഗ്യ സർവകലാശാലയുടെ സംസ്ഥാന കലോത്സവം: ‘ബാൻസുരി’ 19ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും

കണ്ണൂർ : 19,20,21 തീയ്യതികളിലായി പരിയാരം മെഡിക്കൽ കോളേജിൽ നടക്കുന്ന കേരളാ ആരോഗ്യ സർവകലാശാലയുടെ സംസ്ഥാന കലോത്സവമായ ബാൻസുരി 2017 ന്റെ ഉദ്ഘാടനം 19 ന് വൈകീട്ട് 4 മണിക്ക് പ്രധാനവേദിയിൽ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ്‌ സിറാജും പരിയാരം മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ. കെ സുധാകരനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ സർവകലാശാലാ വൈസ്ചാൻസിലർ ഡോ. എം.കെ.സി നായർ, ടി.വി രാജേഷ് എം.എൽ.എ, കണ്ണൂർ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി സുമേഷ്‌, ചലച്ചിത്ര സംവിധായകൻ ഡോ.ബിജു, നടൻ നീരജ് മാധവൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 27 മത്സരലോഗോകളിൽ നിന്നും ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ഷെറി, എഴുത്തുകാരനും അധ്യാപകനുമായ ഡോ ജിനേഷ് കുമാർ എരമം എന്നിവരടങ്ങിയ വിദഗ്ദജൂറി തെരഞ്ഞെടുത്ത കലോത്സവ ലോഗോയ് ക്കുള്ള പുരസ്‌ക്കാരം ഉദ്ഘാടനച്ചടങ്ങിൽ സമ്മാനിക്കും. ആകാശ് സി കെ മാച്ചേരിയാണ് ലോഗോ തയ്യാറാക്കിയത്. ഗ്രീൻ പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് പരിസ്ഥിതിസൗഹൃദമായി കലോത്സഅ സംഘാടക സമിതി ഓഫീസ് ഒരുക്കിയവർക്കുള്ള പുരസ്‌ക്കാരവും ചടങ്ങിൽ സമ്മാനിക്കും.

 മറ്റ് സർവകലാശാലകളെ അപേക്ഷിച്ച് കേരളാ ആരോഗ്യ സർവകലാശാലയുടെ പരിധി സംസ്ഥാ നമാകെയാണ്. മൂന്ന് സോണൽ മത്സരങ്ങളിലെ വിജയികളായ 9 പേരും ഗ്രൂപ്പ് മത്സരാർത്ഥികളും അപ്പീൽ മുഖാന്തിരം യോഗ്യത നേടിയവരും ഉൾപ്പടെയുള്ള 1200 ലധികം കലാപ്രതിഭകളാണ് പരിയാരത്ത് മികവ് തെളിയിക്കുക. പ്രത്യേകം തയ്യാറാക്കിയ 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 5 വീതം വേദികളിലായാണ് വിവിധ സ്റ്റേജ്- ഓഫ്‌സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുക.  53 സ്റ്റേജ് മത്സരയിനങ്ങളും 26 ഓഫ്‌സ്റ്റേജ് ഇനങ്ങളുമായി ആകെ 79 ഇനങ്ങളിലാണ് മത്സരം നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ, ഡന്റൽ, ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, നേഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ കോളേജുകളിൽ നിന്നായി സോണൽ മത്സരങ്ങളിൽ മത്സരിച്ച് വിജയിച്ചവരാണ് പരിയാരത്ത് നടക്കുന്ന ഇന്റർ്‌സോൺ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്.

കലോത്സവത്തിന്റെ പേരെന്നപോലെ വേദികൾക്കും സംഗീതവുമായി ബന്ധപ്പെട്ടുള്ള പേരുകളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രകൃതിയൊരുക്കുന്ന മികച്ച സംഗീതമാണ് കാറ്റിൽ മുളകൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്നത്. ഓടക്കുഴൽനാദവും ഏറെ ഇമ്പമാണ്. മുളകൾ തീർക്കുന്ന പ്രകൃതിദത്ത മായ സംഗീതം എന്ന നിലയ്ക്കാണ് ബാൻസുരി എന്ന പേര് കലോത്സവത്തിന് സ്വീകരിച്ചത്. പേര് പൊതുവിൽ അംഗീകരിക്കപ്പെടുന്ന സ്ഥിതിയുണ്ടായി എന്നത് കലോത്സവത്തിന്റെ ഒന്നാംഘട്ട വിജയമായി കരുതുന്നു. സ്റ്റേജ് ഇനങ്ങൾ നടക്കുന്ന അഞ്ച് പ്രധാന വേദികൾക്കാണ് നിലവിൽ പേര് നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം പ്രധാനവേദിയായ സ്റ്റേജ് 1, മേഘമൽഹാർ എന്ന പേരിലായിരിക്കും. നീലാംബരി, രാഗമാലിക, ഹംസധ്വനി, മോഹനം എന്നീപേരുകളിലായി യഥാക്ര മം 2 മുതൽ 5 വരെയുള്ള സ്റ്റേജുകൾ അറിയപ്പെടും. മോഹനം വേദിയിൽ പൊതുകലാപരിപാടി കളും അരങ്ങേറും.

