സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഹജിന് അവസരം ലഭിച്ച കണ്ണൂർ ജില്ലയിലെ ഹാജിമാർക്കുള്ള ഒന്നാംഘട്ട ഹജ് സാങ്കേതിക പഠന ക്ലാസ് 27, മാർച്ച് മൂന്ന് തീയതികളിൽ നടക്കും.

കണ്ണൂർ∙ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഹജിന് അവസരം ലഭിച്ച ജില്ലയിലെ ഹാജിമാർക്കുള്ള ഒന്നാംഘട്ട ഹജ് സാങ്കേതിക പഠന ക്ലാസ് 27, മാർച്ച് മൂന്ന് തീയതികളിൽ നടക്കും. ഈ വർഷം നേരിട്ട് അവസരം ലഭിച്ച 70 വയസ്സ് പ്രായമുള്ളവരും സഹായികളും മെഹ്‌റമില്ലാത്ത നാലു സ്ത്രീകൾ അടങ്ങുന്ന സംഘവും നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരും ഉൾപ്പെടെ ജില്ലയിൽ നിന്ന് ആയിരത്തഞ്ഞൂറോളം ആളുകൾക്കാണ് ഹജിന് അവസരം ലഭിച്ചത്. മൂന്ന് കേന്ദ്രങ്ങളിലായാണ് ക്ലാസുകൾ നടക്കുന്നത്. 27ന് 9.30 മുതൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിൽ തലശ്ശേരി, കൂത്തുപറമ്പ മണ്ഡലങ്ങളിലെ ഹാജിമാരും,

1.30 മുതൽ തളിപ്പറമ്പ പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസിൽ പയ്യന്നൂർ, തളിപ്പറമ്പ, കല്യാശ്ശേരി, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ ഹാജിമാരും മാർച്ച് മൂന്നിന് 9.30 മുതൽ കണ്ണൂർ സിറ്റി ദീനുൽ ഇസ്‌‌‌‌‌‌‌‌‌‌‌‌‌‌‌ലാം സഭ ഇംഗ്ലിഷ് സ്കൂളിൽ നടക്കുന്ന ക്ലാസിൽ അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, മണ്ഡലങ്ങളിലെ ഹാജിമാരും പങ്കെടുക്കണം. ക്ലാസിന് വരുന്ന ഹാജിമാർ പാസ്പോർട്ട് കോപ്പി, രക്ത ഗ്രൂപ്പ്, എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് അതത് മണ്ഡലം പരിശീലകരെ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പരിശീലകൻ സി.കെ.സുബൈർ ഹാജി ചക്കരക്കൽ 9447282674, അഡീഷനൽ ട്രെയിനർ എൻ.എ.സിദ്ദീഖ് 9895275769 എന്നിവർ അറിയിച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Advertisements

മാങ്കടവ് പ്രവാസി കൂട്ടായ്മ വാർഷിക കുടുംബ സ്നേഹസംഗമം യു എ ഇ ൽനടന്നു

വിവിധ മേഖലകളിലെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ മാങ്കടവ് പ്രവാസി കൂട്ടായ്മ യു എ ഇയുടെ വാർഷിക കുടുംബ സ്നേഹസംഗമം ‘അഹ്‌ലൻ മാങ്കടവ് ’ സീസൺ 3 , വിപുലമായ പരിപാടികളോടെ ദുബായ് മുഷ്‌രിഫ് പാർക്കിൽ ഇന്നലെ സംഘടിപ്പിച്ചു.   അഹ്‌ലൻ മാങ്കടവ് കൺവീനർ എം വി അബ്ദുള്ള സ്വാഗതം പറഞ്ഞു , ചെയർമാൻ ഷാക്കിർമുണ്ടോൻ അധ്യക്ഷത വഹിച്ചു , ഉപദേശക സമിതി അംഗം മുഹമ്മദ് റാഫി സംഗമം ഉൽഘാടനം ചെയ്തു.   കൂട്ടായ്മ സെക്രട്ടറി എം വി സമീർ സമാപന ചടങ്ങിൽ സ്വാഗതം പറഞ്ഞു , കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് അലി സി എച്ച് അധ്യക്ഷത വഹിച്ചു , അബ്ദുൽ റഷീദ് ബാഖവി , കെ പി ഹംസക്കുട്ടി , കൂട്ടായ്മ ഇവന്റസ്‌ ചെയർമാൻ ടി കെ റയീസ് , ഷുഹൈബ് പാപ്പിനിശ്ശേരി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ട്രഷറർ ഹാഷിം സി എച്ച് നന്ദി പറഞ്ഞു.   രാവിലെ ഒൻപതു മണി മുതൽ രാത്രി ഒൻപതു വരെ നീണ്ട ആവേശകരമായ പരിപാടിയിൽ കൂട്ടായ്മ പ്രവർത്തകർ ഐക്യത്തോടെ പരിപാടികൾ നിയന്ത്രിച്ചു. ആവേശം കൊടുമുടിയിലെത്തിച്ച കമ്പവലി മത്സരത്തിൽ ടീം ദുബായിയെ പരാജയപ്പെടുത്തിക്കൊണ്ട് ടീം ഷാർജ ചാപ്യന്മാരായി. കഴിഞ്ഞ ആഴ്ചകളിൽ അഹ്‌ലൻ മാങ്കടവ് പരിപാടിയുടെ ഭാഗമായി നടന്ന ഫുടബോൾ , ക്രിക്കറ്റ് ടൂര്ണമെന്റുകളിലും ചാപ്യന്മാരായിരുന്ന ടീം ഷാർജ ഇത്തവണത്തെ കായിക വിഭാഗങ്ങളിൽ അജയ്യരായി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

ദുബൈ വിസക്ക് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

ദുബൈയില്‍ ജോലി തേടുന്നവര്‍ക്ക് ആശ്വസ വാര്‍ത്ത. ദുബൈ വിസക്ക് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ യുഎഇയിലെ മറ്റു എമിറേറ്റുകള്‍ക്ക് ഈ ഇളവുണ്ടാകില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് വിസ കേന്ദ്രങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം നാല് മുതലാണ് യുഎഇ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ജോലിക്ക് അപേക്ഷിക്കുന്നയാള്‍ വിദേശത്താണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം താമസിച്ച രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. രാജ്യത്ത് ജോലിക്കെത്തുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല എന്ന് തെളിയിക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന യുഎഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

കണ്ണൂർ സ്വദേശിയെ അബൂദാബിയിൽ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

അബൂദബി: കണ്ണൂർ സ്വദേശിയെ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അബൂദബിയിൽ ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പർവൈസറായിരുന്ന കണ്ണൂർ സ്വദേശിയാണ് മരിച്ചത്​. ചൊവ്വാഴ്​ച വൈകുന്നേരം അബൂദബി മുസഫ ശാബിയയിലാണ്​ വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്​. എങ്ങനെയാണ്​ മരണം സംഭവിച്ചത്​ എന്നതിനെ കുറിച്ച്​ പൊലീസ്​ അന്വേഷിച്ചുവരികയാണ്​. മൃതദേഹം അബൂദബി ഖലീഫ ആശുപത്രി മോർച്ചറിയിൽ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

യു എ ഇ യിലെ പത്താമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോൽസവത്തിന് നാളെ അജ്മാനിൽ തിരിതെളിയും

യു എ ഇ യിലെ പത്താമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോൽസവത്തിന് നാളെ തിരി തെളിയും. നാളെ വൈകുന്നേരം 6 മണിക്ക് കുന്നത്തുർ പാടിയിലെ തമ്പുരാനെ അജ്മാനിൽ പ്രത്യേകം തയ്യാറാക്കുന്ന ബലിക്കല്ലിൽ വിളിച്ചു ചൊല്ലി കുടിയിരിത്തും. പിന്നിട് പ്രത്യേകം തയ്യാറാക്കിയ മഠപ്പുരയിൽ നിറദീപത്തിന് മുമ്പിൽ ഭഗവാന് നിവേദ്യം ഒരുക്കും, ഉണക്കമീനും കുരുമുളക് ഇട്ട് വെച്ച പച്ചക്കായ കറിയും വൈള്ള ചോറുമാണ് നിവേദ്യം. മലയിറങ്ങി വന്ന തമ്പുരാൻ 2 ദിവസത്തോളം പ്രവാസി ഭൂമിയിലെ മഠപ്പുരയിൽ ഉണ്ടാകുമെന്ന് അനുഭവസ്ഥർ പറയുന്നു.

അജ്മാനിലെ കേരള ട്രഡീഷണൽ ഫെസ്റ്റിവലിന്റെ ഭാഗമായാണ് തിരുവപ്പന മഹോത്സവം നടക്കുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Emergency B-ve Platelet Requirement at Dubai

Patient  admitted at  zulekha  Hospital would be undergoing a for surgery. Urgently require  B-ve Paltelet
30 minutes of your time can save a valuable life.

Blood  Group : B-ve(2 Units)
Donation Place : Latifa Blood Donation Centre ,Oud Metha,Dubai

Willing Donors Pls whatsapp/ call:
Raphy : ‭056 227 4127‬
‭Kishore : 055 231 2678‬
Vinod :0557025802

Post Date 20.02.2018
Blood Wing

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. Https://play.google.com/store/apps/details?id=com.kannur.varthakal

അഹ്‌ലൻ മാങ്കടവ് സീസൺ 3 ന് ഗംഭീര തുടക്കം.

ഫെബ്രുവരി 23 ന് നടത്തപ്പെടുന്ന മാങ്കടവ് പ്രവാസി കൂട്ടായ്മയുടെ സ്നേഹ സംഗമം അഹ്‌ലൻ മാങ്കടവ് സീസൺ 3 ന് ഇന്നലെ തുടക്കം കുറിച്ചു.

കൂട്ടായ്‌മയുടെ കായിക വിഭാഗം സംഘടിപ്പിച്ച ഫുട്‌ബോൾ ടൂര്ണമെന്റോടെ ഈ വർഷത്തെ അഹ്‌ലൻ മാങ്കടവിന് തുടക്കമായി. ഇന്നലെ രാത്രി 8  മണിക്ക് , സ്കൗട്സ് സ്ക്കൂൾ മൈതാനിയിൽ വെച്ച് നടന്ന ഫുട്‌ബോൾ ടൂർണ്ണമെന്റ് കൂട്ടായ്മയുടെ മുതിർന്ന അംഗമായ കെ പി നാസർ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സി എച്ച് മുഹമ്മദലി , സെക്രട്ടറി എം വി സമീർ , അഹ്‌ലൻ മാങ്കടവ് ചെയർമാൻ ഷകീർ മുണ്ടോൻ , കൺവീനർ എം വി അബ്ദുള്ള , കൂട്ടായ്മ സീനിയർ അംഗം കെ പി അബ്ദുൽ റഷീദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

അബുദാബി , ദുബായ് , ഷാർജ ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരച്ചു. വാശിയേറിയ പോരാട്ടങ്ങളിലൂടെ ഫൈനലിൽ പ്രവേശിച്ച ദുബായ് , ഷാർജ ടീമുകൾ മികച്ച പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. ഫൈനലിൽ ഓരോ ഗോളടിച്ച്‍  നിശ്ചിത സമയത്തിലും , നാല് വീതം ഗോളുകളടിച്ച് പെനാൽട്ടി ഷൂട്ടൗട്ടിലും സമനില പാലിച്ച ടീമുകൾ …. നിറഞ്ഞ കാണികളുടെ മുൻപിൽ ഫുട്‌ബോൾ ആവേശം വാനോളമുയർത്തി . ഒടുവിൽ നറുക്കെടുപ്പിലൂടെ ഷാർജ ടീമിനെ അഹ്‌ലൻ മാങ്കടവിന്റെ ഭാഗമായ ആദ്യ ഫുട്‌ബോൾ ടൂർണമെന്റിലെ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കുകയായിരുന്നു.

വിജയികളായ ഷാർജ ടീമിന് അഹ്‌ലൻ മാങ്കടവ് ചെയർമാൻ ശകീർ മുണ്ടോൻ , സ്പോർട്സ് ആൻഡ് ഇവന്റസ്‌ വൈസ് ചെയർമാൻ സി എച്ച് നാസർ എന്നിവർ ചേർന്ന് ട്രോഫി നൽകി , റണ്ണേഴ്‌സ് അപ്പായ ദുബായ് ടീമിന് അഹ്‌ലൻ മാങ്കടവ് കൺവീനർ എം വി അബ്ദുള്ള ട്രോഫി നൽകി.

ടൂർണമെന്റിലെ മികച്ച താരമായി  ഷാർജയുടെ ജുനൈദിനെയും , മികച്ച ഡിഫൻഡറായി അബു ദാബിയുടെ സി എച്ച് ഷഹബാസിനെയും , മികച്ച ഗോൾകീപ്പറായി ദുബൈയുടെ ഷിഹാബിനെയും തെരഞ്ഞെടുത്തു.

