ബസ്സിലെ സീറ്റും ഒരു അവകാശമാണ്; ബസ്സിലെ സംവരണ സീറ്റുകള്‍സംബന്ധിച്ച് ഇനി സംശയങ്ങള്‍ വേണ്ട’

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം.
കെ.എസ്.ആര്‍.ടി.സി ഉള്‍പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:

$ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്
(ആകെ സീറ്റില്‍ രണ്ടെണ്ണം)

$ 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10% സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്) NB – ലിമിറ്റഡ് സ്റ്റോപ് ,ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളില്‍ ഇവര്‍ക്ക് 5 % മാത്രമാണ് റിസര്‍വേഷന്‍ (ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ള വാഹനങ്ങള്‍ക്ക് ഇതും ബാധകമല്ല)

$ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 5% സീറ്റ് ഗര്‍ഭിണികള്‍)

$ 5 % സീറ്റ് അമ്മയും കുഞ്ഞും

$ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന
നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)

Advertisements

കോടികൾ വിലവരുന്ന മാരക ലഹരി ഗുളികകളുമായി 2 കണ്ണൂർ ചൊക്ലി സ്വദേശികളുൾപ്പടെ 3 പേർ അറസ്റ്റിൽ

കോടികൾ വിലവരുന്ന മാരക ലഹരി ഗുളികകളുമായി 2 ചൊക്ലി സ്വദേശികളുൾപ്പടെ 3 പേർ അറസ്റ്റിൽ… കാറും കസ്റ്റഡിയിൽ..

മാരക മയക്കുമരുന്നായ എംഡിഎംഎ, ലഹരി ഗുളികയായ സ്പാസ്മോ പ്രോക്സിവോൺ എന്നിവ കടത്തിക്കൊണ്ടുവരിയായിരുന്ന മൂന്ന് യുവാക്കളെ പേരാവൂർ എക്സൈസ് അറസ്റ്റു ചെയ്തു.

ബാംഗ്ലൂരിൽ നിന്ന് മാഹിയിലേക്ക് PY – 03 -A 9109 നമ്പർ ഫോക്സ് വാഗൺ പോളോ കാറിൽ അതീവ മാരക മയക്കുമരുന്നും ലഹരിഗുളികകളും കടത്തികൊണ്ടുവരികയായിരുന്ന മാഹി ഈസ്റ്റ് പള്ളൂർ ചൊക്ലി സ്വദേശികളായ മുഹമ്മദ് റയീസ് (29),
സി.എച്ച്.തംസീം (30),
തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കെ.വി.ഷുഹൈബ് (28) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് മുരിങ്ങോടി ഭാഗത്ത് പേരാവൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് 1.100 ഗ്രാം എംഡിഎംഎയും മൂന്ന് സ്ട്രിപ്പുകളിലായി 52 സ്പാസ്മോ പ്രോക്സിവോൺ (ടാപന്റഡോൾ) ഗുളികകളും പിടിച്ചെടുത്തു.

എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്ന് സിന്തറ്റിക്ക് മയക്കുമരുന്നുകളിൽ ഏറ്റവും വീര്യം കൂടിയ ഇനത്തിൽ പെട്ടതും അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ വിലപിടിപ്പുള്ളതുമാണ്. ഒരു കിലോ എംഡിഎംഎയ്ക്ക് കോടികൾ വില വരും. വെറും 10 ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് 20 വർഷം വരെ തടവ്

ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.

എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ബി.സുരേഷ്ബാബു, എം.പി.സജീവൻ, പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൻ.സതീഷ്, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, എൻ.സി.വിഷ്ണു, എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ്ജ് എന്നിവർ പങ്കെടുത്തു.

ലോകത്ത് ആദ്യമായി ഖത്തറില്‍ 5 ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി

ലോകവ്യാപകമായി 5ജി സാങ്കേതികവിദ്യ ഉടന്‍ വരും. അതിന്റെ ഭാഗമായി ലോകത്ത് ആദ്യമായി ഇതാ ഖത്തറില്‍ 5 ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. അതായത്, സെക്കന്‍ഡില്‍ 10 ജിബി ഡൗണ്‍ലോഡ്-അപ് ലോഡ് സ്പീഡ് എന്ന നേട്ടമാണ് കൈവരിക്കാന്‍ 5 ജി സാങ്കേതികവിദ്യയിലൂടെ സാധിച്ചിരിക്കുകയാണ്. മാത്രമല്ല, അധികം വൈകാതെ ലോകവ്യാപകമായി 5 ജി സാങ്കേതികവിദ്യ ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കൂടാതെ, രാജ്യത്തെ പൊതുമേഖലാ മൊബൈല്‍ സേവനദാതാക്കളായ ഉറീഡുവാണ് ഖത്തറില്‍ 5 ജി സേവനം ലഭ്യമാക്കിയത്.

ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ 5 ജി സിമ്മുകള്‍ ഉറീഡു നല്‍കും. ഇതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്ബനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു. 5 ജി സേവനം ലഭ്യമാകണമെങ്കില്‍ സാങ്കേതികവിദ്യ അധിഷ്ഠിതമായ ഹാന്‍ഡ്സെറ്റുകളും അനിവാര്യമാണ്. ഇത്തരം ഹാന്‍ഡ്‌സെറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ഉറീഡു അറിയിച്ചു

മദ്യമൊഴുകുന്ന’ മദ്യനയം നടപ്പിലാക്കിയ സര്‍ക്കാര്‍ അത് വരുന്ന സാമ്ബത്തിക വര്‍ഷവും തുടരുമെന്നതിന്റെ സൂചന

മദ്യം വിളമ്ബാന്‍ ‘കിളിവാതിലുകള്‍’ ഇനിയും തുറക്കും! ത്രീ സ്റ്റാറിനും മുകളിലേക്കുമുള്ള ഹോട്ടലുകളില്‍ അടുത്ത സാമ്ബത്തിക വര്‍ഷവും വിദേശമദ്യമൊഴുകും; ആര്‍ക്കും ബിയര്‍ പാര്‍ലര്‍ തുറക്കാനുള്ള നടപടി തുടരാന്‍ സര്‍ക്കാര്‍; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി നിലനിര്‍ത്താന്‍ 175 കോടി നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ‘മദ്യമൊഴുകുന്ന’ മദ്യനയം നടപ്പിലാക്കിയ പിണറായി സര്‍ക്കാര്‍ അത് വരുന്ന സാമ്ബത്തിക വര്‍ഷവും തുടരുമെന്നതിന്റെ സൂചനയാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നത്. നേരത്തെ തന്നെ സംസ്ഥാനത്തെ ത്രീ സ്റ്റാറും അതിന് മുകളിലേക്കുമുള്ള ഹോട്ടലുകളില്‍ വിദേശമദ്യം വിളമ്ബാന്‍ പിണറായി സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഈ തീരുമാനം തന്നെ അടുത്ത സാമ്ബത്തിക വര്‍ഷവും തുടരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം..
ഇതോടെ മദ്യം വിളമ്ബാന്‍ കൂടുതല്‍ ‘കിളിവാതിലുകള്‍’ അനുവദിച്ചതും കള്ള്, വിദേശമദ്യം എന്നീ മേഖലകളിലെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം നടപ്പാക്കിയ അബ്കാരി നയം ഈ വര്‍ഷവും തുടരും എന്നാണ് മന്ത്രിസഭയില്‍ തീരുമാനമായിരിക്കുന്നത്.

പഴയ നയം തന്നെ തുടരുന്നതോടെ അനുവാദം ചോദിക്കുന്ന ആര്‍ക്കും ബിയര്‍ പാര്‍ലര്‍ അനുവദിക്കുന്ന നടപടിയും തുടരും.
സംസ്ഥാന സര്‍ക്കാരിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്ബനിയില്‍ (കിയാല്‍) 35% ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിയാലിന്റെ അടച്ചുതീര്‍ത്ത മൂലധനം 1,500 കോടി രൂപയായി പുനര്‍നിശ്ചയിച്ച സാഹചര്യത്തിലാണിത്. കോഴിക്കോട് രാജ്യന്തര വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങിനാവശ്യമായ 15.5 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുത്തു നല്‍കാന്‍ തീരുമാനിച്ചു.
കിയാല്‍ സ്വകാര്യവല്‍ക്കരിക്കുകയോ കമ്ബനിയാക്കുകയോ ചെയ്യുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മൊത്തം ലഭ്യമാക്കുന്ന 152.5 ഏക്കര്‍ ഭൂമിയുടെ വിലയ്ക്കു തുല്യമായ ഓഹരി എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാനത്തിനു നല്‍കണമെന്ന വ്യവസ്ഥയോടെയാണു ഭൂമി ഏറ്റെടുക്കുന്നതിനു ഭരണാനുമതി നല്‍കുന്നത്.
അന്നത്തെ കമ്ബോള വിലയ്ക്കനുസരിച്ചായിരിക്കും ഭൂമിയുടെ വില നിശ്ചയിക്കുന്നത്. തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ച സ്ഥലങ്ങളിലേക്കു ദുരിതാശ്വാസ സാധനങ്ങള്‍ അയച്ച വകയില്‍ ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും രാത്രി 12:05 ന് കെ.എസ്‌.ആര്‍.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു

കണ്ണൂര്‍: രാത്രി കണ്ണൂരില്‍ എത്തുന്ന തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദിദി എക്സ്പ്രസിനും ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനും കണക്‌ഷന്‍ ആയി കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. പൊന്‍കുന്നത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് 2.10ന് കോട്ടയം, 5.45ന് തൃശൂര്‍, 9.30 ന് കോഴിക്കോടെത്തുന്ന ബസ് രാത്രി 11.45ന് കണ്ണൂരിലെത്തും. തുടര്‍ന്ന് രാത്രി 12.05 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പരപ്പയിലേക്ക് സര്‍വീസ് നടത്തും. 1.15 ന്‌ആലക്കോടെത്തുന്ന ബസ് , തേര്‍ത്തല്ലി, ചെറുപുഴ,ചിറ്റാരിക്കാല്‍, ഭീമനടി,വെള്ളരിക്കുണ്ട് വഴി പുലര്‍ച്ചെ 2.30ന് പരപ്പയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. മലയോരപാസഞ്ചേഴ്സ് അസോസിയേഷന്‍ കണ്‍വീനര്‍ എം.വി.രാജു കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം ടി.കെ.രാജന്‍ മുഖേന കെഎസ്‌ആര്‍ടിസി ജനറല്‍ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ബസ് അനുവദിച്ചത്.

കണ്ണൂർ കിൻഫ്ര വ്യവസായ പാർക്കിൽ വൈദ്യുതവാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടിതുടങ്ങി.

കണ്ണൂർ വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ വൈദ്യുതവാഹനങ്ങൾ നിർമിക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടിതുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കെല്ലാണ് നോഡൽ ഏജൻസി.
ഇരുചക്രവാഹനങ്ങൾ മുതൽ നാലുചക്ര വാഹനങ്ങൾവരെ നിർമിക്കുന്ന യൂണിറ്റാണ് സ്ഥാപിക്കുക. വിവിധയിടങ്ങളിൽ ബാറ്ററി ചാർജിങ് യൂണിറ്റുകളും സ്ഥാപിക്കും. 500 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. 140 ഏക്കർ വെള്ളിയാംപറമ്പിൽ കിൻഫ്ര ഏറ്റെടുത്തിട്ടുണ്ട്. വ്യവസായ പാർക്കിന്റെ ഭാഗമായി കൂടുതൽ ഭൂമി ഏറ്റെടുക്കും. 13 കോടി രൂപയോളം ചെലവിട്ട് പാർക്കിനകത്ത് റോഡുകളുടെ നിർമാണം ഏതാണ്ട് പൂർത്തിയായി.
കണ്ണൂർ വിമാനത്താവളത്തിൽ ഉൾപ്പടെ വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യം. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തേ വിമാനത്താവളത്തിലെത്തി ചർച്ചനടത്തിയിരുന്നു. വിമാനത്താവളത്തിൽ ഇപ്പോൾ വൈദ്യുത ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും നടപടി തുടങ്ങി. പ്ലാസ്റ്റിക് പാർക്ക്, കയറ്റുമതി കേന്ദ്രം (എക്സ്പോർട്ട് എൻക്ലേവ്) തുടങ്ങിയവയും വ്യവസായ പാർക്കിൽ സ്ഥാപിക്കും.

