അന്തിമ സ്ഥാനാര്‍ഥി പട്ടികയായി; തിരുവനന്തപുരം 17, ആറ്റിങ്ങല്‍ 19

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമായി.
തിരുവനന്തപുരത്ത് 17 പേരും ആറ്റിങ്ങലില്‍ 19 പേരും ജനവിധി തേടും. ആറ്റിങ്ങലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചിരുന്ന എ. ബദറുദീന്‍, ഗോവിന്ദന്‍ നമ്ബൂതിരി എന്നിവര്‍ പത്രിക പിന്‍വലിച്ചു.
സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ – തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം
ദേശീയ സംസ്ഥാന പാര്‍ട്ടികള്‍ – സി. ദിവാകരന്‍ (സി.പി.ഐ), ശശി തരൂര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കുമ്മനം രാജശേഖരന്‍ (ബി.ജെ.പി), കിരണ്‍ കുമാര്‍ എസ്.കെ (ബി.എസ്.പി).
മറ്റു രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍ – ഗോപകുമാര്‍.

എ (ഡി.എച്ച്‌.ആര്‍.എം), പി. കേരളവര്‍മ്മ രാജ (പ്രവാസി നിവാസി പാര്‍ട്ടി), മിനി. എസ് (എസ്.യു.സി.ഐ).
സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ – ബിനു. ഡി, ക്രിസ്റ്റഫര്‍ ഷാജു, ദേവദത്തന്‍, ജെയിന്‍ വില്‍സണ്‍, ജോണി തമ്ബി, മിത്ര കുമാര്‍. ജി, ശശി ടി., സുബി, സുശീലന്‍, വിഷ്ണു എസ്. അമ്ബാടി.
സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ – ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം
ദേശീയ സംസ്ഥാന പാര്‍ട്ടികള്‍ – എ. സമ്ബത്ത് (സി.പി.എം), അടൂര്‍ പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ശോഭന കെ.കെ (ബി.ജെ.പി), വിപിന്‍ ലാല്‍. എല്‍.എ(ബി.എസ്.പി).
മറ്റു രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍ – അജ്മല്‍ ഇസ്മയില്‍ (എസ്.ഡി.പി.ഐ), മാഹീന്‍ മുഹമ്മദ് (പി.ഡി.പി), ഷൈലജ റ്റി. (ഡി.എച്ച്‌.ആര്‍.എം).
സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ – അജിത് കുമാര്‍ ജി.ടി, അനിത, ദേവദത്തന്‍, മനോജ്. എം, മോഹനന്‍, പ്രകാശ്, പ്രകാശ്. എസ്, പി. രാംസാഗര്‍, സതീഷ് കുമാര്‍, സുനില്‍ സോമന്‍, സുരേഷ് കുമാര്‍. പി, വിവേകാനന്ദന്‍

Advertisements

പെരുമണ്ണ് അപകടം വാഹനമോടിച്ച ഡൈവര്‍ക്ക് 10 വര്ഷം തടവ്

ഇരിക്കൂർ :പെരുമണ്ണ് അപകടം വാഹനമോടിച്ച ഡൈവര്‍ക്കെതിരെ വിധി. അപകടത്തിന് കാരണമായ വാഹനം ഓടിച്ചത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ കബീറിനെയാണ് പത്ത് കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ പത്ത് വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത് .2008 ഡിസംബര്‍ നാലിന്റെ ആ കറുത്ത സായാഹ്നം പെരുമണ്ണ് നിവാസികള്‍ക്ക് മുന്നില്‍ എന്നും നടുക്കുന്ന ഓര്‍മ്മകളാണ്. പെരുമണ്ണ് വാഹനാപകടം നടന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് കോടിതി വിധി എത്തുന്നത്. പെരുമണ്ണ് നാരായണ വിലാസം എല്‍ പി സ്‌ക്കൂളിലെ 10 കുട്ടികളാണ് 2008 ഡിസംബര്‍ നാലിന് വൈകിട്ടുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് വരിവരിയായി നടന്നുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറിയാണ് അപകടം.വിദ്യാര്‍ത്ഥികളായ അനുശ്രി, അഖിന, സാന്ദ്ര, മിഥുന, നന്ദന, സജ്ഞന, റംഷാന, കാവ്യ, സോന,വൈഷ്ണവ് എന്നീ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.അപകടത്തിന് കാരണായ ജീപ്പ് ഓടിച്ചത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ കബീറായിരുന്നു. കബീറിനെതിരെ ഇരിക്കൂര്‍ പോലീസ് മനപൂര്‍വ്വമല്ലാതെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷംരൂപ ധനസഹായം അനുവദിച്ചെങ്കിലും കേസ് ഇഴഞ്ഞു നീങ്ങുകയായിരുന്നു.കേസ് പെട്ടെന്ന് തീര്‍പ്പാക്കി കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പത്ത് വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്. പത്ത് കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ പത്ത് വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോലക്ഷം രൂപ മരിച്ച പത്ത് കുട്ടികളുടെ കുടുംബത്തിനു നല്‍കണം. ശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി പത്ത് വര്‍ഷമാണ് തടവ്.

