കണ്ണൂർ ജില്ലയിൽ നാളെ (നവംബർ 29) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊട്ടപ്പാലം, കരിക്കൻകുളം, പുതിയകാവ് ഭാഗങ്ങളിൽ നാളെ (നവംബർ 29) രാവിലെ ഒമ്പത് മുതൽ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിത്താഴെ, ടൗൺഹാൾ, പി സി മുക്ക്, ബാങ്ക് പരിസരം ഭാഗങ്ങളിൽ നാളെ (നവംബർ 29) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മുഴപ്പാല, പി സി കമ്പനി, കൂറപ്പീടിക, ഉച്ചൂളിക്കുന്ന്, നാല്മുക്ക്, അനേനിമെട്ട, അപ്പക്കടവ് ഭാഗങ്ങളിൽ നാളെ (നവംബർ 29) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുതിയതെരു, പുതിയതെരു മാർക്കറ്റ്, സ്റ്റൈലോകോർണർ ഭാഗങ്ങളിൽ നാളെ (നവംബർ 29) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പറശ്ശിനി റോഡ്, പറശ്ശിനിപ്പാലം, അരിമ്പ്ര, കുറ്റിച്ചിറ, നണിയൂർനമ്പ്രം ഭാഗങ്ങളിൽ നാളെ (നവംബർ 29) രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വാലത്തുംകര, നെല്ലിക്കപ്പാലം, കടൂർമുക്ക്, കണ്ണോത്ത് മുക്ക്, തയ്യിലെ വളപ്പ്, പെരുമാച്ചേരി, കൊട്ടപ്പൊയിൽ, പാടിയിൽ, സി.ആർ.സി എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ നാല് വരെയും വൈദ്യുതി മുടങ്ങും.

Advertisements

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളശ്ശേരി, അയോധ്യ, നെട്ടൂര്‍ തെരുവ്, കാവുംഭാഗം, മൈത്രി, എടത്തിലമ്പലം, Continue reading

കനത്ത മഴയിൽ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര മുടങ്ങുമായിരുന്ന മലയാളി യുവാവിന് രക്ഷകരായി ഷാർജ പോലീസ്; കയ്യടി

ഷാര്‍ജ : നാട്ടിലേക്ക് യാത്രയാകാന്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട് കനത്ത മഴയിൽ കുടുങ്ങിയ മലയാളി യുവാവിന് രക്ഷകരായി ഷാർജ പോലീസ്. Continue reading

അഴീക്കോട് മണ്ഡലം വികസന പ്രതിസന്ധിയിലേക്ക്

കെ എം ഷാജിയെ എം എൽ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്യാതിരുന്നതും ഇപ്പോൾ നിയമസഭാ Continue reading

കച്ചവടക്കാർ റോഡ് കൈയ്യേറിയതിൽ കൊളച്ചേരി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചേലേരിമുക്കിലെ താലൂക്ക് സർവ്വേ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനോ?

ചേലേരിമുക്കിൽ കച്ചവടക്കാർ റോഡ് കൈയ്യേറിയതിൽ നടക്കുന്ന താലൂക്ക് സർവ്വേ നടത്തുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്ന് ആരോപണം. Continue reading

കെ.എം.ഷാജി നിയമസഭാംഗമല്ലെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി അറിയിപ്പ് പുറത്തിറക്കി

ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്്റ്റേ നീട്ടിനല്‍കാന്‍കോടതി തയ്യാറാകത്തതിനെ തുടര്‍ന്ന് അഴീക്കോട് എം.എല്‍.എ കെ.എം.ഷാജി നിയമസഭാംഗമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നിയമസഭാ സെക്രട്ടേറിയറ്റ് അറിയിപ്പ് പുറത്തിറക്കി.  നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെ.എം.ഷാജിക്ക് പങ്കെടുക്കാനാകില്ലെന്ന് സ്്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നവംബര്‍ ഒന്‍പാതം തീയതിയാണ് അഴീക്കോട് എം.എല്‍എ കെ.എം.ഷാജിയുടെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്  അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

നാളെ കേരളത്തിൽ ഹർത്താൽ ഇല്ല; മറിച്ചുള്ള പ്രചരണം വ്യാജം

കണ്ണൂർ : നാളെ കേരളത്തിൽ ഹർത്താൽ ഇല്ല പുതുശ്ശേരി സംസ്ഥാനത്ത് ആണ് ഹർത്താൽ.തിങ്കളാഴ്ച നടത്താൻ തീരുമാനിച്ച പുതുശ്ശേരി സംസ്ഥാന ഹർത്താലിയിൽ നിന്ന് മാഹിയെ നേരത്തേ ഒഴിവാക്കിയിരുന്നു. ശനിയാഴ്ച ശശികല ടീച്ചറുടെ അറസ്റ്റിനോടനുബന്ധിച്ച് കേരളത്തിൽ നടന്ന ഹർത്താലിനോടനുബന്ധിച്ച് മാഹിയിലും ഹർത്താൽ ആചരിച്ചതിനാലാണ് ഈ ഹർത്താലിൽ നിന്നും മാഹിയെ ഒഴിവാക്കിയിരിക്കുന്നതായി ബി.ജെ.പി.സംസ്ഥാന പ്രസി: സാമിനാഥൻ അറിയിച്ചിട്ടുണ്ട്. എന്നാൽ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി നാളെ ഹർത്താലുണ്ടോ എന്ന ചോദ്യങ്ങൾ വ്യാപകമായിട്ടുണ്ട് ഇത് ശരിയല്ല

കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. Continue reading