മുഴപ്പിലങ്ങാട്ടെ കവർച്ച പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. -വ്യാപാരി വ്യവസായി സമിതി.

മുഴപ്പിലങ്ങാട്;മുഴപ്പിലങ്ങാടും പരിസരപ്രദേശത്തും കഴിഞ്ഞ ദിവസം നടന്ന കവർച്ചയിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡണ്ട് .പി.പി. മോഹനനും സിക്രട്ടറി.എം. ലക്ഷ്മണനും ആവശ്യപ്പെട്ടു ,

പ്രദേശത്ത് തെരുവ് വിളക്കിൻറെ അഭാവവും ,പോലീസ് പെട്രോളിങ്ങില്ലാത്തതും കവർച്ചക്കാർക്കും സാമൂഹിക വിരുദ്ധർകും അഴിഞ്ഞാടാൻ അവസരമാവുകയാണെന്നും സമിതി കുറ്റപ്പെടുത്തി.

.കവർച്ചയുമായി ബന്ധപ്പെട്ട അന്വോഷണം ത്വരിതപ്പെടുത്തമെന്നാവശ്യപ്പെട്ട് സമിതി നേതാക്കാൾ എടക്കാട് പോലീസിൽ പരാതിയും നൽകി.

Advertisements

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കണ്ണൂരില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

ഒടുവില്‍ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ഹൈക്കോടതിയില്‍ നിന്ന് ജാമ്യം, കർശന ഉപാധികൾ

കൊച്ചി: ശബരിമല വിഷയത്തില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലെത്തിയ സ്ത്രീയ്ക്ക് നേരെ നടന്ന വധശ്രമ ഗൂഢാലോചന കേസില്‍ ആണ് സുരേന്ദ്രന് ജാമ്യം നല്‍കിയത്.
കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാനപ്പെട്ട ഉപാധി. കഴിഞ്ഞ 21 ദിവസങ്ങളായി കെ സുരേന്ദ്രന്‍ ജയിലില്‍ ആയിരുന്നു. മറ്റ് കേസുകളില്‍ എല്ലാം ജാമ്യം കിട്ടിയിരുന്നെങ്കിലും ഗൂഢാലോചന കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ സുരേന്ദ്രന്‍ ജയിലില്‍ തന്നെ ആയിരുന്നു.
നേരത്തെ ഹൈക്കോടതിയില്‍ നിന്ന് കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വ്യക്തി വിരോധം തീര്‍ക്കുന്ന രീതിയിലുള്ള നടപടിയാണ് പോലീസ് തനിക്കെതിരെ സ്വീകരിക്കുന്നത് എന്നായിരുന്നു സുരേന്ദ്രന്റെ വാദം.

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിച്ചു

കണ്ണൂർ: സുഹൃത്തിന്റെ കൂടെ ബൈക്കില്‍ ഗൃഹപ്രവേശനത്തിന് പോകുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തലശ്ശേരി അസി.സെഷന്‍ സ്‌കോടതി ജഡ്ജ് അനില്‍കുമാര്‍ മുമ്പാകെ വിസ്തരിച്ചു..അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ പിണറായി എരുവട്ടിയിലെ പ്രണവ് നിവാസില്‍ എം.പ്രേംജിത്തിനെ(36) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണയാണ് കോടതി മുമ്പാകെ നടക്കുന്നത.്
കേസില്‍ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ഇപ്പോഴത്തെ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി യു.പ്രേമന്‍, പുനരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സി.ഐ വി.കെ വിശ്വംഭരന്‍ എന്നിവരെയാണ് ബുധനാഴ്ച വിസ്തരിച്ചത.് കേസിന്റെ തുടര്‍ വിചാരണ ജനുവരിയിലേക്ക് മാറ്റി.

2007 മാര്‍ച്ച് 18ന് രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രേംജിത്തിന്റെ സുഹൃത്തായ എം.പി ഷര്‍മിത്തിന്റെ കെ.എല്‍ 58. 1174 നമ്പര്‍ ബൈക്കില്‍ പിണറായി പടന്നക്കരയിലെ ് വിജേഷിന്റെ ഗൃഗപ്രവേശനത്തിന് പോകുന്നതിനിടെ വെണ്ടുട്ടായി കവലയില്‍ ജീപ്പിലെത്തിയ അക്രമി സംഘം ബൈക്കില്‍ ജീപ്പിടിച്ച ശേഷം ബോംബെറിഞ്ഞ് ഭീതിപരത്തുകയും പ്രേംജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി വെട്ടേറ്റ് മാസങ്ങളോളം പ്രേംജിത്ത് ചികിത്സയിലായിരുന്നു.സി.പി.എം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.
പിണറായി വെണ്ടുട്ടായി സ്വദേശികളായ പൂവ്വാടന്‍ ശ്രീജേഷ്, ചെറുവളത്ത് ഷിജു, മൈലാട്ടില്‍ സനീഷ്, പരപ്രത്ത് പ്രദീപന്‍, ലജീഷ്, പുതുക്കുടി പ്രദീപന്‍, ടി.കെ രജീഷ് തുടങ്ങി 17 സി.പി.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരാവുന്നത.്

