വളപട്ടണം പോലീസിന്റെ 10 ഇയർ ചലഞ്ച്; 10 വർഷം മുൻപ് മാങ്കടവിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

2008 ൽ പാപ്പിനിശ്ശേരി മാങ്കടവിൽ വെച്ച് ഭാര്യ സഹോദരനായ ജലാൽ എന്നയാളെ വെട്ടിക്കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിന് ശേഷം വളപട്ടണം പോലീസിന്റെ പിടിയിൽ. Continue reading

Advertisements

കണ്ണൂരിൽ നാളെ (ജനുവരി 19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരി കനാല്‍, കൊളച്ചേരി പറമ്പ്, നാല്‌സെന്റ് കോളനി ഭാഗങ്ങളില്‍ നാളെ(ജനുവരി 19) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ്, ധര്‍മ്മപുരി, അവേര, അമ്പാടി, യാദവതെരു ഭാഗങ്ങളില്‍ നാളെ(ജനുവരി 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ഇല്ലിപ്പുറം, ചേനങ്കിത്തോട് ഭാഗങ്ങളില്‍ നാളെ(ജനുവരി 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ ജില്ലയിലെ പ്രധാന സർക്കാർ അറിയിപ്പുകള്‍ (18/1/2019)

നൈറ്റ് വാച്ച്മാന്‍ നിയമനം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് നൈറ്റ് വാച്ച്മാനെ നിയമിക്കുന്നു.  Continue reading

കണ്ണൂര്‍ ജില്ലാ ഗവണ്‍മെന്‍റ് അറിയിപ്പുകള്‍ ഒറ്റനോട്ടത്തില്‍

ജലച്ചായ ചിത്രരചന, ക്വിസ് മത്സരങ്ങൾ

ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെയും സ്വീപ് ജില്ലാ ടീമിന്റെയും നേതൃത്വത്തിൽ ജനുവരി 19ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജലച്ചായ ചിത്രരചന, ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് എന്നിവയിൽനിന്ന് രണ്ട് പേരെ പങ്കെടുപ്പിക്കണം. ക്വിസ് മത്സരത്തിന് രണ്ട് പേരടങ്ങുന്ന ടീമാവണം. ചിത്രരചന രാവിലെ 11 മണിക്കും ക്വിസ് മത്സരം രണ്ട് മണിക്കുമാണ്. സ്ഥാപന മേധാവികളിൽനിന്ന് തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കൊണ്ടുവരണം.

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എന്നിവ നൽകുന്നതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എന്നിവരുടെ താത്കാലിക സേവനം ജില്ലാ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഈ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 22. വിശദവിവരങ്ങൾക്ക് www.kerala.gov.in.

അറ്റന്റർ നിയമനം: കൂടിക്കാഴ്ച 22ന്

കണ്ണൂർ, തലശ്ശേരി ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗ ചികിത്സക്ക് വെറ്ററിനറി സർജനെ സഹായിക്കുന്നതിന് താൽക്കാലികാടിസ്ഥാനത്തിൽ അറ്റന്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച കണ്ണൂർ ബ്ലോക്കിലേക്ക് ജനുവരി 22ന് രാവിലെ 10 മണിക്കും തലശ്ശേരി ബ്ലോക്കിലേക്ക് 11 മണിക്കും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടക്കും. ബന്ധപ്പെട്ട ബ്ലോക്കിലെ താമസക്കാരായിരിക്കണം അപേക്ഷകർ. യോഗ്യത: എഴുത്തും വായനയും അറിയണം. കായികശേഷി ഉണ്ടായിരിക്കണം. ത്രീവീലർ/ഫോർ വീലർ ലൈസൻസ് വേണം.

ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

ബേപ്പൂർ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ക്ഷീരോൽപാദക സഹകരണസംഘം ഭരണസമിതിയംഗങ്ങൾക്ക് ജനുവരി 22, 23 തീയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുളളവർ 22 ന് രാവിലെ 10 മണിക്ക് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 15 രൂപ രജിസ്‌ട്രേഷൻ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0495 2414579.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2018-19 വർഷത്തെ ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2015-16 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് അതിനുള്ള അപേക്ഷയും ഇപ്പോൾ നൽകാം.

കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2018 മെയ് 31 ന് രണ്ടു വർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. 2015 മെയ് 31 ന് രണ്ടു വർഷം കുടിശ്ശിക വരുത്താതെ അംഗത്വമുളള തൊഴിലാളികൾക്ക് 2015-16 ലെ സ്‌കോളർഷിപ്പിന് അർഹതയുണ്ടാകും. കേരളത്തിലെ ഗവ: അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്‌സുകളിൽ ഡിഗ്രി, പി ജി, പ്രൊഫഷണൽ കോഴ്‌സുകൾ, പോളിടെക്‌നിക്ക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നേഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. ആബി ഇൻഷുറൻസിൽ അംഗമായിട്ടുളള കയർ തൊഴിലാളികളുടെ മക്കൾക്കുളള ഒമ്പത്, പത്ത്, പ്ലസ് വൺ, പ്ലസ്ടു, ഐ ടി ഐ കോഴ്‌സുകളിലേയ്ക്കുളള സ്‌കോളർഷിപ്പിന് ഇതുപ്രകാരം അപേക്ഷ നൽകേണ്ടതില്ല. എൽ ഐ സി അറിയിക്കുന്ന മുറയ്ക്ക് ഇവർ ഓൺലൈനായി 2018-19 വർഷത്തെ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. പൂരിപ്പിച്ച അപേക്ഷാേഫാറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിൽ ഫെബ്രുവരി 15 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

കണ്ണൂർ ഗവ.ഐ ടി ഐ യിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. എം ബി എ/ബി ബി എ യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫേർ/ഇക്കണോമിക്‌സ് ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഡി ജി ഇ ടി യിൽ നിന്നും പരിശീലനം ലഭിച്ച് രണ്ടു വർഷത്തെ പ്രവൃത്തി പ്രവൃത്തി പരിചയത്തോടുകൂടിയ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ഉദ്യോഗാർഥികൾ ജനുവരി 19 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497 2835183.

കട്ടിൽ വിതരണം; അപേക്ഷിക്കാം

നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതി പ്രകാരം 60 വയസിന് മുകളിലുള്ള ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് കട്ടിൽ വിതരണത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 25 ന് വൈകിട്ട് മൂന്ന് മണി വരെ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാം. ഫോൺ: 0497 2796214.

ഇൻഷൂറൻസ് പദ്ധതി; വിവരങ്ങൾ നൽകണം

ക്ഷേത്ര ജീവനക്കാരുടെ ആരോഗ്യ-അപകട ഇൻഷൂറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനുകീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ പേര് വിവരങ്ങൾ ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള മുഴുവൻ ക്ഷേത്രഭരണാധികാരികളും നിശ്ചിത മാതൃകയിൽ മലബാർ ദേവസ്വം ബോർഡ് കാസർകോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ജനുവരി 31 നകം വിവരങ്ങൾ നൽകണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

ഐ ടി ഐ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് 20 ശതമാനം ഫീസിളവ്

പുതുവത്സരം പ്രമാണിച്ച് തോട്ടട സർക്കാർ ഐ ടി ഐ യിൽ ഐ എം സി 20 ശതമാനം ഫീസിളവോടെ നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിങ്ങ്, സി എൻ സി മെഷിനിസ്റ്റ്, അഡ്വാൻസ്ഡ് റോബോട്ടിക്‌സ്(മൂന്ന് മാസം),സർട്ടിഫൈഡ് കോഴ്‌സ് ഇൻ സി സി ടി വി(ഒരു മാസം). ജനുവരി 20 നകം പ്രവേശനം നേടുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭ്യമാവൂ. കോഴ്‌സിനുശേഷം പ്ലേസ്‌മെന്റ് സഹായം നൽകും. ഫോൺ: 9745479354.

വാഹനം ആവശ്യമുണ്ട്

പയ്യന്നൂർ താലൂക്ക് ഓഫീസിലേക്ക് 2019 ജനുവരി മുതൽ ജൂൺ 30 വരെ കരാർ വ്യവസ്ഥയിൽ മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത (മഹീന്ദ്ര ബെലേറോ/മഹീന്ദ്ര സൈലോ/ടവേര) വാഹനം മാസ വാടകക്ക് ഡ്രൈവർ സഹിതം അനുവദിക്കുന്നതിന് ടാക്‌സി വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 18 ന് മൂന്ന് മണി ക്കകം പയ്യന്നൂർ തഹസിൽദാർ മുമ്പാകെ സമർപ്പിക്കണം.

പട്ടികജാതി പ്രമോട്ടർ; അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ പയ്യന്നൂർ, എടക്കാട്, ഇരിക്കൂർ, കല്ല്യാശ്ശേരി, പാനൂർ, തളിപ്പറമ്പ്, കണ്ണൂർ ബ്ലോക്കിന് കീഴിൽ ഒഴിവുള്ള ഗ്രാമപഞ്ചായത്തുകളിലും, കൂത്തുപറമ്പ്, മട്ടന്നൂർ ഒഴികെയുള്ള നഗരസഭകളിലും പട്ടികജാതി പ്രമോട്ടർമാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 24 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2700596.

ആജീവനാന്ത രജിസ്‌ട്രേഷൻ

ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 19 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും അതിനോടനുബന്ധിച്ചുള്ള ട്രെയിനിങ്ങും, അസസ്‌മെന്റും നടക്കുന്നതാണ്. 35 വയസ്സിൽ കുറവ് പ്രായമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ ഐഡിയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്യാം. ഫോൺ: 9747609636, 0497-2707610.

വാഹന ലേലം

കണ്ണൂർ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളിലുൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയ 2 കാർ , 6 ഓട്ടോറിക്ഷ, 4 ബൈക്ക് എന്നീ വാഹനങ്ങൾ കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ നിലവിലുളള വ്യവസ്ഥകൾക്ക് വിധേയമായി പൊടിക്കുണ്ടിലുള്ള എക്‌സൈസ് സർക്കിൾ ഓഫീസിൽ ജനുവരി 30 ന് പകൽ 11 മണിക്ക് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ എക്‌സൈസ് ഡിവിഷനാഫീസിലും ജില്ലയിലെ മറ്റെല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും. ഫോൺ: 0497 2706698.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ അഡീഷണൽ സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാം പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിൽരഹിതരായ യുവജനങ്ങളിൽ നിന്നും സ്റ്റൈപ്പന്റോടുകൂടിയ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിങ്ങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 21 ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0497 2780226. വെബ്‌സൈറ്റ്: www.gcek.ac.in.

പി എസ് സി ബുള്ളറ്റിൻ വിൽപനക്ക്

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുതുതായി പ്രസിദ്ധീകരിച്ച പി എസ് സി ബുള്ളറ്റിൻ വിശേഷാൽ പതിപ്പ് (കേരളം), നേരത്തെ പ്രസിദ്ധീകരിച്ച പി എസ് സി ബുള്ളറ്റിൻ സ്പെഷ്യൽ ഇഷ്യൂ-12500 (ഇംഗ്ലീഷ്) രണ്ടാം പതിപ്പ് എന്നിവ പി എസ് സി കണ്ണൂർ ജില്ലാ ഓഫീസിൽ ലഭ്യമാണ്. ആവശ്യക്കാർ നേരിട്ട് ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് ഫോൺ: 0497 2700482.

‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ‘ചരിത്രത്തിൽ ഇന്ന്’ എഴുത്തുകാരൻ എ.ആർ ജിതേന്ദ്രനെ ആദരിച്ചു

‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ‘ചരിത്രത്തിൽ ഇന്ന്’ എഴുത്തുകാരൻ എ.ആർ ജിതേന്ദ്രനെ എറണാകുളത്ത് നടന്ന കെ. .ജി .ഒ.യു സംസ്ഥാന സമ്മേളനത്തിൽ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊന്നാട അണിയിച്ച് ആദരിച്ചു.   Continue reading

മാലിന്യം കരയിലെത്തിച്ചു നൽകിയിട്ടും നീക്കം ചെയ്യാതെ വളപട്ടണം പഞ്ചായത്ത്; ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ എക്സ്ക്ലൂസീവ്

പഞ്ചായത്ത് സംസ്കരിക്കുമെന്ന ഉറപ്പിലാണ് കഴിഞ്ഞ പൊതു പണിമുടക്ക് ദിവസം വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് തൊഴിലാളികൾ റോഡരികിൽ തോടിനു സമീപമുള്ള മാലിന്യ കൂമ്പാരം നീക്കം ചെയ്തത്. Continue reading

നാളെ വിദേശത്തേക്ക് പോകാനിരുന്ന ആളുടെ പാസ്പോർട്ട് നഷ്ടമായി; കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക

11 January 2019

താഴെ പറയുന്ന രണ്ടു പാസ്പോർട്ട് പുഴാതി പുതിയതരു കണ്ണൂർ തലശ്ശേരി റൂട്ടിൽ കളഞ്ഞു പോയിട്ടുണ്ട്. ദയവു ചെയ്തു ആർക്കെങ്കിലും കിട്ടിയെങ്കിൽ താഴെ കൊടുത്ത നമ്പറിൽ അറിയിക്കുക

1. Sidique mukkannan kandathintavida. Passport. No. K5257748

2. Husn banu sideequa. Passport. No. J2095886.

Telephone. No. സിദ്ദീഖു 0091-7032139077 (India)

WhatsApp 00971-504824177 (U.A.E)

മുനീർ. Tele and whatsapp

0091-9895192351(India)

ഈ അമ്മയുടെ കണ്ണുനീർ തുടക്കാൻ നമുക്ക് ഒരുമിച്ചു കൂടെ?


കണ്ണൂർ കൊളച്ചേരി പറമ്പ് നാലു സെന്റ് കോളനിയിലെ ജന്മനാ കരൾ രോഗബാധിതനായ ശ്രീജുവിന്റെ അമ്മ മകന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കാവശ്യമായ സഹായത്തിനായി കരഞ്ഞു കൊണ്ട് കൈ നീട്ടുന്നു. അനുജൻ കരൾ പകുത്തു നൽകാമെന്നേറ്റിട്ടും ശസ്ത്രക്രിയക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാവാതെ വിഷമത്തിലാണ് ഈ അമ്മ. ഇത് പോലുള്ള നിരവധി സന്ദർഭങ്ങളിൽ കൂടെ നിന്ന മലയാളി മനസ്സിനോട് ഒരിക്കൽ കൂടി കൈനീട്ടുകയാണ് ഈ അമ്മയോടൊപ്പം അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റും. ചികിത്സയ്ക്കാവശ്യമായ 30 ലക്ഷത്തിലധികം രൂപ കണ്ടെത്താനായി നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നു. ജനുവരി 28 നാണ് ശ്രീജുവിന്റെ ശസ്ത്രക്രിയ.

അക്കൗണ്ട് വിവരങ്ങൾ:

Name: Azhikode Ente Gramam Charitable Trust

A/C Number: 67376211280

IFSC: SBIN0071207

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം

റഫീഖ് അഴീക്കോട്: 9567524439

സമജ്‌ കമ്പിൽ: 9847788666

ബേബി ആനന്ദ്: 9447088088

റാഹിദ് അഴീക്കോട്: 9562077888

സഹായത്തോടൊപ്പം ഒരു ഷെയറു കൂടി നൽകി കൂടെ നിൽക്കുക

കണ്ണൂരിൽ നാളെ (6/1/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട്, ആനന്ത് കമ്പനി പരിസരം, ബുഷറ പ്ലൈവുഡ് പരിസരം, സെഞ്ച്വറി പ്ലൈവുഡ് പരിസരം, പി സി പ്ലൈവുഡ് പരിസരം, കൊല്ലറത്തിക്കല്‍ പ്ലൈവുഡ് പരിസരം ഭാഗങ്ങളില്‍ നാളെ(ജനുവരി 6) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും രാജാസ് ഹൈസ്‌കൂള്‍ പരിസരം, വെങ്ങര വയല്‍, ഹാന്‍വീവ്, ആറാട്ട് വയല്‍, ചിറക്കല്‍ ചിറ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വടുവന്‍കുളം, നായാട്ടുപാറ റോഡ്, കോരാറമ്പ് മുക്ക്, മുണ്ടപ്പറമ്പ് ഭാഗങ്ങളില്‍ നാളെ(ജനുവരി 6) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

സംസ്ഥാന യൂത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്  26 മുതല്‍ കണ്ണൂരില്‍; ലോഗോ പ്രകാശനം ചെയ്തു

സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംസ്ഥാന അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന Continue reading