കണ്ണൂരിൽ നാളെ (5/1/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒഴക്രോം, കുറ്റിപ്പുറം, ബക്കളം, മയിലാട്, കാനൂൽ, നെല്ലിയോട്, സെറാമിക്, യൂണിവേഴ്‌സിറ്റി, ദേശസ്‌നേഹി വായനശാല, കെ എ പി ക്യാമ്പ്, പെട്രോൾ പമ്പ്, ഡിറ്റർജന്റ് കമ്പനി, പുറകുളങ്ങര, പൂതപ്പാറ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി അഞ്ച്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താജ് ഓഡിറ്റോറിയം, മൂന്നാംപാലം, കീഴറ, ആർ ഡി സി റോഡ്, എളവന ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി അഞ്ച്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചട്ടുകപ്പാറ, കോറളാട്, ചെറുവത്തലമൊട്ട, വെള്ളവയൽ, ചെറാട്ടുമൂല ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി അഞ്ച്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടായിതെരു, ചൈനാക്ലേ, വെങ്ങരഗേറ്റ്, മുട്ടം, മൂലക്കീൽ, വെള്ളച്ചാൽ, ഏരിപ്രം ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി അഞ്ച്) രാവിലെ  9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാറക്കെട്ട്, മടത്തുംഭാഗം, നെട്ടൂർ  തെരുവ്, അയോധ്യ, ചിട്ടിമുക്ക് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി അഞ്ച്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടാട്ട്, ഏഴിലോട്, ഏഴിലോട് കോളനി, പുറച്ചേരി, താമരംകുളങ്ങര,  കല്ലംവള്ളി, കാരാട്ട്, മൂശാരികൊവ്വൽ, തീരദേശം ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി അഞ്ച്) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

ബൈക്കു യാത്രക്കാർക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്

ഇരുചക്രവാഹനത്തിൽ രണ്ടുപേരില്‍ കൂടുതല്‍ യാത്രചെയ്യാൻ പാടില്ല. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയതിനാൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൗമാരക്കാരിൽ ചിലർ 3 പേർ ബൈക്കിലിരുന്ന് യാത്ര ചെയ്യുന്നത് കാണാം. പിറകിലിരുന്ന് യാത്ര ചെയ്യുന്ന ആളുടെ സുരക്ഷക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.

യാത്രയിൽ നിര്‍ബന്ധമായും ഹെൽമറ്റ് ഉപയോഗിക്കുക. ഹെല്‍മറ്റ് ഉപയോഗം പൂര്‍ണമായും നടപ്പാക്കാൻ നിയമാനുസരണം മാത്രം കഴിയുകയില്ല. ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്‍െറ ആവശ്യകതയെ സംബന്ധിച്ച് ആളുകള്‍ക്ക് ശരിയായ അറിവ് നല്‍കുകയോ അവ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുക. ചിൻസ്ട്രാപ് ഇടാതെ ഹെൽമറ്റ് ഉപയോഗിക്കുന്നത് ഹെൽമറ്റ് ഉപയോഗിക്കാത്തതിന് തുല്യമാണ്.

കേരളത്തിന്‍െറ റോഡുകളില്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ശരാശരി വേഗപരിധി 50 കിലോമീറ്ററാണ്. അമിതവേഗത ഒഴിവാക്കുക. വേഗത കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ധിക്കുന്നു എന്നുള്ളത് ഏവർക്കും അറിയാമെന്നുള്ള സത്യമാണ്.

ഇരുചക്ര വാഹനങ്ങൾ അപകടപ്പെടുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ഇടത് വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങാണ്. റോഡിന് ഇടതുവശം ചേര്‍ന്നുള്ള ട്രാക് വേഗത കുറഞ്ഞ വാഹനങ്ങൾക്കും .വലതുവശത്തെ ട്രാക് വേഗതകൂടിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ വേണ്ടിയുള്ളതാണ്. ഓവര്‍ടേക് ചെയ്യേണ്ടത് വലതുവശത്തുകൂടി മാത്രമാണ്.

ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ വാങ്ങുന്ന യുവാക്കള്‍ വാഹനത്തില്‍ കമ്പനിയുടെ രൂപകൽപ്പനയിൽ അവരുടേതായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. യാത്ര ചെയ്യുന്നവരുടെ സുരക്ഷക്കുവേണ്ടിയുള്ള ഹാന്‍ഡ് ഗ്രിപ്, സാരിഗാര്‍ഡ് എന്നിവ എടുത്തുമാറ്റുന്നതായി കാണാറുണ്ട്. പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് വാഹനത്തില്‍ ബലമായി പിടിച്ച് ഇരിക്കുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് ഗ്രിപ് ഘടിപ്പിച്ചിട്ടുള്ളത്. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ വാഹനം ഡ്രൈവ് ചെയ്യുന്ന ആളുടെ തോളത്തോ മുതുകിലോ പിടിക്കാതെ സീറ്റിന് സൈഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഹാന്‍ഡ് ഗ്രിപ്പില്‍ മുറുകെ പിടിച്ചിരുന്നാൽ അപകടം ഒഴിവാക്കാം.

വാഹനം ഓടിക്കുമ്പോള്‍ പിന്നിലൂടെവരുന്ന വാഹനങ്ങള്‍ കാണുന്നതിന് തിരിഞ്ഞുനോക്കാതെ ഇരുവശത്തുള്ള കണ്ണാടിയില്‍ നോക്കി പിന്‍ഭാഗം വീക്ഷിക്കുക. സൈഡ് മിറര്‍-ഡ്രൈവറുടെ പിന്നിലെ കണ്ണ് പോലെ പ്രവര്‍ത്തിക്കുന്നു.

വളര്‍ന്നുവരുന്ന തലമുറ ഗതാഗത സംസ്കാരമുള്ളവരായിത്തീരുകയും ഡ്രൈവര്‍മാര്‍ അവരുടെ ഡ്രൈവിംഗ് രീതിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ അപകടരഹിതമായ ഒരു റോഡ് സംസ്‍കാരം നമുക്ക് വളർത്തിയെടുക്കാൻ കഴിയും. അതിന് ഓരോരുത്തരുടേയും ആത്മാർത്ഥമായ പരിശ്രമം കൂടിയേ കഴിയൂ..

നമ്മുടെ റോഡുകള്‍ നമുക്കൊരുമിച്ച് സുരക്ഷിതമാക്കാം.

#roadsafety
#keralapolice
#keralatrafficpolice

കടക്കാരനില്ലാത്ത കൊച്ചുകട… കാര്യം അറിഞ്ഞാൽ നിങ്ങളും ഈ കടയിൽ പോകും… സംഭവം കണ്ണൂരിൽ

കണ്ണൂർ ജില്ലയിൽ നാളെ (1/2/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാത്തന്‍മുക്ക്, യുനീക്കോ, ബുഷറ, പറമ്പായി ഭാഗങ്ങളില്‍ നാളെ(ഫെബ്രുവരി ഒന്ന്)രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇല്ലിക്കുന്ന്, വടക്കുമ്പാട്, എന്‍ ടി ടി ഭാഗങ്ങളില്‍ എഫ്, ചിറക്കല്‍കാവ് നാളെ(ഫെബ്രുവരി ഒന്ന്)രാവിലെ എട്ട് മുതല്‍ വൈകിട്ട് രണ്ട് മണി വരെയും നമ്പ്യാര്‍പീടിക, പാലം നഴ്‌സിങ്ങ് കോളേജ്, ഗുംടി, പാറ ഭാഗങ്ങളില്‍ രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

നാളെ (31/1/2019) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വേളം, പാറപ്പുറം, ചെക്കിക്കടവ്, കണ്ടക്കൈ ബാലവാടി, കണ്ടക്കൈ കടവ് ഭാഗങ്ങളിൽ നാളെ(ജനുവരി 31) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീച്ചേരി, വേളാപുരം, പാപ്പിനിശ്ശേരി പഞ്ചായത്ത്, മെർളി റോഡ് ഭാഗങ്ങളിൽ നാളെ(ജനുവരി 31) രാവിലെ ഒമ്പത് മുതൽ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിളയാങ്കോട്, കുളപ്പുറം, ബ്രിക്‌സ് റോഡ്, ഒറന്നിടത്ത് ചാൽ, ശിവക്ഷേത്ര പരിസരം ഭാഗങ്ങളിൽ നാളെ(ജനുവരി 31) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മുബാറക് ഹോട്ടലിലെ ഭണ്ഡാരം, ബ്രഹ്മകലശ മഹോത്സവത്തിന് മതസൗഹാർദത്തിന്റെ കരുതൽ

കാങ്കോൽ:കാങ്കോൽ കുണ്ടയംകൊവ്വലിലെ മുബാറക് ഹോട്ടൽ ഉടമ ഷംസുദ്ദീനാണ് ബ്രഹ്മകലശ മഹോത്സവത്തിന് പണം സ്വരൂപിക്കാൻ തന്നെ ഹോട്ടലിൽ Continue reading

കണ്ണൂരിൽ നാളെ (30/1/2019)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, എം പി വുഡ്, ഗവ.ഐ ടി ഐ ഭാഗങ്ങളിൽ നാളെ

(ജനുവരി 30) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ അറിയിപ്പുകൾ (29/1/2019)

എം.പി ഫണ്ട് അവലോകന യോഗം

മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസനനിധിയിൽനിന്ന് ജില്ലയിൽ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാനുള്ള യോഗം ജനുവരി 31ന് ഉച്ച 12ന് ജില്ലാ കലക്ടറുടെ ചേംബറിൽ ചേരും.

 

മദ്രസാധ്യാപക ക്ഷേമനിധി: യോഗം ഇന്ന് (ജനുവരി 29)

കേരള മദ്രസാധ്യാപക ക്ഷേമനിധിയുടെ സംസ്ഥാനതല അംഗത്വകാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുസ്‌ലിം മതസംഘടനാ ഭാരവാഹികളുടെ യോഗം നാളെ(ജനുവരി 29) 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ അറിയിച്ചു.

 

സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്‌സ്

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  ആറുമാസത്തെ കോഴ്‌സാണ്.  ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.    18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.  കോഴ്‌സുകളുടെ വിശദാംശങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് സ്റ്റഡി സെന്ററിൽ നിന്നും 200 രൂപക്കും തപാൽ മുഖേന ആവശ്യപ്പെടുന്നവർക്ക് 250 രൂപക്കും ലഭിക്കും.  വിശദ വിവരങ്ങൾ യോഗ ആന്റ് അക്യുകെയർ ഇൻസ്റ്റിറ്റ്യൂട്ട് പോട്രഡീഷണൽ ഹീലിംഗ് ആന്റ് റിസർച്ച്, മുനിസിപ്പൽ ഓഫീസിന് മുൻവശം, മെയിൻ റോഡ്, മാഹി 673310 എന്ന വിലാസത്തിൽ ലഭിക്കും.  ഫോൺ: 8714449000, 7012542049. 

 

വിവരങ്ങൾ  സമർപ്പിക്കണം

മലബാർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ക്ഷേത്രജീവനക്കാരുടെ ആരോഗ്യ-അപകട ഇൻഷൂറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നതിന് കാസർകോട് ഡിവിഷനു കീഴിലുള്ള ക്ഷേത്രജീവനക്കാരുടെ പേര് വിവരങ്ങൾ ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ ക്ഷേത്ര ഭരണാധികാരികളും വിവരങ്ങൾ നിശ്ചിത മാതൃകയിൽ മലബാർ ദേവസ്വം ബോർഡ് കാസർകോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജനുവരി 31 നകം സമർപ്പിക്കണം.

 

ഗേറ്റ്മാൻ കരാർ നിയമനം

റെയിൽവെ മൈസൂരു ഡിവിഷനിൽ ഗേറ്റ്മാൻ കരാർ നിയമനത്തിന് 55 വയസിൽ താഴെ പ്രായമുള്ള എസ് എസ് എൽ സി പാസായ വിമുക്ത ഭടൻമാർക്കായി ഫെബ്രുവരി 20 ന് വാക്ക് ഇൻ ഇന്റർവ്യൂ മൈസൂരുവിൽ നടക്കും.  ഐ ടി ഐ അഭിലഷണീയ യോഗ്യതയാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 11.  

 

ഇ ടെൻഡർ ക്ഷണിച്ചു

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കണ്ണൂർ വനംവകുപ്പിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു.  ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.keala.gov.in ൽ ലഭിക്കും. 

 

മരം ലേലം

കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചിലെ തോലമ്പ്ര സെക്ഷനിൽ കൊമ്മേരി എൽ പി സ്‌കൂൾ റോഡ് സൈഡ്, കുഞ്ഞുംവീട് കോളനി ഭാഗം, കൊമ്മേരി ഗ്രാമദീപം സ്റ്റോർ & വായനശാല തുടങ്ങിയ സ്ഥങ്ങളിലുള്ള മഹാഗണി, കുന്നി, കടമ്പ എന്നീ മരങ്ങൾ മുറിച്ച് നീക്കുന്നതിനുള്ള ദർഘാസ്/ലേലം ഫെബ്രുവരി 19 ന് വൈകിട്ട് മൂന്ന് മണിക്ക് എടയാറിലുള്ള കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നടത്തും.  ഫോൺ: 0497 2704808, 0490 2302015.

 

കുടിശ്ശിക അടക്കൽ: സമയപരിധി നീട്ടി

കേരള ഴേമാട്ടോർ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതിൽ വീഴ്ച വരുത്തിയ ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച് അംഗമായി രജിസ്റ്റർ ചെയ്ത സജീവ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. 

 

പ്രതിമാസ മാതൃകാ പരീക്ഷ

മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കുവേണ്ടി കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എല്ലാ മാസവും മാതൃകാ പരീക്ഷ നടത്തുന്നു.  യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മാതൃകാ പരീക്ഷയും ബോധവൽക്കരണ ക്ലാസും ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്നു.  അപേക്ഷ  സമർപ്പിച്ചിട്ടുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

കണ്ണൂർ ജില്ലയിൽ നാളെ (29/1/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മട്ടന്നൂർ അമ്പലം റോഡ്, മരുതായി, കിളിയങ്ങാട്, മണ്ണൂര്, മുള്ള്യം ഭാഗങ്ങളിൽ നാളെ(ജനുവരി 29) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പരിയാരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബർക്ക അപ്പാർട്ട്‌മെന്റ്, ആദർശ് അപ്പാർട്ട്‌മെന്റ്, സി എച്ച് ഡയാലിസിസ് സെന്റർ, ഏമ്പേറ്റ്, ഐ ആർ സി, വെളിച്ചാനം, പെരുവളങ്ങ, കുണ്ടപ്പാറ, കടുക്കച്ചാൽ, മുടിക്കാനം, പൊന്നുരുക്കിപ്പാറ, ആലുള്ളപൊയിൽ ഭാഗങ്ങളിൽ നാളെ(ജനുവരി 29) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അടച്ചു പൂട്ടാനൊരുങ്ങിയ പെരിങ്ങാനം സ്‌കൂൾ പെരുമയുടെ നെറുകയിൽ 

 കുട്ടികൾ കുറവായതിന്റെ പേരിൽ  അടച്ചുപൂട്ടാനൊരുങ്ങിയ പെരിങ്ങാനം ഗവ. എൽ പി സ്‌കൂളിന് ഇന്ന് Continue reading