എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. Continue reading

Advertisements

പരിയാരത്ത് ഡോക്ടറുടെ വീട്ടിൽ കവർച്ച

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന്റെ ഏമ്പേറ്റിലെ വീട്ടില്‍ വിഷു ദിവസം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കവര്‍ച്ച നടന്നത്. Continue reading

മുഴപ്പിലങ്ങാട് ബീച്ചിൽ മൈസൂർ സ്വദേശി മുങ്ങി മരിച്ചു

എടക്കാട്: ബീച്ചിൽ കടലിൽ മുങ്ങി മൈസൂർ സ്വദേശി മരണപ്പെട്ടു. കുടുംബ സമേതം ബീച്ച് സന്ദർശിക്കാനെത്തിയ 45 കാരനാണ് അൽപസമയം മുമ്പ് മുങ്ങിപ്പോയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

കണ്ണൂർ നഗരത്തിൽ കട കുത്തിത്തുറന്ന് 4 ലക്ഷം രൂപ കൊള്ളയടിച്ചു

കണ്ണൂർ നഗരത്തിലെ തുണിക്കട കുത്തിത്തുറന്ന്നു. കടയിൽ നിന്ന് നാലുലക്ഷം രൂപയാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു. Continue reading

പയ്യന്നൂരിൽ കുറുക്കൻ കടിച്ച നിലയിൽ മൃതദേഹം

പയ്യന്നൂർ ഒളവറ പാലത്തിന് സമീപം കുറുക്കൻ കടിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. Continue reading

കണ്ണൂർ ജില്ലയിൽ സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു

അന്തരീക്ഷ താപ നില ക്രമതികമായി ഉയരുന്ന സാഹചരൃത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിപ്പ് പുറപ്പെടിപ്പിച്ചിരിക്കുന്നു .

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രിൽ 12 , 13, 14 തീയതികളിൽ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു.

മേല്‍ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പൊതുജനകളോട് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി

പാലിക്കാൻ നിര്‍ദേശിക്കുന്നു:

– പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

– രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

– പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക..

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

– ഇരു ചക്ര വാഹനങ്ങളിൽ ഓണ്ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

– മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സ്വമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

– തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.

അവധിക്കാലമായതിനാൽ വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തുക. 11 മുതൽ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കാൻ വിടാതിരിക്കുകയും കളിസ്ഥലങ്ങളിൽ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തുക.

– കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കണ്ണൂരിൽ ഇന്ന് (12/4/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട റെനോള്‍ട്ട്, നിസാന്‍, ടാറ്റ തോട്ടട, ആപ്‌കോ, അമ്മുപറമ്പ്, ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്, ടൊയോട്ട, എ1 കോള, ഗോള്‍ഡന്‍ റോക്ക്, റിലയന്‍സ് തോട്ടട, തോട്ടട ടൗണ്‍, ശ്രീനിവാസ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 12) രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം ടൗണ്‍, സ്‌കൂള്‍ ഭാഗം, ചമ്പാട്, തുമ്പത്തടം, ടാക്കിയേരി, കുറ്റൂര്‍, അരീച്ചാല്‍, മേനോന്‍കുന്ന്, ഇരൂള്‍, വെള്ളരിയാനം, മുണ്ടപ്രം ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 12) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുണ്ടങ്ങാപൊയില്‍, പഞ്ചാരമുക്ക്, കൂടത്തില്‍ മടപ്പുര, പൊന്ന്യംപാലം, കൂവ്വപ്പാടി, കാനത്തില്‍ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 12) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

 പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടക്കുന്ന്, അറത്തില്‍,  ചെറുപ്പാറ, ഹനുമാനമ്പലം സ്റ്റോപ്പ്, ചെറുതാഴം കോടിത്തായല്‍ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 12) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കണ്ണൂരിൽ നാളെ (11/4/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചാംപീടിക, ചിത്ര തീയറ്റര്‍, പാളിയത്ത് വളപ്പ്, കൂളിച്ചാല്‍, മൊറാഴ സെന്റര്‍, വേണി വയല്‍, കുഞ്ഞരയാല്‍, കോരന്‍ പീടിക, ജെംസ് സ്‌കൂള്‍, വെള്ളിക്കീല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാണിവിലാസം, ജ്യോതി പീടിക, പുതിയ കോട്ടം, പുളുക്കോപാലം, സ്പ്രിംഗ് ഫീല്‍ഡ് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂട്ടാട്, ചൂട്ടാട് പാര്‍ക്ക്, മഞ്ച റോഡ്, കിലാര്‍ പള്ളി, മാവ, ക്രഷര്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാരോത്തുംചാല്‍, ഹിറ സ്റ്റോര്‍, കാഞ്ഞിരോട് ബസാര്‍,  മുണ്ടേരി ഹൈസ്‌കൂള്‍, കാഞ്ഞിരോട് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും വാണിയംചാല്‍, പുന്നക്കാംമൂല, കൊങ്കണാംകോട് ഭാഗങ്ങളില്‍ 12 മുതല്‍ വൈകിട്ട് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നോര്‍ത്ത് മലബാര്‍ പ്രിന്റേഴ്‌സ്, കിഴക്കേകര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ 10 മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളയാങ്കോട്, ശിവക്ഷേത്ര പരിസരം, ബ്രിക്‌സ് റോഡ്, കൊളപ്രം, ഇന്‍ഡസ്ട്രിയല്‍ പരിസരം, കാവ്യ ബോര്‍ഡ്  ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ട് വയല്‍, മയിലാടത്തടം, ഇ എസ് ഐ, തെരു, ടൈഗര്‍മുക്ക്, വന്‍കുളത്ത് വയല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രേയസ്, പുല്ല്യോട്, ചുണ്ടങ്ങാപ്പൊയില്‍, പഞ്ചാരമുക്ക് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലൂര്‍, കീച്ചേരി, പയ്യപ്പറമ്പ്, ആണിക്കരി, ചാല അമ്പലം ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പായികോട്ടം, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, കടേക്കര, നടുവിലെകുനി, പേരൂല്‍ സ്‌കൂള്‍, പേരൂല്‍ ടവര്‍, പുല്ലൂപ്പാറ ഖാദി ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂർ അലവിൽ കല്ലടത്തോടിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

അലവിൽ കല്ലടത്തോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. Continue reading

കെ.എം മാണി അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയും