കത്‌വ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വിട്ടയച്ചു

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ കത്‌വ കൂട്ടബലാത്സംഗക്കേസില്‍ മുഖ്യപ്രതി സഞ്ജി റാം ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരാളെ കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. മറ്റു പ്രതികളായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ എന്നീ പോലീസുകാരും ഹെഡ് കോണ്‍സ്റ്റബിള്‍ തിലാക് രാജും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സഞ്ജി റാമിന്‍െറ മകന്‍ വിശാലിനെയാണ് വെറുതെവിട്ടത്. സംശയത്തിന്‍െറ ആനുകൂല്യത്തിലാണ് ഇയാളെ വെറുതെവിട്ടത്. പഠാന്‍കോട്ടിലെ വിചാരണ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റു ഏഴ് പ്രതികളുടെ വിധിയാണ് കോടതി ഇന്ന് പ്രഖ്യാപിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷ പ്രഖ്യാപിച്ചേക്കും. അപൂര്‍വങ്ങളില്‍ അൂപര്‍വമായ കേസായി പരിഗണിച്ച്‌ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.

Advertisements

ദുബായ് അപകടം; മരിച്ച മലയാളികള്‍ എട്ടായി; കണ്ണൂർ മോറാഴ സ്വദേശിയും

കണ്ണൂർ: ദുബായിൽ വാഹനാപകടത്തിൽ എട്ടു മലയാളികളടക്കം പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂരില്‍ നിന്നുള്ള ജമാലുദീൻ, കിരൺ ജോണി, വാസുദേവൻ, കോട്ടയം സ്വദേശി വിമൽ കുമാർ, രാജൻ ഗോപാലൻ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റിൽ നിന്ന് ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്.

പാളിയത്ത് വളപ്പ് രാജൻ പുതിയ പുരയിൽ (49) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മോറാഴയിലെ പരേതനായ പുതിയ പുരയിൽ ഗോപാലന്റെയും നാരായണിയുടെയും ഏകമകനാണ് രാജൻ.

ഭാര്യ സുജന. മകൾ :നേഹ ,ഭർത്താവ്: രാഹുൽ (തൃശ്ശൂർ) ഇരുപത് വർഷമായി വിദേശത്ത് ജോലി ചെയ്തു വരുന്ന രാജൻ പെരുന്നാൾ അവധിയായതിനാൽ ഒമാനിലെ ബന്ധുക്കളെ കണ്ട് മടങ്ങി വരവെയാണ് അപകടം നടന്നത്. ദുബായിലെ കംമ്പേയ്ന്റ് ഗ്രൂപ്പ് കോൺട്രാക്റ്റ് എന്ന കമ്പനിയിൽ സ്റ്റോർ ഹെഡായി ജോലി ചെയ്ത് വരികയാണ് രാജൻ. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. ബന്ധുക്കൾ ദുബായിലുള്ള രാജന്റെ സുഹൃത്തുക്കളുമായും സന്നദ്ധ സംഘടനകളുമായും, ജോലി ചെയ്യുന്ന കമ്പനി അധികാരികളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും: പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

കൊച്ചി: കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ 24 മണിക്കൂറിനകം കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണിത്.
ജൂണ്‍ ഏഴുമുതല്‍ 11 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 10,11 തീയതികളില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സി.ഒ.ടി നസീർ വധശ്രമം; മുഖ്യപ്രതികൾ കീഴടങ്ങി, അന്വേഷണം ഇനി ഗൂഡാലോചന സംബന്ധിച്ച്.

വടകര: വടകര പാര്‍ലമെന്റ് മണ്ഢലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂർ വേറ്റുമ്മൽ കൊയിറ്റി ഹൗസിൽ ശ്രീജിൻ (26) കൊളശേരി ശ്രീലക്ഷമി ക്വാർട്ടേഴ്സിൽ റോഷൻ (26) എന്നിവരാണ് അഡ്വ.ഷാനവാസ് മുഖാന്തിരം തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടക്കിയത്. രണ്ട് പ്രതികളേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. റോഷനെ ഒളിവിൽ കഴിയാൻ സഹായം ചെയ്ത കുറ്റത്തിന് തമിഴ്നാട് ധർമ്മപുരി ഹുസൂറിൽ ബേക്കറി ഉടമയായ കൊളശേരി ബിശ്വാസ് നിവാസിൽ ബിശ്വാസി (25) നെ സി ഐ വി.കെ. വിശ്വംഭരൻ, എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് മുഖ്യ പ്രതികൾ ഇന്ന് രാവിലെ നാടകീയമായി കോടതിയിൽ കീഴടങ്ങിയത്.ഇതോടെ നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേരും അറസ്റ്റിലായി. കഴിഞ്ഞ ഒരാഴ്ചയായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾക്കായി പോലീസ് വ്യാപകമായ അന്വഷണം നടത്തുന്നതിനിടയിലാണ് മുഖ്യ പ്രതികൾ കീഴടങ്ങിയത്. . നേരത്തെ അറസ്റ്റിലായ എരഞ്ഞോളി പൊന്ന്യത്തെ അശ്വന്ത്((20)കൊളശേരി കളരിമുക്കിലെ കുന്നിലേരി മീത്തല്‍ സോജിത്ത്(24) എന്നിവരുടെ റിമാന്റ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കി.
മെയ് 18 ന് രാത്രിയാണ് നസീറിനെ നേരെ കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്

കാട്ടാമ്പള്ളി പാലത്തിന് സമീപം കാറപകടം

കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന് സമീപം കാറപകടം.കാട്ടാമ്പള്ളി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പുറകിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.കാട്ടാമ്പള്ളി പാലത്തിന് സമീപം അനധികൃതമായി മൽസ്യ
വില്പന നടത്തുന്ന സ്ഥലത്ത് നടുറോഡിൽ വാഹനം പാർക്ക് ചെയ്യുന്നത് പതിവാണ്. അതുപോലെ നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ KL 13 T 9185 സ്വിഫ്റ്റ് കാർ വന്നു ഇടിക്കുകയായിരുന്നു. ഇതിനു മുൻപും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇന്നലെയായിരുന്നു ഇവിടെ ഇരുചക്രവാഹനം അപകടത്തിൽ പെട്ടത്. എത്രയും പെട്ടന്ന് ഇവിടുത്തെ അനധികൃതമായ മത്സ്യ കച്ചവടം ഒഴിവാക്കിയില്ലെങ്കിൽ ഇനിയും വൻ ദുരന്തങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.car22

car222

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കോട്ടയത്ത് ആശുപത്രികൾക്ക് എതിരെ യുവമോര്‍ച്ച പ്രതിഷേധം

കോട്ടയത്ത് പനിബാധിച്ച ചികിത്സ കിട്ടാതെ അറുപത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, കോട്ടയം മെഡിക്കഷ കോളേജ് ആശുപത്രിയിലും കാരിത്താസ് മാതാ എന്നീ സ്വകാര്യ ആശുപത്രികൾക്കു നേരെയുമാണ് പ്രതിഷേധം. മൂന്ന് ആശുപത്രികളിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ച സ്വകാര്യ ആശുപത്രികളിലേക്കുമാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധമാര്‍ച്ച് ഇടക്ക് അക്രമാസക്തവുമായി.യുവമോര്‍ച്ചക്ക് പുറമെ കോൺഗ്രസ് അനുകൂല സംഘടനകളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ആശുപത്രികൾക്കെതിരെ ചികിത്സാ പിഴവിനും മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ ആശുപത്രി അധികൃതരും ഇന്ന് റിപ്പോർട്ട് നൽകും. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാകും ആരോഗ്യ വകുപ്പിന്‍റെ നടപടി.കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ഇന്നലെ മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മ‍ൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എച്ച് വൺ എൻ വൺ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹം ഗുരുതരാവസ്ഥയിലായത്. ചികിത്സാ നിഷേധമുണ്ടായെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് കേസ്.