ഇലട്രിക് പോസ്റ്റിന് പെയിന്റ് അടിക്കുന്നതും പോസ്റ്റർ പതിപ്പിക്കുന്നതും ശിക്ഷാർഹം: 5000 പിഴ

ഇലട്രിക് പോസ്റ്റിൽ പെയിന്റ് അടിച്ച് പരസ്യം എഴുത്തുന്നവർക്കും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നവും പരിപാടികൾ എഴുത്തുന്നവർക്കും എതിരെ കേരള പോലീസ്.

കേരള പൊലീസ് ആക്റ്റ് 120ഡി വകുപ്പ് പ്രകാരം പ്രതിക്കെതിരെ പോസ്റ്റ് ഒന്നിന് 5000 രൂപ ഈടാക്കും. എഴുതുന്ന സ്ഥാപനങ്ങൾക്കും രാഷ്ട്രീയ പാർട്ടികളുടെ ഇലക്ട്രിക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പ്രാദേശിക നേതാകൾക്കുമെതിരെയായിരിക്കും കേസെടുക്കുക.

പോസ്റ്റ് പെയിന്റ് അടിക്കുന്നതുമൂലം ലൈൻമാൻമാർ പോസ്റ്റിൽ നിന്നും വഴുതി വീണ് അപകടങ്ങൾ കൂടിയത് മൂലമാണ് പോലീസിന്റെ ഈ നടപടി.

കണ്ണൂരിൽ മത്സരിക്കാൻ പി.കെ ശ്രീമതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂർ: കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതി നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ കളക്ടർ മിർ മുഹമ്മദലിക്ക് മുന്പാകെയാണ് പത്രിക സമർപ്പിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവരും ശ്രീമതിക്കൊപ്പമുണ്ടായിരുന്നു. സ്ഥാനാർത്ഥിയെ ആനയിച്ചു പ്രകടനവും നടന്നു.

ഏപ്രിൽ ഒന്നു മുതൽ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു

ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലർമാർക്കായിരിക്കും. നമ്പർ പ്ലേറ്റ് നിർമിക്കാൻ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിർമാതാവിനു സമീപിക്കാം. റജിസ്ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തെ ഗ്ലാസിൽ പതിപ്പിക്കും. ഇതിൽ മാറ്റം വരുത്താൻ പിന്നീട് സാധിക്കില്ല. ഇളക്കാൻ ശ്രമിച്ചാൽ തകരാർ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഗ്ലാസ് മാറേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിനു അംഗീകൃതർ സർവീസ് സെന്ററിനെ സമീപിക്കുകയും വേണം.‌

നമ്പര്‍പ്ലേറ്റുകള്‍ക്ക് നിശ്ചിത അളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് ഇവ ഘടിപ്പിക്കേണ്ട പ്രതലത്തില്‍ വ്യത്യാസമുണ്ട്. സാധാരണയായ നമ്പർ പ്ലേറ്റുകൾ സ്ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകൾ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പർ പ്ലേറ്റുകൾക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനൽ രേഖകൾ ഹാജരാക്കിയാലേ നമ്പർ പ്ലേറ്റ് ലഭിക്കൂ. പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ളേറ്റുകൾ നിർബന്ധമല്ല. എന്നാൽ താൽപര്യമുള്ളവർക്ക് ഘടിപ്പിക്കാം.

പുതിയ സാങ്കേതികവിദ്യയുടെ പിൻബലമുള്ള നമ്പർ പ്ലേറ്റുകൾ നിലവിൽ വരുന്നത് ദേശീയതലത്തിൽ തന്നെ നമ്പർ പ്ലേറ്റുകൾക്ക് ഐകരൂപം കൈവരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇതില്‍ പഴയവാഹനങ്ങളും ഉള്‍പ്പെടുമെങ്കിലും തത്കാലം പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കില്ല. എന്നാല്‍, ഭാവിയില്‍ ഘടിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്നത്.