കണ്ണൂർ ജില്ലയിൽ ഇതാദ്യമായാണ് ആരോഗ്യസർവകലാശാലയുടെ സംസ്ഥാന കലോത്സവം വന്നെത്തുന്നത്. അതുകൊണ്ടുതന്നെ കലോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് തിടുക്ക ത്തിൽ നടന്നുവരുന്നത്. സംഘാടക സമിതി രൂപീകരിച്ച് ചുരുക്കം ദിവസങ്ങളേ ലഭിച്ചുള്ളൂ എന്ന തിനാലാണ് വളരെവേഗം കാര്യങ്ങൾ ചെയ്യേണ്ട സ്ഥിതിവിശേഷം സൃഷ്ടിച്ചത്. എങ്കിലും ഒരുകുറവും കൂടാതേയും എന്നാൽ സർവകലാശാലാ ചരിത്രത്തിലെ മികച്ചതും മാതൃകാപരവു മായ കലോത്സവമാക്കി മാറ്റുന്നതിനാണ് സംഘാടക സമിതി പരിശ്രമിക്കുന്നത്. മാധ്യമങ്ങളുടെ ഉൾപ്പടെ ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു. പത്രസമ്മേളനത്തിൽ ആരോഗ്യ സർവ്വകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറി എം പി ശ്രുതി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പി ബിനീഷ്‌, മീഡിയാ കമ്മിറ്റി കൺവീനർ അജിത്‌ പാനൂർ എന്നിവരും പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ അറിയേണ്ട കാര്യങ്ങൾ

നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വാഴപ്പഴം. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. പഴത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ പൂര്‍വികര്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. കദളീ രസായനം പോലുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ വാഴപ്പഴം പ്രധാന ഘടകമാണ്. വാഴപ്പഴം രുചിയുള്ളതും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലയും കുറവാണ്. എല്ലാ സീസണിലും ലഭിക്കുകയും ചെയ്യും.
നമ്മുടെയൊക്കെ വീട്ടുമുറ്റത്തുതന്നെ വിളയുന്ന ഈ പഴത്തിന് ഗുണങ്ങൾ ഏറെയാണ്. മിക്കവാറും ആളുകൾ അത്താഴശേഷം പഴം കഴിക്കാറുണ്ട്. പഴം ഏതു സമയം വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍ അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം കൂടി പലര്‍ക്കുമുണ്ടാകും. ഓരോ സമയത്തും പഴം കഴിയ്‌ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളി്‌ല്‍ വ്യത്യാസമുണ്ട്‌. അത്താഴശേഷം പഴം കഴിച്ചാൽ ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ കഴിയും. പഴത്തിലെ പൊട്ടാസ്യമാണ് ഇതിനു സഹായകമാകുന്നത്.
രാത്രി മധുരം കഴിയ്‌ക്കുന്ന ശീലമുള്ളവര്‍ക്ക്‌ ആരോഗ്യപരമായ വഴിയാണ് പഴം കഴിക്കുക എന്നത്. മാത്രമല്ല, രാത്രിയിലെ വിശപ്പും തടയാം. ഇരുട്ടില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത്‌ നല്ല ഉറക്കം കിട്ടാൻ അത്യാവശ്യമാണ്. പഴം മെലാട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുവഴി നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
മസിൽ വേദനമൂലം പലരും ബുദ്ധിമുട്ടുന്നുണ്ട്. രാത്രിയില്‍ പഴം കഴിയ്‌ക്കുന്നത്‌ ശരീരത്തിലെ ഇലക്ട്രോളൈറ്റുകളുടെ അളവു കാത്തു സൂക്ഷിയ്‌ക്കുന്നു. ഇതുവഴി മസില്‍ വേദനയകറ്റും. പഴത്തിലെ ഫൈബര്‍ ദഹനത്തെ സഹായിക്കും. ഇത്‌ രാവിലെ നല്ല ശോധനയുണ്ടാകാന്‍ ഏറെ നല്ലതാണ്‌. രാത്രിയില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതിരിക്കാനും ടൈപ്പ്‌ 2 പ്രമേഹം ഇതുവഴി നിയന്ത്രിയ്‌ക്കുന്നതിനും ഇത്‌ ഏറെ നല്ലതാണ്‌. ഒരാള്‍ക്ക്‌ ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പു വരെ ഫലവര്‍ഗങ്ങള്‍ ആവശ്യമാണെന്ന്‌ അമേരിക്കന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്‌ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. ചെറിയ ഒരു പഴം അരക്കപ്പു ഫലത്തിനും വലിയത്‌ ഒരു കപ്പു പഴങ്ങള്‍ക്കു തുല്യമാണെന്നു പറയും.
രാത്രി പഴം കഴിയ്‌ക്കുമ്പോള്‍ വൈറ്റമിന്‍ ബി 6 കൂടുതല്‍ ലഭിയ്‌ക്കും. ശരീരത്തില്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്‌. ഉറക്കത്തില്‍ തടി കുറയ്‌ക്കാന്‍ സഹായിക്കുമെന്നു ചുരുക്കം.വയറ്റില്‍ ആസിഡ്‌ ഉല്‍പാദനം തടയാന്‍ ഇത്‌ നല്ലതാണ്‌. പ്രത്യേകിച്ച്‌ രാത്രി ഭക്ഷണം അസിഡിറ്റിയുള്ളതെങ്കില്‍. വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ജലദോഷത്തിനു നിമിഷ നേരം കൊണ്ട് പരിഹാരം കാണാം

