ദുബായില്‍ ജനങ്ങളുടെ മനം കവര്‍ന്ന് രാഹുല്‍

ദുബായ്:രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി തിങ്ങിക്കൂടിയ ആരാധകരുടെയും ഇന്ത്യന്‍ തൊഴിലാളികളുടെയും മനം കവര്‍ന്നു.
ഇന്നലെ രാവിലെ ജബല്‍ അലിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിയ രാഹുല്‍ അവര്‍ക്കൊപ്പം കുറേനേരം ചെലവിട്ടു.
രാഷ്ട്രീയം അധികം പറയാതിരിക്കാന്‍ രാഹുല്‍ ശ്രദ്ധിച്ചെങ്കിലും ഇടയ്‌ക്ക് രാഷ്ട്രീയം പറഞ്ഞത് ലേബര്‍ ക്യാമ്ബില്‍ തിങ്ങി കൂടിയ ആയിരങ്ങളില്‍ ആവേശമുണര്‍ത്തി.ഞാന്‍ മന്‍ കി ബാത്തിന് വന്നതല്ല. നിങ്ങളെ നേരിട്ട് കാണാന്‍ വന്നതാണെന്ന രാഹുലിന്റെ വാക്കുകള്‍ ക്യാമ്ബില്‍ ചിരി പടര്‍ത്തി.
യു.എ.ഇ യുടെ വളര്‍ച്ചയിലും വികസനത്തിലും ഇന്ത്യക്കാരായ സാധാരണ തൊഴിലാളികളുടെ പങ്ക് വിലപ്പെട്ടതാണെന്നും ഇവിടുത്തെ ഭരണാധികാരികള്‍ നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും രാഹുല്‍ പറഞ്ഞു.

ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരികോത്സവത്തില്‍ രാഹുല്‍ മുഖ്യാതിഥിയായിരുന്നു. പതിനായിരക്കണക്കിനാളുകള്‍ രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങളേന്തിയ പ്ളക്കാര്‍ഡുകളുമായി പങ്കെടുത്തു. പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചെയര്‍മാന്‍ സാം പിട്രോഡ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവരും പങ്കെടുത്തു.
ഇന്ന് രാഹുല്‍ അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം ആദ്യമായാണു രാഹുല്‍ ഗാന്ധി യു.എ.ഇയില്‍ എത്തുന്നത്. സന്ദര്‍ശനം വിജയകരമാക്കാന്‍ കോണ്‍ഗ്രസിനൊപ്പം മുസ്‌ലിം ലീഗും സജീവമാണ്.
രാഹുലിനെ കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി എത്തിയിരുന്നു. രാഹുലിന് പൂച്ചെണ്ട് നല്‍കാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും വന്‍ തിരക്കായിരുന്നു.

Advertisements

ജില്ലയില്‍ ശര്‍ക്കര(വെല്ലം) വില്‍പന നിരോധിച്ചു; മാരകവിഷം കണ്ടെത്തിയെന്ന് റിപ്പോർട്ട്

കണ്ണൂർ: ജില്ലയിൽ ശർക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനെത്തിയ വെല്ലം നിരോധിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.

ഈ സംഭവത്തോടെ വെല്ലത്തിന്റെ വിൽപ്പന കണ്ണൂരിലെ വ്യാപാരികൾ നിർത്തിവെച്ചിരിക്കയാണ്. തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്. റോഡമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത വെല്ലം ശരീരത്തിനികത്തെത്തിയാൽ മാരക കാൻസർ പിടിപെടാൻ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു. റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂയും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞ ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും.

ഉപഭോക്താക്കൾ നല്ല നിറമുള്ള വെല്ലം തിരഞ്ഞെടുക്കുന്നതാണ് ഇത്തരം നിറങ്ങളിൽ വെല്ലം കേരളത്തിലെത്താൻ കാരണമാവുന്നത്. കറുത്ത വെല്ലത്തിൽ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് വെല്ലം ഉത്പ്പാദിപ്പിക്കുന്നത്. മഹാഭൂരിപക്ഷത്തിനും ഭക്ഷ്യ വസ്തു ഉണ്ടാക്കാനുള്ള അനുമതിപോലുമില്ല. എന്നാൽ മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം അവിടെ മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.