മലമ്പാർ കാൻസർ സെന്ററിൽ രോഗികൾ ദുരിതത്തിൽ

പാനൂർ: കോടിയേരി മലമ്പാർ കേൻസർ സെന്ററിൽ രോഗികൾ ദുരിതത്തിൽ രണ്ട് ആഴ്ചകൾക്ക് മുമ്പ് പാത്തോളജി ലാമ്പിൽ വന്ന രോഗികളാണ് ദുരിതത്തിലായത്.

പത്തോളജി വിഭാഗത്തിലെ പരിശോധ ഉപകരണത്തിന് തകരാർ സംഭവിച്ചതാണ് കാരണം.

പരിശോധന റിപ്പോർട്ട് ലഭിക്കാതെ ചികിത്സ തുടങ്ങാൻ സാധിക്കില്ലെന്നതിനാൽ പല രോഗികളും തിരിച്ചു പോകുകയാണുണ്ടായത് ഒ.പി.വിഭാഗത്തിൽ വന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് കാരണം മറ്റ് ആശുപത്രികളിൽ നിന്നും കാൻസർ രോഗം സ്ഥിരീകരിക്കുന്നതിനായി എം.സി.സിയിൽ വന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കാതെ ചികിത്സ തുടങ്ങാൽ സാധിക്കില്ല എന്നതിനാൽ പലരും വേദനകൾ സഹിച്ച് പാത്തോളജി ലാമ്പിൽ കയറിയിറങ്ങുകയായിരുന്നു.

ഇവിടെ വരുന്ന രോഗികൾക്ക് ഇതിനുള്ളിൽ ഇരിക്കാൻ സൗകര്യം ഇല്ലാത്തതിനാലും വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു ലാമ്പിലുള്ളവർ വിക്തമായ വിവരങ്ങൾ രോഗികളെ അറിയിക്കാത്തതാണ് പ്രശ്നമായത് .

ആയതിനാൽ ലാമ്പിൽ വരുന്ന രോഗികൾക്ക് ഇരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും പരിശോധന ഉപകരണങ്ങൾക്ക് തകരാർ സംഭവിച്ചാൽ ഉടൻ പരിഹരിച്ച് സമയബന്ധിതമായി റിപ്പോർട്ട് തരാനുള്ള സൗകര്യമൊരുക്കണമെന്നുമാണ് രോഗികൾ ആവിശ്യപെടുന്നത്

നമ്മുടെ നാട് ലഹരിയുടെ പിടിയിൽ…. എം.കെ അബൂബക്കറിന്റെ കുറിപ്പ് വൈറലാകുന്നു

എം.കെ അബൂബക്കറിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

==============================
ലഹരിയിൽ നശിക്കുന്ന നാട്;
നമുക്കെന്ത് ചെയ്യാനാവും?
_എം.കെ. അബുബക്കർ_
==============================
നമ്മുടെ നാട്ടിലെ മയക്കുമരുന്ന് വിപത്തിനെക്കുറിച്ച് ഇപ്പോൾ എല്ലായിടത്തും സജീവ ചർച്ചയാണ്. തലമുറകൾ നശിച്ചുപോകുന്നതിലുള്ള ആധി നിറഞ്ഞ വർത്തമാനങ്ങൾ.. പക്ഷേ എങ്ങിനെ തടയിടാൻ കഴിയും എന്ന കാര്യത്തിൽ ഒരു കൃത്യതയിലെത്താൻ കഴിയുന്നില്ല. ഒരു പാട് നിർദ്ദേശങ്ങൾ ഉയർന്നു വരുന്നുണ്ട്. ഓരോന്നും പ്രധാനം തന്നെ. എന്നാൽ എല്ലാം ലക്ഷ്യബോധത്തോടെ ഏകോപിപ്പിച്ച് പരസ്പര പൂരകമായി കൊണ്ടു പോയാലേ ഉദ്ദേശിച്ച മാറ്റം ദൃശ്യമാവുകയുള്ളൂ.

1. ലഹരി വിപത്തിനെ ഓരോ പാർട്ടിയും സംഘടനയും വാട്ട്സപ്പ് ഗ്രൂപ്പുമൊക്കെ ഒറ്റക്കൊറ്റക്ക് നേരിട്ട് തോൽപിച്ചു കളയുമെന്ന മിഥ്യാബോധം ഉപേക്ഷിക്കുക. എല്ലാവരും ഒരുമിച്ചുള്ള ഒരു വേദിക്ക് മാത്രമേ ഫലം ഉണ്ടാക്കാൻ കഴിയുകയുള്ളൂ.

2. രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക-മത സംഘടനകളുടെയുമൊക്കെ ഒറ്റക്കുള്ള പ്രവർത്തനം ആഭ്യന്തര തലത്തിലാവട്ടെ. അതായത്, തങ്ങളുടെ അണികളിൽ ലഹരിയുടെ ആളുകളുണ്ടോ എന്ന പരിശോധന.. അവരെ തിരുത്തുവാനും ഡീ അഡിക് ഷൻ നടത്താനുമുള്ള പ്രവർത്തനം. ഇതൊക്കെ സ്വകാര്യമായി നടത്തിയാൽ മതി. ഒരു തരത്തിലും വീണ്ടെടുക്കാൻ കഴിയാത്ത വിധത്തിലായവരെ തങ്ങളുടെ കൂട്ടത്തിൽ നിന്ന് പരസ്യമായി പുറന്തള്ളാനുള്ള ആർജവവും കാണിക്കണം.

3. പുകവലിയും മദ്യവുമൊക്കെ ലഹരിയുടെ ഭാഗം തന്നെ. പക്ഷേ മഹാവിപത്തായ മയക്കുമരുന്നുകളാണ് നിലവിൽ നമ്മുടെ നാട്ടിലെ ഏറ്റവും മാരക വെല്ലുവിളി. വലിയ കുഴപ്പത്തെ നേരിടേണ്ടി വരുന്ന സന്നിഗ്ധ ഘട്ടത്തിൽ താരതമ്യേന ചെറിയ കുഴപ്പങ്ങളെ അവഗണിക്കുക എന്ന പൊതുതത്വത്തിന്റെ അടിസ്ഥാനത്തിൽ, ഇന്നത്തെ പ്രശ്നത്തെ ചെറുക്കണമെന്ന് ആത്മാർത്ഥതയുള്ള എല്ലാവരെയും നമുക്ക് ഒരുമിച്ചു നിർത്താൻ കഴിയണം. അവിടെ വ്യക്തിപരമായ ദൂഷ്യങ്ങളുടെ പേരിൽ ആക്ഷേപമോ പരിഹാസമോ ഉയരരുത്.

4. കുടുസ്സായ കക്ഷിരാഷ്ട്രീയ ബോധം നമ്മുടെ ലക്ഷ്യം തകർത്തു കളയുന്നു എന്നതാണ് അനുഭവം. ലഹരിക്കെണിയിൽ പെടുന്ന ചെറുപ്പക്കാർ ഏത് രാഷ്ട്രീയത്തിലുള്ളവരായാലും ഒരു രാഷ്ട്രീയവും ഇല്ലാത്തവരായാലും, അവർ നമ്മുടെ ദു:ഖമാണ്. സത്യമാണെങ്കിലും അല്ലെങ്കിലും അവരുടെ പാർട്ടിയെ പ്രശ്നത്തിൽ വലിച്ചിഴക്കുന്നത് വിഷയത്തിന്റെ ഗതിമാറ്റിക്കളയും. അവൻ ഇന്ന പാർട്ടിക്കാരനാണ് / ആയിരുന്നു എന്ന വർത്തമാനം ലഹരിയുടെ കാര്യത്തിൽ ഉയരാതിരിക്കട്ടെ.

5. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, തദ്ദേശസ്ഥാപനങ്ങൾ മുതൽക്കുള്ള ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, പൌരപ്രമുഖർ, പോലീസിലും ഔദ്യോഗിക തലത്തിലും സ്വാധീനമുള്ള വ്യക്തികൾ – ഇവരാരും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലും പ്രതികൾക്ക് വേണ്ടി ഒരു ഇടപെടലും നടത്തുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കുക. അവിടെ “ചെറുപ്പക്കാരുടെ ഭാവി , കുടുങ്ങിപ്പോയ നിരപരാധി” തുടങ്ങിയ വാദഗതികൾ കടന്നു വരരുത്.

6. പോലീസിന്റെ നടപടികളെപ്പറ്റി ഒരു പാട് വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. ശരിയാവാം,തെറ്റാവാം.. വിവരം നൽകിയാൽ ഉടനെ നടപടി സ്വീകരിക്കുന്നില്ല, പ്രതികളെ പിടിക്കുന്നതിൽ ഉദാസീനത, കേസ് ചാർജ് ചെയ്യുന്നില്ല, രക്ഷപ്പെടാൻ പഴുതു നൽകുന്നു, വിവരം നൽകിയവർക്ക് സുരക്ഷിതത്വമില്ലായ്മ എന്നൊക്കെ പറയുന്നവരുണ്ട്. ശരിയായ ആക്ഷേപങ്ങൾ പരിഹരിക്കപ്പെടണം. നിലവിലുള്ള നിയമങ്ങളുടെ പരിമിതികൾ, ബാഹ്യ ഇടപെടലുകൾ, സൗകര്യങ്ങളുടെ അഭാവം തുടങ്ങി നിയമപാലകരുടെ നിസ്സഹായവസ്ഥയും ഒരു വസ്തുതയായി അവശേഷിക്കുന്നു.

7. ഔദ്യോഗികതലത്തിൽ ‘വിമുക്തി’ പോലുള്ള മിഷനുകളും ബോധവൽകരണവും നമ്മുടെ നാട്ടിലും പലതും നടന്നിട്ടുണ്ട്., നടക്കുന്നുണ്ട്. (എടക്കാട്ട് പ്രമുഖ സിനിമാ താരത്തെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വലിയൊരു വിമുക്തി പരിപാടി ഇലക്ഷൻ വന്നത് കൊണ്ട് നടക്കാതെ പോയതാണ്.)
അതു വലിയ സംഭവമാണ് എന്ന് കരുതുന്നവർ പാവം ശുദ്ധാത്മാക്കളാണ്. പൊതുബോധവൽകരണം വേണ്ട എന്നല്ല. പക്ഷേ തികച്ചും ഗ്രാസ്റൂട്ട് ലെവലിലുള്ള ബോധവൽക്കരണവും നിരീക്ഷണവും ജാഗ്രതയും മാത്രമേ നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കുകയുള്ളൂ. വീട്ടമ്മമാർ, കുടുംബനാഥർ, വിദ്യാലയങ്ങൾ, മതപാഠശാലകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക യുവകൂട്ടായ്മകൾ കുടുംബശ്രീ, മുതലായവക്കാണ് ലഹരിക്കെതിരായ ശ്രമകരവും നിതാന്തവുമായ ചെറുത്തു നിൽപ്പിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയുക.
രാഷ്ട്രീയ നേതൃത്വം രക്ഷാധികാരത്വം വഹിച്ച് മുന്നിലുണ്ടാകണം. പോലീസും എക്സൈസും കൂടെയുണ്ടാവണം, ഉണ്ടാവും.

8. പഞ്ചായത്ത് തലത്തിൽ (മുഴപ്പിലങ്ങാട്, കടമ്പൂർ) ജാഗ്രതാ സമിതി വേണം. പ്രദേശത്തെ വലുതും ചെറുതുമായ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർബന്ധമായും പ്രാതിനിധ്യമുണ്ടായിരിക്കണം. കാര്യത്തിന്റെ ഗൗരവവും വമ്പൻ സ്രാവുകളെ വരെ നേരിടേണ്ടി വരും എന്ന ബോധവും ഉൾക്കൊണ്ട് സാദാ പാർട്ടി പ്രതിനിധികൾക്ക് പകരം പഞ്ചായത്ത് തല മുഖ്യ ഭാരവാഹി/ നേതാവ് തന്നെയായിരിക്കണം ജാഗ്രതാ സമിതിയിൽ ഉണ്ടാവേണ്ടത്. അനുയോജ്യരായ മറ്റ് പൊതുപ്രവർത്തകരും പോലീസധികൃതരും സമിതിയുടെ ഭാഗമായിരിക്കണം. വാർഡ്തലത്തിൽ ഇതിന് യൂണിറ്റുകളും വേണം.

9. ഓരോ വാർഡിലും 20-25 വീടുകളുടെ അയൽക്കൂട്ടം രൂപീകരിക്കണം. സ്വന്തം വീട്ടിലെ കുട്ടികളിലെ അസ്വാഭാവികതകൾ കണ്ടുപിടിക്കാനും കൈകാര്യം ചെയ്യാനുമുള്ള പരിശീലന ക്ലാസുകൾ നൽകണം. യോഗ്യതയും വിദഗ്ധപരിശീലനവും സിദ്ധിച്ച കൗൺസലറുടെ സേവനം ആവശ്യം വരുമ്പോഴൊക്കെ ലഭ്യമാകണം. ഇതിനുള്ള ചെലവ് പഞ്ചായത്തോ സന്നദ്ധ സംഘടനകളോ വഹിക്കണം.

11. ഒരു രക്ഷിതാവും തങ്ങളുടെ കുട്ടി വഴി തെറ്റിപ്പോയി എന്ന് അംഗീകരിക്കാൻ ആദ്യം തയ്യാറാവുകയില്ല. അവരുടെ മാനസികാവസ്ഥ മാനിക്കപ്പെടണം. ലഹരിക്ക് വഴങ്ങിപ്പോയ നവാഗതരുടെ യോ കുടുംബത്തിന്റെയോ സ്വകാര്യതയും അഭിമാനവും ക്ഷതപ്പെടാതെ അവരെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്.

