കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​ക്ക് ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ ഒ​രു കോ​ടി​യു​ടെ സ​മ്മാ​നം

കൂ​ത്തു​പ​റ​മ്പ് : ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ ഒ​രു കോ​ടി​യു​ടെ സ​മ്മാ​നം കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത മാ​ന​ന്തേ​രി സ്വ​ദേ​ശി​ക്ക്. ദു​ബാ​യി​ൽ വ​സ്ത്ര​വ്യാ​പാ​രി​യാ​യ ചെ​മ്പ​യി​ൽ ഷം​സു​ദീ​നാ(42) ണ് 45 ​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഇ​ൻ​ഫി​നി​റ്റ് കാ​റും 55 ല​ക്ഷം രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബാ​യ് ടൂ​റി​സം വ​കു​പ്പ് സി​ഇ​ഒ അ​ബ്ദു​ള്ള​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. 21 വ​ർ​ഷ​മാ​യി ദു​ബാ​യി​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ഷം​സു​ദ്ദീ​ൻ നി​ര​വ​ധി ത​വ​ണ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്. പ​രേ​ത​നാ​യ മു​ല്ലേ​രി അ​ബു- ചെ​മ്പ​യി​ൽ കു​ഞ്ഞ​ലു ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​ണ്. ഭാ​ര്യ: എ​ൻ.​ഫാ​രി​ഷ. ഫ​ഹ​ദ്ഷാ​ൻ,ഷ​ദ ഫാ​ത്തി​മ, ഷെ​യ്ക്ക ഫാ​ത്തി​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ചേർത്തുനിർത്തി; കണ്ണൂർ സ്വദേശിക്ക്​ രാജകീയ യാത്രയയപ്പ്

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​​െൻറ ഒാഫിസിൽ ജോലി ചെയ്​തിരുന്ന മലയാളിക്ക്​ രാജകീയ യാത്രയയപ്പ്​. നാല് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി മുഹ്​യുദ്ദീനാണ്​ യു.എ.ഇ രാജകുടുംബം പ്രൗഢമായ യാത്രയയപ്പ് നല്‍കിയത്. അബൂദബി ബഹ്​ർ കൊട്ടാരത്തിലാണ്​ ചടങ്ങ്​ ഒരുക്കിയത്​.

മുഹ്​യുദ്ദീനെ ശൈഖ് മുഹമ്മദ്​ ബിൻ സായിദ്​ ആശ്ലേഷിക്കുന്നതി​​​െൻറയും വികാരഭരിത യാത്രയയപ്പ് നല്‍കുന്നതി​​​െൻറയും ദൃശ്യങ്ങള്‍ യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ പുറത്തുവിട്ടു. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും ഇതി​​​െൻറ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചു. സമര്‍പ്പണത്തി​​​െൻറയും കാര്യക്ഷമതയുടെയും ഉദാഹരണമാണ് മുഹ്​യുദ്ദീനെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മടക്കയാത്ര സുരക്ഷിതമാക​െട്ടയെന്നും ജീവിതത്തിൽ കൂടുതൽ വിജയങ്ങളു​ണ്ടാക​െട്ടയെന്നും ശൈഖ്​ മുഹമ്മദ്​  ആശംസിച്ചു. നാട്ടിലെ മക്ക​േളാടും കുടുംബങ്ങളോടും അ​േന്വഷണമറിയിക്കാനും അദ്ദേഹം മുഹ്​യുദ്ദീനോട്​ പറഞ്ഞു. യു.എ.ഇ അവരുടെ രണ്ടാം രാജ്യമായിരിക്കുമെന്നും അവരെ എല്ലായ്​പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയുടെ വികസനത്തിന്​ സംഭാവന നൽകിയ സഹോദരങ്ങളിലും സുഹൃത്തുക്കളിലും യു.എ.ഇക്ക്​ അഭിമാനമുണ്ട്​. അവരുടെ പ്രയത്​നങ്ങൾക്കും കഠിനാധ്വാനത്തിനും തങ്ങൾ എല്ലാ ആദരവും അഭിനന്ദനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.1978ലാണ് മുഹ്​യുദ്ദീൻ കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​െൻറ ഭാഗമായത്. 40 വര്‍ഷത്തെ നല്ല ഓര്‍മകളുമായാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്നതെന്ന്​ മുഹയ്​ദ്ദീൻ പറഞ്ഞു. അബൂദബി കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​െൻറ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലെ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.അബൂദബി കിരീടാവകാശിയുടെ ദീവാൻ അണ്ടർ സെക്രട്ടറി മുഹമ്മദ്​ മുബാറക്​ ആൽ മസ്​റൂഇ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ ഡയറക്​ടർ ജനറൽ ജാബിർ മുഹമ്മദ്​ ഗാനിം ആൽ സുവൈദി തുടങ്ങിവരും ചടങ്ങിൽ പ​െങ്കടുത്തു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

