കണ്ണൂർ കമല ഇന്റർ നാഷണൽ ഹോട്ടലിന് പിറകിലെ കിണറിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ കമല ഇന്റർ നാഷണൽ ഹോട്ടലിന് പിറകിലെ പാർക്കിംഗ് ഗ്രൗണ്ടിലുള്ള കിണറിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെടുത്തു. മാസങ്ങളോളം പഴക്കമുള്ളതും അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹം മധ്യവയ്സ് കനായ പുരുഷ മൃതദേഹമാണെന്ന് പോലീസ് അറിയിച്ചു. പാർകിംഗ് ഗ്രൗണ്ടിന് സമീപം ആളൊഴിഞ്ഞ കിണറ്റിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ വല ഫിറ്റ് ചെയ്യാൻ വന്ന ബംഗാളി തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ എസ്.ഐ ബാബുമോനും സംഘവും സ്ഥലത്തെത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. നാളെ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി അന്വേഷണം ആരംഭിക്കും എന്ന് പോലീസ് അറിയിച്ചു.

Advertisements

പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്, സി.പി.എമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി ബിഹാര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായിയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഇവര്‍ മുംബയ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇത്തരത്തില്‍ ഒരു ആരോപണത്തില്‍ പെടുമ്ബോള്‍ സി.പി.എമ്മിന് നേരെ ആരോപണവുമായി കോണ്‍ഗ്രസ് വനിത നേതാവ് ബിന്ദു കൃഷ്ണ. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച്‌ സമ്ബാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിന്ദു കൃഷ്ണ ആരോപിക്കുന്നത്.

സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവുകള്‍ നിരത്തിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച്‌ സമ്ബാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.
കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്ബത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്.
ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ്.

താവത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 മരണം

താവം മുട്ടിൽ റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. Continue reading

മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ പോലീസിന്റെ പിടിയിലായി

കണ്ണൂർ: കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതികൾ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ പോലീസിന്റെ പിടിയിലായി. കണ്ണാടിപ്പറമ്പ് ക്രിസ്ത്യൻ കോളനിയിലെ പി.ടി വർഗീസ്(33)ഇരട്ടി പുന്നാട്ടെ സനീഷ് നിവാസിൽ പികെ സജേഷ്(32)കടമ്പളളിയിലെ പുതിയവീട്ടിൽ മനോജ്(36)പാലക്കാട്ടെ കെ സുബൈർ(33)എന്നിവരെയാണ് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ടൗൺ എസ് ഐ ബാബുമോനും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ എല്ലാം തന്നെ നിരവധി കളവ് പിടിച്ചുപറി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

ജൂണ്‍ 18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി. ഇന്ന് തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു തീരുമാനം

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ് ; ഷംസീറിന്‍റെ പേര് പറഞ്ഞിട്ടുണ്ടെന്ന് സി ഒ ടി നസീർ

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീർ. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവത്തിൽ എ എൻ ഷംസീര്‍ എംഎൽഎയുടെ പങ്കും വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീര്‍ പറഞ്ഞു. വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങാൻ പൊലീസ് ശ്രമിച്ചെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും നസീർ ആരോപിക്കുന്നു. ആക്രമിച്ച കേസിൽ എഎൻ ഷംസീറിന്‍റെ പേരില്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തെറ്റെന്നും സിഒടി നസീര്‍ വ്യക്തമാക്കി. ചിലരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ നിയമനടപടി തുടരുമെന്നും സിഒടി നസീർ വ്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത മഴ; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത

തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി. എടിഎം കൊള്ളയടിച്ച കേസ് മുതല്‍ നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വരെ അര്‍ജുന്‍ പങ്കാളിയാണ്. പല കേസിലും അര്‍ജുന്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
മൂന്ന് വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവരുന്നത്. ആ സമയത്ത് എന്‍ജിനീയറിങ്ങിന് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍.

ഒട്ടേറെ സംഗീത വിഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ച ആറ്റൂര്‍ സ്വദേശി ഫസിലിനൊപ്പം പാഞ്ഞാളിലും ലക്കിടിയിലുമാണ് അര്‍ജുന്‍ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയില്‍ ആയിരുന്നു ആദ്യ കവര്‍ച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫെബ്രുവരി 25നായിരുന്നു അടുത്ത ശ്രമം. പാഞ്ഞാളിലെ എസ്ബിഐ എടിഎമ്മായിരുന്നു ലക്ഷ്യം വെച്ചത്. ഇരു സംഭവങ്ങളിലെയും സമാനതകള്‍ അര്‍ജുനെ കുടുക്കി.
ഇതു കൂടാതെ ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതില്‍ നിന്നാണ് അര്‍ജുന്‍ ഉള്‍പ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളര്‍ച്ചയുടെ തുടക്കം. തട്ടിക്കപ്പെട്ട വ്യവസായികള്‍ പരാതി നല്‍കാന്‍ വിമുഖത കാട്ടിയതു മൂലം ഇവര്‍ കേസുകളില്‍പ്പെട്ടില്ല. ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച്‌ സമീപിച്ചാണ് പൊലീസ് അര്‍ജുനെ പിടികൂടിയത്.
നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നല്‍കാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അര്‍ജുനും സംഘവും പലരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. മോഹന വാഗ്ധാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുകയാണ് അര്‍ജുന്റെ പ്രധാന രീതി.
അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെട്ടതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത വര്‍ധിക്കുകയാണ്. അപകടത്തില്‍ ഏറ്റവും കുറവ് പരിക്കേറ്റതും അര്‍ജുനിന് ആണ്. കൂടാതെ അപകടസമയത്ത് വണ്ടിയോടിച്ചത് താനാണെന്ന് സമ്മതിച്ച അര്‍ജുന്‍ പൊലീസിന് മുന്നില്‍ മൊഴിമാറ്റി ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്ന് പറഞ്ഞതും. അര്‍ജുന്റെയും ലക്ഷ്മിയുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടായതും ഏറെ ദുരൂഹമാണ്. ഇപ്പോള്‍ പൊലീസ് കണ്ണുവെട്ടിച്ച്‌ അര്‍ജുന്‍ അസാമില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

ജില്ലയിൽ ഓറഞ്ച് അലര്‍ട്ട്: കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമം രൂക്ഷം

കണ്ണൂർ: കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമവും രൂക്ഷമാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഇതുവരെ ഇല്ലാത്ത വിധം കര കടലെടുത്തു. ടൂറിസം വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തിക്കടുത്ത് വരെ ആഴത്തിൽ മണൽ കടലെടുത്തിട്ടുണ്ട് . വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യാമ്പലത്ത് കടൽ പ്രക്ഷുബ്ധമായത്‌ . രണ്ട് അപകട മുന്നറിയിപ്പ് ബോർഡുകൾ കടലെടുത്തു. ജില്ലാ ടൂറിസം വകുപ്പ് സ്ഥാപിച്ച “കണ്ണൂർ ഐ” ഫോട്ടോ ഫ്രയിം അപകട ഭീഷണിയിലാണ്.

ജില്ലയിൽ കണ്ണൂർ സിറ്റി, പുതിയങ്ങാടി എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ദമാണ്. കണ്ണൂർ ,കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരങ്ങളില്‍ നാളെയും (ജൂണ്‍ 11), മധ്യ കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരങ്ങളില്‍ നാളെയും ,മറ്റന്നാളും (11,12), വടക്ക്-കിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത് തീരങ്ങളില്‍ 12,13 തീയതികളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടന്മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 17 വര്‍ഷം നീണ്ട കരിയറിനാണ് യുവരാജ് ബൈ ബൈ പറഞ്ഞത്. 2007ലെ ട്വന്‍റി 20 ലോകകപ്പിലും പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോ ഴും ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍.വാണിജ്യ ടൂര്‍ണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാനാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണില്‍ മുംബയ് ഇന്ത്യന്‍സിനായി ഐ.പി.എല്ലില്‍ പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.