പന്ത്രണ്ടുകാരനെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

എടക്കാട്: ഏഴാംക്ലാസുകാരാനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ എടക്കാട് കുറ്റിക്കകത്തെ ജനാർദ്ദനനാണ് അറസ്റ്റിലായത്.കുട്ടിരക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.പരാതിയിൽ അന്വേഷണം നടത്തിയ എടക്കാട് പോലീസാണ് ജനാർദ്ദനനെ അറസ്റ്റ് ചെയ്തത്

Advertisements

തളിപ്പറമ്പില്‍ ബി.ജെ.പി പ്രവർത്തകർക്കു നേരെ ബോംബേറുണ്ടായ സംഭവം; പൊലീസ് വധശ്രമത്തിന് കേസെടുത്തു

തളിപ്പറമ്പ്: ബൈക്കിൽ യാത്ര ചെയ്യവേ ബി.ജെ.പി പ്രവർത്തകർക്കു നേരെ സ്റ്റീൽ ബോംബേറുണ്ടായ സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. Continue reading

നാട്ടുകാര്‍ പിടികൂടിയ മാലമോഷ്ടാവ് അറസ്റ്റില്‍

പയ്യന്നൂര്‍:വീട്ടമ്മയുടെ മാല പറിച്ചോടിയ മോഷ്ടാവ് വഴിതെറ്റി അലയുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ സുരഭി നഗറിലെ അക്കളത്ത് രാധയുടെ(64)ഒന്നര പവന്റെ മാല Continue reading

പയ്യന്നൂരിൽ ക്ഷേത്രത്തിൽ കവർച്ച

പയ്യന്നൂർ:കൊക്കാനിശേരി മഠത്തുംപടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കവർച്ച ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ശ്രീകോവിലിന് മുൻവശം വെച്ച ഭണ്ഡാരം തകർത്ത് പണം കവർന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് സംഭവം കണ്ടത്. മോഷ്ടിച്ച ഭണ്ഡാരം തകർത്ത നിലയിൽ ക്ഷേത്രം പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു ദിവസങ്ങൾക്ക് മുമ്പാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നത്. ക്ഷേത്ര കമ്മിറ്റി ഇന്ന് ഭണ്ഡാരം തുറന്ന് പണം എണ്ണി തിട്ടപ്പെടുത്താനിരിക്കെയാണ് കവർച്ച നടന്നത്.രണ്ട് വർഷം മുമ്പും ഈ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നിരുന്നു. ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ പയ്യന്നൂർ എസ്.ഐ.കെ – പി.ഷൈനി ന്റെ നേതൃത്വത്തിൽ പരിശോധിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്,

കാൽനടക്കാരനെ ഇടിച്ച് നിറുത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി

മുഴപ്പിലങ്ങാട്: മദ്ധ്യവയസ്കനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പിടികൂടി. അൽപം മുമ്പ് കുളംബസാറിൽ വെച്ച് തലശ്ശേരി ഭാഗത്തുനിന്ന് വേഗതയിൽ വന്ന കാർ തട്ടിയാണ് വിജയൻ എന്നയാൾക്ക് ഗുരുതര പരിക്കേറ്റത്. കുളംബസാറിലെ ഗീതാ ഹോട്ടൽ ജീവനക്കാരനായ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നിട്ടും നിറുത്താതെ ഓടിച്ചു പോയ കാറിനെ നാട്ടുകാർ പിന്തുടർന്ന് ചാല ബൈപ്പാസിൽ മാതൃഭൂമി ഓഫീസിനടുത്തു വെച്ച് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു; അഴീക്കോട് സ്വദേശി അറസ്റ്റിൽ

കണ്ണൂർ∙ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അഴീക്കൽ ചാലിൽ സ്വദേശി ടി.വി.ആനന്ദ്(19)ആണ് അറസ്റ്റിലായത്. ഇലക്ട്രീഷനായ ആനന്ദിനു സഹായം നൽകിയ ആളെ പൊലീസ് തിരയുന്നുണ്ട്.  Continue reading

പറശിനിക്കടവ് പീഡന കേസ് അതിവേഗ വിചാരണ നടത്തണം വിമൺ ഇന്ത്യ മൂവ്മെന്റ്

കണ്ണൂർ: പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പിതാവടക്കം നിരവധി പേർ പീഡിപ്പിച്ച പറശിനിക്കടവ് കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുകയും അതിവേഗം വിചാരണ നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുകയും വേണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ വിചാരണ വൈകുന്നത് സാക്ഷികളെ സ്വാധീനിക്കാനും ഒടുവിൽ കുറ്റക്കാർ രക്ഷപ്പെടുന്നതിനും കാരണമാവും. ലൈംഗിക പീഡന കേസുകളിൽ വേഗം വിചാരണ നടത്തുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കണം. നിയമ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് പലപ്പോഴും കുറ്റവാളികൾക്ക് സഹായകരമാവുകയാണ്. പറശിനി സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ് ചെയ്തുവെന്ന് ഉറപ്പ് വരുത്തുകയും പീഡനത്തിന് ഒത്താശ ചെയ്തവരെയും ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണമെന്നും രാഷ്ട്രീയ ബന്ധങ്ങൾ ശരിയായ അന്വേഷണത്തിന് തടസ്സമാവരുതെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ തസ്‌നി ബഷീർ, സെക്രട്ടറി ഫാസില നിസാർ, നദീറ, സറഫുന്നിസ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനിടെ പോക്കറ്റടിയും

വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കിയാല്‍ ഓഹരി ഉടമയും എറണാകുളം സ്വദേശിയുമായ Continue reading

തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തലശ്ശേരി: തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു:തലശ്ശേരി കുയ്യാലി Continue reading

പച്ചക്കറി മാർക്കറ്റിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം:രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തുവന്ന യുവാവിനെ അമിതമായി ബ്രൗൺഷുഗർ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി Continue reading