12. ലഹരിക്ക് കീഴ്‌പ്പെട്ടുപോയവരെ വീണ്ടെടുക്കാനുള്ള ഡീ അഡിക്ഷൻ സെന്ററുകളുടെ സേവനം നമ്മുടെ നാട്ടിലുള്ളവർ വളരെ വിരളമായേ ഉപയോഗപ്പെടുത്താറുള്ളു എന്നതാണ് വാസ്തവം. കുറേ നാളത്തെ ചികിത്സ വേണ്ടി വരുന്നവരെ കുടുംബത്തെ ബോധ്യപ്പെടുത്തി അത്തരം കേന്ദ്രങ്ങളിലെത്തിക്കാനും പൂർണ വിമുക്തി വരുന്നതിന് മുമ്പ് അവിടം വിടുന്നില്ല എന്ന് ഉറപ്പു വരുത്താനും ആവശ്യമായ വൈകാരിക-സാമ്പത്തിക പിന്തുണ നൽകാനും നമുക്ക് കഴിയേണ്ടതുണ്ട്.

13. മത സ്ഥാപനങ്ങളുടെ ബാധ്യത വളരെ വലുതാണ്. ധാർമിക പ്രസംഗങ്ങളുടെ ധാരാളിത്തം കൊണ്ട് മുഖരിതമാണ് ആരാധനാലയങ്ങൾ. അവയുടെ മുഖ്യ ശ്രദ്ധ നാടിനെയും കുടുംബങ്ങളെയും ധാർമികതയെയും കുളം തോണ്ടുന്ന ഈ വിപത്തിന് നേരെ ഇനി തിരിയട്ടെ. ഖുതുബകൾ, പളളി പ്രഭാഷണങ്ങൾ, വനിതാ ക്ലാസുകൾ, കുട്ടികളുടെ പരിപാടികൾ ഒക്കെ ഈ ഫോക്കസിലേക്ക് നീങ്ങണം. തങ്ങളുടെ ചുറ്റളവിലുള്ള ലഹരി കേസുകൾ കണ്ടെത്താനും ജനജാഗ്രത സമിതിയെ ഇടപെടുവിക്കാനും, ഇരകളുടെ കുടുംബത്തിന് സാന്ത്വനം പകരാനും, ബോധവൽകരണം നൽകാനും ഒക്കെ ഈ സ്ഥാപനങ്ങളും മതപണ്ഡിതന്മാരുമൊക്കെ മുന്നിട്ടിറങ്ങി സ്വന്തം ഉത്തരവാദിത്തം നിർവഹിക്കട്ടെ.

14. സ്കൂൾ പി.ടി.എ.കളും അധികൃതരും കൂടുതൽ ശ്രദ്ധാലുക്കളാകണം. അനുനയവും കാർക്കശ്യവുമൊക്കെ ആവശ്യാനുസരണം സ്വീകരിച്ചും കുട്ടികളെ കൃത്യമായി നിരീക്ഷിച്ചും സംശയം തോന്നുന്നവരെ ശാസ്ത്രീയമായി കൗൺസലിങ്ങിനും മറ്റും വിധേയമാക്കിയും ലഹരിവിരുദ്ധ പോരാട്ടത്തിൽ സ്വന്തം പങ്ക് വഹിക്കണം. ഇപ്പോൾ തന്നെ സ്കൂൾ തലത്തിൽ സംവിധാനങ്ങളുണ്ടെങ്കിലും പേരിൽ മാത്രമൊതുങ്ങുന്നു.

15. പുതിയ പോർമുഖത്തിന്റെ ഭാഗമായി, പാർട്ടി – സംഘടനാ ഓഫീസുകളിലും ക്ലബ്ബുകളിലും കുട്ടികളെയും വിദ്യാർത്ഥികളെയും സാധാരണ ഗതിയിൽ രാത്രി 7 മണിക്ക് ശേഷം പ്രവേശിപ്പിക്കുകയില്ല എന്ന ഒരു പൊതു തീരുമാനം എടുക്കുക. പള്ളികളിൽ രാത്രി നമസ്കാരം കഴിഞ്ഞ ഉടനെ ഈ പ്രായത്തിലുള്ളവർ സ്ഥലം വിടാനുള്ള നിർദ്ദേശം നൽകുക.
ഇത്തരം കാരണങ്ങൾ ആണ് കുട്ടികൾ വീടുകളിൽ വൈകി എത്തുന്നതിന് രക്ഷിതാക്കളോട് ന്യായീകരണം പറയുന്നത്.

16. പോലീസ് റോന്ത് ചുറ്റൽ പതിവാക്കുകയും ചെറുപ്പക്കാരുടെ എന്തിന്റെ പേരിലുമുള്ള
രാത്രി തമ്പടിക്കലുകൾ നിറുത്തിക്കുകയും ചെയ്യുക.

17. എല്ലാ വിഭാഗം ചെറുപ്പക്കാർക്കും കൂട്ടായി പങ്കെടുക്കാവുന്ന പൊതു സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കുക.

18. പോലീസിന്റെ ഭാഗത്ത് നിന്ന് ന്യായമായ നടപടികൾ ഉണ്ടാവുമ്പോൾ തടസ്സപ്പെടുത്താതെ ഒരുമിച്ച് നിൽക്കുന്നതോടൊപ്പം, അമിതാവേശം കാണിക്കുന്നില്ല എന്നും ഉറപ്പുവരുത്തുക.

19. ബോധവൽക്കരണ പരിപാടികളുടെ രീതി മാറ്റുക. വെറും പ്രസംഗങ്ങൾ വേണ്ട. മനശാസ്ത്ര വിദഗ്ധരുടെ ക്ലാസുകൾ, എക്സൈസ് വിദഗ്ധരുടെ നിർദ്ദേശങ്ങൾ, ലഹരിയിൽ നിന്ന് വീണ്ടെടുത്തവരുടെ അനുഭവ വിവരണം, മയക്കുമരുന്ന് ഭീകരത വെളിപ്പെടുത്തുന്ന ചെറു ഫിലിമുകൾ എന്നിവയൊക്കെ ആയിരിക്കണം നടത്തേണ്ടത്.

20. ലഹരിക്കെണിയുടെ പിന്നിൽ വൻശക്തികളാണെന്ന് അറിയാത്തവരില്ല. അതാണ് എല്ലാവരുടെയും പേടിക്കും ശങ്കക്കും കാരണവും. സാധാരണ ഇരകളെ സൗമനസ്യത്തോടും ഗുണകാംക്ഷയോടും കൈകാര്യം ചെയ്യണം. പക്ഷേ വിതരണക്കാരോട് നിർദാക്ഷിണ്യ സമീപനമാണ് വേണ്ടത്. അവരെ കണ്ടെത്താൻ തന്റേടികളായ നാട്ടുകാരുടെ പ്രാദേശിക സ്ക്വാഡുകൾ രൂപീകരിക്കണം. അവരുടെ ഇടപെടൽ താക്കീതും ജനകീയശിക്ഷയുമായി ലഹരിയുടെ കച്ചവടക്കാർക്ക് ‘അനുഭവപ്പെടണം’. അവരെ ശക്തമായി ജനവും പോലീസും കൈകാര്യം ചെയ്താൽ മേൽക്കണ്ണികൾ തിരിച്ചറിയപ്പെടും. അവരെയാണ് അധികാരവും നിയമവും ജനകീയ ഐക്യവുമെല്ലാം ചേർന്ന് അന്തിമമായി തകർക്കേണ്ടത്.

ആവർത്തിക്കട്ടെ, നമ്മൾ ഓരോ കക്ഷിയും ഞങ്ങൾ അത് ചെയ്തു, ഇത് ചെയ്യുന്നു എന്ന് എത്ര അവകാശവാദമുന്നയിച്ചിട്ടും ഒരു കാര്യമില്ല., അതൊക്കെ ഭാഗികമായ പ്രവർത്തനം മാത്രമാണ്. കൂട്ടായ നിസ്വാർത്ഥ പ്രവർത്തനത്തിന് മാത്രമേ ഈ വിഷയത്തിൽ വിജയിക്കാൻ കഴിയുകയുള്ളൂ, നാടിനെ രക്ഷിക്കാൻ കഴിയുകയുള്ളൂ!
==============================

തളിപ്പറമ്പ മുയ്യം തോടിന് സമീപം നിർമിച്ച വയോജന കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം.

തളിപ്പറമ്പ്: മുയ്യം തോടിന് സമീപം മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലത്ത് വയോജന വിശ്രമകേന്ദ്രം നിർമിച്ചതിനെതിരെ വിജിലൻസ് അന്വേഷണം ആരംദിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന് പരമാവധി ഒന്നര ലക്ഷം രൂപ മാത്രമേ ചെലവ് വരികയുള്ളൂവെന്നും, 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം ചെളി നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കയാണെന്നും കാണിച്ച് ആന്റി കറപ്ഷൻ ആൻറ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുയ്യം സ്വദേശിയായ എ.വി.രവീന്ദ്രൻ നൽകിയ പരാതിയിലാണ് അഡി.ചീഫ് സെക്രട്ടറി കണ്ണൂർ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഡിവൈഎസ്പി യോട് അന്വേഷിക്കാൻ ഉത്തരവിട്ടത് . അൻപത് വയോധികർക്ക് വേണ്ടി പണിതതായി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് അവകാശപ്പെടുന്ന കെട്ടിടത്തിൽ 10 പേർക്ക് പോലും ഒരുമിച്ചിരിക്കാനാവില്ലെന്ന് പരാതിയിൽ പറയുന്നു. കെട്ടിടം നിർമ്മാണത്തിൽ നടന്ന ക്രമക്കേട് അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇനി കുവൈത്തിലേക്കും ദോഹയിലേക്കും; ഇന്‍ഡിഗോ

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചു. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സര്‍വീസുകള്‍. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന്. ഇത് എട്ട് മണിയോടെ കുവൈത്തിലും. തിരിച്ച് ഒന്‍പത് മണിക്ക് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരികെ കണ്ണൂരും എത്തിച്ചേരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍വ്യക്തമാക്കി.
ദോഹയിലേക്ക് രാത്രി 7.05നും. ഒന്‍പത് മണിയോടെ ദോഹയിലെത്തി പിറ്റേന്ന് പുലര്‍ച്ചയോടെ തിരികെ എത്തും. എയര്‍ ഇന്ത്യ എക്സ് കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് നേരത്തേ സര്‍വ്വീസ് ആരംഭിച്ചിരുന്നു.

കണ്ണൂര്‍ ഇനി പോരാട്ടച്ചൂടിലേക്ക്: ശ്രീമതിയും സുധാകരനും പര്യടനത്തിരക്കിൽ

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോരാട്ടച്ചൂടിലേക്ക് കണ്ണൂര്‍. ഇരു മുന്നണികള്‍ക്കും ആവേശമായി പ്രചരണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ദേശീയനേതാക്കളുടെ സാന്നിധ്യം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഇന്നലെയും ഇന്നും കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. പൊതുപരിപാടി ഇല്ലെങ്കിലും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എഐസിസി പ്രസിഡന്‍റ് നേരിട്ടെത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍തന്നെയാണ് സ്ഥാനാര്‍ഥി എന്നറിഞ്ഞതോടെ യുഡിഎഫ് ക്യാന്പ് സജീവമായി. ഡല്‍ഹിയില്‍നിന്ന് ഇന്നലെ രാവിലെ കെ.സുധാകരന്‍ കണ്ണൂരിലെത്തി. നിയുക്ത സ്ഥാനാര്‍ഥിക്ക് ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാന്‍ യുഡിഎഫ് ജില്ലാ നേതൃയോഗവും ചേര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നേട്ടം മുതലെടുത്ത് സിറ്റിംഗ് എംപി പി.കെ.ശ്രീമതി പ്രചരണരംഗത്ത് സജീവമായി. ചൊവ്വാഴ്ച കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തിയ അവര്‍ ഇന്നലെ തളിപ്പറന്പ് മണ്ഡലത്തിലായിരുന്നു. പ്രമുഖ വ്യക്തികളെ നേരിട്ടുകണ്ടും സ്ഥാപനങ്ങളിലെത്തിയും പിന്തുണ തേടിയാണ് ആദ്യഘട്ട പ്രചാരണം. ഇന്നലെ മട്ടന്നൂരില്‍ വനിതാ പാര്‍ലമെന്‍റിലും ഇരിക്കൂറിലും പേരാവൂരിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പി.കെ.ശ്രീമതി പങ്കെടുത്തു.
പാര്‍ലമെന്‍റ് മണ്ഡലം കണ്‍വന്‍ഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും പൂര്‍‌ത്തിയാക്കി എല്‍ഡിഎഫ് ആത്മവിശ്വാസത്തിലാണ്. കെ.കെ.രാഗേഷ് സെക്രട്ടറിയും സി.രവീന്ദ്രന്‍ പ്രസിഡന്‍റുമായാണ് കമ്മിറ്റി രൂപീകരിച്ചത്. പ്രചരണരംഗത്ത് സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുവാന്‍ സ്ത്രീകളുടെ പ്രത്യേക സ്ക്വാഡിന് സിപിഎം രൂപം നല്കിയിട്ടുണ്ട്. വനിതാസ്ക്വാഡുകളുടെ നേതാക്കള്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി.
ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ നേതൃത്വത്തില്‍ വനിതാ പാര്‍ലമെന്‍റുകള്‍ നടന്നുവരികയാണ്. ഒട്ടും പിന്നിലല്ലെന്ന് തോന്നിപ്പിക്കുന്നതാണ് യുഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍. പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് കാത്തുനില്‍ക്കാതെ പഞ്ചായത്ത്തലത്തിലുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രൂപീകരണം തുടങ്ങി.
ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1100 കുടുംബ സംഗമങ്ങള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കി.