നിപ്പ വൈറസ് ; ഐസൊലേഷൻ വാർഡിലുള്ളവരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം

നിപ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മന്ത്രി കൊച്ചിയിൽ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരും.സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നിപ ബാധിതനായ വിദ്യാർത്ഥിയുടെയും കളമശേരിയിലെ ഐസലേഷൻ വാർഡിൽ കഴിയുന്നവരുടെയും ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിക്കുന്നത്. നിപ ബാധിതനായ വിദ്യാർത്ഥിയുടെ പനി കുറഞ്ഞു തുടങ്ങി. വൈകാതെ ഇയാളിൽ നിന്ന് രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ സാമ്പിളുകൾ പൂനെ, ആലപ്പുഴ, മണിപ്പാൽ ലാബുകളിലേക്ക് അയച്ചു. നിപ ബാധിതനായ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർ, യുവാവിന്‍റെ സഹപാഠി, ഇയാളുമായി ബന്ധപ്പെടാത്ത ചാലക്കുടി സ്വദേശി എന്നിവരാണ് ഇപ്പോൾ ഐസൊലേഷൻ വാർഡിൽ ഉള്ളത്. നാളെ രാത്രിയോടെയോ മറ്റന്നാളോടെയോ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഇതിനിടെ രോഗലക്ഷണങ്ങളുമായി തൊടുപുഴയിൽ നിന്ന് രണ്ട് പേർ കൂടി കളമശേരിയിൽ ചികിത്സ തേടി.

നിപ മരുന്നുകള്‍ കൊച്ചിയിലെത്തിച്ചു, അഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു: 311 പേര്‍ നിരീക്ഷണത്തില്‍

നിപക്കുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഓ‌സ്ട്രേലിയയില്‍ നിന്നുള്ള മരുന്നുകളാണ് കൊച്ചിയിലെത്തിച്ചത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അഞ്ചു പേരുടെ രക്ത സാമ്പിളുകളും ശരീര സ്രവവും ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് പരിശോധനയ്ക്കയച്ചു. ഇവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് 311 പേരാണ് നിരീക്ഷണത്തിലുള്ളത്. നിപ ബാധിച്ച യുവാവിന്‍റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ അറിയിച്ചു. ആശങ്കാപ്പെടാനില്ലെന്ന് ഡോക്ടര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.സ്ഥിതി വിലയിരുത്താന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. മന്ത്രി ഹര്‍ഷവര്‍ധന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ആറംഗസംഘവും പുണെ ദേശീയ വൈറോളജി കേന്ദ്രത്തില്‍ നിന്ന് രണ്ടു സംഘവും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈറസ് ബാധ സംശയിക്കുന്നവരെ മുന്‍കൂട്ടി കണ്ടുപിടിക്കലും ഐസൊലേഷന്‍ സംവിധാനങ്ങള്‍ വിലയിരുത്തലുമാണ് കേന്ദ്രസംഘത്തിന്‍റെ ചുമതല.

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലും നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്. ഇയാളുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും കെകെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി. നിപ രോഗികള്‍ക്ക് നല്‍കേണ്ട റിബാവറിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്നും കേരളത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ അറിയിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലും നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ സാംപിളുകള്‍ ഡോക്ടര്‍മാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധയനയ്ക്ക് അയച്ചതോടെ സംസ്ഥാനത്ത് ഭീതിയിലാഴ്ത്തി വീണ്ടും നിപ വൈറസ് സാന്നിധ്യം തെളിഞ്ഞത്. ഇയാളുമായി അടുത്ത് ഇടപഴകിയ ഒരു സുഹൃത്തിനും മറ്റൊരാള്‍ക്കും ആദ്യഘട്ടത്തില്‍ പരിചരിച്ച രണ്ട് നഴ്സുമാര്‍ക്കും പനിയും തൊണ്ട വേദനയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് സംശയകരമായി പനി അനുഭവപ്പെടുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും കെകെ ഷൈലജ ടീച്ചര്‍ വ്യക്തമാക്കി. നിപ രോഗികള്‍ക്ക് നല്‍കേണ്ട റിബാവറിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്നും കേരളത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനുമായി സംസാരിച്ചുവെന്നും സ്ഥിതിഗതികള്‍ അറിയിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍

മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി, പാളയം ഇമാം എന്നിവരും കേരള ഹിലാല്‍ കമ്മിറ്റിയും ബുധനാഴ്ച കേരളത്തില്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുമെന്ന് അറിയിച്ചു.