കണ്ണൂർ ബാർ അസോസിയേൻ തിരഞ്ഞെടുപ്പ് : ലോയേഴ്സ് കോൺ. തൂത്തുവാരി

കണ്ണൂർ :- കണ്ണൂർ ബാർ അസോസിയേഷനിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്സ് കോൺഗ്രസ്സിന് ഉജ്വല വിജയം.
പുതിയ പ്രസിഡൻറായി അഡ്വ.സി കെ ശ്രീകുമാറും, സെക്രട്ടറിയായി അഡ്വ.കെ ഷാജുവും ജോ. സെക്രട്ടറിയായി ശിൽപാ വിജയനും ,ട്രഷററായി അഡ്വ.ബാലകൃഷ്ണനും തിരഞ്ഞെടുത്തു.
എല്ലാവരും ലോയേഴ്സ് കോൺ.സ്ഥാനാർത്ഥികളായിരുന്നു.
മുഴുവൻ എക്സിക്യുട്ടീവ് സ്ഥാനങ്ങളും ലോയേഴ്സ് കോൺഗ്രസ്സ് പിടിച്ചടക്കി.
ഇടതു പക്ഷ സംഘടനയായ ലോയേഴ്സ് യൂണിയന് വൈസ് പ്രസിഡന്റായി മത്സരിച്ച എ കെ.സജിത്തിനെ മാത്രമാണ് വിജയിപ്പിക്കാൻ സാധിച്ചത്.

നാളെ വിദേശത്തേക്ക് പോകാനിരുന്ന ആളുടെ പാസ്പോർട്ട് നഷ്ടമായി; കണ്ടുകിട്ടുന്നവർ ബന്ധപ്പെടുക

11 January 2019

താഴെ പറയുന്ന രണ്ടു പാസ്പോർട്ട് പുഴാതി പുതിയതരു കണ്ണൂർ തലശ്ശേരി റൂട്ടിൽ കളഞ്ഞു പോയിട്ടുണ്ട്. ദയവു ചെയ്തു ആർക്കെങ്കിലും കിട്ടിയെങ്കിൽ താഴെ കൊടുത്ത നമ്പറിൽ അറിയിക്കുക

1. Sidique mukkannan kandathintavida. Passport. No. K5257748

2. Husn banu sideequa. Passport. No. J2095886.

Telephone. No. സിദ്ദീഖു 0091-7032139077 (India)

WhatsApp 00971-504824177 (U.A.E)

മുനീർ. Tele and whatsapp

0091-9895192351(India)

ചാലക്കുന്നിൽ ബസ്സും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

ചാലക്കുന്നിൽ ബസ്സും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. ചാല മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ഹൈവേയിൽ ബസ്സിന്റെ മുൻഭാഗത്ത് കണ്ടൈനർ ലോറി ഇടിക്കുകയായിരുന്നു, അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആതിര (53) രാമ തെരു, വസന്ത (57) കൂത്തുപറമ്പ്, ഗിരിജ (62) രാമതെരു, മംഗള (37) തോട്ടs, ജിതിൽ (33) രാമതെരു, സ്വാതി കൃഷ്ണ (16) മയ്യിൽ, സന്ധ്യ (42) മയ്യിൽ, സുലോചന (76) രാമതെരു,മനോജ് (43) പുഴാതി. എന്നിവരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വനിത മതിലില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതായി പരാതി. കയരളത്ത് ഉളള തൊഴിലാളികള്‍ പ്രതിഷേധവുമായി മയ്യില്‍ പഞ്ചായത്തിലെത്തി