യു.​എ.​ഇ​യി​ൽ തൊഴിൽ വിസക്ക് നാട്ടിലെ സ്വഭാവ സർട്ടിഫിക്കറ്റ് വേണം

ദു​ബൈ: യു.​എ.​ഇ​യി​ൽ തൊ​ഴി​ൽ വി​സ ല​ഭി​ക്കാ​ൻ നാ​ട്ടി​ൽ നി​ന്നു​ള്ള സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. അ​ടു​ത്ത​മാ​സം നാ​ല് മു​ത​ൽ പു​തി​യ നി​യ​മം നി​ല​വി​ൽ വ​രും. രാ​ജ്യ​ത്ത് സു​ര​ക്ഷ​യും സ​മാ​ധാ​ന​ന്ത​രീ​ക്ഷ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

യു ​എ ഇ​യി​ൽ തൊ​ഴി​ൽ​വി​സ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഇ​നി മു​ത​ൽ നാ​ട്ടി​ലെ സ​ർ​ക്കാ​റും, യു ​എ ഇ ​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. യു.​എ.​ഇ മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ​വ​ർ​ഷം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടേ​താ​ണ് പു​തി​യ തീ​രു​മാ​നം.

ജ​ൻ​മ​നാ​ട്ടി​ലെ ഭ​ര​ണ​കൂ​ട​മോ, തൊ​ഴി​ൽ​വി​സ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന വ്യ​ക്തി അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തെ സ​ർ​ക്കാ​റോ ആ​ണ് സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​ത്.  എ​ന്നാ​ൽ, സ​ന്ദ​ർ​ശ​ക​വി​സ​ക്കും, ടൂ​റി​സ്റ്റ് വി​സ​ക്കും സ്വ​ഭാ​വ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

അഭിമാന മുഹൂര്‍ത്തങ്ങളുടെ ചരിത്രസ്മരണ പുതുക്കി യുഎഇയില്‍ ഇന്ന് ദേശീയദിനാഘോഷം

ദുബൈ :ചരിത്രസ്മരണകള്‍ ഓര്‍മ്മയില്‍ അലയടിക്കുന്ന 46ാമത് ദേശീയദിനാഘോഷം ഇന്ന്. അഭിമാനിക്കാവുന്ന ആ നിമിഷങ്ങളുടെ സ്മരണ പുതുക്കി വ്യത്യസ്തമാര്‍ന്ന ആഘോഷപരിപാടികളില്‍ ഇന്ത്യക്കാരടക്കം വിദേശികളും പങ്കുചേരുന്നു. വിവിധ എമിറേറ്റുകളില്‍ ഘോഷയാത്ര, കരിമരുന്നുപ്രയോഗം, സംഗീതനൃത്തപരിപാടി തുടങ്ങിയവ ഉണ്ടാകും.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ വലിയ കട്ടൗട്ടുകളും ചിത്രങ്ങളും പല സ്ഥലങ്ങളിലായി സ്ഥാപിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അത് മാത്രമല്ല നബിദിനവും യുഎഇയുടെ 46-ാം ദേശീയ ദിനവും ഒരുമിച്ച് ആഘോഷിക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. യുഎഇയിലെ പള്ളികളില്‍
വെള്ളിയാഴ്ച ജുമാ ഖുത്ബ നടന്നു. നബിയുടെ ജന്മദിനവും യുഎഇയുടെ രൂപീകരണ ഓര്‍മകളും ഒരുമിക്കുന്ന ദിനങ്ങളിലാണ് വിശ്വാസികളെന്നു ആമുഖമായി പണ്ഡിതര്‍ ഓര്‍മിപ്പിച്ചു.