സ്പോർട്സ് ആംഡ് ഇവന്റസ്‌ ചെയർമാൻ ടി കെ റയീസ് , വൈസ് ചെയർമാൻ സി എച്ച് നാസർ , സി എച്ച് നിസാർ , കെ പി നൗഷാദ് , എം വി മുഹമ്മദ് കുഞ്ഞി , ശകീർ മുണ്ടോൻ , എം വി അബ്ദുള്ള  തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി. കൂട്ടായ്മ ട്രഷറർ സി എച്ച് ഹാഷിം നന്ദി പറഞ്ഞു . കൂട്ടായ്മയുടെ മറ്റ് ഭാരവാഹികളും പ്രവർത്തകരും യു എ ഇ യിലുള്ള അനേകം മാങ്കടവുകാരും ടൂർണ്ണമെന്റിൽ സംബന്ധിച്ചു

https://play.google.com/store/apps/details?id=com.kannur.varthakal

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ്
ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് – നടപടികൾ വേഗത്തിലാക്കി. പ്രവാസികൾക്കുള്ള പൂർണ വിവരങ്ങൾ:

യു.എ.ഇ തൊഴിൽ വിസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ല പോലീസ് ഓഫീസിൽ നടപടികൾ വേഗത്തിലാക്കുന്നതിന് എക്സ്പ്രസ് കൌണ്ടർ ആരംഭിച്ചു.

ജില്ലയിൽ നിന്നും  യു.എ.ഇ യിലേക്ക്  തൊഴിൽ തേടി പോകുന്ന നിരവധി ആളുകളാണ് ദിനം തോറും പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യവുമായി ജില്ലാ പോലീസ് ഓഫീസിൽ എത്തുന്നത്.

നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി അപേക്ഷകർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

1) അപേക്ഷകർക്ക് എല്ലാ പ്രവൃത്തി ദിവസവും  രാവിലെ 10.00 മണിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2) അപേക്ഷകൾ സ്വീകരിക്കുന്നതിനും, രേഖകൾ  ഒത്തു നോക്കുന്നതിനുമായി ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
“”””””””””””””””””””””””””””””””””””

1) അപേക്ഷകന് ജോലി ലഭിച്ചതായി തെളിയിക്കുന്ന വിസാ പകർപ്പ്, അല്ലെങ്കിൽ  ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ, അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ  ഒറിജിനൽ അല്ലെങ്കിൽ ഇ-മെയിൽ പകർപ്പ്.

2) തിരിച്ചറിയൽ രേഖകൾ.

a) SSLC Book (നിർബന്ധം)
b) Passport
c) Ration Card
d) Election ID Card
e) Aadhar
(b മുതൽ e  വരെയുള്ളവയിൽ ഏതെങ്കിലും രണ്ടെണ്ണം നിർബന്ധം)

SSLC Book ഇല്ലാത്ത സാഹചര്യത്തിൽ മാത്രം സ്കൂൾ രജിസ്റ്ററിന്റെ Extract അല്ലെങ്കിൽ Birth Certificate.

3)അപേക്ഷ ഫീസ്  ആയിരം രൂപ.

4) അപേക്ഷ ഫോറം ( ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം)

https://drive.google.com/open?id=1gbC2JPs7umkClUgiG8nSWUetxLAw85Ls

5)ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ- നാല് എണ്ണം.

മറ്റ് നിബന്ധനകൾ:

1) അപേക്ഷകർ റൂറൽ ജില്ലാ പോലീസ് പരിധിയിലെ  സ്ഥിരതാമസക്കാരനായിരിക്കണം.

2) അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ വഴിയോ, സഹോദരങ്ങൾ വഴിയോ അടുത്ത രക്തബന്ധുക്കൾ മുഖേനെയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

3) അപേക്ഷകൻ കുറ്റകൃത്യങ്ങളിൽ  ഉൾപ്പെട്ടിട്ടില്ലായെന്നും സൽസ്വഭാവിയായി ജീവിക്കുന്നയാളാണെന്നും ബോധ്യപ്പെടാൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ജില്ലാ പോലീസ് മേധാവിയുടെ ഒപ്പോടുകൂടി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

4) കേരള സംസ്ഥാന സർക്കാറിന്റെ സേവനാവകാശ നിയമത്തിൽ നിഷ്കർഷിച്ച പ്രകാരം പരമാവധി വേഗത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

സിൽവർ ജൂബിലി ആഘോഷി ക്കുന്ന ബനിയാസ് സ്‌പൈക് ഗ്രൂപ്പ് 20 ഭവനങ്ങൾ നിർമിച്ചു നൽകും

അബുദാബി: സിൽവർ ജൂബിലി ആഘോഷി ക്കുന്ന ബനിയാസ് സ്‌പൈക് ഗ്രൂപ്പ് ,സായിദ് വർഷാചരണത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ചേർന്ന് ദാറുൽ ബനിയാസ് എന്ന പേരിൽ കേരളത്തിൽ 20 ഭവനങ്ങൾ നിർമിച്ചുനൽകുമെന്ന് ബനിയാസ് സ്‌പൈക് ഗ്രൂപ്പ് എം ഡിയും ചെയർമാനുമായ സി പി അബ്ദുർറഹ്മാൻ അബ്ദുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷം നാളെ (വെള്ളി) വിവിധ പരിപാടികളോടെ കൺട്രി ക്ലബ്ബിൽ നടക്കും. ആഘോഷ ചടങ്ങിൽ 15 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ട് ലക്ഷവും 10 വർഷം പൂർത്തിയാക്കിയവർക്ക് 1.5 ലക്ഷവും നൽകി ആദരിക്കും.

ഗുണനിലവാരമുള്ള  ഭക്ഷ്യോത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തും റെസ്റ്റോറന്റ് മേഖലയിലും റിയൽ എസ്റ്റേറ്റിലും ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ സി പി എ ഫാഷൻ പ്രൈവറ്റ് ലിമിറ്റഡ്, സി പി എ ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നീ സംരംഭങ്ങൾ വിജയകരമായി മുന്നേറുന്നുണ്ട്. അഡ്‌നോകിൽ  കാറ്ററിംഗ് പ്രൊവൈഡർ ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ ഇതിനോടകം കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വരും കാലയളവിൽ അഡ്‌നോക് കേന്ദ്രീകരിച്ചുള്ള  എല്ലാഓയിൽ ക്യാമ്പുകളിലും ഒരു കേന്ദ്ര കാറ്ററിംഗ് കമ്പനിയായി മാറുന്നതിനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.

അറുപത് വയസിനു മുകളിലുള്ള മുതിർന്ന പത്രപ്രവർത്തകർക്ക്  കേരള പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് മീഡിയ പെൻഷൻ ഏർപെടുത്തുമെന്നും സി പി അബ്ദുർറഹ്മാൻ അബ്ദുല്ല വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ സി ഇ ഒ ശാക്കിർ പി അലിയാർ, ജനറൽ മാനേജർ മിയാസർ മുഹമ്മദ് അൽ തമീമി,  റീ ടെയിൽ ജി എം  അബൂബക്കർ ഷമീം, ഓപ്പറേഷൻ ജി എം അബ്ദുൽ ജബ്ബാർ എന്നിവരും സംബന്ധിച്ചു. 0506288969  sales@baniyasspike.com

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

റാസല്‍ഖൈമയില്‍ വാഹനാപകടം: മൂന്ന്​ മലയാളികള്‍ മരിച്ചു

ദുബൈ: യു.എ.ഇയിലെ റാസല്‍ഖൈമയില്‍ ഇന്ന്​ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്​ ഗുരുതര പരിക്ക്​. തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, എറണാകുളം സ്വദേശി അതുല്‍ എന്നിവര്‍ സംഭവ സ്​ഥലത്തുവെച്ചും മൂന്നാമത്തെയാള്‍ ആശുപത്രി ​െഎ.സി.യുവിലുമാണ്​ മരിച്ചത്​.

അപകടത്തില്‍ പെട്ടവര്‍ ഹോട്ടല്‍ ജീവനക്കാരാണെന്നാണ്​ പ്രാഥമിക വിവരം. പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. മൂന്നാര്‍ കേറ്ററിങ്​ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണിവര്‍. സഞ്ചരിച്ച വാഹനം ജുല്‍ഫാര്‍ ടവറിനു സമീപം ഡിവൈഡറില്‍ ഇടിച്ച്‌​ മറിയുകയായിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal