കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി പാനൂർ സ്റ്റേഷൻ

കഴിഞ്ഞ വർഷത്തെ കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി പാനൂർ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. Continue reading

Advertisements

സഹായിച്ചേ പറ്റൂ; ജീവൻ നില നിർത്താൻ ഒരു ചെറുപ്പക്കാരൻ കൈ നീട്ടുന്നു

ശ്രീജുവിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തിങ്കളാഴ്ചയാണ്. ഇനിയും ഓപ്പറേഷന് ആവശ്യമായ 30 ലക്ഷം തികഞ്ഞില്ല. ഓപ്പറേഷൻ മുടങ്ങുമോ എന്ന ആശങ്കയിലാണ് ശ്രീജുവിന്റെ കുടുംബം. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്.

https://youtu.be/m1vNWbBPCH4

കണ്ണൂർ കൊളച്ചേരി പറമ്പ് നാലു സെന്റ് കോളനിയിലെ ജന്മനാ കരൾ രോഗബാധിതനായ ശ്രീജുവിന്റെ അമ്മ മകന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കാവശ്യമായ സഹായത്തിനായി കരഞ്ഞു കൊണ്ട് കൈ നീട്ടുന്നു. അനുജൻ കരൾ പകുത്തു നൽകാമെന്നേറ്റിട്ടും ശസ്ത്രക്രിയക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാവാതെ വിഷമത്തിലാണ് ഈ അമ്മ. ഇത് പോലുള്ള നിരവധി സന്ദർഭങ്ങളിൽ കൂടെ നിന്ന മലയാളി മനസ്സിനോട് ഒരിക്കൽ കൂടി കൈനീട്ടുകയാണ് ഈ അമ്മയോടൊപ്പം അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റും. ചികിത്സയ്ക്കാവശ്യമായ 30 ലക്ഷത്തിലധികം രൂപ കണ്ടെത്താനായി നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നു. ജനുവരി 28 നാണ് ശ്രീജുവിന്റെ ശസ്ത്രക്രിയ.

അക്കൗണ്ട് വിവരങ്ങൾ:

Name: Azhikode Ente Gramam Charitable Trust

A/C Number: 67376211280

IFSC: SBIN0071207

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം

റഫീഖ് അഴീക്കോട്: 9567524439

സമജ്‌ കമ്പിൽ: 9847788666

ബേബി ആനന്ദ്: 9447088088

റാഹിദ് അഴീക്കോട്: 9562077888

കണ്ണൂർ ജില്ലയിൽ നാളെ (25/1/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിലാത്തറ എസ് ബി ഐ പരിസരം, ചെറുതാഴം ബാങ്ക് പരിസരം, പഴിച്ചിയിൽ അങ്കണവാടി പരിസരം, പഴിച്ചിയിൽ ബസ്‌സ്റ്റോപ്പ് ഭാഗങ്ങളിൽ നാളെ(ജനുവരി 25) രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുറുക്കനാൽ, പഴഞ്ചിറ, ഹെന്റിറോഡ്, ലിജിമ ഭാഗങ്ങളിൽ നാളെ(ജനുവരി 25) രാവിലെ 10 മുതൽ വൈകിട്ട് രണ്ട് മണി വരെയും കാട്ടിലെപ്പള്ളി, റെയിൽവെഗേറ്റ്, ചുങ്കം, വെൽഫെയർ ഭാഗങ്ങളിൽ രണ്ട് മുതൽ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കുളം ജയലക്ഷ്മി റോഡ്, ജേബീസ് കോളേജ് പരിസരം, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ് ഭാഗങ്ങളിൽ നാളെ(ജനുവരി 25) രാവിലെ 9.30 മുതൽ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും

ഏഴിമല നാവിക അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മാലിന്യ പ്രശ്നത്തിന്മേലെ സർവ്വകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനമായി

ഏഴിമല നാവിക അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മാലിന്യ പ്രശ്നത്തിന്മേലെ സർവ്വകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനമായി. ആദ്യപടിയെന്ന നിലയിൽ മുഖ്യമന്ത്രിയെയും, ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോർഡ് വകുപ്പ് തലവനെയും സർവ്വകക്ഷി പ്രതിനിധി സംഘം കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ നേവലക്കാദമിക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തും.
നാവിക അക്കാദമിയിലെ മാലിന്യങ്ങൾ പുഴവെളളത്തിൽ തള്ളിയതിന്റെ ഭാഗമായിട്ടാണ് മാരകമായ രാസവസ്തുക്കൾ അപകടകരമായ രീതിയിൽ വെള്ളത്തിൽ കലർന്നിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേവലക്കാദമിയിലെ അശാസ്ത്രീയമായ മാലിന്യ പ്ലാൻറിന് അനുമതി കൊടുത്തുകൊണ്ടാണ് രാമന്തളി പഞ്ചായത്തിലെ ജനങ്ങൾ മാലിന്യ പ്രശ്നം രൂക്ഷമായ് അനുഭവിക്കുന്ന നിലയിലേക്കെത്തിയതെന്നും സർവ്വകക്ഷി യോഗത്തിൽ വിമർശ്ശനമുയർന്നു. പുഴ വെള്ളം മലിനമായ റിപ്പോർട്ട് വന്നിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ഇടപെട്ടിട്ടില്ല.
നേരത്തെ രാമന്തളിയി ലെ കിണറുകളിൽ നേവലക്കാദമിയിലെ മാലിന്യ പ്ലാൻറിൽ നിന്നുള്ള മലിന ജലം സമീപ പ്രദേശങ്ങളിലെ കിണറുകളിൽ കയറിയതു മൂലം വെളളം ഉപയോഗിക്കാനാവാത്തതിനെ തുടർന്ന് ജനങ്ങൾ മാസങ്ങൾ നീണ്ട ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. ഇതിനെ തുടർന്ന് നേവലക്കാദമി ജന ആരോഗ്യ സംരക്ഷണ സമിതിയുമായ് നടത്തിയ ചർച്ചയും ,തുടർന്ന് പഞ്ചായത്ത് അധികാരികളുമായും നടത്തിയ ധാരണകളെയും തുടർന്ന് ഡീസെൻട്രലൈസേഷൻ നടത്തി മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്ലാന്റുകൾക്ക് മാത്രമാണ് പ്രാരംഭം കുറിക്കാനായത്. വ്യവസ്ഥ ചെയ്ത പ്ലാൻറുകൾ ഡീസെൻട്രലൈസേഷന്റെ അടിസ്ഥാനത്തിൽ പ്രവർത്തികൾ പൂർത്തിയാക്കുകയാണെങ്കിൽ അക്കാദമിക്കകത്തെ മാലിന്യ പ്രശ്നം പരിഹരിക്കാനാകും. നേവലക്കാദമി ജനങ്ങളുടെ ജീവനും സ്വത്തിനോടും പ്രകൃതിയോടും നടത്തുന്ന നിരുത്തരവാദപരമായ സമീപനത്തിൽ എല്ലാ രാഷ്ടീയ പാർട്ടി പ്രതിനിധികളും ശക്തമായ അമർഷം രേഖപ്പെടുത്തി .
രാമന്തളി പഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഒ.കെ.ശശി (സി.പി.ഐ(എം) ,കെ. പി. രാജേന്ദ്രൻ (കോൺഗ്രസ്സ്), വിനോദ് കുമാർ രാമന്തളി(സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ), അബ്ദുൾ ലത്തീഫ് (മുസ്ലീം ലീഗ്) , കൊയക്കീൽ പത്മനാഭൻ(സി.എം.പി) , പരത്തി ഗോവിന്ദൻ(ബി.ജെ.പി), പി.പി .അശോകൻ(സി.പി.ഐ) എന്നിവർ പ്രസംഗിച്ചു. അനിൽ കുമാർ സ്വാഗതം പറഞ്ഞു.

ചരിത്രത്തിൽ ഇന്ന്: ജനുവരി 24…. ദിവസവിശേഷം

ഇന്ന് ദേശീയ ബാലികാ ദിനം… 1966 ൽ ഇന്നേ ദിവസം ആദ്യമായി ഒരു വനിത, ( ഇന്ദിരാഗാന്ധി ) ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ ഓർമക്കായി 2008 മുതൽ ഇന്ത്യയിൽ ഈ ദിനം ആചരിച്ചു വരുന്നത്.. ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാ ദിനം… 2012 മുതൽ ആചരിച്ചു വരുന്നു.
1835- ബ്രസിൽ അടിമത്തം അവസാനിപ്പിച്ചു…
1840.. അമേരിക്കൻ പര്യവേക്ഷകൻ ചാൾസ് വിൽക്കും സംഘവും അന്റാർട്ടിക്ക പ്രത്യേക ഭൂഖണ്ഡമായി കണ്ടു പിടിച്ചു..
1857- ദക്ഷിണേഷ്യയിലെ ആദ്യ പുർണ യുനിവേഴ്സിറ്റിയായി കൊൽക്കൊത്ത സ്ഥാപിതമായി…
1908- റോബർട്ട് ബേഡൻ പവൽ ബോയസ് സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു.
1924- പെട്രോഗ്രാഡിനെ ലെനിൽ ഗ്രാഡ് എന്ന് പുനർ നാമകരണം ചെയ്തു…
1946- യു എൻ ജനറൽ അസംബ്ലി ആദ്യ പ്രമേയം പാസാക്കി.. UNAEC (യുനൈറ്റഡ് നാഷൻസ് അറ്റോമിക് എനർജി കമ്മിഷൻ ) സ്ഥാപിക്കാൻ തീരുമാനിച്ചു..
1950- വന്ദേമാതരം ദേശിയ ഗീതമായും, ജനഗണമന ദേശീയ ഗാനമായും അംഗീകരിച്ചു. ഭരണ ഘടനയുടെ കയ്യെഴുത്ത് പ്രതിയിൽ 284 അംഗങ്ങൾ ഒപ്പുവച്ചു..
1957… വി.കെ. കൃഷ്ണമേനോന്റെ 8 മണിക്കൂർ നീണ്ട യു എൻ പ്രസംഗത്തിന്റെ രണ്ടാമത് ദിവസം….
1966- എയർ ഇന്ത്യ 101 ( ബോയിങ് 707) വിമാനം ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര പോകവേ ഫ്രാൻസിലെ ആൽപ്സ് പർവത നിരകൾക്ക് സമീപം തകർന്ന് വീണ് 117 മരണം. മരണമടഞ്ഞവരിൽ ഇന്ത്യൻ അണുശക്തി കമ്മിഷൻ ചെയർമാൻ ഡോ ഹോമി ജഹാംഗീർ ഭാഭയും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ അണു പരീക്ഷണത്തിന് വിലങ്ങിടാൻ CIA നടത്തിയതാണ് ഈ വിമാന അപകടമെന്നും വിവാദമുണ്ട്..
1990- ജപ്പാൻ ചാന്ദ്ര പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു..
2002- ഇൻ സാറ്റ് 3 സി വിക്ഷേപിച്ചു…

ജനനം
1826- ഗ്യാനേന്ദ്ര മോഹൻ ടാഗുർ,.. ഇംഗ്ലണ്ട് കോടതിയിലെ ഏഷ്യക്കാരനായ ആദ്യ അഭിഭാഷകൻ…
1924- സി.ബി. മുത്തമ്മ.. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത നയതന്ത്രജ്ഞ… സിവിൽ സർവിസിലെ വനിത വിവേചനങ്ങൾക്കെതിരെ പോരാടി scൽ വിജയിച്ചു..
1924- ജഗതി എൻ കെ ആചാരി.. ഹാസ്യ സാഹിത്യകാരൻ, നാsക നടൻ,, ജഗതി ശ്രീകുമാറിന്റെ പിതാവ്.
1979- നിക് വാലൻഡ,, അതിസാഹസിക പ്രകടനങ്ങളുടെ പേരിൽ പ്രസിദ്ധനായ അമേരിക്കൻ സാ ഹസികൻ…

ചരമം
1965- വിൻസ്റ്റൺ ചർച്ചിൽ – ഗാന്ധിജിയെ അർധ നഗ്നനായ ഫക്കിർ എന്ന് വിശേഷിപ്പിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി.. സാഹിത്യ, സമാധാന നോബൽ കിട്ടി..
1991- പത്മരാജൻ.. മലയാള സിനിമയിൽ വേറിട്ട വഴി നടന്ന ഗന്ധർവൻ.ഭരതനുമായി നിരവധി സൂപ്പർ ഹിറ്റ് പടങ്ങൾ പുറത്തിറക്കി.. പ്രശസ്ത നോവലിസ്റ്റ്..
2011 – പണ്ഡിറ്റ് ഭീം സെൻ ജോഷി- സംഗിത ചക്രവർത്തി.. 2009 ൽ ഭാരതരത്നം നൽകി..
2012 – മലയാളത്തിന്റെ സാഗര ഗർജനം.. ഡോ സുകുമാർ അഴിക്കോട്..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

കൊട്ടിയൂർ ചുങ്കക്കുന്നിൽ വീടിനു തീ പിടിച്ചു

കേളകം: ചുങ്കക്കുന്നിൽ വീടിനു തീപിടിച്ചു. ചുങ്കക്കുന്ന് – പൊട്ടംതോട് റോഡിൽ വട്ടുകുളം ജോബിന്റെ വീടിനാണ് തീപിടിച്ചത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഓട് ഇട്ട വീടിനാണ് തീപിടിച്ചത്.വീടിനുള്ളിലെ സാധനങ്ങൾ കത്തിനശിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്ന് പ്രാധമിക നിഗമനം. രാത്രി 10 മണിയോടെയായിരുന്നു സംഭവം.

നാളെ (24/1/2019) കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കട്ടപ്പീടിക, ബാവോട്, പാളയം, പരിയാരം ജംഗ്ഷന്‍, കുറ്റിവയല്‍ ഭാഗങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിലാലൂര്‍ ഭാഗങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

പ്രളയം: വീട് ഭാഗികമായി തകര്‍ന്നവര്‍ക്ക് ജില്ലയില്‍ നല്‍കിയത് 6.42 കോടി;  ധനസഹായം ലഭിച്ചത് 3104 കുടുംബങ്ങള്‍ക്ക്

പ്രളയത്തിലും കാലവര്‍ഷത്തിലും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാര ഇനത്തില്‍ മാത്രം ജില്ലയില്‍ വിതരണം ചെയ്തത് 6,42,45,786 രൂപ. Continue reading

ഇന്നത്തെ (23/1/2019) കണ്ണൂർ ജില്ലയിലെ പ്രധാന സർക്കാർ അറിയിപ്പുകൾ

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഇന്ന്

Continue reading

കണ്ണൂർ ജില്ലയിൽ നാളെ (23/1/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരിപ്പറമ്പ്, കൊളച്ചേരിപ്പറമ്പ് Continue reading