എയ്ഡ്‌സ് ദിനാചരണം നടത്തി

ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ റാലി നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഡി എം ഒ (ഹെൽത്ത്) ഡോ. കെ നാരായണ നായിക് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പ്, ചോല കണ്ണൂർ, എയ്ഡ്സ് നിയന്ത്രണ സമിതി കണ്ണൂർ, ബ്ലഡ് ഡോണേഴ്‌സ് കേരള, ലൈഫ് ഡോണേഴ്‌സ് കേരള, സുരക്ഷ പ്രൊജക്ട് കണ്ണൂർ, ഹെൽത്ത് ലൈൻ കണ്ണൂർ, ഫോക്ലോർ അക്കാദമി, താവം ഗ്രാമവേദി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി റെയിൽവെ സ്റ്റേഷൻ പരിസരത്ത് സന്നദ്ധ രക്തദാന ക്യാമ്പും ബോധവത്കരണ പ്രദർശനവും സംഘടിപ്പിച്ചു. കണ്ണൂർ ഗവ പോളിടെക്നികിൽ ബോധവത്കരണ സെമിനാറും നടത്തി. കണ്ണൂർ ഗവ സ്‌കൂൾ ഓഫ് നഴ്സിംഗ്, ധനലക്ഷ്മി കോളേജ് ഓഫ് നഴ്സിംഗ്, കൊയ്ലി സ്‌കൂൾ ഓഫ് നഴ്സിംഗ്, എ കെ ജി മെമ്മോറിയൽ കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു

Advertisements

ജില്ലാ സ്കൂൾ കലോത്സവ നഗരിൽ തണീർ പന്തൽ ഒരുക്കി എം.എസ്.എഫ്

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ അപകടത്തിൽ മരണപ്പെട്ട ആഷിഫ് നാമത്തില്‍ കുടിവെള്ള വിതരണം ചെയ്ത എം.എസ്.എഫിന്‍റെ പ്രവർത്തനം
ശ്രദ്ധ്യമായി. രാവിലെ ആരംഭിച്ച കുടിവെള്ള വിതരണം വൈകിട്ട് വരെ തുടർന്നു.ആദ്യം ദിവസം മോരും രണ്ടാം ദിവസം വത്തക്ക വെള്ളവും വിതരണം ചെയ്തു.ഷഹബാസ് കായ്യത്ത് ,ഇജാസ് ചക്യത്ത് മുക്ക്,സല്‍മാന്‍ ഫാരിസ്,നസീഫ് ,ഷഫാദ് ,മാസിന്‍ ,ഫിദാന്‍ എന്നിവര്‍ നേതൃത്യം നല്‍ക്കി..

ലോക എയ്ഡ്സ് ദിനാചരണം: ജില്ലയിൽ വിവിധ പരിപാടികൾ

ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടികൾ. നവംബർ 30ന് വൈകിട്ട് ആറ് മണിക്ക് ജില്ലാ ലൈബ്രറി ഹാളിൽ ദിനാചരണത്തിന് ദീപം തെളിയിക്കും. ഡിസംബർ ഒന്നിന് രാവിലെ 10 മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സന്നദ്ധ സംഘടനകളായ ചോല, ബി ഡി കെ എന്നിവരുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും എയ്ഡ്സ് ബോധവൽക്കരണ പ്രദർശനവും തോട്ടട പോളി ടെക്നിക്കിൽ ബോധവൽക്കരണ ക്ലാസും നടത്തും. വൈകീട്ട് നാല് മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് ബോധവൽക്കരണ റാലിയും നടക്കും.
ദിനാചരണത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ എഡിഎം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി ടി റംല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ നാരായണ നായക്, നോഡൽ ഓഫീസർ ഡോ.എം എസ് പത്മനാഭൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

കടമ്പൂർ ഈസ്റ്റ് യുപി സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു

എടക്കാട്:കടമ്പൂർ പഞ്ചായത്ത് പി എച്ച് സി കടമ്പൂർ നേതൃത്വത്തിൽ
കാലവസ്ഥ വ്യതിയാന ദുരന്ത നിവാരണ ബോധവൽക്കരണ ക്യാമ്പ് കടമ്പൂർ ഈസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ചു. അസി: ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ ക്യാമ്പിൽ ക്ലാസ്സ് എടുത്തു.

സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

മുഴപ്പിലങ്ങാട് :സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും തലശ്ശേരി ജനറൽ

Continue reading

പി രേഷ്മ ചികിൽസാ സഹായ കമ്മിറ്റി രൂപീകരിച്ചു

പാപ്പിനിശ്ശേരി: കരിക്കൻ കുളം പുത്തലത്ത് മോഹനൻ വായനശാലയ്ക്ക് സമീപത്തെ രാജന്റെയും

Continue reading

കണ്ണൂർ; വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം: പ്രത്യേക യോഗം ചേരാൻ തീരുമാനം

കണ്ണൂർ: ജില്ലയിലെ വിദ്യാലയങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരി ഉപയോഗം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ

Continue reading

മുഴപ്പിലങ്ങാട് പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്

മുഴപ്പിലങ്ങാട്‌:മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക്

Continue reading

കണ്ണൂർ വാർത്തകൾ ഇംപാക്റ്റ് ;ഉറവിട മാലിന്യങ്ങൾ നീക്കം ചെയ്തു

എടക്കാട്: മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ഗ്രാമ

Continue reading

“ശാരീരിക-മാനസികാരോഗ്യത്തിന് പ്ലസിബോ എഫ്ഫക്റ്റ് എന്ന മനസ്സിന്റെ ശക്തിയെ എങ്ങനെ ഉപയോഗിക്കാം” എന്ന വിഷയത്തിൽ സൗജന്യ മനഃശാസ്ത്ര ശില്പശാല ഒക്ടോബർ 21 ന്

സമൂഹ മാധ്യമങ്ങളുടെ വരവോടു കൂടി നാം ഇന്ന് ജീവിക്കുന്നത് അറിവ് കവിഞ്ഞൊഴുകുന്ന ഒരു കാലഘട്ടത്തിൽ ആണ്. ഒരു പക്ഷെ ഡോക്ടറുമാരെക്കാൾ

Continue reading