55 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 567 തീപിടുത്തങ്ങള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

വേനല്‍ ശക്തമാകുന്നതിനൊപ്പം കേരളത്തില്‍ തീപിടുത്ത ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ മാത്രം മൂന്ന് ഇടങ്ങളിലാണ് തീ പിടിത്തമുണ്ടായത്. ഇതില്‍ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം കൊച്ചിയെ തന്നെ പുകനിറച്ചു. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ചെറുതും വലുതുമായി 567 തീപിടുത്തങ്ങളാണുണ്ടായത്. ഉപഗ്രഹങ്ങളിലാണ് കേരളത്തിലെ തീപിടുത്തം പതിഞ്ഞത്.
നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫേംസ് (LANCE FIRMS), യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് സെന്റിനല്‍ എന്നിവയില്‍ നിന്നു ജനുവരി ഒന്നു മുതല്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നാണു തീപിടിത്തങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയത്.

മനോരമയാണ് കണക്ക് പുറത്തുവിട്ടത്. വാഷിങ്ടന്‍ കേന്ദ്രമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ പ്രോജക്‌ട് അസോഷ്യേറ്റായ രാജ് ഭഗത് ആണ് ഉപഗ്രഹചിത്രങ്ങള്‍ വിലയിരുത്തി പ്രത്യേക മാപ്പ് തയാറാക്കിയത്.
ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീപിടുത്തമുണ്ടായത്. 190 സ്ഥലങ്ങളില്‍ ജില്ലയില്‍ തീപിടിച്ചു. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 118. തൃശൂര്‍, വയനാട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തീപിടുത്തങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കക്കി റിസര്‍വോയറിനു സമീപം കാടിനുള്ളില്‍ 23 ന് ചെറിയ തോതില്‍ തീ പടരുന്നതായി ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ പരിസരവാസികള്‍ക്കോ അഗ്‌നിശമനസേനയ്‌ക്കോ വിവരമില്ല. പലപ്പോഴും കാടുകള്‍ക്കുള്ളിലുണ്ടാകുന്ന ഒറ്റപ്പെട്ട തീപിടിത്തങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ വരാറില്ല, എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ ഇവ വ്യക്തമായിരിക്കും.
ഓരോ ദിവസത്തെയും 4 ഉപഗ്രഹചിത്രങ്ങള്‍ വീതമാണു വിലയിരുത്തിയത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ഒറ്റ മാപ്പിലേക്കു ചേര്‍ത്തു. മള്‍ട്ടി സ്‌പെക്‌ട്രല്‍ സംവിധാനമുള്ള ഉപഗ്രഹങ്ങള്‍ക്കു ഭൂമിയില്‍ ഓരോ ഭാഗത്തും തീ മൂലം താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇതു പ്രത്യേക കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചു വേര്‍തിരിക്കും. കാടുകളില്‍ കത്തിത്തീര്‍ന്ന ഭാഗങ്ങളും വ്യക്തമായി കാണാനാകും. കേരളത്തിനു പുറത്തു ബന്ദിപ്പൂരിലും കന്യാകുമാരിയിലും തീപിടിത്തസ്ഥലങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.

Advertisements

അഴിക്കൽ തുറമുഖത്തു നാളെ വീണ്ടും കപ്പൽ അടുക്കും

നാളെ ഉച്ചക്ക് 3 മണിക്ക് കൊച്ചിയിലെ ഗ്രേറ്റ്‌ സീ ഷിപ്പിംഗ് കമ്പനിയുടെ Continue reading

ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം; 44 സെെനികര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരു മലയാളിയും

ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. പുല്‍വാമയില്‍ 44 സെെനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. ഇന്നലെയുണ്ടായ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. വയനാട് സ്വദേശി ‍‍വി വി വസന്തകുമാറാണ് ഭീകരാക്രമണത്തില്‍ മരിച്ചത്.
ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവുംവലിയ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം തീവ്രവാദി ഓടിച്ചുകയറ്റുകയായിരുന്നു.

ആസൂത്രണം ചെയ‌്തത‌് വന്‍ കൂട്ടക്കൊല
വന്‍ സ‌്ഫോടനവും കൂട്ടക്കൊലയുമാണ‌് ആസൂത്രണം ചെയ‌്തതെന്ന‌് വ്യക‌്തം.

