കണ്ണൂരിൽ മിഡ്‌നൈറ്റ് മാരത്തണ്‍ 26ന്: ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി ജനുവരി 26ന് കണ്ണൂര്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് മാരത്തോണില്‍ Continue reading

Advertisements

നാളെ (22/1/2019) കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തന്നട, മായാബസാര്‍, ഇല്ലത്തുവളപ്പ്, Continue reading

കണ്ണൂർ സിറ്റിയെ പൈതൃക നഗരമാക്കി സംരക്ഷിക്കണം : ചരിത്ര സംഗമം

കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ ദീർഘകാല തലസ്ഥാനമായിരുന്ന കണ്ണൂർ സിറ്റിയെ പൈതൃക നഗരമാക്കി Continue reading

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു.

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കുറുക്കന്മാരുടെ വിഹാര രംഗമാകുന്നു. വിമാനങ്ങള്‍ വരുന്നതും പോകുന്നതുമൊന്നും പ്രശ്നമാക്കാതെ റണ്‍വേയിലൂടെ ഓടിക്കളിക്കുകയാണ് കുറുക്കന്മാര്‍. ഇത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനങ്ങള്‍ ടെക് ഓഫ് ചെയ്യാന്‍ ഏറെ നേരം വൈകി. ഇന്നലേയും ഇന്നുമായി ഗോ എയറിന്റെ വിമാനം ലാന്റ് ചെയ്യുന്നതിനിടയിലും തടസ്സമായി കുറുക്കന്മാര്‍ റണ്‍വേയിലൂടെ ഓടിക്കളിക്കുയായിരുന്നു. വൈകീട്ടോടെ റണ്‍വേയില്‍ കടന്ന കുറുക്കന്മാരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. അതീവ സുരക്ഷ വേണ്ടുന്ന റണ്‍വേ മേഖല കുറുക്കന്മാര്‍ കയ്യടക്കുന്നതു മൂലം വിമാനങ്ങള്‍ ടെക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യാനും തടസ്സമുണ്ടാവുകയാണ്. ലാന്റ് ചെയ്യാന്‍ താമസം നേരിടുന്നത് മൂലം വിമാനങ്ങള്‍ ഏറെനേരം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വരുന്നു. ഇത് മൂലം വിമാന കമ്ബനികള്‍ക്ക് ഏറെ ഇന്ധന നഷ്ടവും അതിലൂടെ സാമ്ബത്തിക ബാധ്യതയും ഉണ്ടാവുന്നു. പതിവ് ലാന്റിങിന് പുറമേ ഒരു തവണ കൂടി ആകാശത്ത് കറങ്ങാന്‍ 25,000 രൂപയിലേറെ ഇത്തരത്തില്‍ ചെലവാകുമെന്നാണ് കണക്ക്.

യഥാസമയം വിമാനം ടെക് ഓഫ് ചെയ്യാനാവാത്തതിനാല്‍ ഇറങ്ങേണ്ടുന്ന വിമാനത്താവളങ്ങളില്‍ ലാന്റ് ചെയ്യാനുള്ള അനുമതിയും വൈകും. ഇതിലൂടേയും ഇന്ധന ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കുറുക്കന്മാരുടെ ശല്യം വന്‍ സുരക്ഷാ വീഴ്ചയായാണ് വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പയലറ്റുമാരുടെ കണ്ണില്‍ കുറുക്കന്മാര്‍ പെടുന്നതുകൊണ്ട് മാത്രം അപകടങ്ങള്‍ ഒഴിഞ്ഞു പോവുകയാണ്.

വിമാനം ലാന്റ് ചെയ്യുന്ന സമയത്ത് റണ്‍വേയില്‍ കയറുന്ന കുറുക്കന്‍ തടസ്സം സൃഷ്ടിക്കുകയും വൈമാനികന്‍ ഇത് കാണാതിരിക്കുകയും ചെയ്താല്‍ വന്‍ ദുരന്തം തന്നെ ക്ഷണിച്ചു വരുത്തിയേക്കാം. വിമാനത്താവളത്തില്‍ കുറുക്കന്മാര്‍ എത്തുന്നത് തടയാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് വിമാനത്താവള അധികാരികള്‍. വര്‍ഷങ്ങള്‍ക്കു മുമ്ബ് വന്യ ജീവികളുടെ ആവാസ സ്ഥലമായിരുന്നു മൂര്‍ക്കന്‍ പറമ്ബ്. വര്‍ഷങ്ങളുടെ ശ്രമത്തിലൂടെയാണ് ഇന്നത്തെ നിലയില്‍ 3,050 മീറ്റര്‍ റണ്‍വേ പണി തീര്‍ത്തത്. ഈ പ്രദേശത്തിന് ചുറ്റും ഇപ്പോഴും കുറക്കന്മാര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുണ്ട്. വിമാനത്താവളത്തിന്റെ ഉത്ഘാടന ദിവസവും കുറുക്കന്മാര്‍ റണ്‍വേയില്‍ കയറിയിരുന്നു. ഉത്ഘാടന ചടങ്ങിന് തൊട്ടു മുമ്ബാണ് റണ്‍വേയിലൂടെ വെള്ളം പുറത്ത് ഒഴുക്കാനുള്ള പൈപ്പ് സ്ഥാപിച്ചത്. ഇത് വഴിയാണ് റണ്‍വേയില്‍ കുറുക്കന്മാര്‍ സ്വൈര്യ വിഹാരം നടത്തുന്നത്.

ലക്ഷകണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം ഇന്ന്

തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം ഇന്ന് . ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പഭക്ത സംഗമം നടക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ പങ്കെടുക്കുമെന്ന് കര്‍മ്മ സമിതി അറിയിച്ചു. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളില്‍ നിന്ന് വൈകിട്ട് 3 ന് നാമജപ ഘോഷയാത്ര ആരംഭിച്ച്‌ പുത്തരിക്കണ്ടത്ത് സമാപിക്കും. നാമജപം നടക്കുമ്ബോള്‍ തന്നെ പുത്തരിക്കണ്ടത്ത് യോഗം ആരംഭിക്കും.
കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും.

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.
സ്വാമി വിവിക്താനന്ദ, സ്വാമിനി ജ്ഞാനഭനിഷ്ഠ, കാമാക്ഷിപുരം അധീനം സ്വാമി ശാക്തശിവലിംഗേശ്വര, ജസ്റ്റിസ് എന്‍.കുമാര്‍, ടി.പി.സെന്‍കുമാര്‍, സംഗീത്കുമാര്‍, ടി.വി.ബാബു, സ്വാമി ഗോലോകാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ഗുരുരത്നം ജ്ഞാനതപസ്വി, സി.പി.നായര്‍, സതീഷ് പത്മനാഭന്‍, ഡോ. പ്രദീപ് ജ്യോതി, സൂര്യന്‍ പരമേശ്വരന്‍, സൂര്യകാലടി ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

കണ്ണൂർ ജില്ലയിലെ പ്രധാന സർക്കാർ അറിയിപ്പുകൾ (20/1/2019)

വാക്ക് ഇന്‍ ഇന്റര്‍വ്യു Continue reading

നാളെ (20/1/2019) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, രിഫായി പള്ളി, ബാപ്പൂട്ടി കോര്‍ണര്‍, നീരൊഴുക്കുംചാല്‍, താഹ പള്ളി, അബ്ബാസ് പീടിക എന്നിവിടങ്ങളില്‍നാളെ(ജനുവരി 20) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉസ്സന്‍മൊട്ട, കുറിച്ചി, പുന്നോല്‍ എന്നിവിടങ്ങളില്‍ നാളെ(ജനുവരി 20) രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജില്ലാ ആശുപത്രി പരിസരങ്ങളില്‍ ജനുവരി 21 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കേരള ബാങ്ക് ഉടന്‍ ജനങ്ങളിലേക്കെത്തും: മുഖ്യമന്ത്രി

കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയില്‍ ബാങ്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. Continue reading

പഴയങ്ങാടി മാടായിപ്പാറയിൽ വൻ തീപ്പിടുത്തം

പഴയങ്ങാടി മാടായിപ്പാറയിൽ വൻ തീപ്പിടുത്തം, വൻതോതിലുള്ള തീപ്പിടുത്തമാണെന്ന് ദൃക്സാക്ഷികൾ, പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം തുടരുന്നു. തീപിടുത്തം നിയന്ത്രിക്കാൻ സാധിക്കാത്ത വിധം പടർന്നുകൊണ്ടിരിക്കയാണെന്നാണ് അറിയാൻ സാധിച്ചത് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല

കണ്ണൂർ ജില്ലയിലെ പ്രധാന സർക്കാർ അറിയിപ്പുകൾ (19/1/2019)

മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജനുവരി 19) ജില്ലയില്‍. രാവിലെ 10 മണി-  കിയാല്‍ ജനറല്‍ ബോര്‍ഡി യോഗം- സാധു കല്യാണ മണ്ഡപം, താണ. 11.30- പാപ്പിനിശ്ശേരി Continue reading