ഓണവിപണി കൈയടക്കാന്‍ കേരള ചിക്കന്‍ @ ₹ 85

തിരുവനന്തപുരം: കിലോയ്ക്ക് വെറും 85 രൂപയ്ക്ക് ചിക്കന്‍ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ പദ്ധതിക്ക് ഓണക്കാലമായ സെപ്തംബറില്‍ തുടക്കമാകും. ഉത്‌പാദനം മുതല്‍ വിപണനം വരെ കോര്‍ത്തിണക്കിയുള്ള കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്ബനിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് കഴിഞ്ഞു. മറ്റ് എല്ലാ ജില്ലകളിലും കമ്ബനിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
ആഴ്ചയില്‍ ഒരുലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡര്‍ഫാമുകള്‍, ഒരു ജില്ലയില്‍ കുറഞ്ഞത് ഒന്നുവീതം എന്ന നിരക്കില്‍ ജില്ലാതല ഹാച്ചറികള്‍, സംസ്ഥാനവ്യാപകമായി 1000 ഇറച്ചിക്കോഴി വീതമുള്ള 1000 ഫാമുകള്‍, 50 ടണ്‍ ഉത്പാദനശേഷിയുള്ള മാംസ സംസ്‌കരണശാല, ഇറച്ചി വില്‍ക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബ്രീഡര്‍ഫാമുകള്‍ ആരംഭിക്കുക. അതത് കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് നടത്തിപ്പുചുമതല.
നിലവില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 549 ചിക്കന്‍ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി 935 എണ്ണംകൂടി രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ ആദ്യഘട്ടത്തില്‍ പ്രതിദിനം 25,000 കിലോഗ്രാം ചിക്കന്‍വില്പന നടത്താനാകും.
 വരുമാനം വരുന്നത്
1450 സ്ത്രീകള്‍ക്ക് നേരിട്ട് ജോലി
25,000 കോഴികളെ നേരിട്ട് വില്‍ക്കുമ്ബോള്‍ 15 കോടിയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടാകും.
ലക്ഷ്യം
സംസ്ഥാനത്തെ കോഴിക്കര്‍ഷകരെയും ഉപഭോക്താക്കളെയും ഇതരസംസ്ഥാനങ്ങളിലെ വന്‍ ലോബികള്‍ ചൂഷണം ചെയ്യുന്നത് തടയുകയാണ് ‘കേരള ചിക്കന്റെ” ലക്ഷ്യം. സീസണില്‍ വില വര്‍ദ്ധിപ്പിക്കുകയും, സംസ്ഥാനത്തെ കര്‍ഷകരുടെ ഉത്പന്നം വിപണിയിലെത്തുമ്ബോള്‍ ഇറച്ചിവില കുറയ്ക്കുന്നതുമാണ് ഇത്തരക്കാരുടെ തന്ത്രം. ‘കേരള ചിക്കന്റെ” വരവോടെ ഇതൊഴിവാകും

ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു; ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നിരോധനം!

ദില്ലി: ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. സംഘടനയെ ഇവിടെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കശ്മീരില്‍ ഉടനീളം നടന്ന റെയിഡുകളില്‍ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു.
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ഭീകരവാദത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്.

അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി സഭയുടെ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം കൂടുതല്‍ കശ്മീരികള്‍ക്ക് പ്രയോജനം ലഭിക്കും വിധം കശ്മീര്‍ സംവരണ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ശത്രുപാളയത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോയും ശബ്ദവും പുറത്തുവിട്ട് പാകിസ്ഥാന്‍

ന്യൂഡല്‍ഹി : ശത്രുപാളയത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോയും ശബ്ദവും പുറത്തുവിട്ട് പാകിസ്ഥാന്‍. പാകിസ്ഥാന്റെ ചോദ്യം ചെയ്യലില്‍ ഒട്ടും പതറാതെ ഉത്തരം പറയുന്ന അഭിനന്ദന്റെ വീഡിയോ ആണ് പാകിസ്ഥാന്‍ പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നു പുറത്തു വരുന്ന വിവിധ വിഡിയോ ദൃശ്യങ്ങളില്‍ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവുമാണെന്ന് വ്യക്തം.
ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണു പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇന്നലെ വ്യോമാതിര്‍ത്തി ലംഘിച്ചു കടന്നുകയറിയത്. അവയെ തടയാന്‍ അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്ന് അഭിനന്ദനുള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ് മിഗ് 21ല്‍ പുറപ്പെട്ടത്.