ജമ്മൂവില്‍നിന്ന‌് വ്യാഴാഴ‌്ച പുലര്‍ച്ചെ പുറപ്പെട്ടത‌് 78 സൈനികവാഹനങ്ങളാണ‌്. ആക്രമണത്തില്‍ രണ്ട‌് സൈനിക ബസും കാറും പൂര്‍ണമായും തകര്‍ന്നു. സംഘത്തില്‍ 2547 ജവാന്മാരുണ്ടായിരുന്നു. 2016 ലെ ഉറി ആക്രമണത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത‌്.
പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദ‌് എന്നയാളാണ‌് വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ‌്തു. ഇയാള്‍ ജയ്ഷെ മുഹമ്മദിന്റെ വക‌്താവും ആത്മഹത്യാ സ്ക്വാഡില്‍ ഉള്‍പ്പെട്ടയാളുമാണെന്നാണ‌് പ്രാഥമിക വിവരം. അതീവശേഷിയുള്ള സ‌്ഫോടകവസ‌്തുവാണ‌് കാറില്‍ ഘടിപ്പിച്ചത‌്.
സൈനികരുടെ വാഹനം വരുന്ന സമയംവരെ കാത്തിരുന്ന‌് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. സിആര്‍പിഎഫ‌് ഉന്നത മേധാവികള്‍ സഞ്ചരിച്ച വാഹനമാണ‌് ഭീകരര്‍ ലക്ഷ്യമിട്ടത‌്. കനത്ത മഞ്ഞുവീഴ‌്ചയെ തുടര്‍ന്ന‌് ആറുദിവസത്തോളം ജമ്മു– ശ്രീനഗര്‍ ദേശീയപാത അടച്ചിരിക്കുകയായിരുന്നു. വ്യാഴാഴ‌്ചയാണ‌് ഗതാഗതം പുനരാരംഭിച്ചത‌്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ താക്കീതുനല്‍കി. തീവ്രവാദികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷസമിതി യോഗം ഇന്ന് നടക്കും. NIA സംഘവും കേന്ദ്ര ആഭ്യനന്തരമന്ത്രി രാജ്നാഥ് സിങ്ങും ഇന്ന് കശ്മീരില്‍ എത്തും.

പുല്‍വാമ ഭീകരാക്രമണം: കാശ്മീരില്‍ നിന്നും വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍; അപലപിച്ച്‌ ലോകരാജ്യങ്ങള്‍, ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് കാശ്മീരില്‍ നിന്നും പുറത്തുവരുന്നത്.
സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ കെന്നറ്റ് ജെസ്റ്റര്‍ ഭീകരാക്രമണത്തില്‍ അപലപിക്കുന്നുവെന്നും ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരവാദത്തെ അമര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ഇന്ത്യ നേരിട്ട ഭീകരാക്രണത്തില്‍ അപലപിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ മരണസംഖ്യ നാല്‍പ്പത്തിനാലായി.

45 ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലേക്ക് വിളിച്ച്‌ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്.
മൂന്ന് മണിയോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വെച്ച വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.
തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ശ്രീനഗറിലെത്തും.

പുല്‍വാമയില്‍ ഉപയോഗിച്ചത് 350 കിലോ സ്‌ഫോടകവസ്‌തു; ചാവേറായത് ആദില്‍ അഹമ്മദ്‌

ശ്രീനഗര്‍ :ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്‌ഫോടകവസ്‌തു‌കളെന്ന് സൂചന. ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്പ്ലോസീവ് ഡിവൈസ്) ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ഇതുവരെ 44 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

1980ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച്ച നടന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്‌മീരില്‍ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഭീകാരാക്രണത്തെക്കുറിച്ച്‌ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് എഴുപത്തിയെട്ട് ബസ്സുകളിയായി മടങ്ങുകയായിരുന്നു ജവാന്‍മാര്‍. സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടുച്ചു കയറ്റുകയായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയാായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചാവേറിന്റെ ചിത്രം ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ടു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു. വിമാനങ്ങള്‍ വരുന്നതും പോകുന്നതുമൊന്നും പ്രശ്നമാക്കാതെ റണ്‍വേയിലൂടെ ഓടിക്കളിക്കുകയാണ് കുറുക്കന്മാര്‍. ഇത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനങ്ങള്‍ ടെക് ഓഫ് ചെയ്യാന്‍ ഏറെ നേരം വൈകി. ഇന്നലേയും ഇന്നുമായി ഗോ എയറിന്റെ വിമാനം ലാന്റ് ചെയ്യുന്നതിനിടയിലും തടസ്സമായി കുറുക്കന്മാര്‍ റണ്‍വേയിലൂടെ ഓടിക്കളിക്കുയായിരുന്നു. വൈകീട്ടോടെ റണ്‍വേയില്‍ കടന്ന കുറുക്കന്മാരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. അതീവ സുരക്ഷ വേണ്ടുന്ന റണ്‍വേ മേഖല കുറുക്കന്മാര്‍ കയ്യടക്കുന്നതു മൂലം വിമാനങ്ങള്‍ ടെക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യാനും തടസ്സമുണ്ടാവുകയാണ്. ലാന്റ് ചെയ്യാന്‍ താമസം നേരിടുന്നത് മൂലം വിമാനങ്ങള്‍ ഏറെനേരം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വരുന്നു. ഇത് മൂലം വിമാന കമ്ബനികള്‍ക്ക് ഏറെ ഇന്ധന നഷ്ടവും അതിലൂടെ സാമ്ബത്തിക ബാധ്യതയും ഉണ്ടാവുന്നു. പതിവ് ലാന്റിങിന് പുറമേ ഒരു തവണ കൂടി ആകാശത്ത് കറങ്ങാന്‍ 25,000 രൂപയിലേറെ ഇത്തരത്തില്‍ ചെലവാകുമെന്നാണ് കണക്ക്.

യഥാസമയം വിമാനം ടെക് ഓഫ് ചെയ്യാനാവാത്തതിനാല്‍ ഇറങ്ങേണ്ടുന്ന വിമാനത്താവളങ്ങളില്‍ ലാന്റ് ചെയ്യാനുള്ള അനുമതിയും വൈകും. ഇതിലൂടേയും ഇന്ധന ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കുറുക്കന്മാരുടെ ശല്യം വന്‍ സുരക്ഷാ വീഴ്ചയായാണ് വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പയലറ്റുമാരുടെ കണ്ണില്‍ കുറുക്കന്മാര്‍ പെടുന്നതുകൊണ്ട് മാത്രം അപകടങ്ങള്‍ ഒഴിഞ്ഞു പോവുകയാണ്.

വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് റണ്‍വേയില്‍ കയറുന്ന കുറുക്കന്‍ തടസ്സം സൃഷ്ടിക്കുകയും വൈമാനികന്‍ ഇത് കാണാതിരിക്കുകയും ചെയ്താല്‍ വന്‍ ദുരന്തം തന്നെ ക്ഷണിച്ചു വരുത്തിയേക്കാം. വിമാനത്താവളത്തില്‍ കുറുക്കന്മാര്‍ എത്തുന്നത് തടയാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് വിമാനത്താവള അധികാരികള്‍. വര്‍ഷങ്ങള്‍ക്കു മുമ്ബ് വന്യ ജീവികളുടെ ആവാസ സ്ഥലമായിരുന്നു മൂര്‍ക്കന്‍ പറമ്ബ്. വര്‍ഷങ്ങളുടെ ശ്രമത്തിലൂടെയാണ് ഇന്നത്തെ നിലയില്‍ 3,050 മീറ്റര്‍ റണ്‍വേ പണി തീര്‍ത്തത്. ഈ പ്രദേശത്തിന് ചുറ്റും ഇപ്പോഴും കുറക്കന്മാര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുണ്ട്. വിമാനത്താവളത്തിന്റെ ഉത്ഘാടന ദിവസവും കുറുക്കന്മാര്‍ റണ്‍വേയില്‍ കയറിയിരുന്നു. ഉത്ഘാടന ചടങ്ങിന് തൊട്ടു മുമ്ബാണ് റണ്‍വേയിലൂടെ വെള്ളം പുറത്ത് ഒഴുക്കാനുള്ള പൈപ്പ് സ്ഥാപിച്ചത്. ഇത് വഴിയാണ് റണ്‍വേയില്‍ കുറുക്കന്മാര്‍ സ്വൈര്യ വിഹാരം നടത്തുന്നത്.

ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; ഇല്ലെങ്കില്‍ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍

തിരുവനന്തപുരം: ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍. ആചാരലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍.
ശബരിമല കര്‍മ്മസമിതയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭരത്.

പ്രധാനമന്ത്രി 15ന് പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 15 ചൊവ്വാഴ്ച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കേന്ദ്രടൂറിസം മന്ത്രാലയം നൂറ് കോടിയോളം രൂപ ചിലവിട്ട് ക്ഷേത്രത്തില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നിര്‍വഹിക്കും.
ചൊവ്വാഴ്ച്ച വൈകിട്ട് ഏഴിനും ഒന്‍പതിനും ഇടയിലാവും പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനത്തിന് എത്തുക. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണാന്താനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് വിവരം അറിയിച്ചു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.
തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കാരണം കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും അതിനാല്‍ എല്ലാ കടകളും നാളെ തുറക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്.
ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച്‌ പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെ ഒളിപ്പിച്ചത് കണ്ണൂരില്‍ലെന്ന്; പിന്നില്‍ സി.പി.എമ്മാണെന്ന് സഹോദരന്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത്‌ഭൂഷണിന്റെ ആരോപണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച്‌ സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറാണെന്നും സഹോദരന്‍ ആരോപിച്ചു. കനകദുര്‍ഗ ദര്‍ശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരിലാണ്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നന്നു. ഇതിന്റെ ശബ്ദ രേഖ കൈവശമുണ്ട്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സഹോദരന്‍ പറഞ്ഞു.
ഡിസംബര്‍ 24ന് കനകദുര്‍ഗ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല.വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു