കണ്ണൂർ ജില്ലയിൽ നാളെ (7-5-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

Continue reading

Advertisements

സംസ്ഥാനത്ത് റെക്കോർഡ് വിജയം നേടി കടമ്പൂർ ഹൈസ്കൂൾ

ഇത്തവണയും എസ്എസ്എൽസി പരീക്ഷയിലെ മേൽക്കോയ്മ ആർക്കും വിട്ടുകൊടുക്കാതെ നേട്ടത്തിന്റെ കൊടുമുടിയിലാണ് കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹൈസ്കൂൾ . Continue reading

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന 13 സ്ഥാനാർഥികളും അവരുടെ ചിഹ്നങ്ങളും ഇവിഎം ബാലറ്റിന്റെ മാതൃകയിൽ കാണാം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് 13 സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോയും ഉണ്ടായിരിക്കുമെന്ന സവിശേഷതയുണ്ട്. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് പ്രിന്റൗട്ടില്‍ കണ്ട് ഉറപ്പുവരുത്താന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്ന വിവിപാറ്റ് മെഷീനാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഏഴ് സെക്കന്റ് വരെ പ്രിന്റൗട്ട് കാണാന്‍ സാധിക്കും.

സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും:

1 സി കെ പത്മനാഭന്‍-താമര

2 പി കെ ശ്രീമതി ടീച്ചര്‍-അരിവാള്‍ ചുറ്റിക നക്ഷത്രം

3 കെ സുധാകരന്‍ – കൈപ്പത്തി

4 അഡ്വ. ആര്‍ അപര്‍ണ -ടെലിവിഷന്‍

5 കെ കെ അബ്ദുള്‍ ജബ്ബാര്‍ -ഓട്ടോറിക്ഷ

6 കുര്യാക്കോസ് – ബാറ്ററി ടോര്‍ച്ച്

7 പ്രവീണ്‍ അരീമ്പ്രാത്തൊടിയില്‍ – തോണിയും തോണിക്കാരനും തുഴയും

8 രാധാമണി നാരായണകുമാര്‍- പേനയുടെ മുനയും ഏഴ് സൂര്യ രശ്മികളും

9 കെ ശ്രീമതി W/o സുധീപ് കുമാര്‍ സി വി – ഡിഷ് ആന്റിന

10 പി ശ്രീമതി W/o രവീന്ദ്രന്‍- മോതിരം

11 കെ സുധാകരന്‍ S/o കുഞ്ഞിരാമന്‍- കൈതച്ചക്ക

12 കെ സുധാകരന്‍ S/o കൃഷ്ണന്‍ – ഗ്ലാസ് ടംബ്ലര്‍

13 സുധാകരന്‍ പി കെ S/o കൃഷ്ണപിള്ള- ഡയമണ്ട്.

അവസാനമായി നോട്ടയ്ക്കുള്ള ബട്ടനും ഉണ്ടാവും.

കണ്ണൂർ ജില്ലയിൽ സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു

അന്തരീക്ഷ താപ നില ക്രമതികമായി ഉയരുന്ന സാഹചരൃത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിപ്പ് പുറപ്പെടിപ്പിച്ചിരിക്കുന്നു .

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രിൽ 12 , 13, 14 തീയതികളിൽ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു.

മേല്‍ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പൊതുജനകളോട് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി

പാലിക്കാൻ നിര്‍ദേശിക്കുന്നു:

– പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

– രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

– പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക..

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

– ഇരു ചക്ര വാഹനങ്ങളിൽ ഓണ്ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

– മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സ്വമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

– തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.

അവധിക്കാലമായതിനാൽ വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തുക. 11 മുതൽ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കാൻ വിടാതിരിക്കുകയും കളിസ്ഥലങ്ങളിൽ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തുക.

– കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കണ്ണൂരിൽ നിന്നും അയ്യായിരത്തിലധികം തിരഞ്ഞെടുപ്പ് ചട്ട ലംഘന പരാതികൾ

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സിവിജില്‍ (cVIGIL) മൊബൈല്‍ ആപ്പില്‍ പരാതി പ്രളയം.  Continue reading

കണ്ണൂരിൽ നാളെ (11/4/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചാംപീടിക, ചിത്ര തീയറ്റര്‍, പാളിയത്ത് വളപ്പ്, കൂളിച്ചാല്‍, മൊറാഴ സെന്റര്‍, വേണി വയല്‍, കുഞ്ഞരയാല്‍, കോരന്‍ പീടിക, ജെംസ് സ്‌കൂള്‍, വെള്ളിക്കീല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാണിവിലാസം, ജ്യോതി പീടിക, പുതിയ കോട്ടം, പുളുക്കോപാലം, സ്പ്രിംഗ് ഫീല്‍ഡ് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂട്ടാട്, ചൂട്ടാട് പാര്‍ക്ക്, മഞ്ച റോഡ്, കിലാര്‍ പള്ളി, മാവ, ക്രഷര്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാരോത്തുംചാല്‍, ഹിറ സ്റ്റോര്‍, കാഞ്ഞിരോട് ബസാര്‍,  മുണ്ടേരി ഹൈസ്‌കൂള്‍, കാഞ്ഞിരോട് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും വാണിയംചാല്‍, പുന്നക്കാംമൂല, കൊങ്കണാംകോട് ഭാഗങ്ങളില്‍ 12 മുതല്‍ വൈകിട്ട് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നോര്‍ത്ത് മലബാര്‍ പ്രിന്റേഴ്‌സ്, കിഴക്കേകര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ 10 മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളയാങ്കോട്, ശിവക്ഷേത്ര പരിസരം, ബ്രിക്‌സ് റോഡ്, കൊളപ്രം, ഇന്‍ഡസ്ട്രിയല്‍ പരിസരം, കാവ്യ ബോര്‍ഡ്  ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ട് വയല്‍, മയിലാടത്തടം, ഇ എസ് ഐ, തെരു, ടൈഗര്‍മുക്ക്, വന്‍കുളത്ത് വയല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രേയസ്, പുല്ല്യോട്, ചുണ്ടങ്ങാപ്പൊയില്‍, പഞ്ചാരമുക്ക് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലൂര്‍, കീച്ചേരി, പയ്യപ്പറമ്പ്, ആണിക്കരി, ചാല അമ്പലം ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പായികോട്ടം, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, കടേക്കര, നടുവിലെകുനി, പേരൂല്‍ സ്‌കൂള്‍, പേരൂല്‍ ടവര്‍, പുല്ലൂപ്പാറ ഖാദി ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