ഇന്ത്യന്‍ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടര്‍ന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടന്‍ സ്വയം ഇജക്‌ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിച്ചുവെന്നാണ് ഇതു സംബന്ധിച്ചു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.
ക്ഷമിക്കൂ! എല്ലാം പറയാനാവില്ല
മേജര്‍: എന്താണ് പേര്?
അഭിനന്ദന്‍: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍
മേജര്‍: താങ്കളോടു ഞങ്ങള്‍ മാന്യമായാണു പെരുമാറിയതെന്നു കരുതുന്നു?
അഭിനന്ദന്‍: അതേ. ഇക്കാര്യം ഞാന്‍ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാന്‍ സാധിച്ചാലും ഇതു ഞാന്‍ മാറ്റിപ്പറയില്ല. പാക്കിസ്ഥാന്‍ സേനയിലെ ഓഫിസര്‍മാര്‍ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളില്‍ നിന്നു രക്ഷിച്ച ക്യാപ്റ്റന്‍ മുതല്‍ ചോദ്യം ചെയ്തവര്‍ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തില്‍ ഞാന്‍ സന്തുഷ്ടനാണ
മേജര്‍: താങ്കള്‍ ഇന്ത്യയില്‍ എവിടെ നിന്നാണ്.
അഭിനന്ദന്‍: അക്കാര്യം ഞാന്‍ താങ്കളോടു പറയേണ്ടതുണ്ടോ? ഞാന്‍ തെക്കന്‍ മേഖലയില്‍ നിന്നുള്ളയാളാണ്.
മേജര്‍: താങ്കള്‍ വിവാഹിതനാണോ?
അഭിനന്ദന്‍: അതേ.
മേജര്‍: താങ്കള്‍ക്കു ചായ ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു.
അഭിനന്ദന്‍: അതേ. നന്ദി.
മേജര്‍: ഏത് വിമാനമാണ് താങ്കള്‍ പറത്തിയിരുന്നത്?
അഭിനന്ദന്‍: ക്ഷമിക്കൂ മേജര്‍. അക്കാര്യം ഞാന്‍ താങ്കളോടു പറയില്ല. തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗങ്ങള്‍ താങ്കള്‍ ഇതിനകം കണ്ടെത്തിയിരിക്കുമല്ലോ?
മേജര്‍: എന്തായിരുന്നു താങ്കളുടെ ദൗത്യം?
അഭിനന്ദന്‍: അക്കാര്യം താങ്കളോടു പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല. ഇങ്ങനെ പറഞ്ഞാണ് ഏതാനും മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ അവസാനിയ്ക്കുന്നത്

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തിക്കപ്പുറത്തെ ഭീകരതാവളം തകര്‍ത്തു

അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക് അധീനകശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.

12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു

ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുമെന്ന് സൂചന

ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു

വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമയെ എന്‍.െഎ.എ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ജമ്മുകശ്മീര്‍ അനന്ത്നാഗ് സ്വദേശി സജ്ജാദ് ഭട്ടിന്‍റെ വാഹനമാണ് ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിച്ചത്. ഭീകരാക്രമണം നടക്കുന്നതിന് പത്ത് ദിവസം മുന്‍പ്, ഫെബ്രുവരി 4നാണ് സജ്ജാദ് ഭട്ട് വാഹനം വാങ്ങിയത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണിത്. ചാവേര്‍ ആക്രമണത്തിന് ഉത്തരവാദികളായ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദില്‍ അംഗമാണ് സജ്ജാദ് ഭട്ടും.

അനന്ത്നാഗ് സ്വദേശിയായ മുഹമ്മദ് ജലീല്‍ അഹമ്മദ് ഹക്കാനിയെന്ന വ്യക്തിയാണ് 2011ല്‍ വാഹനം വാങ്ങിയത്. ഏഴുപേരിലൂടെ കൈമറിഞ്ഞാണ് ഒടുവില്‍ സജ്ജാദ് ഭട്ടില്‍ എത്തിയത്. അനന്ത്നാഗിലെ വസതിയില്‍ ശനിയാഴ്ച്ച റെയ്ഡ് നടത്തിയെങ്കിലും സജ്ജാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.