ഐക്യത്തിന്റെ 46-ാം വര്‍ഷത്തിലെത്തിയ യുഎഇയുടെ ദേശീയ ദിനവും നബിദിനവും ഒരുമിക്കുന്ന അവസരത്തിലെ ജുമാ പ്രസംഗം, മനുഷ്യര്‍ തമ്മിലുള്ള സഹകരണത്തിലും സ്‌നേഹബന്ധത്തിലും ഉറച്ചുള്ളതായിരുന്നു. ഐക്യം സമൂഹത്തിനുള്ള പ്രവാചകന്റെ സമ്മാനമായിരുന്നുവെന്നു പണ്ഡിതര്‍ ഓര്‍മിപ്പിച്ചു.

നബിയുടെ കാലത്ത് മക്കയിലെ കഅബ പുന:ര്‍നിര്‍മാണത്തിനു പ്രവാചകന്‍ നിര്‍ദേശിച്ച മാതൃക കാലികപ്രസ്‌കതമാണ്. വ്യത്യസ്ത ഗോത്രങ്ങള്‍ തമ്മില്‍ കലഹിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ ഒരു തുണിവിരിച്ചു കഅബ ദേവാലയത്തിന്റെ പ്രധാന ശിലയായ ‘ഹജറുല്‍ അസ്‌വദ് ‘അതില്‍ വച്ചു . ഗോത്ര പ്രമാണികളില്‍ ഓരോരുത്തരോട് തുണിയുടെ തലഭാഗം പിടിച്ചു ഉയര്‍ത്താന്‍ നിര്‍ദേശിക്കുകയും കഅബയുടെ ‘കറുത്ത കല്ല്’ പ്രവാചകന്‍ നിശ്ചിത സ്ഥാനത്ത് വയ്ക്കുകയും ചെയ്തു.

ഛിദ്രതയും അതുവഴി ഒരു കലാപവും ഉടലെടുക്കാന്‍ ഇടയാക്കിയ സന്ദര്‍ഭം തന്മയത്തത്തോടെയും രചനാത്മകമായും പരിഹരിച്ച പ്രവാചകന്‍ ഉത്തരവാദിത്വത്തില്‍ എല്ലാവരെയും ഭാഗഭാക്കാക്കുകയാണ് ചെയ്തത്. ജീവിതം കെട്ടിപ്പടുക്കാന്‍ കൈകള്‍ ചേര്‍ത്തുവയ്ക്കണമെന്ന സന്ദേശമാണ് നബി സമൂഹത്തിനു കൈമാറിയതെന്ന് പണ്ഡിതര്‍ ഉദ്‌ബോധിപ്പിച്ചു.

മതത്തിന്റെ പേരില്‍ വേറിട്ട് നില്‍ക്കുന്നതിനെതിരെ നബി (സ) ശക്തമായ മുന്നറിയിപ്പ് നല്‍കി. ഹൃദയത്തില്‍ ശൈഥില്യത്തിന്റെ അണുക്കള്‍ മുളയ്ക്കുന്നത് മുന്‍കൂട്ടി തടഞ്ഞു. ഇവ തെളിയിക്കുന്ന വേദവചനങ്ങളും നബി മൊഴികളും അവസരോചിതം ഉദ്ധരിച്ചാണ് ഐക്യത്തിലും സഹകരണത്തിലും വസിക്കേണ്ടതിന്റെ പ്രാധാന്യം വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കിയത്.

യുഎഇ പടുത്തുയര്‍ത്തുന്നതിനു മുന്‍പ് തന്നെ മക്കയില്‍ നിന്നും പാലായനം ചെയ്‌തെത്തിയവരും അവരെ തുറന്ന മനസ്സോടെ സ്വീകരിച്ച മദീന നിവാസികളായ ‘അന്‍സാരി’കളും തമ്മില്‍ ഐക്യം സ്ഥാപിച്ചു നബി മാതൃക കാണിച്ചിട്ടുണ്ട്.