നാളെ (6/4/2019) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുബേദാര്‍ റോഡ്, കാപ്പുമ്മല്‍, പെനാങ്കിമെട്ട, എരുവട്ടിപാലം, രാമുണ്ണി ബസാര്‍, പുല്ല്യോട്ട് കാവ് ഭാഗങ്ങളില്‍ നാളെ  (ഏപ്രില്‍ 06) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ വയല്‍, പനംപറ്റ, കാവിന്‍മൂല, നിട്ടാറമ്പ്, പൂവക്കര, മാലൂര്‍ ഹൈസ്‌കൂള്‍, ചിത്രപീഠം, ത്രിക്കടാരിപൊയില്‍, ഇടുമ്പ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 06) രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുടിയന്‍കാവ്, അന്നൂര്‍ കള്ള്ഷാപ്പ്, അന്നൂര്‍ അമ്പലം, തട്ടാര്‍ കടവ്, കാര ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 06) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂത്തിരി കോവില്‍, പൂങ്കാവ്, മുച്ചിലോട്ട് കാവ് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 06) രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ലക്ഷംവീട്, പെരുന്താറ്റില്‍, ചിങ്ങന്‍മുക്ക്, ഇന്‍ഡസ് ടവര്‍, ഇളയടത്ത് മുക്ക്, വയല്‍പീടിക ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 06) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ജില്ലയില്‍ 134 ക്രിറ്റിക്കല്‍ ബൂത്തുകള്‍,  മാവോയിസ്റ്റ് ഭീഷണി 39 ബൂത്തുകളില്‍  

ലോക്സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ഒരുക്കിയിട്ടുള്ള 1857 ബൂത്തുകളില്‍ 134 എണ്ണം ക്രിറ്റിക്കല്‍ ബൂത്തുകളും 39 എണ്ണം മാവോയിസ്റ്റ് ഭീഷണി നേരിടുന്നവയുമാണ്. Continue reading

ഓൺലൈൻ തട്ടിപ്പ് മലയോരമേഖലയിലും; വ്യാജ സന്ദേശങ്ങളയച്ചു കബളിപ്പിക്കാൻ ശ്രമം

ഓൺലൈൻ ലോട്ടറിയിലൂടെ വലിയ തുകകൾ, കാറുകൾ എന്നിവ സമ്മാനമായി ലഭിച്ചെന്ന് ഓൺലൈൻ ആയി സന്ദേശങ്ങളയച്ച് ജനങ്ങളെ പ്രലോഭിപ്പിച്ച് തട്ടിപ്പിന് കളമൊരുക്കുന്നു. Continue reading

കണ്ണൂരിൽ നാളെ (4/4/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെയില്‍വെ ഗ്രൗണ്ട്, ബീവി റോഡ്, റംസി ഹോസ്പിറ്റല്‍, വാടിക്കല്‍ കടവ്, സെയ്ദാര്‍ പള്ളി, മുനീര്‍മൊട്ട, കാവിലെ പറമ്പ്, ജസിന്ത, മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, അഴീക്കല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെങ്ങരഗേറ്റ്, ചൈനാക്ലേ, മാടായിതെരു, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരം, ക്രസന്റ് കോളേജ്, കൊവ്വപ്പുറം, ഹനുമാരമ്പലം റോഡ്, കോടിത്തായല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലാല്‍, വെള്ളപ്പൊയില്‍, എഞ്ചിനീയറിംഗ് കോളേജ്, കാരായി മുക്ക്, കൊടക്കളം ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ 10 മണി വരെയും മുള്ളൂര്‍ മുക്ക്, തച്ചോളി മുക്ക്, വൈദ്യര്‍ മുക്ക്, വാടിയില്‍ പീടിക, അരങ്ങേറ്റുപറമ്പ്, എകരത്ത് പീടിക, ധന്യ കോര്‍ണര്‍, ഡോക്ടര്‍ മുക്ക് ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എം സി സി ജംഗ്ഷന്‍, പപ്പന്‍ പീടിക, ഇല്ലത്ത് താഴെ, റെയിന്‍ ട്രീ, കണ്ണിച്ചിറ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളോര, 21ാം മൈല്‍, കൂരന്‍ മുക്ക്, നരയന്‍പാറ, കാറാട്, തെക്കന്‍പൊയില്‍, പൂമരം, വാഴക്കാല്‍, പള്ള്യം, കാര്‍കോട് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെക്കിക്കാട്, വള്ളിമുക്ക്, ഞാലിവട്ടം, കുറ്റിയാട്ടൂര്‍ വില്ലേജ് ഓഫീസ്, കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം, കുറുവോട്ട് മൂല ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ നാല്) രാവിലെ ഒമ്പത് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.