എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാക്കുന്നു; കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വെള്ളിയാഴ്ച റവന്യൂ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം തുടങ്ങി നാല് ദിവസമായിട്ടും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്നും സമരം നടത്തുന്ന ഇരകളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തു വന്നത്. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണെന്നും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. നേരത്തേ സമരത്തിന്റെ മുന്നില്‍ പ്രമുഖരുണ്ടായിരുന്നു ഇപ്പോള്‍ അവരെ കാണാനില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റബോധം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ഇരകളോട് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം സമരം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു. മനസാക്ഷിയുണ്ടെങ്കില്‍ സമരം ശരിയാണോ എന്ന് മന്ത്രി ചിന്തിക്കണം. കുട്ടികളെ പ്രദര്‍ശിപ്പിക്കുകയല്ല, ഇവിടെ ഇങ്ങിനേയും ചിലരുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നും അവര്‍ പറഞ്ഞു.

അര്‍ഹരായവരെ എല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ എട്ട് കുടുംബങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. നിശ്ചിത പഞ്ചായത്തില്‍പ്പെട്ടവര്‍ മാത്രമല്ല പരിസരങ്ങളിലുള്ളവരും ദുരിതത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദുരിതമനുഭവിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Advertisements

കണ്ണൂർ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം(സിജിഎച്ച്എസ്) ആശുപത്രി ഉടൻ പ്രവർത്തനം തുടങ്ങണം; എഐസിപിഎംഎഫ്ഇഡബ്ല്യുഎ

കണ്ണൂർ: സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം(സിജിഎച്ച്എസ്) ആശുപത്രി ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് ഓൾ ഇന്ത്യാ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സസ് എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (എഐസിപിഎംഎഫ്ഇഡബ്ല്യുഎ) ആവശ്യപ്പെട്ടു. അർധസൈനിക വിഭാഗങ്ങൾക്കു സൈനികരുടേതിനു തുല്യമായ ശമ്പളവും പെൻഷനും അനുവദിക്കുക, വൺ റാങ്ക് വൺ പെൻഷൻ അനുവദിക്കുക,

അർധ സൈനിക കല്യാൺ ബോർഡ് രൂപീകരിക്കുക, പൊലീസ് കന്റീനിന് ജിഎസ്ടി ഇളവു നൽകുക, പങ്കാളിത്ത പെൻഷനിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കണ്ണൂർ, കാസർകോട് ജില്ലാ പൊതുയോഗം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു.

അസോസിയേഷന്റെ ഡയറക്ടറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പ്രകാശനം ചെയ്തു. പെരിങ്ങോം സിആർപിഎഫ് ക്യാംപ് ഡപ്യുട്ടി കമൻഡാന്റ് എം.ജെ.റീജൻ മുഖ്യാതിഥിയായി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എഐസിപിഎംഎഫ്ഇഡബ്യുഎ സംസ്ഥാന പ്രസിഡന്റ് കെ.ബാലൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.സനാതൻ, കെ.ഗംഗാധരൻ, ട്രഷറർ ടി.വിജയൻ, എം.വി.കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.