അതുകൊണ്ടു ഐക്യത്തിന്റെ പന്ഥാവില്‍ വിള്ളല്‍ വരാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ് മതോപദേശകര്‍ വിശ്വാസികള്‍ക്ക് കൈമാറിയത്. ദേശീയ ദിനം ആചരിക്കുന്ന അവസരത്തില്‍ രാജ്യത്തിന് വേണ്ടി ജാവാര്‍പ്പണം ചെയ്ത സൈനികര്‍ക്കായി പണ്ഡിതര്‍ പ്രാര്‍ഥിച്ചു.

സൗദിയിലെ ജ്വല്ലറി വ്യവസായം പ്രതിസന്ധിയില്‍: വിദേശികളെ ജോലിക്കെടുത്താല്‍ 20,000 റിയാല്‍ പിഴ.

ജിദ്ദ: സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ഡിസംബര്‍ മൂന്നുമുതല്‍ നിലവില്‍ വരും.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.

നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴസംഖ്യയും ഇരട്ടിക്കും. കട ഉടമയാണ് പിഴ അടക്കേണ്ടത്. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ മേഖലയിലെ ഊര്‍ജിത സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്തിന്റെ ഭാഗമായ ഈ നിയമത്തെക്കുറിച്ച് രണ്ട് മാസം മുമ്പ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി രണ്ടാഴ്ചയായി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥർ ജ്വല്ലറികളില്‍ പരിശോധനകള്‍ നടത്തി വരികയാണ്. ഞായറാഴ്ച മുതല്‍ മുഴുവന്‍ ജ്വല്ലറികളിലും പരിശോധന ശക്തമാക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

അതേസമയം, പരിചയ സമ്പന്നരായ സ്വദേശി ജീവനക്കാരെ ലഭ്യമല്ലാത്തതിനാല്‍ രാജ്യത്തെ 40 ശതമാനം ചെറുകിട ജ്വല്ലറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സ് ജ്വല്ലറി സമിതി അഭിപ്രായപ്പെട്ടു.

ഇത് ജ്വലറി വ്യവസായത്തിന് തന്നെ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

ഓരോ പ്രവിശ്യയിലെയും സാഹചര്യങ്ങള്‍ പഠിച്ച് അനുയോജ്യമായ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. ഈ നീക്കം പ്രവാസികളില്‍ വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇറാഖിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഷാർജയിലും ദുബായിലും പ്രകമ്പനം, 10 പേർ മരിച്ചതായി റിപ്പോർട്ട്

ബഗ്ദാദ് ∙ ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു. ഇറാഖ്  അതിർത്തിയോടു ചേർന്ന സൽമാനിയ ആണ് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ഇറാനിലും ഇറാഖിലുമായി 10 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലകൾ തകർന്നു വീണു. താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി.  ഇറാനിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ എട്ടു ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.

അബൂദബിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്​ അവിസ്​മരണീയമായ ജന്മദിനാഘോഷം:അതിശയം  മാറാതെ ഇന്ത്യൻ ബാലൻ

