തളിപ്പറമ്പ കരിമ്പം ഫാമില്‍ കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ റെഡി

തളിപ്പറമ്പ്: കരിമ്പം ഫാമിൽ അത്യുൽപാദനശേഷിയുള്ള കുറ്റ്യാടി തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയ്യാറായി. വിത്തുതേങ്ങ ശേഖരിച്ച് മുളപ്പിച്ചെടുത്ത 2000 തൈകളാണ് വിൽപനയ്ക്കുള്ളത്. ഒരുവർഷം പ്രായമുള്ളതാണ് തൈകൾ. ഏഴുവർഷംകൊണ്ട് വിളവുതരുന്ന നാടൻ ഇനമാണ് കുറ്റ്യാടി. തൈ ഒന്നിന് 125 രൂപയാണ് വില. വടക്കൻ കേരളത്തിൽ ജൂൺമുതൽ ജൂലൈമാസംവരെ തെങ്ങിൻ തൈകൾ നടാൻ അനുയോജ്യമായ സമയമാണ്. മഴ എത്തിയതോടെ ഫാമിൽ തൈകൾ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടി. മാവിൻ തൈകൾ, കവുങ്ങ്, ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, വിത്തുകൾ എന്നിവ ഫാമിൽ വിൽപനയ്ക്ക് തയ്യാറായിട്ടുണ്ട്.

Advertisements

ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ: പ്രവേശന പരീക്ഷ ഏപ്രിൽ 27-ന്

ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ്-ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ-2019 (എൻ.സി.എച്ച്.എം-ജെ.ഇ.ഇ.) വഴിയാണ് പ്രവേശനം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ചവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

ഓൺലൈൻ രീതിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ആണ് പരീക്ഷ നടത്തുന്നത്.

*പരീക്ഷാരീതി
ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (30 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ (30), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (50) എന്നീ മേഖലകളിൽനിന്നും ചോദ്യങ്ങൾ. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും.

*കേരളത്തിലും പഠിക്കാം
മൂന്നുവർഷം ദൈർഘ്യമുള്ള പ്രോഗ്രാം സർക്കാർ/സ്വകാര്യ മേഖലകളിലെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (എൻ.സി.എച്ച്.എം.സി.ടി.) അഫിലിയേഷനുള്ള 63-ൽപ്പരം സ്ഥാപനങ്ങളിലാണ് നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി, സംസ്ഥാന സർക്കാരിന്റെ കീഴിൽ കോഴിക്കോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവയും ഉൾപ്പെടുന്നു.

*ജോലിസാധ്യതകൾ

വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് അനുസരിച്ച് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി സാധ്യതകൾ വർധിക്കുകയാണ്. സ്റ്റാർ ഹോട്ടലുകൾ, ഷിപ്പിങ്-റെയിൽവേ ഹോസ്പിറ്റാലിറ്റി കാറ്ററിങ് സർവീസസ്, കാറ്ററിങ് സർവീസസ്, ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഫ്ളൈറ്റ് കിച്ചൻ-ഓൺബോർഡ് ഫ്ളൈറ്റ് സർവീസ്, റിസോട്ട് മാനേജ്‌മെന്റ്, മൾട്ടിനാഷണൽ കമ്പനികളുടെ ഹോസ്പിറ്റാലിറ്റി വി ഭാഗം തുടങ്ങിയ മേഖലയിൽ എക്‌സിക്യൂട്ടീവ്/സൂപ്പർവൈസറി തസ്തികകളിൽ തൊഴിൽ സാധ്യതയുണ്ട്.
അവസാന തീയതി: മാർച്ച് 15വിവരങ്ങൾക്ക്: https://nta.ac.in/HotelManagementexam

യു.എസ്. കമ്പനി ‘ഓസ്മോ’യെ മലയാളി ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക് കമ്പനിയായ ‘ബൈജൂസ്’ ഏറ്റെടുത്തു.

വിദ്യാഭ്യാസ ഗെയ്മുകൾ നിർമിക്കുന്ന യു.എസ്. കമ്പനിയായ ‘ഓസ്മോ’യെ മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക് കമ്പനിയായ ‘ബൈജൂസ്’ ഏറ്റെടുത്തു. 12 കോടി ഡോളറിൻറെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്.
ആദ്യമായാണ് ഒരു യു.എസ്. കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്മോയുടെ ‘ഫിസിക്കൽ ടു ഡിജിറ്റൽ ടെക്നോളജി’ കുട്ടികൾക്ക് പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മൂന്നു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി ഫൺ ലേണിങ് സൊലൂഷൻ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി 100 ശതമാനം വീതം വളർച്ചയാണ് ബൈജൂസ് കൈവരിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വർഷം വരുമാനം മൂന്നു മടങ്ങ് വർധിച്ച് 1,400 കോടി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
കഴിഞ്ഞ മാസം വിവിധ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നായി 54 കോടി ഡോളറിന്റെ മൂലധന സമാഹരണം നടത്തിയതോടെ ബൈജൂസ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷൻ ടെക്നോജളി കമ്പനിയായി മാറിയിരുന്നു. ഏതാണ്ട് 360 കോടി ഡോളറാണ് കമ്പനിയുടെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഏതാണ്ട് 25,200 കോടി രൂപ

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സംയോജിത മത്സ്യകൃഷി, മത്സ്യവിത്ത് ഉല്‍പാദനകേന്ദ്രം എന്നിവ നടത്താന്‍ താല്‍പര്യമുളള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംയോജിത മത്സ്യകൃഷിക്ക് ഒരു ഹെക്ടറും വിത്ത് ഉല്‍പാദന കേന്ദ്രത്തിന് 25 സെന്റ് സ്ഥലവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ സ്ഥലത്തിന്റെ സര്‍വേ നമ്പര്‍, പഞ്ചായത്ത്, താലൂക്ക്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും കണ്ണൂര്‍ മാപ്പിളബേയിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 24ന് മുമ്പായി ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക്- 0497-2732340.

KVR NEXA കണ്ണൂർ 3000 ക്ലബ്ബിൽ അംഗത്വം നേടി

കണ്ണൂർ: NEXA കാറുകളുടെ കണ്ണൂരിലെ ഒരേ ഒരു അംഗീകൃത വിതരണക്കാരായ KVR NEXA വളരെ ചുരുങ്ങിയ

Continue reading

പോലീസ് മൈതാനത്ത് ഓണം കൈത്തറിമേള ഓഗസ്റ്റ് മൂന്നിന്

കണ്ണൂർ:ഓണം കൈത്തറി മേള ഓഗസ്റ്റ് മൂന്നിന് പോലീസ് മൈതാനത്ത് വൈകീട്ട്

Continue reading

ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും

അമ്പത്തിരണ്ട് ദിവസത്തെ വറുതിക്കാലത്തിന് വിരാമമിട്ട് ഇന്ന് അർദ്ധരാത്രിയോടെ

Continue reading

മട്ടന്നൂർ കൃഷിഭവനിൽ വിതരണത്തിനായി തെങ്ങിൻ തൈകൾ

മട്ടന്നൂർ കൃഷിഭവനിൽ കൃഷി വകുപ്പ് ജനറൽ സെയിൽ പ്രകാരം

Continue reading