മയ്യിൽ: മയ്യിൽ പഞ്ചായത്ത് പതിനാലാം വാർഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലാളികള്‍ ഇന്ന് രാവിലെ തൊഴിലുറപ്പ് പണികള്‍ക്കായി എത്തിയപ്പോഴാണ് Continue reading

ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ ചൊല്ലി സി.പി.എം അക്രമം: മദ്ധ്യവയസ്കന് ഗുരുതര പരിക്ക്

പയ്യന്നൂർ: നവ മാദ്ധ്യമങ്ങളിൽ സി.പി.എമ്മിനെതിരെ പ്രതികരിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് മദ്ധ്യവയസ്കനെ കാർ തടഞ്ഞു നിർത്തി ഒരു സംഘം അക്രമിച്ചു. ചീമേനിയിലെ മണിയറ രാഘവനെയാണ് ഉച്ചയോടെ പള്ളിപ്പാറ ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം വെച്ച് കാറിലെത്തിയ ഒരു സംഘം അതിക്രൂരമായി മർദ്ദിച്ചത്. തലയിലും മുഖത്തും കല്ലുകളും വടിയും കൊണ്ട് ഇടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. അവധൂതാ ശ്രമം മഠാധിപതി സാധു വിനോദിന്റെ സഹോദരീ ഭർത്താവാണ്. നവമാദ്ധ്യമങ്ങളിലെ ഇദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങൾക്കെതിരെ നിരവധി തവണ സി.പി.എം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അദ്ധേഹം അറിയിച്ചു ഗുരുതരമായി പരിക്കേറ്റ രാഘവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ അമ്മയുടെ കണ്ണുനീർ തുടക്കാൻ നമുക്ക് ഒരുമിച്ചു കൂടെ?


കണ്ണൂർ കൊളച്ചേരി പറമ്പ് നാലു സെന്റ് കോളനിയിലെ ജന്മനാ കരൾ രോഗബാധിതനായ ശ്രീജുവിന്റെ അമ്മ മകന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കാവശ്യമായ സഹായത്തിനായി കരഞ്ഞു കൊണ്ട് കൈ നീട്ടുന്നു. അനുജൻ കരൾ പകുത്തു നൽകാമെന്നേറ്റിട്ടും ശസ്ത്രക്രിയക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാവാതെ വിഷമത്തിലാണ് ഈ അമ്മ. ഇത് പോലുള്ള നിരവധി സന്ദർഭങ്ങളിൽ കൂടെ നിന്ന മലയാളി മനസ്സിനോട് ഒരിക്കൽ കൂടി കൈനീട്ടുകയാണ് ഈ അമ്മയോടൊപ്പം അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റും. ചികിത്സയ്ക്കാവശ്യമായ 30 ലക്ഷത്തിലധികം രൂപ കണ്ടെത്താനായി നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നു. ജനുവരി 28 നാണ് ശ്രീജുവിന്റെ ശസ്ത്രക്രിയ.

അക്കൗണ്ട് വിവരങ്ങൾ:

Name: Azhikode Ente Gramam Charitable Trust

A/C Number: 67376211280

IFSC: SBIN0071207

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം

റഫീഖ് അഴീക്കോട്: 9567524439

സമജ്‌ കമ്പിൽ: 9847788666

ബേബി ആനന്ദ്: 9447088088

റാഹിദ് അഴീക്കോട്: 9562077888

സഹായത്തോടൊപ്പം ഒരു ഷെയറു കൂടി നൽകി കൂടെ നിൽക്കുക

പയ്യന്നൂരിൽ തീവണ്ടി കൾ തടഞ്ഞു, പെരുമ്പയിൽ 100 ഓളം ചരക്ക് ലോറികൾ തടഞ്ഞിട്ടു

പയ്യന്നൂർ: ദേശീയ ട്രേയ്ഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. Continue reading

ചാവശ്ശേരി പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ വാഹനമിടിച്ച് കാൽനട യാത്രികൻ മരണപെട്ടു

മട്ടന്നൂർ :ചാവശ്ശേരി പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ വാഹനമിടിച്ച് കാൽനട Continue reading