അബൂദബി: അബൂദബിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്​ അവിസ്​മരണീയമായ ജന്മദിനാഘോഷം. 11കാര​​െൻറ ജന്മദിനത്തിൽ സമ്മാനവുമായെത്തി അബൂദബി പൊലീസാണ്​ കുടുംബത്തെ അത്​ഭുതപ്പെടുത്തിയത്​. പൊലീസിനോടൊപ്പം ഒരു ദിവസം ജോലിയെടുക്കുകയും സംവദിക്കുകയും ചെയ്യണമെന്ന കുട്ടിയുടെ ആഗ്രഹം മനസിലാക്കിയാണ്​ അധികൃതർ അപ്രതീക്ഷിത ‘ഒാപറേഷനു’മായി എത്തിയത്​.
പൊലീസ്​ യൂനിഫോം ധരിപ്പിച്ച ശേഷം കുട്ടിയെ റൗദ പൊലീസ്​ സ്​റ്റേഷനിലേക്കും അവിടെനിന്ന്​ കുട്ടികളുടെ പരിശീലന കേന്ദ്രത്തിലേക്കും കൊണ്ടുപോയി. കുട്ടിയുടെ രക്ഷിതാക്കൾക്ക്​ റൗദ പൊലീസ്​ സ്​റ്റേഷനിൽ സ്വീകരണമൊരുക്കുകയും ചെയ്​തു. നിരവധി സമ്മാനങ്ങളും പിറന്നാൾ കേക്കും നൽകിയാണ്​ പൊലീസ്​ കുട്ടിയെ യാത്രയാക്കിയത്​.
ജനങ്ങളുമായുള്ള ബന്ധം വളർത്തുന്നതിനും സമൂഹത്തിൽ സുരക്ഷയും സുസ്​ഥിരതയും സന്തോഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ്​ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന്​ കമ്യൂണിറ്റി പൊലീസ്​ വകുപ്പ്​ ഡെപ്യൂട്ടി ഡയറക്​ടർ ലെഫ്​റ്റനൻറ്​ കേണൽ അബ്​ദുല്ല മുഹമ്മദ്​ അവാദ്​ പറഞ്ഞു.

സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു

റിയാദ്: സൗദി രാജകുമാരൻ അബ്ദുൽ അസീസ് മരണപ്പെട്ടതായി സ്ഥിതീകരിച്ചു. 44 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന്റെ മരണ സ്ഥിരീകരണം നടത്തിയത് റോയല്‍ കോര്‍ട്ട് പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്‍താഫ് ന്യൂസ് ആണ്. എന്നാൽ മരണ കാരണം ഇതുവരെ വ്യക്തമല്ല. ഫഹദ് രാജാവിന്റെ ഇളയ മകനായ അബ്ദുള്‍ അസീസ് രാജകുമാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായതായി വാര്‍ത്ത‍യുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം മരിച്ചതായി ട്വിറ്ററിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായത്. 
മുന്‍ കിരീടാവകാശി മുക്രിന്‍ അല്‍-സൗദ് രാജാവിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുക്രിന്‍ ഞായറാഴ്ച യമന്‍ അതിര്‍ത്തിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടിരുന്നു. ശേഷം മണിക്കൂറുകൾക്കകമാണ് സൗദി രാജകുടുംബത്തില്‍ നിന്നും വീണ്ടുമൊരു മരണം സംഭവിക്കുന്നത്. അസിര്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ കൂടിയായിരുന്ന മന്‍സൂര്‍ ബിന്‍ മുക്രിന്‍ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്യവെയാണ് അപകടം ഉണ്ടായത്.

സൗദി അറേബ്യയിലെ പണച്ചാക്കുകള്‍ ഒറ്റദിവസം കൊണ്ട് പാപ്പരായി ; പോക്കറ്റ് മണി പോലും കിട്ടാത്ത വിധത്തില്‍ സ്വത്തുക്കള്‍ മരവിപ്പിച്ചു

റിയാദ്: ആഗോള സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് സൗദി അറേബ്യയില്‍ രാജകുടുംബത്തിനെതിരേ ശനിയാഴ്ച വൈകീട്ട് ശക്തമായ നടപടിയുണ്ടായത്. 11 രാജകുമാരന്‍മാരെയും അത്ര തന്നെ മുന്‍ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു തടവിലിട്ടു. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അറസ്റ്റെന്ന് ഔദ്യോഗിക അറിയിപ്പുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്രയും രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുക മാത്രമല്ല. ഇവര്‍ക്ക് പോക്കറ്റ് മണി പോലും ഇല്ലാത്ത രീതിയില്‍ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. എല്ലാത്തിനും പിന്നില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്താണ് സൗദിയില്‍ നടക്കുന്നത്. അറസ്റ്റിലായവര്‍ക്ക് മുന്നില്‍ എന്തു വഴിയാണുള്ളത്.
സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ചാനല്‍ തന്നെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഔദ്യോഗിക പദവികളില്‍ നിന്ന് മാറ്റപ്പെട്ട രാജകുമാരന്‍മാര്‍ക്ക് പകരം ഉടനെ ബദല്‍ നിയമനവും നടത്തി. വളരെ ആസൂത്രിതമായ നീക്കമാണിതെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഇയാല്‍ ബ്ലാക്ക് അത്തരത്തിലൊരു
വ്യക്തിയാണ്.അഡ്മിറല്‍ അബ്ദുല്ല അല്‍ സുല്‍ത്താന്‍.