മുഴപ്പിലങ്ങാട് കുളം ബസാറിൽ വ്യാപക കവർച്ച

മുഴപ്പിലങ്ങാട്: കുളംബസാറിലെ വിവിധ ഷോപ്പുകളിൽ കവർച്ച.
ബസാറിലെ എ.ജി.മൊ ബൈൽസ്, ടി. ഭാസ്കർ ടൈൽഷോപ്പ്, എസ്.എസ് സ്റ്റേഷനറി,എന്നിവയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. അഭിലാഷ് ബേക്കറിയുടെ ഷട്ടറും ഭാഗികമായി തകർക്കപ്പെട്ട നിലയിലാണ്. അതിരാവിലെ പത്രവിതരണത്തിനെത്തിയവരാണ് കടകൾ തുറന്നു കിടക്കുന്നത് കണ്ട് വിവരം അറിയിച്ചത്. നാശനഷ്ടങ്ങൾ കൃത്യമായി അറിവായിട്ടില്ല.
എടക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരം ശേഖരിച്ചു വരുന്നു.

പറശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: പറശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിലാണ് Continue reading

പറശിനിക്കടവിലെ ലോഡ്ജില്‍ 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

പറശിനിക്കടവിലെ ലോഡ്ജില്‍ മൂന്നുപേര്‍ ചേര്‍ന്ന് 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിതന്നെ വിവരങ്ങള്‍ Continue reading

താണയിൽ വീട് കുത്തിത്തുറന്ന് 18 പവനും പണവും കവർന്നു

കണ്ണൂർ :താണ മാണിക്കകാവിനടുത്ത് 18 പവനും 550 യുഎഇ ദിർഹവും കവർന്നു. പൂട്ടിയിട്ട വീടിൻറെ വാതിലിന്റെ Continue reading

എസ് എഫ് ഐ തളിപ്പറമ്പ് ഏരിയാ സെക്രട്ടറിക്ക് നേരെ ആക്രമണം

കണ്ണൂർ: സഹപാഠിയുടെ കല്യാണ വിരുന്നിൽ പങ്കെടുക്കുവാൻ ചെറുവത്തൂരിൽ പോയ എസ് എഫ് ഐ തളിപ്പറമ്പ ഏരിയാ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ ഐ ശ്രീകുമാറിനെ അക്രമി സംഘം വധിക്കാൻ ശ്രമിച്ചു. ചെറുവത്തൂർ പയ്യങ്കി ലീഗ് ഓഫീസിന് സമീപത്തുവച്ചാണ് പത്തോളം അക്രമിസംഘം അക്രമിച്ചത്. സുഹൃത്ത് സമീറിന്റെ കൂടെ ബൈക്കിൽ വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് അക്രമം നടന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് തൃക്കരിപ്പൂർ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ സഹപാഠിയായ
എം എസ് എഫ് പ്രവർത്തകനായ ഇജാസ് അടക്കം പത്തംഗ സംഘമാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ശ്രീകുമാറിനെ ചെറുവത്തൂർ കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പറ്റിയ പരിക്കിന് ശസ്ത്രക്രീയക്ക് വിധേയനാക്കി. തുടർന്ന് തളിപ്പറമ്പ് സഹകരണാശുപ്രതിയിലേക്ക് പ്രവേശിപ്പിച്ചു.

അരലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി കവർച്ചാ കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ:മുംബൈയിൽനിന്നും വിൽപ്പനക്കായി കൊണ്ടുവന്ന അരലക്ഷം രൂപയോളം വിലമതിക്കുന്ന ബ്രൗൺഷുഗറുമായി കവർച്ചാ കേസിലെ പ്രതി പിടിയിൽ.നിരവധി കളവ്, ലഹരിമരുന്ന് കേസുകളിലെ പ്രതിയായ കണ്ണൂർ കാട്ടാമ്പള്ളി കോട്ടക്കുന്ന് സ്വദേശി റഹീംഎന്ന പശുറഹീം (48) 12 ഗ്രാം ബ്രൗൺഷുഗറുമായി കണ്ണൂർ ടൗൺ പോലിസിന്റെ പിടിയിലായത് Continue reading