കുരങ്ങുപനി ജാഗ്രത പാലിക്കണം – ഡിഎംഒ

കണ്ണൂർ: കർണാടകത്തിലെ ശിവമോഗ ജില്ലയിൽ കുരങ്ങുപനി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യവകുപ്പ‌് പ്രതിരോധം ശക്തമാക്കി.
വനത്തിനോട് ചേർന്ന് താമസിക്കുന്നവർ, കാലിമേയ്ക്കൽ, വിറക് പെറുക്കൽ എന്നിവയ‌്ക്ക‌് പോകുന്നവർ, വനത്തിൽ വിനോദ സഞ്ചാരം നടത്തുന്നവർ, കുരങ്ങുപനി ബാധയുള്ള സ്ഥലങ്ങൾ സന്ദർശിച്ചവർ എന്നിവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ വനത്തിലുള്ളിൽ പോകുന്നവർ കട്ടിയുള്ള, ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ, കൈയുറകൾ, കാലുറകൾ, വലിയ ബൂട്ടുകൾ എന്നിവ ധരിക്കുക, ചെള്ളു കടിയിൽനിന്നും രക്ഷ നേടുന്നതിനുള്ള ലേപനങ്ങൾ പുരട്ടുക തുടങ്ങിയ മുൻകരുതൽ നടപടിയെടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കുരങ്ങുപനി വൈറസ്, സാധാരണ ചെറിയ സസ്തനികൾ, കുരങ്ങുകൾ, ചിലയിനം പക്ഷികൾ തുടങ്ങിയവയിലാണ‌് കാണപ്പെടുന്നത‌്. ഹീമാഫൈസാലിസ് വർഗത്തിൽപ്പെട്ട ചെള്ളുകളാണ് രോഗാണുവിനെ മനുഷ്യരിൽ എത്തിക്കുന്നത്. വളർത്തു മൃഗങ്ങൾ വഴി മനുഷ്യവാസ കേന്ദ്രത്തിലേക്ക് ഈ ചെള്ള് വ്യാപിക്കാനും ഇടയുണ്ട്.
എവിടെയെങ്കിലും കുരങ്ങുകൾ ചത്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെയോ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. മുൻകരുതൽ ഇല്ലാതെ ഈ പ്രദേശങ്ങളിൽ പോകാൻ പാടില്ല. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഗ്ലിറ്റേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

എടക്കാട്: ജനുവരി 12 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 5 മണി വരെ എടക്കാടു ഓ കെ ഇ യു പി സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ്, കാൻസർ സ്ക്രീനീംഗ് ടെസ്റ്റ്, ജീവിത ശൈലി രോഗങ്ങളുടെ പരിശോധന നടത്തുന്നു.ബന്ധപ്പെടെണ്ട നംമ്പർ:8848171624

ജില്ലാ ആശുപത്രിയില്‍ നവീകരിച്ച  റോട്ടറി പേ വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു

ജില്ലാ ഗവ. ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് റോട്ടറി പേ വാര്‍ഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. Continue reading

മനശക്തി കൂട്ടാൻ “മൈൻഡ് ഫുൽനെസ്സ് പരിശീലനം” സൗജന്യ മനഃശാസ്ത്ര ശില്പശാല ഡിസംബർ 23 ന് കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ

മൈൻഡ് ഫുൽനെസ്സ് എന്ന മനഃശാസ്ത്ര രീതിയിലൂടെ എങ്ങനെ ടെൻഷനും സമ്മർദ്ദവും നിഷേധാത്മക ചിന്തകളെയും അതിജീവിക്കാം എന്ന വിഷയത്തിൽ സൗജന്യ ശില്പശാല ഡിസംബർ 23 ന് നടത്തുന്നതായിരിക്കും.
മനുഷ്യ മനസ്സ് എപ്പോഴും കഴിഞ്ഞുപോയ കാര്യങ്ങളെകുറിച്ചോ അല്ലെങ്കിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചോർത്തോ വ്യാകുലപ്പെടുകയാണ് പതിവ്.
അതായത് നമ്മുടെ ജീവിതം തന്നെ ഭൂതകാലത്തിലോ ഭാവികാലത്തിലോ ആണെന്ന് സാരം. ഇത് കാരണം സദാസമയം നിഷേധാത്മക ചിന്തകളിൽ മുഴുകി നിന്ന്കൊണ്ട് ഏകാഗ്രതയും ഓർമശക്തിയും നഷ്ടപ്പെടുകയും ഉത്ക്കണ്ഠയുടെ പിടിയിൽ അമരുകയും ചെയ്യുന്നു. വ്യക്തി ജീവിതത്തിലും ജോലി മേഖലയിലും കാണപ്പെടുന്ന സമ്മർദ്ദത്തിന്റെയും ടെന്ഷന്റെയും കാരണവും ഇത് തന്നെ.
പ്രസ്തുത ശില്പശാലയിൽ ഇതുപോലുള്ള മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ചു എങ്ങനെ സന്തോഷത്തോടെ ജീവിക്കാം എന്ന് പരിശീലിപ്പിക്കുകയാണ് മൈൻഡ് ഫുൽനെസ്സ് എന്ന മനഃശാസ്ത്ര രീതിയിലൂടെ.
ഡിസംബർ 23 ന് കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉച്ച കഴിഞ്ഞു 2.00 മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് ലീപ് സെന്ററിലെ സൈക്കോളജിസ്റ്റ്, ഡോ കെ ജി രാജേഷ് ആയിരിക്കും. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9388776640 ; 8089279619 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