നമ്മുടെ നാടന്‍ ഒറ്റമൂലികള്‍ തന്നെയാണ് ജലദോഷത്തിന് ഏറ്റവും ഉത്തമം. ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം കരുതല്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്നും അത്യാവശ്യം പെട്ടെന്ന് പരിഹാരം കാണുന്ന ഒറ്റമൂലികളാണ്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതാണ് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതും.
കര്‍പ്പൂര തുളസിയാണ് ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ആദ്യത്തെ മരുന്ന്. കര്‍പ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളെ ജലദോഷത്തില്‍ നിന്നും അകറ്റും. കര്‍പ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കൈയ്യില്‍ അല്‍പം എണ്ണയെടുത്ത് ഇത് മൂക്കില്‍ മണത്താല്‍ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.
ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തില്‍ അല്‍പം വിക്‌സോ മറ്റോ ഇട്ട് ആവി പിടിക്കാന്‍ ശ്രമിക്കുക. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.
അത്ഭുതപ്പെടേണ്ട നല്ലൊു ഔഷധക്കൂട്ടാണ് മുളക് പൊടി. മുളക് പൊടി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവയില്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് സ്പൂണ്‍ കഴിക്കുക. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അഞ്ച് മിനിട്ടിനു ശേഷം കുടിക്കാം. ഇത് ജലദോഷം ഇല്ലാതാക്കുന്നു.

പച്ചവെള്ളം കുടിച്ചാലും തിളപ്പിച്ചവെള്ളം വീണ്ടും ചൂടാക്കി കുടിക്കരുത്! അപകടമാണ്

വെള്ളം ചൂടാക്കി കുടിക്കുന്ന ശീലം ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ തിളപ്പിച്ച ശേഷം അതു വീണ്ടും വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുമത്രേ. തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഈ അപകടത്തിനു പിന്നിലെ കാരണം.

തിളപ്പിച്ച വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി പരിണമിക്കുന്നു. ഇത് ക്യാന്‍സറിന് പോലും കാരണമായേക്കാം. രക്താര്‍ബുദ്ദം, കുടല്‍, ആമാശയ, പാന്‍ക്രിയാസ് ക്യാന്‍സര്‍ എന്നിവയ്ക്ക് ഇത് കാരണമാകും.

ജലത്തില്‍ ഫ്‌ളൂറൈഡിന്റെ അംശ ഉണ്ട്. ഇത് വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ന്യൂറോളജിക്കാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു വിദഗ്ദര്‍ പറയുന്നു. കൂടാതെ ആര്‍സനിക് അടിഞ്ഞ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടയേക്കാം.