സൗദി നാവിക സേനയുടെ കമാന്ററായിരുന്ന അഡ്മിറല്‍ അബ്ദുല്ലക്ക് പകരം അഡ്മിറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ ഗിഫയ്‌ലിയാണ് പുതിയ മേധാവി. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്‍ ഫക്കീഹും സ്ഥാനം നഷ്ടമായവരില്‍ പ്രമുഖനാണ്. അദ്ദേഹത്തിന് പകരക്കാരനായി വന്നിട്ടുള്ളത് മുഹമ്മദ് അല്‍ തുവൈജിരിയാണ്. നേരത്തെ ജിദ്ദാ നഗരത്തിന്റെ മേയറായിരുന്നു മുഹമ്മദ് അല്‍ തുവൈജിരി. ഫക്കീഹ് ഏറെ കാലമായി മന്ത്രിപദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്. എന്‍ജിനിയറിങ് ബിരുദ ധാരിയായ ഫക്കീഹ് നേരത്തെ തൊഴില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. പിന്നീടാണ് സാമ്പത്തിക- ആസൂത്രണ വകുപ്പ് മന്ത്രിയായത്. രണ്ടു കാര്യങ്ങളില്‍ ഗുരുതമരായ വീഴ്ച വരുത്തിയെന്നാണ് പുറത്താക്കപ്പെട്ടവര്‍ക്കെതിരായ ആരോപണം.

തലാല്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടവരും വീട്ടുതടങ്കലില്‍ ആക്കപ്പെട്ടവരുമായ എല്ലാവരുടെയും ആസ്തികള്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. ഇവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. വിദേശത്തും സ്വദേശത്തുമുള്ള ഒരു അക്കൗണ്ടുകളില്‍ നിന്നും ഇവര്‍ക്ക് പണമിടപാടുകള്‍ സാധ്യമല്ല. ആസ്തികള്‍ പണമാക്കി മാറ്റാനും പറ്റില്ല. ഇവര്‍ക്കെതിരായ കേസില്‍ കോടതി അന്തിമ തീരുമാനം എടുക്കുംവരെ ആര്‍ക്കും ഒരു ഇടപാടും സാധ്യമല്ലെന്ന് ചുരുക്കം.

സൗദി രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു


സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് കൊല്ലപ്പെട്ട രാജകുമാരന്‍. ഞായറാഴ്ച സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയിലാണ് ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. അല്‍ അറബിയ്യ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മുഖ് രിന്‍ രാജകുമാരന്‍. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദി സഖ്യം യമനിലെ ഹൂത്തി വിമതര്‍ക്കെതിരായി ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനു തൊട്ടുപിന്നാലെയാണ് രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടത്. ശനിയാഴ്ച സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു സൗദി സഖ്യം യമന്‍ തലസ്ഥാനമായ സനയ്ക്കു നേരെ 29 വ്യോമാക്രമണങ്ങള്‍ നടത്തിയത്. സൗദി ആക്രമണത്തില്‍ സനയിലെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും മറ്റും തകര്‍ന്നു.
സൗദിയിലാവട്ടെ, അഴിമതിയുടെ പേരില്‍ മുതിര്‍ന്ന രാജകുമാരന്‍മാരും മന്ത്രിമാരും മുന്‍മന്ത്രിമാരുമുള്‍പ്പെടെ തടവില്‍ കഴിയുകയുമാണ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റിയാണ് നടപടിക്കു പിന്നില്‍. അധികാരമുറപ്പിക്കാനുള്ള സൗദി രാജകുമാരന്റെ തന്ത്രമാണോ മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റിനു പിന്നില്‍ എന്ന സംശയവും ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെയാണ് രാജകുമാരന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.