മകന്റെ ചികിത്സാ ചിലവിനായി ധന സഹായം തേടുകയാണ് ഈ കുടുംബം

പ്രിയ സുഹൃത്തുക്കളെ,
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തിലെ ഡിബിൻ ജോസ് എന്ന യുവാവ് (23) ബോൺ ട്യൂമർ ബാധിച്ച് വെല്ലൂർ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. ട്യൂമർ കരളിലേക്കും പടർന്നുകൊണ്ടിരിക്കുകയാണ്. ഏഴ് അംഗ കുടുംബത്തിലെ ഏക ആൺ തരിയാണ് ഡിബിൻ. നിർധനരായ ഈ കുടുംബം ചികിത്സക്കുളള പണമില്ലാതെ വിഷമിക്കുകയാണ്.കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്തെ വിഷമത്തിലാണ് ഈ കുടുംബം.സഹൃദരായ നിങ്ങൾ ഓരോരുത്തരും നിങ്ങളാൽ കഴിയുന്ന വിധത്തിൽ ഡിബിനെ സഹായിക്കണമെന്ന് ആഭൃർത്ഥിക്കുന്നു.താഴെ ഡിബിന്റെ വിലാസവും account നംമ്പറും നൽകിട്ടുണ്ട്.

ഡിബിൻ ജോസ്
S/O ജോസ്
മാങ്കുഴയിൽ ഹൗസ്
മുഴക്കുന്ന് ( po )മുഴക്കുന്ന് ഗ്രാമം, പിൻ-670673
കണ്ണൂർ ജില്ലാ
ഫോൺ -(ജോസ് )-
9744127459
ഷഫീർ- 6000172869

Dipin jose
Federal Bank peravoor branch
A/C NO- 17090100064668
IFSC- FDRL0001709

കക്കാട് പുഴക്ക് ശാപമോക്ഷം നൽകി ‘മാർക്ക് ‘ പ്രവർത്തകർ

കക്കാട് പുഴക്ക് ശാപമോക്ഷം
വർഷങ്ങളായി മാലിന്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കക്കാട്പുഴയെ സംരക്ഷിക്കാൻ ‘മാർക്ക് ‘ പ്രവർത്തകർ തയ്യാറായി.ഒരു മുന്നറിയിപ്പും ഇല്ലാതെ നാല് തോണികളും 20 ഓളം പ്രവർത്തകരും കക്കാട് പുഴയിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതുകണ്ട് പരിസരവാസികൾക്കും അതുവഴി കടന്നുപോകുന്ന യാത്രക്കാർക്കും കൗതുകമുണർത്തി.
ശനിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തി വൈകിട്ട് അഞ്ച് മണിവരെ നീണ്ടുനിന്നു.
“മാലിന്യങ്ങൾ ശേഖരിക്കാം സമ്മാനങ്ങൾ നേടാം” (തോണിയിൽ യാത്രചെയ്തു വല ഉപയോഗിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുക ) എന്ന പരിപാടിയിൽ
കോപ്പറേഷൻ മേയർ ഇ, പി, ലത ഉദ്ഘാടനം ചെയ്‌തു .ഡോ. സുഷമ പ്രഭു, റോഷ്നാഥ് രേമേഷ്, മഹേഷ്‌ ദാസ്, റിയാസ് മാങ്ങാട് എന്നിവർ നേതൃത്വം നൽകി

സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ. നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തതെന്നും പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

‘ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും പിന്‍മാറണം. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’. ശൈലജ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ളവ സജ്ജീകരിക്കണം. അസ്വാഭാവിക മരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മേയിലുണ്ടായ നിപ ബാധയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 16 പേര്‍ മരിച്ചു. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചതായുള്ള വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ ‘അശ്വമേധം’ അഞ്ച് മുതൽ രോഗികളെ കണ്ടെത്തി രോഗ വ്യാപനം തടയും

സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗത്തെ Continue reading